city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.02.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 19.02.2013
ടോക്കിംഗ് കമ്പ്യൂട്ടര്‍ വിതരണം ചെയ്യുംജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി അതിജീവനം പദ്ധതിയുടെ ഭാഗമായി അന്ധരായ യു.പി വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കിംഗ് കമ്പ്യൂട്ടര്‍ നല്‍കുന്നു.അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളോടൊപ്പം ഫെബ്രുവരി 26 ന്ജില്ലാ കോ-ഓഡിനേറ്റര്‍,എന്‍.പി.ആര്‍.പി.ഡി, ജില്ലാപഞ്ചായത്ത്,കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭാ അംഗീകാരത്തിന് വിധേയമായാണ് കമ്പ്യൂട്ടര്‍ വിതരണം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-257140 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.ടോക്കിംഗ് കമ്പ്യൂട്ടര്‍ ചെലവിന്റെ 75% പരമാവധി 19,500രൂപ സബ്‌സിഡിയായി അനുവദിക്കുന്നതാണ്. ബാക്കി തുക ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടതാണ്.

എല്‍.ഡി.സി കന്നട-മലയാളം ലിസ്റ്റ്

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്(കന്നട-മലയാളം അറിയുന്നവര്‍) ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

വാഹനങ്ങള്‍ മാസവാടകയ്ക്ക് എടുക്കുന്നു

എന്‍.ആര്‍എച്ച്.എം ജില്ലാ ഓഫീസിലേക്കും,ജില്ലാ ആര്‍ഷ് പ്രോഗ്രാമിനും,കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിനും എന്‍ഡോസള്‍ഫാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനും കൂടി ഓരോ വാഹനങ്ങള്‍ മാസ വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുളള സ്ഥാപനങ്ങള്‍,വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.ടാറ്റാ ഗ്രാന്റ്,ടവേര,സ്‌കോര്‍പിയോ,ബൊലേറോ,സൈലോ,ഇന്നോവ എന്നീ മോഡലുകളില്‍പ്പെട്ട വാഹനങ്ങള്‍ ആയിരിക്കണം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 23നു ഉച്ചയ്ക്ക് 3 മണിവരെ സ്വീകരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍.ആര്‍എച്ച്.എം വിഭാഗത്തില്‍ നിന്ന് ഓഫീസ് സമയങ്ങളില്‍ ലഭിക്കും.ഫോണ്‍ 0467-2209466.

മൃഗക്ഷേമ ശില്‍പ്പശാല

ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെയും ജില്ലാ ജന്തു ക്ഷേമ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല മൃഗക്ഷേമ പ്രവര്‍ത്തന ശില്‍പ്പശാല ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ ആലിയ ഓഡിറ്റോറിയത്തില്‍ നടത്തും.ശില്‍പ്പശാലയുടെ ഭാഗമായി ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തും.

പെര്‍മിറ്റ് വിതരണം

ബദിയഡുക്ക ഗ്രാമപഞ്ചായത്തില്‍ തെങ്ങ്കൃഷി,കവുങ്ങ്കൃഷി എന്നിവയ്ക്കുളള ജൈവവളത്തിന്റെ പെര്‍മിറ്റുകള്‍ ഫെബ്രുവരി 22 മുതല്‍ 28 വരെ ബദിയഡുക്ക കൃഷിഭവനില്‍നിന്നു വിതരണം ചെയ്യുന്നതാണ്.
ജീപ്പ് ലേലം ചെയ്യും
അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ(ജനറല്‍)അധീനതയിലുളള കെ.സി.ടി 5219 ജീപ്പ്(മോഡല്‍ 1988 എ.എം54ഡി) വില്‍പ്പന നടത്തുന്നതിനായി മാര്‍ച്ച് 13 നു മൂന്നു മണിക്ക് കാസര്‍കോട് അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസില്‍ ലേലം നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256355 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മലയാളം കമ്പ്യൂട്ടര്‍ കോഴ്‌സ്

അക്ഷയയിലൂടെ നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകളായ മലയാളം കമ്പ്യൂട്ടിംഗ് കോഴ്‌സ്, ഇ-വിദ്യ കോഴ്‌സ് എന്നിവയിലേക്ക് മുളിയാര്‍ പഞ്ചായത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മേല്‍വിലാസം,ഫോണ്‍ നമ്പര്‍ സഹിതം എഴുതിയ അപേക്ഷകള്‍ മുളിയാര്‍ പഞ്ചായത്ത് ഓഫീസിലോ അക്ഷയ സെന്ററുകളിലോ ഫെബ്രുവരി 23 നകം സമര്‍പ്പിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയിലെ ആരോഘ്യകേരളം പദ്ധതി മുഖേന ചൈല്‍ഡ് ലൈന്‍ പോസ്റ്റര്‍ പ്രിന്റ് ചെയ്യുന്നതിനു ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്കകം ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍.ആര്‍.എച്ച്.എം എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍-0467-2203466.

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഊര്‍ജ്ജിത മലമ്പനി രോഗ നിയന്ത്രണയജ്ഞത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്,കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി, കാഞ്ഞങ്ങാട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. എ.കെ.ജി വായനാശാലയില്‍ നടത്തിയ മലമ്പനി ബോധവല്‍ക്കരണ ക്ലാസ്സ് വാര്‍ഡ് കൗണ്‍സിലര്‍ ശിവദത്ത് ഉദ്ഘാടനം ചെയ്തു. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു ശ്രീധര്‍,ഷീബാ റെജി എന്നിവര്‍ നേതൃത്വം നല്‍കി.

ട്രാന്‍സ്‌പോര്‍ട്ട് വാഹന ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുക്കണം

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന എല്ലാ ഡ്രൈവര്‍മാരും ആര്‍.ടിഒ സംഘടിപ്പിച്ചു വരുന്ന റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ പങ്കെടുക്കണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.ക്ലാസ്സിനു ഹാജരായവര്‍ക്ക് നല്‍കിവരുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വാഹനങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്. റോഡ് സുരക്ഷാ ക്ലാസ്സുകള്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു വരുന്നു.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുംഅധ്യാപകര്‍ക്കും ഡ്രൈവിംഗ് ടെസ്റ്റിനു ഹാജരാകുന്നവര്‍ക്കും കൂടാതെ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സട്രക്ടര്‍മാര്‍ക്കും ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്.ജില്ലയിലെ എല്ലാ മോട്ടോര്‍ തൊഴിലാളി സംഘടനകകള്‍,അംഗങ്ങളെ ബോധവല്‍ക്കരണ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കണമെന്ന് ആര്‍.ടി.ഒ പി.ടി എല്‍ദോ അഭ്യര്‍ത്ഥിച്ചു.

എഞ്ചിനീയര്‍മാരെ നിയമിക്കുന്നു

ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റിനോടനുബന്ധിച്ചുളള പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് മൂന്നു അക്രഡിറ്റഡ്എന്‍ജിനീയര്‍,രണ്ട് ഓവര്‍സീയര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നു. അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തികയിലേക്ക് 15000 രൂപാ പ്രതിമാസ ശമ്പളം, സിവില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത,ഓവര്‍സീയര്‍ തസ്തികയിക്ക് 7000 രൂപാ ശമ്പളം സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉണ്ടായിരിക്കണം.ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുളള അപേക്ഷകള്‍ ഫെബ്രുവരി 28നകം പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

Keywords:  Announcements, Kasaragod, Government, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia