city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 20.06.2013

ആധാര്‍  വിവരങ്ങള്‍ നല്‍കണം

കുമ്പള ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, പോസ്റ്റോഫീസ് ബാങ്ക് അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ കൈപറ്റിയ സ്ലിപ്പ്  എന്നിവ ജൂണ്‍ 30 നകം ഹാജരാക്കണം. ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയെങ്കിലും കാര്‍ഡ് ലഭിക്കാത്തവര്‍ സ്ലിപ്പ് ഹാജരാക്കിയാല്‍ മതി. ഇലക്‌ട്രോണിക്‌സ് മണിയോര്‍ഡര്‍ പ്രകാരം മണിയോര്‍ഡര്‍ ലഭിക്കാന്‍ ഓപ്ഷന്‍ നല്‍കി  മുതിര്‍ന്ന പൗരന്‍മാരും അവശത അനുഭവിക്കുന്നവരും വിഭിന്ന ശേഷിയുളളവരുമായ ഗുണഭോക്താക്കളും ആധാറിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇവരും ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തണം. രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് ഭാവിയില്‍ പെന്‍ഷന്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

അധ്യാപക ഒഴിവ്

ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍  വി എച്ച് എസ് ഇ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍  ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് വിഷയത്തില്‍  ഒരു വൊക്കേഷണല്‍ ടീച്ചറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 25 നു രാവിലെ 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടത്തും.

കരാര്‍  അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍  അടിസ്ഥാനത്തില്‍ ഗ്രാമീണ സേവന പദ്ധതി പ്രകാരം  ഡോക്ടര്‍മാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 24 നു രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ചെമ്മട്ടം വയല്‍ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന എന്‍ ആര്‍ എച്ച് എം ജില്ലാ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

ചെറുവത്തൂര്‍ ഫിഷറീസ് വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സ്പീച്ച് തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ജൂണ്‍ 22 നു 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌ക്കൂള്‍ ഓഫീസില്‍ ഹാജരാകണം.

മാങ്ങയണ്ടി വേണം

Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsപിലിക്കോട് ഉത്തരമേഖലാ കാര്‍ഷികഗവേഷണ കേന്ദ്രത്തില്‍  മാവ്ഗ്രാഫ്റ്റ് ഉല്‍പ്പാദിപ്പിക്കുന്നതിന്  ഗുണമേന്‍മയുളള മാങ്ങയണ്ടികള്‍  ആവശ്യമുണ്ട്. എത്തിച്ചുതരാന്‍ താല്‍പര്യമുളളവര്‍ താഴെപറയുന്ന  ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. മാങ്ങയണ്ടി ഒന്നിന് 50 പൈസ നിരക്കില്‍ പ്രതിഫലം നല്‍കും. ഫോണ്‍ 0467-2260632, 9895764306.

ക്വട്ടേഷന്‍  ക്ഷണിച്ചു

ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ  കീഴില്‍ വാണിനഗര്‍, ബളാംന്തോട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളുടെ ആവശ്യത്തിലേക്ക് ചെരുപ്പ്, ബാഗ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷനുകകള്‍ ജൂണ്‍ 22 ന് 3 മണിക്ക് മുമ്പായി കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, വിദ്യാനഗര്‍ പി ഒ എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994-255466.

വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍: അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ഗവ. സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലെ രണ്ടുമുതല്‍ ഒന്‍പതുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ടി ടി സി, ബി.എഡ് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994-238490 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട്, മഞ്ചേശ്വരം,  എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും  കാസര്‍കോട് പ്രവത്തിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും ഒഴിവുളള സീറ്റുകളില്‍ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തില്‍ താമസ സൗകര്യവും ഭക്ഷണവും  സൗജന്യമാണ്. പ്രതിമാസം 150 രൂപ പോക്കറ്റ്മണിയും അനുവദിക്കും 10 ശതമാനം സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും 5 ശതമാനം പട്ടികജാതിയില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്.  ഹയര്‍ സെക്കണ്ടറി, ആര്‍ട്‌സ്, സയന്‍സ് കോളേജുകള്‍, പോളിടെക്‌നിക്ക്, ഐ ടി ഐ, ബി എഡ് സെന്റര്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ സഹിതം പഠിക്കുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതം ജൂലൈ 5 നകം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം, കൂടുതല്‍ വിവരങ്ങള്‍ക്ക് 04994- 256162 എന്ന് ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.

അറബിക് അധ്യാപക ഇന്റര്‍വ്യൂ

ആലമ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ അറബി ജൂനിയര്‍ അധ്യാപകന്റെ  ഒഴിവിലേക്ക് ജൂണ്‍ 24 നു 10 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.

സാക്ഷരതാ സെമിനാര്‍

വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 11 മണിക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സെമിനാര്‍ നടത്തും.

കുടുംബശ്രീ സെമിനാര്‍

വായനാവാരാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 21) രാവിലെ  10 ന്  വിദ്യാനഗര്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഹാളില്‍ സെമിനാര്‍  നടത്തും. എ ഡി എം എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്യും. വല്‍സന്‍ പിലിക്കോട് പ്രഭാഷണം നടത്തും.

സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം

കാസര്‍കോട് ഗവ.കോളേജുകളിലേക്കുളള ഒന്നാം വര്‍ഷ സ്‌പോര്‍ട്‌സ് ക്വാട്ടാ അഡ്മിഷന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ www.dsckasargod.org എന്ന  വെബ് സൈറ്റില്‍ പരിശോധനയ്ക്ക് ലഭിക്കും.

തേങ്ങ  ലേലം ചെയ്യും

പിലിക്കോട് പ്രാദേശിക 43367 തേങ്ങയും 570 പേട് തേങ്ങയും ലേലം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍  ജൂണ്‍ 29 നു 3 മണിക്കകം കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

ആധാര്‍  വിവരങ്ങള്‍ ശേഖരിക്കുന്നു

കേരള ചെറുകിട പ്ലാന്റേഷന്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും ആനുകൂല്യം ലഭ്യമാക്കാന്‍ ക്ഷേമനിധി ജില്ല#ാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജൂണ്‍ 26 നു രാവിലെ 11 മണിമുതല്‍ 3 മണിവരെ കാഞ്ഞങ്ങാട് അസി.ലേബര്‍ ഓഫീസില്‍ ക്യാമ്പ് ചെയ്യും. തൊഴിലാളികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡ് കോപ്പി എന്നിവ  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

പിലിക്കോട് കാര്‍ഷിക  ഗവേഷണ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍  പിലിക്കോട്ടുളള ഉത്തര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ വിവിധ ഗവേഷണ പദ്ധതികളിലേക്ക് മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി പ്രോജക്ട് റിസര്‍ച്ച് ഫെല്ലോ, റിസര്‍ച്ച് അസോസിയേറ്റ്, സ്‌കില്‍ഡ് അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 27 നു 10 മണിക്ക്. 8000 രൂപ മുതല്‍ 18000 രൂപ വരെ മാസവേതനം ലഭിക്കും.  എം എസ് സി അഗ്രിക്കള്‍ച്ചര്‍(അഗ്രോണമി,എന്റമോളജി, പ്ലാന്റ് പാത്തോളജി,അഗ്രി.മെറ്റീരിയോളജി, സോയില്‍ സയന്‍സ്) എം എസ് സി (ബോട്ടണി, സുവോളജി, മൈക്രോബയോളജി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മെറ്റീരിയോളജി, ബയോടെക്‌നോളജി) ബി എസ് സി അഗ്രി, വി എച്ച് എസ് ഇ(അഗ്രി) എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇരുചക്രവാഹനം ഉപയോഗിക്കാനുളള ലൈസന്‍സ് എന്നിവ അഭികാമ്യം. താല്‍പര്യമുളളവര്‍ ബോയഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം  ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഇന്‍ര്‍വ്യൂവിനു ഹാജരാകണം.

ആധാര്‍  കാര്‍ഡ് രജിസ്‌ട്രേഷന്‍

ഉദുമ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് ജൂണ്‍ 22, 23 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കും. പെന്‍ഷന്‍ പോസ്റ്റോഫീസ് അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് മുഖേന മാത്രം  വിതരണം ചെയ്യുന്നതിനാല്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു

എളേരിത്തട്ട് ഇ കെ എന്‍ എം ഗവ.കോളേജില്‍  കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടു ഡയറക്ടര്‍ പ്രസിദ്ധീകരിച്ച പാനലില്‍ ഉള്‍പ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 ന് രാവിലെ 11 മണിക്ക്  പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പരിശീലനം

കുടുംബശ്രീ മിഷന്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലൂടെ നഗരസഭ പരിധിയിലുളള 10-ാതരം പാസായ കുടുംബശ്രീ ബി.പി.എല്‍ കുടുംബാംഗങ്ങളില്‍ നിന്നും ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് & ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷത്തെ സൗജന്യ കോഴ്‌സാണ് നല്‍കുക. താല്പര്യമുള്ളവര്‍ കുടുംബശ്രീ നഗര സി.ഡി.എസ് മുഖാന്തിരം ജൂണ്‍ 23 നകം ജില്ലാ മിഷനിലേക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946905119  നമ്പറുമായി ബന്ധപ്പാടാം.

മരം ലേലം ചെയ്യും

കാസര്‍കോട് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍  സ്ഥിതി ചെയ്യുന്ന നാല് തേക്ക് മരങ്ങള്‍ ജൂണ്‍ 29 നു 3 മണിക്ക് പുനര്‍  ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994-230080.

ഇ-ഗ്രാന്റ്‌സ് അപേക്ഷ അക്ഷയ വഴി  സമര്‍പ്പിക്കണം

പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ മുഖേന നല്‍കുന്ന പോസ്റ്റ് മെട്രിക്ക് വിദ്യാഭ്യാസാനുകൂല്യം ഈ അധ്യയന വര്‍ഷവും  ഇ-ഗ്രാന്റസ്് സംവിധാനത്തിലൂടെ വിതരണം ചെയ്യുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.   പുതുതായി അഡ്മിഷന്‍ നേടിയ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എസ്.എസ്.എല്‍.സി പകര്‍പ്പ്  ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ ഐ.എഫ്,എസ് കോഡ്   എന്നീ വിവരങ്ങളുമായി അടുത്തുള്ള അക്ഷയ കേന്ദ്രയില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.  അക്ഷയ കേന്ദ്രത്തില്‍ ഈ സേവനം സൗജന്യമായി ലഭിക്കും. അക്ഷയയില്‍ നിന്നും  ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. പ്രിന്‍സിപ്പള്‍ സാക്ഷ്യപ്പെടുത്തി ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതോടൊപ്പം ഹാര്‍ഡ് കോപ്പി ജില്ലാ ഓഫീസിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷം നല്‍കിയ ഇ-സെഡ് കാര്‍ഡുകള്‍ ഈ വര്‍ഷം ഉപയോഗത്തിലുണ്ടാവില്ല.  പകരം ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് മുഖേനയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുന്നത്.  നിലവില്‍ സ്ഥാപനത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ  ആധാര്‍, ബാങ്ക് അക്കൗണ്ടുകള്‍ ഇ-ഗ്രാന്റസ്് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  അപ്‌ഡേറ്റ് ചെയ്തതിന് ശേഷമാണ് പുതുക്കല്‍ സ്റ്റേറ്റ്‌മെന്റ് അയക്കേണ്ടത്.

പുതിയ സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍  ജൂണ്‍ 24ന്  യോഗം ചേരും. രാവിലെ   11ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ജൂണ്‍ 24 ന് 3 മണിക്ക്   കാസറഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് യോഗം. പ്രിന്‍സിപ്പളോ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്യുന്ന അധ്യാപകരോ യോഗത്തില്‍ സംബന്ധിക്കണം. വിവരങ്ങള്‍ക്ക് 04994 256162 നമ്പരില്‍ ബന്ധപ്പടണം.

എന്‍ഡോസള്‍ഫാന്‍ : 11 പേര്‍ക്ക് അടിയന്തിര ചികിത്സ

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരും പ്രഥമ ദൃഷ്ട്യാല്‍ ദുരിത ബാധിതരെന്ന് കണ്ടെത്തിയിട്ടുളളതുമായ രോഗികളില്‍ അടിയന്തിര ചികിത്സാ ആവശ്യമുളളവര്‍ക്ക് സൗജന്യ ചികിത്സ അനുവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാന്‍നായി  രൂപീകരിച്ച സമിതിയുടെ യോഗം ജൂണ്‍ 18 ന് കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ 40 ഓളം അപേക്ഷകള്‍ പരിശോധിച്ചതില്‍ അടിയന്തിര ചികിത്സ ആവശ്യമായിട്ടുളള 11 പേര്‍ക്ക് ചികിത്സ നല്‍കുന്നതിന് തീരുമാനിച്ചു.  അര്‍ഹരായവരില്‍ കളളാര്‍ പഞ്ചായത്തില്‍ നിന്ന് മൂന്നു പേരും  അജാനൂര്‍, ബെളളൂര്‍ പഞ്ചായത്തുകളില്‍ നിന്നു രണ്ടു പേര്‍ വീതവും കയ്യൂര്‍-ചീമേനി, പുല്ലൂര്‍-പെരിയ, കുമ്പഡാജെ, കാറഡുക്ക എന്നീ പഞ്ചായത്തുകളില്‍ നിന്നും ഓരോ പേര്‍ വീതവും ഉള്‍പ്പെട്ടിട്ടുണ്ട്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia