സര്‍ക്കാര്‍ അറിയിപ്പുകള്‍ 21/05/2015
May 21, 2015, 17:57 IST
(www.kasargodvartha.com 21/05/2015)
മന്ത്രിസഭാ വാര്‍ഷികാഘോഷം ജില്ലയില്‍ ഒരു മാസത്തെ പരിപാടികള്‍
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുറഹ്മാന്‍ പരിപാടി വിശദീകരിച്ചു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം, കാസര്‍കോട് നാടന്‍ പശുസംരക്ഷണ കേന്ദ്രം, കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഷീടാക്‌സി , ആധുനിക മത്സ്യമാര്‍ക്കറ്റ്, ഫ്‌ളാറ്റുകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചാത്തുകളില്‍ ആംബുലന്‍സ് സൗകര്യം, ആരോഗ്യ വകുപ്പ#ിന്റെ വിവിധ പദ്ധതികള്‍ , പൊതുമരാമത്ത് റോഡും പാലവും വിഭാഗത്തിന്റെ പൂര്‍ത്തിയായ പദ്ധതികള്‍, ഇന്ദിരാആവസ് യോജനയുടെ പൂര്‍ത്തിയായ പദ്ധതികളുടെ താക്കോല്‍ദാനം, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള കാവുകള്‍ക്കുളള ധനസഹായ വിതരണം, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ് വിതരണം, ഫിഷറീസ് വകുപ്പ് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍, കാസര്‍കോട് വികസന പാക്കേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍, സ്മാര്‍ട്ട് വില്ലേജ്, തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഈ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ ആനുകൂല്യവിതരണവും ഇതിന്റെ ഭാഗമായി നടത്തും. നിര്‍മ്മാണം ആരംഭിക്കുവാനും ഉദ്ഘാടനം ചെയ്യുവാനും ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളുടെ വിശദവിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേശന്‍ ഓഫീസില്‍ 23നകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എഡിഎം എച്ച്. ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി.കെ ജയശ്രീ, വിവിധവകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വികസന ഫോട്ടോ പ്രദര്‍ശനം, വികസനം മാജിക് ഷോ കന്നടയിലും മലയാളത്തിലും വാര്‍ത്താപത്രിക, സെമിനാറുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, കുട്ടികള്‍ക്ക് ഷോര്‍ട്ട് ഫിലിം- ഫോട്ടോ മത്സരം തുടങ്ങിയ പരിപാടികളും നടത്തും.
ന്യൂനപക്ഷ വനിതാ ഭവനനിര്‍മ്മാണ പദ്ധതി അപേക്ഷാതീയതി 31വരെ നീട്ടി
മുസ്ലീം,ക്രിസ്ത്യന്‍,ബുദ്ധ,സിഖ്,പാഴ്‌സി,ജൈനര്‍ എന്നീ ന്യൂനപക്ഷമതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിര്‍മ്മാണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തീയതി മെയ് 31വരെ നീട്ടി. ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ടര സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കുടുംബം അപേക്ഷകക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധ സ്ര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരം വരുമാനം ലഭിക്കുന്ന മക്കളുളള വിധവകള്‍, സര്‍ക്കാറില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രശീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരവും അപേക്ഷിക്കാം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്ലീം യുവജനതയ്ക്കായുളള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും
www.minoritywelfare.kerala.gov.in
എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ മെയ് 31നകം നല്‍കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഉപയോഗയോഗ്യമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങള്‍, കാലിക്കുപ്പികള്‍, ഇഞ്ചക്ഷന്‍ വയലുകള്‍, കന്നാസുകള്‍ മുതലായവ നീക്കം ചെയ്യുന്നതിലേക്കായി ഒരു വര്‍ഷക്കാലത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു കിലോയ്ക്കുളള റേറ്റാണ് ക്വട്ടേഷനില്‍ കാണിക്കേണ്ടത്. ക്വട്ടേഷനുകള്‍ നേരിട്ടോ സുപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ബല്ല പി.ഒ 671531 എന്ന വിലാസത്തില്‍ തപാലിലോ മേയ് 25 ന് രാവിലെ 11 മണിക്കകം ആശുപത്രി ഓഫീസില്‍ ലഭിക്കണം.
ഇലക്ട്രീഷ്യന്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രീഷ്യന്‍-കം-പ്ലംബര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇലക്ട്രീഷ്യന്‍ പ്ലംബര്‍ ഐടിഐ, ഐടിസി സര്‍ട്ടിഫിക്കറ്റ് എന്‍സിവിടി അംഗീകരിച്ച വയര്‍മാന്‍ ലൈസന്‍സ് യോഗ്യതയുളളവരായിരിക്കണം. പ്രതിമാസ വേതനം 5000 രൂപ. അപേക്ഷ ജൂണ്‍ ആറിന് പകല്‍ മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 239969.
നെല്‍വിത്ത് വിതരണം തുടങ്ങി
ചെമ്മനാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയില്‍പ്പെട്ട നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണം തുടങ്ങി. നെല്‍വിത്ത് ഇനങ്ങളായ ആതിര, ഐശ്വര്യ എന്നിവയാണ് വിതരണം ചെയ്യുന്നത്. ആവശ്യമുളള കര്‍ഷകര്‍ നടപ്പ് വര്‍ഷത്തെ നികുതി രശീതി കോപ്പിയുമായി കൃഷിഭവനില്‍ ബന്ധപ്പെടണം. അപേക്ഷാഫോറം കൃഷിഭവനില്‍ നിന്നും ലഭിക്കുമെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
മേയ് 23ന് രാവിലെ 8 മുതല്‍ 5 വരെ കെഎസ്ഇബി യുടെ ബോവിക്കാനം, മുളേളരിയ, നെല്ലിക്കട്ട ഫീഡറുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു
മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 24-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം എച്ച് ദിനേശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ദേവീദാസ്, പി.കെ ഉണ്ണികൃഷ്ണന്‍, ബി. അബ്ദുള്‍ നാസര്‍ എന്‍പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുണഭോക്തൃ തെരെഞ്ഞെടുപ്പ്
ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള അപേക്ഷകള്‍ മേയ് 27 വരെ സ്വീകരിക്കും. അപേക്ഷഫോറം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപന ഓഫീസുകള്‍, ഗ്രാമസേവാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
അടുത്ത 24 മണിക്കൂറില്‍ കേരള തീരങ്ങളിലും ലക്ഷ്വദ്വീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45-55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
അപേക്ഷ ക്ഷണിച്ചു
വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍, ആടുവളര്‍ത്തല്‍, വീഡിയോഗ്രാഫി ആന്റ് ഫോട്ടോഗ്രാഫി, ബ്യൂട്ടീഷന്‍ കോഴ്‌സ്, മോട്ടോര്‍ റീവൈന്റിംഗ് ആന്റ് പമ്പ്‌സെറ്റ് റിപ്പയറിംഗ്, പഞ്ചകര്‍മ്മ തെറാപ്പി എന്നീ കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20നും 40നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആന്ധ്രാബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിലോ വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലോ ഫോണ്‍ നമ്പര്‍ സഹിതം നേരിട്ട് എത്തിക്കണം. അവസാന തീയതി മേയ് 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2268240 .
വിഭവസമാഹരണ കമ്മിറ്റിയോഗവും ഡിഎല്‍ആര്‍സിയും ശനിയാഴ്ച
ജില്ലാതല വിഭവസമാഹരണ കമ്മിറ്റിയുടെ യോഗവും ഡിഎല്‍ആര്‍സി, പ്രതിമാസ റവന്യൂറിക്കവറി അവലോകനയോഗവും നാളെ 23ന് രാവിലെ 10.30നും 11നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മള്‍ബറികൃഷിക്ക് അപേക്ഷ ക്ഷണിച്ചു
മള്‍ബറി കൃഷിയും പട്ടുനൂല്‍പുഴു വളര്‍ത്തലും ആരംഭിക്കുന്നതിന് കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരേക്കറില്‍ തനിവിളയായി 5000 മള്‍ബറിചെടികള്‍ നട്ടുപിടിപ്പിക്കുവാന്‍ ജലസേചന സൗകര്യമുളള ഭൂമിയുളളവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി കൃഷി ചെയ്യുന്നവര്‍ക്ക് നടീല്‍വസ്തു, പുഴുവളര്‍ത്തുപുര നിര്‍മ്മാണം, ജലസേചനം, ഉപകരണങ്ങള്‍ എന്നീ ഇനങ്ങളിലായി ധനസഹായം ലഭിക്കും. കൂടാതെ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഓരോ കിലോ കൊക്കൂണിനും 50 രൂപ പ്രോത്സാഹന ധനസഹായവും നല്‍കും. അപേക്ഷകരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വയനാട് ജില്ലയിലെ മാതൃകാ കര്‍ഷകരുടെ തോട്ടങ്ങളിലേക്ക് പഠനയാത്രയും തുടര്‍പരിശീലനവും നല്‍കും. താത്പര്യമുളളവര്‍ ബ്ലോക്ക് പഞ്ചായത്തുമായോ കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യലഘൂകരണ യൂണിറ്റുമായോ മേയ് 31നകം ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 255944.
ടെക്‌നീഷ്യന്‍ നിയമനം
മുളിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിടിസി ലാബിലേക്ക് ലബോറട്ടറി ടെക്‌നീഷ്യനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 30ന് ശനിയാഴ്ച രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സെന്‍സസ് : ഒന്നാംഘട്ട വിവരശേഖരണം വെള്ളിയാഴ്ച
സാമൂഹ്യനീതി വകുപ്പ് സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ വഴി രണ്ട് ഘട്ടങ്ങളിലായാണ് അംഗപരിമിത സെന്‍സസ് നടത്തുന്നു. ഒന്നാം ഘട്ടത്തില്‍ അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ അംഗപരിമിതരെ കണ്ടെത്തുന്നതിനായി വീടുകളില്‍ കയറി വിവരശേഖരണം നടത്തും. രണ്ടാംഘട്ടത്തില്‍ ഒന്നാം ഘട്ട സെന്‍സസില്‍ കണ്ടെത്തിയ അംഗപരിമിതരെ കുറിച്ചുളള വിശദവിവരങ്ങള്‍ ശേഖരിക്കും. സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണം ചെങ്കള പഞ്ചായത്തില്‍ 22-ാം വാര്‍ഡില്‍ പടുവടുക്കത്ത് കരോടി ഹൗസില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുളളഹാജി എന്നിവരും മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
Keywords: Government, Announcements, Kasaragod, Kerala, Malayalam news, Govt. announcements on 21/05/2015