city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 20.09.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 20.09.2012
തീരദേശ പോലീസ് സ്റ്റേഷനുകളില്‍ ജീവനക്കാരെ നിയമിക്കുന്നു

തീരദേശ സുരക്ഷാപദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച തീരദേശ പോലീസ് സ്റ്റേഷനുകളില്‍ റെസ്‌ക്യൂ ബോട്ടുകള്‍ സജ്ജീകരിച്ച് ഒരു ബോട്ട് കമാണ്ടര്‍, ഒരു അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, നാല് സ്‌പെഷ്യല്‍ മറൈന്‍ ഹോം ഗാര്‍ഡുകള്‍ എന്നീ തസ്തികകളില്‍ കരാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബോട്ട് കമാണ്ടര്‍ തസ്തികയുടെ നിയമനകാലാവധി 89 ദിവസം ആണ്. ശമ്പളം 23500 രൂപ. അപേക്ഷകര്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, ബി.എസ്.എഫ് വാട്ടര്‍ വിങ്ങ് എന്നിവയില്‍ സേവനമനുഷ്ടിച്ച മുന്‍ സൈനീകര്‍ ആയിരിക്കണം. കേരളാ മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്), എം.എം.ഡി ലൈസന്‍സും അഞ്ച് വര്‍ഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം. പ്രായം 50 വയസ് കവിയരുത്.
അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ (റെസ്‌ക്യു ബോട്ടിലേക്ക്) തസ്തിക - നിയമനകാലാവധി 89 ദിവസം, സഞ്ചിതമാസശമ്പളം - 22,500 രൂപ, യോഗ്യത - ബോട്ട് കമാണ്ടര്‍ തസ്തികയുടേത്. ഇതിന് പുറമേ കടലില്‍ 3 വര്‍ഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 1-4-2012ല്‍ 50 വയസ്സ് കവിയാത്തവരായിരിക്കണം. 

സ്‌പെഷ്യല്‍ മറൈന്‍ ഹോംഗാര്‍ഡ് (റെസ്‌ക്യു ബോട്ടിലേക്ക് മാസവേതനത്തില്‍ അഥവാ ദിവസവേതനത്തില്‍) തസ്തികയിലേക്ക് മാസശമ്പളം 15000 രൂപയാണ്. ദിവസവേതനം 350 രൂപയും പുറമേ റിസ്‌ക് അലവന്‍സായ 150 രൂപയുമാണ്. യോഗ്യത - ഏഴാംക്ലാസ് വരെ പഠിച്ചിരിക്കണം, അഞ്ച് വര്‍ഷത്തെ പുറം കടലിലെ പരിചയം, കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും പരിചയവുമുള്ളവരായിരിക്കണം. 24 വയസ്സ് പൂര്‍ത്തിയായിരിക്കണം. എല്ലാ തസ്തികകളിലേക്കും അപേക്ഷകര്‍ക്ക് നിശ്ചിത കാഴ്ചശക്തിയും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. 

ഹജ്ജ് സാങ്കേതിക പഠന ക്ലാസ് 23 ന് സമാപിക്കും

ജില്ലയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസിന്റെ ജില്ലാതല സമാപന പരിപാടി ചെര്‍ക്കള, ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ സെപ്റ്റംബര്‍ 23ന് നടത്തും. പരിപാടി രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍ സി.ബി.അബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഇതേവരെ സാങ്കേതിക ക്ലാസില്‍ പങ്കെടുക്കാത്ത മുഴുവന്‍ ഹാജിമാരും, പുതുതായി വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും അനുമതി ലഭിച്ചവരും ഹെല്‍ത്ത് ആന്റ് ട്രെയിനിംഗ് കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ചീഫ് ട്രെയിനര്‍ ടി.കെ.പി മുസ്തഫയുമായി ബന്ധപ്പെടണം. ഫോണ്‍: 9497138738.

കരാര്‍ അടിസ്ഥാനത്തില്‍ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു

കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന മൂന്നാമത് എംപ്ലോയ്‌മെന്റ് ആന്റ് അണ്‍ എംപ്ലോയ്‌മെന്റ് സര്‍വ്വേയുടെ ഫീല്‍ഡ് ജോലികള്‍ ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള ഒരു എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ ഒരു വിഷയമായിട്ടുള്ള ബിരുദം അല്ലെങ്കില്‍ കൊമേഴ്‌സ്, എംബിഎ ബിരുദം നേടിയവരും ജനുവരി ഒന്നിന് 21 വയസ് പൂര്‍ത്തിയായവരും ആയിരിക്കണം.
താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, മൊബൈല്‍ നമ്പര്‍ സഹിതം സെപ്റ്റംബര്‍ 26നകം വിദ്യാനഗര്‍, സിവില്‍ സ്റ്റേഷനിലെ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, കാസറഗോഡ് ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരശേഖരണത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 04994 257101 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വന്യജീവി വാരാഘോഷം ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍

ജില്ലയില്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ടിന്, കാസറഗോഡ് ഗവ.യു.പി.സ്‌കൂള്‍, ഒക്‌ടോബര്‍ മൂന്നിന് കാസറഗോഡ് പുലിക്കുന്നിലുള്ള ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തും. ഒക്‌ടോബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ 11.30 വരെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, 11.45 മുതല്‍ 12.45 വരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം, ഉച്ചയ്ക്ക് 2.15 മുതല്‍ 4.15 വരെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍ കളര്‍ പെയിന്റിംഗ്, ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവും നടത്തും.
ക്വിസ് മത്സരത്തിന് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടുപേരുള്ള ഒരു ടീമിനേയും, മറ്റ് മത്സരങ്ങള്‍ക്ക് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഓരോ ഇനം മത്സരത്തിന് രണ്ട് പേരെ വീതവും പങ്കെടുപ്പിക്കാവുന്നതാണ്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. കന്നട വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസം, പ്രസംഗം എന്നീ ഇനങ്ങളില്‍ പ്രത്യേക മത്സരം നടത്തി പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
മത്സരങ്ങളില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മലയാള വിഭാഗ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുമുണ്ടായിരിക്കും. സംസ്ഥാനതലത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിക്കും കൂടെ പോകുന്ന ഒരാള്‍ക്കും രണ്ടാം ക്ലാസ് യാത്രാപ്പടി, മത്സര സ്ഥലത്ത് സൗജന്യ താമസം, ഭക്ഷണം എന്നിവയും നല്‍കുന്നതാണ്. ഈ വര്‍ഷം വന്യജീവി വാരാഘോഷത്തിന് ജില്ലാതല വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം 750 രൂപയില്‍ നിന്നും 2000 രൂപയായും, രണ്ടാം സമ്മാനം 500 രൂപയില്‍ നിന്നും 1000 രൂപയായും, മൂന്നാം സമ്മാനം 250 രൂപയില്‍ നിന്നും 500 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, ബന്ധപ്പെട്ട സ്‌കൂള്‍, കോളേജ് മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം രണ്ടാം തീയ്യതി രാവിലെ 8.30 മണിക്ക് കാസറഗോഡ് ഗവ.യു.പി.സ്‌കൂളിലും (കാസറഗോഡ് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം) മൂന്നാം തീയ്യതി കാസറഗോഡ് പുലിക്കുന്നിലുള്ള ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും (കാസറഗോഡ് മുനിസിപ്പല്‍ ഓഫീസിന് സമീപം) മത്സരത്തിന് പങ്കെടുക്കുന്നതിന് ഹാജരാകണം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ബന്ധപ്പെട്ട മേധാവികള്‍ acf.sf-ksgd.for@kerala.gov.in എന്ന ഇ-മെയില്‍ അഡ്രസിലേക്ക് മുന്‍കൂറായി അറിയിക്കണം. മത്സരാത്ഥികളുടെ കൈവശം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൊടുത്തുവിടണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
ലാറ്ററല്‍ എന്‍ട്രി

കാഞ്ഞങ്ങാട് എസ്.എന്‍ പോളിടെക്‌നിക്ക് കോളേജിലെ 2013 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി കോച്ചിങ്ങ് ക്ലാസുകള്‍ സെപ്റ്റംബര്‍ 22ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ജനസംഖ്യാ രജിസ്‌ട്രേഷന്‍: ഫോട്ടോ എടുക്കുന്നു

ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷന്റെ ഭാഗമായി കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഫോട്ടോയെടുക്കുന്നു. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും ഫോട്ടോയെടുക്കാന്‍ ഹാജരാകണം. ബന്തടുക്ക വില്ലേജില്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 25, 26, 27, 28 തീയ്യതികളില്‍ ബന്തടുക്ക ജി.എച്ച്.എസ്.എസിലും. 29, 30 ഒക്‌ടോബര്‍ ഒന്ന് തീയ്യതികളില്‍ ജി.യു.പി.എസ് മാനടുക്കം, മാണിമൂല ഫാമിലി വെല്‍ഫെയര്‍ സെന്റര്‍. ഒക്‌ടോബര്‍ രണ്ട് മൂന്ന് നാല് തിയ്യതികളില്‍ മാണിമൂല ജി.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഫോട്ടോ എടുക്കുന്നത്. പി.എന്‍.കെ2437/2012

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത 2012 സെപ്റ്റംബര്‍ 25ന് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും, സെപ്റ്റംബര്‍ 26, 27 തീയ്യതികളില്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തും. പ്രസ്തുത ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.

എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 9.30 മുതല്‍ 12.30 മണിവരെ നടത്തും.
അന്നേ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ വിവരം നല്‍കണം

ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2011-12 വര്‍ഷത്തെ ഐഇഡി സ്‌കോളര്‍ഷിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതം സെപ്റ്റംബര്‍ 25നകം പ്രിന്‍സിപ്പാള്‍മാര്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
എം എസ് സി സീറ്റൊഴിവ്

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജില്‍ പുതുതായി ആരംഭിച്ച ഒന്നാം വര്‍ഷം എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസില്‍ എസ്.സിയുടേയും എസ്.ടി യുടെയും യഥാക്രമം രണ്ടും ഒന്നും ഒഴിവുകള്‍ ഉണ്ട് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം സെപ്റ്റംബര്‍ 25ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.


ബയോമെട്രിക് ക്യാമ്പ്

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ കരിവേടകം വില്ലേജില്‍ നടത്തുന്ന ബയോമെട്രിക് ക്യാമ്പുകളുടെ സമയക്രമം നിശ്ചയിച്ചു. ഫോട്ടോയെടുക്കുന്നതിനായി ക്യാമ്പുകളില്‍ എല്ലാവരും നേരിട്ടെത്തണം. സെപ്റ്റംബര്‍ 21, 22, 23 - എന്യൂമറേഷന്‍ ബ്ലോക്ക്‌സ് - 0677, 0678, 0679, 0680 - ജി.എല്‍.പി.സ്‌കൂള്‍ തവനത്ത്. സെപ്റ്റംബര്‍ 24, 25 - എന്യൂമറേഷന്‍ ബ്ലോക്ക്‌സ് - 0672, 0676 - കെ സി എം എന്‍ എ എല്‍ പി സ്‌കൂള്‍ ശങ്കരംപാടി. സെപ്റ്റംബര്‍ 26, 27, 28 - എന്യൂമറേഷന്‍ ബ്ലോക്ക്‌സ് - 0673, 0674, 0675 - കെ സി എം എന്‍ എ എല്‍ പി സ്‌കൂള്‍ ശങ്കരംപാടി.

ലേബര്‍ കമ്മീഷണര്‍ കേസുകള്‍ വിചാരണ ചെയ്യും

എംപ്ലോയീസ് കോംബന്‍സേഷന്‍ കമ്മീഷണര്‍ ഒക്‌ടോബര്‍ 17ന് കാസര്‍കോട് ജില്ലാ ലേബര്‍ ആഫീസിലും, 18ന് കണ്ണൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലും കേസുകള്‍ വിചാരണ ചെയ്ത് കേസുകള്‍ തീര്‍പ്പുകല്പിക്കും. അപകടത്തില്‍ പരിക്കുപറ്റുകയും മരണപ്പെടുകയും ചെയ്ത തൊഴിലാളികളുടെ നഷ്ടപരിഹാര കേസുകളാണ് വിചാരണ ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ടവര്‍ ഈ ദിവസങ്ങളില്‍ രാവിലെ 10.30 മണിക്ക് വിചാരണ സ്ഥലത്ത് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497-2711720.


ടെണ്ടര്‍ ക്ഷണിച്ചു

കാസറഗോഡ് ഐസിഡിഎസ് അഡീഷണല്‍ പ്രോജക്ട് ഓഫീസിലേക്ക് ക്യാഷ് ചെസ്റ്റ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495743470 എന്ന നമ്പറില്‍ ബന്ധപ്പെടാം
ജില്ലാ വികസനസമിതി യോഗം
 
ജില്ലാ വികസനസമിതി യോഗം സെപ്റ്റംബര്‍ 29ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.

ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി പരിശീലനം
കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 21 ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കാസറഗോഡ് ജില്ലയിലെ 18നും 45നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനവിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നീയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 04602-226573, 227869.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ജില്ലാ ടി.ബിസെന്ററിന്റെ കീഴിലുള്ള വിവിധ കഫപരിശോധനാ കേന്ദ്രങ്ങളിലേക്ക് ഐ.എം.എ യുടെ സഹകരണത്തോടെ ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നും. മാസം 8500 രൂപയാണ് ശമ്പളം. പ്ലസ്ടു സയന്‍സ്, ഗവണ്‍മെന്റ് അംഗീകൃത ഡി.എം.എല്‍.ടി കോഴ്‌സ് അല്ലെങ്കില്‍ പി.എസ്.സി അംഗീകൃത ലാബ്‌ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. താല്പര്യമുള്ളവര്‍ 26ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം ഫോണ്‍: 04994222480.

Keywords: Governments, Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia