city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.10.12
ജില്ലാ ആസൂ­ത്രണ സമി­തി­യോഗം പദ്ധതി നിര്‍വഹണം നവം­ബ­റില്‍ തുട­ങ്ങണം

ജില്ല­യിലെ എല്ലാ തദ്ദേ­ശ­സ്ഥാ­പ­ന­ങ്ങളും നവം­ബര്‍ മാസ­ത്തില്‍ ഓരോ പ്രോജക്ട് എങ്കിലും നിര്‍വ­ഹ­ണ­ഘ­ട്ട­ത്തില്‍ എത്തി­ക്ക­ണ­മെന്ന് ജില്ലാ ആസൂ­ത്രണ സമിതി യോഗം നിര്‍ദേശി­ച്ചു. പ്രോജക്ട് എന്‍ട്രി ഇപ്പോള്‍ നട­ന്നു­വ­രി­ക­യാ­ണ്. തദ്ദേ­ശ­സ്ഥാ­പ­ന­ങ്ങ­ളുടെ വാര്‍ഷിക പദ്ധതി രൂപീ­ക­രണ പ്രവര്‍ത്ത­ന­ങ്ങള്‍ യോഗം വില­യി­രു­ത്തി. പദ്ധതി ഫണ്ട് വിനി­യോ­ഗവും യോഗം ചര്‍ച ചെയ്തു. ചെറു­വ­ത്തൂര്‍, വലിയ പറ­മ്പ്, കള്ളാര്‍, ഈസ്റ്റ് എളേ­രി, കുറ്റി­ക്കോല്‍ ഗ്രാമ­പ­ഞ്ചാ­യ­ത്തു­കളും കാഞ്ഞ­ങ്ങാ­ട്, നീലേ­ശ്വ­രം, കാറ­ഡുക്ക ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും പദ്ധതി വിഹിതം ചെല­വ­ഴി­ച്ചി­ട്ടി­ല്ലെന്ന് ആസൂ­ത്രണ സമിതി യോഗം വില­യി­രു­ത്തി.

ബളാല്‍ ഗ്രാമ­പ­ഞ്ചാ­യ­ത്തിന്റെ 680.39 ലക്ഷം രൂപയുടെയും ബദി­യ­ടുക്ക ഗ്രാമ­പ­ഞ്ചാ­യ­ത്തിന്റെ 1553.3 ലക്ഷം രൂപ­യു­ടെയും നീര്‍ത്തട പ്രോജ­ക്ടു­കള്‍ക്ക് ആസൂ­ത്രണ സമിതി യോഗം ആംഗീ­കാരം നല്‍കി. ബളാല്‍ പഞ്ചാ­യ­ത്തിലെ വെള്ള­രി­ക്കു­ണ്ട്, അത്തി­ക്ക­ട­വ്, ബദി­യ­ടുക്ക പഞ്ചാ­യ­ത്തിലെ ചെടേ­ക്കല്‍, കടാര്‍, കാരി­ക്കാര്‍, പെര്‍ഡാല, കുക്കും­കൂ­ടല്‍ നിടു­ഗള, കുഞ്ചാര്‍ വോന്തി­ച്ചാല്‍, പള്ള­ത്ത­ടു­ക്ക, ബര്‍ല നീര്‍ത്തട പദ്ധ­തി­കള്‍ക്കും ഇതോടെ അംഗീ­കാ­ര­മാ­യി.

നീര്‍ത്ത­ട­ങ്ങള്‍ കുള­ങ്ങള്‍ കിണ­റു­കള്‍ എന്നിവ സംര­ക്ഷി­ക്കു­ന്ന­തിനും ഉപ­യോ­ഗ­യോ­ഗ്യ­മാ­ക്കു­ന്ന­തിനും തദ്ദേ­ശ­സ്ഥാ­പ­ന­ങ്ങള്‍ നട­പ­ടി­യെ­ടു­ക്ക­ണ­മെന്ന് യോഗം നിര്‍ദ്ദേ­ശി­ച്ചു.

യോഗ­ത്തില്‍ അ­ഡ്വ.­ പി.­പി.­ ശ്യാ­മ­ളാ­ദേവി അദ്ധ്യ­ക്ഷത വഹി­ച്ചു. ജില്ലാ കള­ക്ടര്‍ പി.­എ­സ്.­ മു­ഹ­മ്മദ് സഗീര്‍, ജില്ലാ ആസൂ­ത്രണ സമിതി അംഗ­ങ്ങ­ളായ കെ.­ബി.­ മു­ഹ­മ്മദ് കുഞ്ഞി, നസീ­റ അഹ്മ­ദ്, ഓമ­ന ­രാ­മ­ച­ന്ദ്രന്‍, ഫരീ­ദാ­സ­ക്കീര്‍ അഹ്മ­ദ്, എ.­ ജാ­സ്മിന്‍, കെ.­ സു­ജാ­ത, എം.­ തി­മ്മ­യ്യ, പാദൂര്‍ കുഞ്ഞാ­മു, പി.­ ജ­നാര്‍ദ­നന്‍, പി.­കു­ഞ്ഞി­രാ­മന്‍, ജില്ലാ പ്ലാനിംഗ് ഓഫീ­സര്‍ കെ.­ ജ­യ, ജില്ലാ­തല ഉദ്യോ­ഗ­സ്ഥര്‍, ഗ്രാമ­-­ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡ­ണ്ടു­മാര്‍, മുനി­സി­പ്പല്‍ പ്രതി­നി­ധി­കള്‍ എന്നി­വര്‍ പങ്കെ­ടു­ത്തു.

വിദ്യാര്‍ത്ഥി­കള്‍ക്ക് പ്രബ­ന്ധ­ മ­ത്സരം

നവം­ബര്‍ 16ന് ദേശീയ മാധ്യ­മ­ദിനം ആച­രി­ക്കു­ന്ന­തിന്റെ ഭാഗ­മായി കേരള പ്രസ് അക്കാ­ദമി കോളേജ്, പ്ലസ്ടു­തല വിദ്യാര്‍ത്ഥി­കള്‍ക്ക് വേണ്ടി പ്രബന്ധ മത്സരം നട­ത്തു­ന്നു. പത്ര­സ്വാ­തന്ത്ര്യം ഇന്ത്യ­യില്‍ എന്ന­താണ് വിഷയം. അഞ്ചു ഫുള്‍സ്‌കാപ്പ് പേജില്‍ കവി­യാത്ത പ്രബ­ന്ധ­ങ്ങള്‍ ഒക്‌ടോ­ബര്‍ 31ന് മുമ്പ് സെക്ര­ട്ട­റി, കേരള പ്രസ് അക്കാ­ദ­മി, കാക്ക­നാ­ട്, കൊച്ചി - 682 030 എന്ന വിലാ­സ­ത്തില്‍ ലഭി­ക്ക­ണം. വിദ്യാ­ലയ മേധാ­വി­യുടെ ഒപ്പോടെ വേണം ലേഖനം അയ­ക്കാന്‍. കവ­റി­നു­പു­റത്ത് ലേഖന മത്സരം എന്ന് എഴു­തി­യി­രി­ക്ക­ണം. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 04842422275, 2422068.

കാവ് സംര­ക്ഷ­ണ­ത്തിന് ധന­സ­ഹായം
കാവ് സംര­ക്ഷ­ണ­ത്തിന് ധന­സ­ഹായം ആവ­ശ്യ­മുള്ള വ്യക്തി­കളോ സംഘ­ട­ന­കളോ തങ്ങ­ളുടെ അവ­കാശം തെളി­യി­ക്കുന്ന സര്‍ട്ടി­ഫി­ക്കറ്റ് സഹിതം വനം വകു­പ്പിന്റെ അപേക്ഷാ ഫോറ­ത്തില്‍ അപേക്ഷ സ­മര്‍പിക്ക­ണം. ജീര്‍ണാ­വ­സ്ഥ­യി­ലുള്ള കാവു­കള്‍ക്കും ധന­സ­ഹായം ലഭ്യ­മാ­ണ്. അപേക്ഷ കാസര്‍കോട് സാമൂഹ്യ വന­വല്‍കരണ വിഭാഗം ഡിവി­ഷന്‍ ആഫീ­സില്‍ ലഭ്യ­മാ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ഫോണ്‍: 04994256910.

ജില്ലാ വിക­സന സമിതി യോഗം

ജില്ലാ­ വിക­സന സമിതി യോഗം ഒക്‌ടോ­ബര്‍ 31ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കള­ക്ട­റേറ്റ് മിനി കോണ്‍ഫ­റന്‍സ് ഹാളല്‍ ചേരും.

അംഗന്‍വാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ ഒഴിവ്
സാമൂ­ഹ്യ­ക്ഷേമ വകു­പ്പിന്റെ കീഴില്‍ പ്രവര്‍ത്തി­ക്കുന്ന ഐ.­സി.­ഡി.­എസ് നീലേ­ശ്വരം അഡീ­ഷ­ണല്‍ പ്രോജ­ക്ടിന്റെ പരി­ധി­യില്‍ വരുന്ന പിലി­ക്കോട്, പടന്ന, തൃക്ക­രി­പ്പൂര്‍, വലി­യ­പ­റമ്പ് ഗ്രാമ­പ­ഞ്ചാ­യ­ത്തു­ക­ളിലെ അംഗന്‍വാ­ടി­ക­ളില്‍ ഭാവി­യില്‍ വരാന്‍ സാദ്ധ്യ­ത­യുള്ള അംഗന്‍വാടി വര്‍ക്കര്‍മാ­രു­ടെയും ഹെല്‍പര്‍മാരു­ടെയും ഒഴി­വി­ലേക്ക് അപേക്ഷ ക്ഷണി­ച്ചു.

അതാത് പഞ്ചാ­യ­ത്തു­­ക­ളിലെ സ്ഥിര­താ­മ­സ­ക്കാ­രായ വനി­ത­കള്‍ക്ക് അപേ­ക്ഷി­ക്കാം. 2012 ജനു­വരി ഒന്നിന് 18 വയസ്സ് പൂര്‍ത്തി­യാ­യ­വരും 46 വയസ്സ് കവി­യാ­ത്ത­വരും ആയി­രി­ക്കണം അപേ­ക്ഷ­കര്‍. വര്‍ക്കര്‍ തസ്തി­ക­യി­ലേക്ക് അപേ­ക്ഷി­ക്കു­ന്ന­വര്‍ എസ്.­എ­സ്.­എല്‍.സി പാസാ­യി­രി­ക്കേ­ണ്ട­തും, ഹെല്‍പര്‍ തസ്തി­ക­യി­ലേക്ക് അപേ­ക്ഷി­ക്കു­ന്ന­വര്‍ എസ്.­എ­സ്.­എല്‍.സി പാസാ­കാ­ത്ത­വരും എഴുത്തും വായ­നയും അറി­യു­ന്ന­വരും ആയി­രി­ക്ക­ണം.

അപേ­ക്ഷ­യുടെ മാതൃക കാലി­ക്ക­ട­വി­ലുള്ള ശിശു­വി­ക­സന പദ്ധതി ഓഫീ­സില്‍ നിന്നും അതാത് പഞ്ചാ­യത്ത് ഓഫീ­സു­ക­ളില്‍ നിന്നും, നീലേ­ശ്വരം ബ്ലോക്ക് പഞ്ചാ­യ­ത്തില്‍ നിന്നും ലഭി­ക്കും. ഹൈക്കോ­ട­തി­യു­ടെ നിര്‍ദേ­ശ­ത്തെ­ തു­ടര്‍ന്ന് നിയ­മന നട­പ­ടി­കള്‍ മര­വി­പ്പി­ച്ച­തി­നാല്‍ പരി­ഗ­ണി­ക്ക­പ്പെ­ടാതിരുന്ന 2009ലെ അപേ­ക്ഷ­കര്‍ വീണ്ടും അപ­ക്ഷി­ക്കേ­ണ്ട­താ­ണ്. നവം­ബര്‍ 15ന് വൈകു­ന്നേരം നാലു­മണി വരെ അപേക്ഷ കാലി­ക്ക­ട­വില്‍ പ്രവര്‍ത്തി­ക്കുന്ന ഐ.­സി.­ഡി.­എസ് ഓഫീ­സില്‍ സ്വീക­രി­ക്കു­ന്ന­താ­ണ്.

പെന്‍ഷന്‍ രേഖ­കള്‍ ഹാജ­രാ­ക്കണം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ­പ­ഞ്ചാ­യ­ത്തില്‍ നിന്ന് ദേശീയ വാര്‍ധ­ക്യ­കാല പെന്‍ഷന്‍ കൈപ്പ­റ്റുന്ന ഗുണ­ഭോ­ക്താ­ക്ക­ളില്‍ 80 വയസ്സ് കഴി­ഞ്ഞ­വരും വിക­ലാംഗ പെന്‍ഷന്‍ കൈപ്പ­റ്റുന്ന ഗുണ­ഭോ­ക്താ­ക്ക­ളില്‍ 80 ശത­മാനം വിക­ലാം­ഗത്വം ഉള്ള­വരും അസ്സല്‍ രേഖ­കളും പ­കര്‍പും ഒക്‌ടോ­ബര്‍ 31­നകം ഗ്രാമ പഞ്ചാ­യത്തില്‍ സ­മര്‍പി­ക്ക­ണം.

എക്‌സൈസ് വാഹന ലേലം മാറ്റി

കാസര്‍കോട് എക്‌സൈസ് ഡിവി­ഷ­നിലെ വിവിധ അബ്കാരി കേസു­ക­ളില്‍ ഉള്‍പെട്ട് സര്‍ക്കാ­രി­ലേക്ക് കണ്ടു­കെ­ട്ടിയ വാഹ­ന­ങ്ങ­ളുടെ ലേലം ബക്രീദ് അവധി ആയ­തി­നാല്‍ ഒക്‌ടോ­ബര്‍ 27ല്‍ നിന്ന് 30 ലേക്ക് മാറ്റി.

പട്ടി­ക­വര്‍ഗ യുവ­തി­കള്‍ക്ക് ഓട്ടോ­റി­ക്ഷയ്ക്ക് ധന­സ­ഹായം

തൊഴില്‍ രഹി­ത­രായ പട്ടി­ക­വര്‍ഗ യുവ­തി­കള്‍ക്ക് സൗജ­ന്യ­മായി ഓട്ടോ­റിക്ഷ നല്‍കുന്ന പദ്ധതി പ്രകാരം തല്‍പ്പ­ര­രായ പട്ടി­ക­വര്‍ഗ യുവ­തി­ക­ളില്‍ നിന്നും അപേക്ഷ ക്ഷണി­ച്ചു. അപേ­ക്ഷ­കര്‍ 18നും 40നും ഇട­യില്‍ പ്രായ­മുള്ള പട്ടി­ക­വര്‍ഗ­ത്തില്‍പെട്ട വനി­ത­കളായി­രി­ക്ക­ണം. ഈ പദ്ധതിയുടെ ഗുണ­ഭോ­ക്താ­ക്ക­ളായി തെര­ഞ്ഞെ­ടു­ക്ക­പ്പെ­ടുന്ന യുവ­തി­കള്‍ക് ജില്ല­യിലെ എംപാ­നല്‍ ചെയ്ത ഡ്രൈവിംഗ് സ്‌കൂളു­ക­ളില്‍ നിന്നും പരി­ശീ­ലനം നേടു­ന്ന­തി­നുള്ള സൗകര്യം നല്‍കു­ന്ന­താ­ണ്. ഡ്രൈവിംഗ് പരി­ശീ­ലനം 2012 ഡിസം­ബര്‍ 15നും ഫെബ്രു­വരി 15നും ഇട­യില്‍ പൂര്‍ത്തി­യാ­ക്കേ­ണ്ട­താ­ണ്.

നിശ്ചിത മാതൃ­ക­യി­ലുള്ള അപേക്ഷ വിദ്യാ­ന­ഗര്‍ സിവില്‍ സ്റ്റേഷ­നില്‍ പ്രവര്‍ത്തി­ക്കുന്ന ട്രൈബല്‍ ഡെവ­ല­പ്‌മെന്റ് ഓഫീ­സ്, മാല­ക്ക­ല്ല്, പെര്‍ള, വിദ്യാ­ന­ഗര്‍ എന്നി­വി­ട­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കുന്ന ട്രൈബല്‍ എക്‌സ­റ്റന്‍ഷന്‍ ഓഫീ­സു­ക­ളില്‍ പ്രവത്തി സമ­യ­ങ്ങ­ളില്‍ ലഭി­ക്കും. അപേ­ക്ഷ­യോ­ടൊപ്പം ജാതി, വരു­മാ­നം, വയ­സ്സ്, വിദ്യാ­ഭ്യാസ യോഗ്യ­ത, ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് (ഉ­ണ്ടെ­ങ്കില്‍) എന്നി­വ­യുടെ സാക്ഷ്യ­പ്പെ­ടു­ത്തിയ പ­കര്‍പ് കൂടി ഹാജ­രാ­ക്ക­ണം. അപേ­ക്ഷ­കള്‍ നവം­ബര്‍ 15­നകം കാസര്‍കോട് ട്രൈബല്‍ ഡെവ­ല­പ്‌മെന്റ് ഓഫീ­സില്‍ ഹാജ­രാ­ക്കേ­ണ്ട­താ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ 04994­-255466.

ജില്ലാ­തല സമാ­ധാന സമിതി യോഗം

ജില്ലാ­തല സമാ­ധാന സമിതി യോഗം നവം­ബര്‍ രണ്ടിന് രാവിലെ 11 മണിക്ക് ജില്ലാ കള­ക്ട­റുടെ അദ്ധ്യ­ക്ഷ­ത­യില്‍ കള­ക്ട­റേറ്റ് മിനി കോണ്‍ഫ­റന്‍സ് ഹാളില്‍ ചേരും.

വിമുക്ത ഭട­ന്മാ­രുടെ കുട്ടി­കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പ്രൊഫ­ഷ­ണല്‍ കോഴ്‌സു­കള്‍ക്ക് 2012­-13 അദ്ധ്യ­യനവര്‍ഷം പ്രവേ­ശനം കിട്ടിയ വിമുക്ത ഭട­ന്മാ­രുടെ കുട്ടി­കള്‍ക്കും യുദ്ധ സ­മാന സാഹ­ച­ര്യ­ങ്ങ­ളില്‍ മരിച്ച ജവാ­ന്മാ­രുടെ വിധ­വ­കള്‍ക്കും പ്രധാ­ന­മ­ന്ത്രി­യുടെ സ്‌കോളര്‍ഷി­പ്പിന് അപേ­ക്ഷി­ക്കാം. അപേ­ക്ഷയും അനു­ബന്ധ രേഖ­ക­ളും ബന്ധ­പ്പെട്ട ജില്ലാ സൈനികക്ഷേമ ആഫീ­സു­ക­ളില്‍ നവം­ബര്‍ 15­ന് മുന്‍പായി സ­മര്‍പിക്കേ­ണ്ട­താണ്. വിശദ വിവ­ര­ങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ആഫീ­സു­മായി ബന്ധ­പ്പെ­ടണം. www.desw.gov.in എന്ന വെബ്‌സൈ­റ്റില്‍ കൂടു­തല്‍ വിവ­ര­ങ്ങള്‍ ലഭ്യ­മാ­ണ്.

അയോ­ഡിന്‍ അപ­ര്യാ­പ്തത വിവിധ രോഗ­ങ്ങള്‍ക്ക് കാര­ണ­മാ­കുന്നതായി ശില്പ­ശാല

സംസ്ഥാന അയോ­ഡിന്‍ അപ­ര്യാ­പ്ത രോഗ നിയ­ന്ത്രണ സെല്ലിന്റെ നേതൃ­ത്വ­ത്തില്‍ ജില്ല­യിലെ ആരോഗ്യ പ്രവര്‍ത്ത­കര്‍, ഹൈസ്‌കൂള്‍ അധ്യാ­പ­കര്‍, സിഡിപി­ഒ, ഐസി­ഡി­എസ് സൂപ്പര്‍വൈ­സര്‍മാര്‍ എന്നി­വര്‍ക്ക് പരി­ശീ­ലന പരി­പാടി സംഘ­ടി­പ്പി­ച്ചു. കുട്ടി­ക­ളില്‍ താഴ്ന്ന ബുദ്ധി നില­വാരം, ശൈശ­വാ­വ­സ്ഥ­യി­ലുള്ള പഠ­ന­ശേ­ഷി­ക്കു­റ­വ്, മാന­സിക വ­ളര്‍ചാക്കുറ­വ്, വളര്‍ച മുര­ടി­ക്കല്‍, സംസാ­ര­ത്തിനും കേള്‍വിക്കും ഉണ്ടാ­കുന്ന വൈക­ല്യ­ങ്ങള്‍, ഗര്‍ഭി­ണി­ക­ളില്‍ ഗര്‍ഭം അല­സല്‍, ചാപിള്ള ജന­നം, ഗര്‍ഭസ്ഥ ശിശു­വിന്റെ വ­ളര്‍ചാത­ട­സം, പ്രായ­പൂര്‍ത്തി­യാ­യ­വ­രില്‍ ഉന്മേഷമില്ലാ­യ്മ, പെട്ടെ­ന്നുള്ള ക്ഷീണം, ഉല്പാ­ദ­ന­ശേ­ഷി­ക്കു­റവ് എന്നി­വ­യാണ് അയോ­ഡിന്റെ കുറവ് മൂല­മു­ണ്ടാ­കുന്ന തക­രാ­റു­കള്‍.

ദിവ­സേ­ന­യുള്ള ആഹാ­ര­ത്തില്‍ 150 മുതല്‍ 200 വരെ മൈക്രോഗ്രാം അട­ങ്ങി­യി­രി­ക്ക­ണ­മെ­ന്ന് പഠ­ന­ങ്ങള്‍ വ്യക്ത­മാ­ക്കു­ന്ന­തായി പരി­ശീ­ല­ന­പ­രി­പാ­ടി­യില്‍ ചൂണ്ടി­ക്കാ­ട്ടി. കാസര്‍കോട് ഗവ.­ഗസ്റ്റ് ഹൗസില്‍ നടന്ന ശില്പ­ശാല ഡെപ്യൂട്ടി ജില്ലാ മെഡി­ക്കല്‍ ഓഫീ­സര്‍ ഡോ.­എം.­സി.­വി­മല്‍രാജ് ഉദ്ഘാ­ടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേ­ഷന്‍ ഓഫീ­സര്‍ കെ.­ അ­ബ്­ദു­ര്‍ റ­ഹ്മാന്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. ഐസിഡി സെല്ല് ടെക്‌നി­ക്കല്‍ ഓഫീ­സര്‍ ഡോ.­ അ­നിതാ മോഹന്‍, ഡോ.­ വി.­ സു­രേ­ശന്‍, ഡോ.­ എം.­ കു­ഞ്ഞി­രാ­മന്‍ എന്നി­വര്‍ ക്ലാസ്സെ­ടു­ത്തു. ജില്ലാ മാസ് മീഡിയ ഓഫീ­സര്‍ എം. രാമ­ച­ന്ദ്രന്‍ സ്വാഗ­തവും, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീ­സര്‍ വിന്‍സെന്റ് ജോണ്‍ നന്ദിയും പറ­ഞ്ഞു.

Keywords: Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia