city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.03.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.03.2013
ബി.പി.എല്‍ സെന്‍സസ് പട്ടികയില്‍പ്പെട്ടവര്‍ക്ക് 19 കിലോ അരിയും ആറ് കിലോ ഗോതമ്പും ലഭിക്കും

സര്‍ക്കാറിന്റെ 2009ലെ ബി.പി.എല്‍ സെന്‍സസ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതും എന്നാല്‍ നാളിതുവരെ ബി.പി.എല്‍ കാര്‍ഡ് ലഭിക്കാത്തുമായ എ.പി.എല്‍ കാര്‍ഡും, എ.പി.എല്‍-സബ്‌സിഡി കാര്‍ഡ് ഉടമകള്‍ക്കും മാര്‍ച്ച് മാസത്തില്‍ 19 കിലോ അരി 6.20 രൂപാ നിരക്കില്‍ വിതരണം ചെയ്തു വരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇതു കൂടാതെ ഈ വിഭാഗക്കാര്‍ക്ക് ആറു കിലോ ഗോതമ്പ് 4.70 രൂപാ നിരക്കിലും വിതരണം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യത്തിനായി കാര്‍ഡ് ഉടമകള്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരില്‍ നിന്നും കാര്‍ഡില്‍ സാക്ഷ്യപ്പെടുത്തി റേഷന്‍ കടയില്‍ ഹാജരാക്കണം. എ.പി.എല്‍ സബ്‌സിഡി കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ ഒന്‍പതു കിലോ അരിയും രണ്ട് കിലോ ഗോതമ്പും ലഭിക്കുന്നതാണ്.

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപാ നിരക്കില്‍ 25 കിലോ അരിയും രണ്ട് രൂപാ നിരക്കില്‍ അഞ്ച് കിലോ ഗോതമ്പും കൂടാതെ 6.20 രൂപാ നിരക്കില്‍ അഞ്ച് കിലോ അരിയും 4.70 രൂപാ നിരക്കില്‍ ഏഴ് കിലോ ഗോതമ്പും ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപാ നിരക്കില്‍ 10 കിലോ അരിയും 6.70 രൂപാ നിരക്കില്‍ മൂന്നു കിലോ ഗോതമ്പും ലഭിക്കും. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപാ നിരക്കില്‍ 35 കിലോ അരിയും അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരിയും സൗജന്യമായി ലഭിക്കും. ബി.പി.എല്‍ എ.എ.വൈ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും 400 ഗ്രാം വീതം പഞ്ചസാര കിലോയ്ക്ക് 13.50 രൂപാ നിരക്കില്‍ ലഭിക്കും.

വൈദ്യുതീകരിച്ച വീട്ടിലെ കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 17 രൂപാ നിരക്കില്‍ എല്ലാ വിഭാഗം കാര്‍ഡിനും ലഭിക്കും. എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോ വീതം ഫോര്‍ട്ടി ഫൈഡ് ആട്ട 12 രൂപാ നിരക്കില്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും.കാര്‍ഡുടമകള്‍ അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ നിശ്ചിത അളവിലും തൂക്കത്തിലും വിലയിലും ബില്‍ സഹിതം റേഷന്‍ കടകളില്‍ നിന്നും വാങ്ങേണ്ടതാണ്. പരാതിയുണ്ടങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട് 04994-230108,താലൂക്ക് സപ്ലൈ ഓഫീസ് ഹൊസ്ദുര്‍ഗ്ഗ് 04672 204044,ജില്ലാ സപ്ലൈ ഓഫീസ്, കാസര്‍കോട് 04994-255138 ടോള്‍ ഫ്രീ നമ്പര്‍ 1800 425 1550 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മികച്ച ക്ലബുകളെ അനുമോദിക്കും

കായികരംഗത്ത് 25 വര്‍ഷക്കാലം പ്രവര്‍ത്തനം നടത്തി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ സംഭാവന ചെയ്യുകയും സ്‌പോര്‍ട്‌സിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ജില്ലയിലെ രജിസ്‌ട്രേര്‍ഡ് ക്ലബുകളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമോദിക്കുന്നു.
ക്ലബുകള്‍ നിശ്ചിത ഫോറത്തില്‍ മാര്‍ച്ച് 25-നകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 04994-255521, 9446467566, 9446543556 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

എന്‍ഡോസള്‍ഫാന്‍ യോഗം 23ന്

എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പരിഹാര സെല്‍ സമിതി യോഗം 23നു 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.

തുണി അലക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 2013 ഏപ്രില്‍ ഒന്നുമുതല്‍ 31 വരെ അഴുക്ക് തുണികള്‍ അലക്കു ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ മാര്‍ച്ച് 25നു മൂന്ന് മണിക്കകം ആശുപത്രി ഓഫീസില്‍ ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-230080 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് തെരഞ്ഞെടുക്കുന്നു. പ്ലസ് വണ്‍, ഒന്നാംവര്‍ഷ ഡിഗ്രി, ബിരുദാനന്തര ബിരുദ കോഴ്‌സിലേക്കുളള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്നവര്‍ ഏപ്രില്‍ രണ്ടിനു രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സെലക്ഷനു ഹാജരാകണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷ എഴുതിയ കായിക താരങ്ങള്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.

സംസ്ഥാന മീറ്റ്, സംസ്ഥാന സ്‌ക്കൂള്‍ മീറ്റില്‍ 6-ാം സ്ഥാനം നേടിയ അത്‌ലറ്റിക്‌സ് താരങ്ങളായിരിക്കണം. സംസ്ഥാന മത്സരങ്ങള്‍, സംസ്ഥാന സ്‌ക്കൂള്‍ മത്സരങ്ങള്‍ എന്നിവയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മറ്റു കായിക താരങ്ങള്‍ക്കും പങ്കെടുക്കാം. വോളിബോള്‍ ഇനത്തില്‍ പെണ്‍കുട്ടികള്‍ മിനിമം 170 സെ.മീ(ലിബ്‌റോ 165 സെ.മീ), ആണ്‍കുട്ടികള്‍180 സെ.മീ(ലിബ്‌റോ 170സെ.മീ)ഉയരം ഉണ്ടായിരിക്കണം. ബാസ്‌ക്കറ്റ്‌ബോളില്‍ പെണ്‍കുട്ടികള്‍ മിനിമം 170 സെ.മീ.ബാള്(ഹാന്റലര്‍-165സെ.മീ), ആണ്‍കുട്ടികള്‍ മിനിമം180സെ.മീ.ബാള്‍(ഹാന്റലര്‍-170സെ.മീ) ഉണ്ടായിരിക്കണം.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, വോളീബോള്‍, ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, നീന്തല്‍, ബോക്‌സിംഗ്, കബഡി,ഖോ-ഖോ, ജൂഡോ,ഫെന്‍സിംഗ്, ഗുസ്തി, തയ്ഖ്വാണ്‍ഡോ, ആര്‍ച്ചറി, കനോയിംഗ്,കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഹോക്കി സൈക്കിളിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. കനോയിംഗ് കയാക്കിംഗ് റോവിംഗ് എന്നീ ഇനങ്ങളില്‍ ആലപ്പുഴയിലാണ് തെരഞ്ഞെടുപ്പ് നടത്തുക.

മാറ്റിവെച്ചു

ഈ മാസം 23നു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടത്താനിരുന്ന അര്‍ബുദരോഗ പരിശോധനാ ക്യാമ്പ് മാററിവെച്ചതായി സൂപ്രണ്ട് അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതിയോഗം 20ന്

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2012-13 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ ഒരു യോഗം മാര്‍ച്ച് 20നു ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സാംസ്‌ക്കാരിക ക്ഷേമനിധി 65 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു

സാംസ്‌ക്കാരിക ക്ഷേമനിധി പദ്ധതിയനുസരിച്ചു ജില്ലയില്‍ അര്‍ഹരായ 65 കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. പ്രതിമാസം ആയിരം രൂപാ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് 30 പേര്‍ക്ക് കൂടി പെന്‍ഷന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ അംഗത്വരജിസ്‌ട്രേഷനു വേണ്ടി ജില്ലയില്‍ രണ്ടു തവണയായി നടത്തിയ ക്ഷേമനിധി സിറ്റിംഗില്‍ 160 ഓളം പേര്‍ അംഗത്വത്തിനു പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ പലരുടേയും അപേക്ഷകളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. രജിസ്‌ട്രേഷനൊപ്പം വരിസംഖ്യയുടെ ഡിമാനണ്ട് ഡ്രാഫ്റ്റ്, വയസ് തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, കലാകാരനെന്ന് സാക്ഷ്യപ്പെടുത്തിയ രേഖ എന്നിവ ഹാജരാക്കേണ്ടതാണ്. കാഞ്ഞങ്ങാട് ഗെസ്റ്റ് ഹൗസില്‍ തിങ്കളാഴ്ച നടന്ന ക്ഷേമനിധി രജിസ്‌ട്രേഷന്‍ സിറ്റിംഗിന് ക്ഷേമനിധി അംഗം ഒ.എസ്.ഗിരീഷ് നേതൃത്വം നല്‍കി. ക്ഷേമനിധിയില്‍ കൂടുതല്‍ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിനായി കാസര്‍കോട് നഗരത്തില്‍ ഉടന്‍ തന്നെ ഒരു കൂടി സിറ്റിംഗ് സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം


അടുത്ത 24 മണിക്കൂറില്‍ കേരള തീരങ്ങളില്‍ കിഴക്ക് ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കബഡി റഫ്രി ടെസ്റ്റ്

സംസ്ഥാന കബഡി റഫ്രി ടെസ്റ്റ് ഏപ്രില്‍ ഏഴിനു കോഴിക്കോട്ട് നടത്തും. ടെസ്റ്റ് എഴുതാന്‍ താല്‍പര്യമുളളവര്‍ അപേക്ഷഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും ജില്ല കബഡി അസോസിയേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍-9895066087, 9495073988.


ജീപ്പ് ലേലം ചെയ്യും
ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ കെ.എല്‍-14എ 2897 നമ്പര്‍ മഹിന്ദ്ര ജീപ്പ് മാര്‍ച്ച് 26നു പകല്‍ മൂന്ന് മണിക്ക് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അന്നേ ദിവസം ലേല സമയത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

രബീന്ദ്രോല്‍സവം:കൂട്ടക്കനിയില്‍ വര്‍ണ്ണരാഗമൊരുക്കും


രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്‍മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ജില്ലാ ശിശുക്ഷേമ സമിതിയും സംയുക്തമായി ചിത്രകലയും സംഗീതവും സമന്വയിപ്പിച്ച് വര്‍ണരാഗമൊരുക്കുന്നു. പ്രശസ്ത ചിത്രകാരന്‍ പി.എസ്.പുണിഞ്ചിത്തായ, ഷഹനായ് വിദ്വാന്‍ ഉസ്താദ് ഹസന്‍ഭായ് എന്നിവര്‍ നേതൃത്വം നല്‍കും. കൂട്ടക്കനി ഗവ.യു.പി.സ്‌ക്കൂളില്‍ മാര്‍ച്ച് 22ന് പത്തു മുതല്‍ ഒരു മണിവരെയാണ് പരിപാടി. സംഗീതം, ചിത്രരചന എന്നിവയില്‍ ക്ലാസുകളും ഉണ്ടാകും. ഫ്‌ലൂട്ട്, മാന്റലിന്‍, ഷഹനായ്, മോഹന്‍വീണ എന്നിവയുടെ ഡമോണ്‍സ്ട്രഷനും ക്ലാസും നടത്തും. യുവ ചിത്രകാരന്‍ സജീന്ദ്രന്‍ കാറഡുക്ക വരകളിലെ കുട്ടിത്തം'അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. താല്‍പര്യമുളള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അജയന്‍ പനയാല്‍ അറിയിച്ചു.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia