city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.06.2013

വായനാവാരത്തിന് താഴേക്കോട് തുടക്കം
വായനാ ദിനാചരണത്തോടനുബന്ധിച്ച ജില്ലാതല പരിപാടികള്‍ ഇന്ന് (ജൂണ്‍ 19) രാവിലെ 10 ന് താഴേക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. കേരളത്തില്‍ സാക്ഷരതാ - വായനശാലാ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിടുകയും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കിടയില്‍ വായനാശീലം വളര്‍ത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്ത പി.എന്‍. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് (ഇന്ന്) ജൂണ്‍ 19 ന് വായനാദിനമായി ആചരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ്, താഴേക്കോട് ഗ്രാമപഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വായനാദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് യൂനിവേസിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദു സലാം ഉദ്ഘാടനം ചെയ്യും. ഡോ വി. ആര്‍സു മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. നാസര്‍ അധ്യക്ഷനാവും.


താഴെക്കോട് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപവത്കരിക്കുന്ന ജനകീയ കൂട്ടായ്മയായ 'ജാലകം' ഓഫീസിന്റെ ഉദ്ഘാടനം താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. റീന ഉദ്ഘാടനം ചെയ്യും.

വായനാ വാരാചരണത്തോടനുബന്ധിച്ച് ജൂണ്‍ 20 ന് ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് പി.എന്‍. പണിക്കരുടെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 'വായനയുടെ വളര്‍ത്തച്ഛന്‍' ഡോക്യമെന്ററി മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കും. 25 വരെ തിരഞ്ഞെടുത്ത സ്‌കൂളുകളിലും ഡോക്യമെന്ററി പ്രദര്‍ശിപ്പിക്കും. കൂടാതെ ജില്ലയിലെ എല്ലാ തുടര്‍ വിദ്യാ കേന്ദ്രങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

25 ന് വായനാവാരം സമാപനത്തോടനുബന്ധിച്ച് മഞ്ചേരി വീമ്പൂര്‍ വികസന വിദ്യാകേന്ദ്രത്തിന്റെ കീഴിലുള്ള പൂളമഠം, കോലാംതൊടിക, വീമ്പൂര്‍ പട്ടികജാതി കോളനികളില്‍ തുല്യതാ വിദ്യാഭ്യാസ പഠനത്തിന് തുടക്കമിടും.

ബി.പി.എല്‍. പട്ടിക: പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം 24 ന്
ബി.പി.എല്‍. പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ജൂണ്‍ 24 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേരും. വൈകീട്ട് മൂന്നിന് ജില്ലാ കലക്റ്റര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എ.ഡി.സി. (ജനറല്‍), ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്റ്റര്‍, റേഷനിങ് ഇന്‍സ്‌പെക്റ്റര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ഐ.സി.ഡി.പഎസ്. പ്രൊജക്റ്റ് ഓഫിസര്‍മാര്‍, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റുമാരും പങ്കെടുക്കും.

Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എ.ഡി.എം. പി.മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബി.പി.എല്‍. അന്തിമ പട്ടിക പ്രസിദ്ധികരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചത്. പഞ്ചായത്ത് തലത്തില്‍ രൂപവത്കരിച്ച സ്‌ക്രീനിങ് കമ്മിറ്റികള്‍ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് കാലതാമസം വരുത്തുന്നതായി യോഗം വിലയിരുത്തി. ബി.പി.എല്‍. കാര്‍ഡ് ഉപയോഗിച്ച് അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റിയ വ്യക്തിയില്‍ നിന്നും പിഴ ഈടാക്കിയതിനെ തുടര്‍ന്ന് സ്വമേധയാ പലരും എ.പി.എല്‍. കാര്‍ഡിലേയ്ക്ക് മാറുന്നുണ്ടെങ്കിലും പല പഞ്ചായത്തുകളും നഗരസഭകളും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
പൊന്നാനി മണ്ഡലത്തില്‍ 378 പദ്ധതികള്‍ എം.പി.ഫണ്ടില്‍ നിന്നും 14.42 കോടി
പൊന്നാനി മണ്ഡലത്തില്‍ ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 378 പദ്ധതികള്‍ക്കായി 14.42 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. എം.പി. യുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി ഭരണാനുമതി നല്‍കിയ 29 പ്രവൃത്തികള്‍ക്ക് 1.29 കോടിയും വകയിരുത്തിയിട്ടുണ്ട്.

2009-10 ല്‍ അനുമതി ലഭിച്ച 77 പദ്ധതികളില്‍ 74 പദ്ധതികളും പൂര്‍ത്തീകരിച്ചു. 2010-11 ല്‍ 1.57 കോടി ചെലവില്‍ 57 പദ്ധതികളും 2011-12 ല്‍ 101 പ്രവൃത്തികളും 2012-13 ല്‍ 18 പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. മൊത്തം 6.99 കോടിയുടെ പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. 7.43 കോടിയുടെ 128 പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാകും.

ഈ സാമ്പത്തിക വര്‍ഷത്തെ 64 പ്രവൃത്തികള്‍ക്ക് എസ്റ്റിമെറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും ഉടന്‍ ലഭ്യമാക്കാന്‍ എം.പി. നിര്‍ദേശം നല്‍കി. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ബില്‍ സമയബന്ധിതമായി നല്‍കണമെന്ന ജില്ലാ കലക്റ്റര്‍ കെ. ബിജു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പട്ടികജാതി പദ്ധതികളിലുള്‍പ്പെടുത്തിയ രണ്ട് റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസറെ ചുമതലപ്പെടുത്തി. ഡയാലിസിസ് യൂനിറ്റുകളാരംഭിക്കുന്നതിന് അനുമതി നല്‍കിയ സ്ഥലങ്ങളില്‍ അസ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും എം.പി. നിര്‍ദേശം നല്‍കി.

നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും. പ്രായോഗികമല്ലാത്ത പദ്ധതികള്‍ക്ക് പകരം മറ്റ് പദ്ധതികളേറ്റെടുക്കാനും. എസ്റ്റിമേറ്റ് പുതുക്കേണ്ടവയില്‍ ഉടന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിര്‍മാണഘട്ടത്തിലുണ്ടാവുന്ന തടസ്സങ്ങള്‍ എം.പി. യെയോ ജില്ലാ കലക്റ്ററേയോ ഉടന്‍ രേഖാമൂലം വിവരമറിയിക്കണം. ജില്ലാ കലക്റ്റര്‍ കെ.ബിജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ശശികുമാര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രവി, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൈലാടി മാലിന്യ പ്രശ്‌നം: യോഗം ഇന്ന്
മൈലാടി ഖര മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിഷയം ചര്‍ച്ച് ചെയ്തു തീരുമാനിക്കുന്നതിനായി ഇന്ന് (ജൂണ്‍ 19 ) രാവിലെ 11 ന് ജില്ലാ കലകറ്റര്‍ കെ.ബിജുവിന്റെ ചേമ്പറില്‍ യോഗം ചേരും. കഴിഞ്ഞ മാസം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ തിരൂര്‍ ആര്‍.ഡി.ഒ. കെ.ഗോപാലന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂക്ക്, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഹൈദറാലി എന്നിവരെ കൂടാതെ കോട്ടക്കല്‍ നഗരസഭയുടെയും സമരസമിതിയുടെയും പൊലീസ് വകുപ്പിന്റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Keywords:  Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia