city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.04.2013

ജൈവകൃഷി സംഗമവും പച്ചക്കറി കൃഷി പദ്ധതി അവാര്‍ഡ് ദാനവും

സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാജൈവ കര്‍ഷക സംഗമവും പച്ചക്കറി കൃഷി പദ്ധതി അവാര്‍ഡ് ദാനവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് രാവിലെ 10മണിക്ക് കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തില്‍ നടക്കുന്ന പരിപാടി കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അധ്യക്ഷനാകും.

കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിവിധ സ്‌ക്കൂളുകള്‍, സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, മേല്‍നോട്ടം വഹിച്ച അധ്യാപകര്‍, പച്ചക്കറി ക്ലസ്റ്ററുകള്‍, കൃഷി അസിസ്റ്റന്റ്, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവര്‍ക്കായി ഏര്‍പെടുത്തിയ ക്യാഷ് അവാര്‍ഡുകളും മന്ത്രി സമ്മാനിക്കും. ഒന്നാം സമ്മാനമായി 10000 രൂപയും, രണ്ടാം സമ്മാനമായി 5000 രൂപയും, മൂന്നാം സമ്മാനമായി 3000 രൂപയും വീതം 10 ഇനങ്ങളിലായാണ് അവാര്‍ഡ് നല്‍കുന്നത്.

കാര്‍ഷിക മേഖലയില്‍ ജൈവകൃഷി രീതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയെ പ്രത്യേക ജൈവകൃഷി ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ എം.പി, എല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാകളക്ടര്‍, ജനപ്രതിനിധികള്‍, ജൈവകര്‍ഷകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും.

ലേലം ചെയ്യും

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക ഈടാക്കാന്‍ ബി.പൊക്കായിയുടേയും
സര്‍ക്കാര്‍ അറിയിപ്പുകള്‍ 17.04.2013
കുടുംബാംഗങ്ങളുടേയും കളനാട് വില്ലേജില്‍ ജപ്തി ചെയ്ത റീസര്‍വെ നമ്പര്‍ 269ലെ 0.49 ഏക്കര്‍ ഭൂമി ഏപ്രില്‍ 26ന് 11 മണിക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ കാസര്‍കോട് റവന്യു റിക്കവറി ഓഫീസില്‍ ലഭിക്കും. ഫോണ്‍ 225789.

ഭൂമി ലേലം

ഖാദിലോണ്‍ കുടിശിക ഈടാക്കുന്നതിന് ആദൂര്‍ വില്ലേജിലെ കെ.എസ്. അബ്ദുളല്ലകുഞ്ഞിയുടെ റീസര്‍വെ നമ്പര്‍ 396/1എ1 യില്‍ പെട്ട 0.10 ഏക്കര്‍ ഭൂമി ഏപ്രില്‍ 23 ന് 11 മണിക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു. വിവരങ്ങള്‍ 225789 നമ്പറില്‍ അറിയാം.

ഡെങ്കിപ്പനി: ജാഗ്രത വേണം

ജില്ലയിലെ ചില പ്രദേശങ്ങളില്‍ പടര്‍ന്നു പിടിച്ച ഡെങ്കിപ്പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ പ്രതിരോധ മരുന്നുകളും ചികിത്സയും ജില്ലയിലെ ഗവ.ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു.

മെഡിക്കല്‍ ക്യാമ്പുകളും പ്രതിരോധ ബോധവല്‍ക്കരണ ക്ലാസുകളും നടത്താന്‍ താല്‍പര്യമുളള സംഘടനകള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) 0467- 2206886, ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് 2207902, ഗവ.ഹോമിയോ ആശുപത്രി നീലേശ്വരം 2283370.


ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും

കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനം തടയുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടം ഏപ്രില്‍ 24നു രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ചൈല്‍ഡ് ലൈനിന്റേയും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തിലാണ് ക്ലാസ്.

റിസപ്ഷനിസ്റ്റ് ഒഴിവ്

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി പാസായവരും കേരള സര്‍ക്കാര്‍ അംഗീകാരവും കെ.പി.എസ്.സി അംഗീകരിച്ചതുമായ പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഡി.സി.എ പാസായവരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഏപ്രില്‍ 20ന് രാവിലെ 11 മണിക്ക് ജനറല്‍ ആശുപത്രി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. ഫോണ്‍ 04994-230080.

ആധാര്‍ ഫോട്ടോയെടുപ്പിന് അവസരം

ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ഫോട്ടോ എടുപ്പ് കാസര്‍കോട് ബ്ലോക്കില്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടത്തും. തിരിച്ചറിയല്‍ രേഖയുമായി ഹാജരാകേണ്ടതാണ്. ഏപ്രില്‍ 18ന് ജി.എം.എല്‍.പി സ്‌ക്കൂള്‍ ആരിക്കാടി. 19ന് എ.യു.പി.എസ് ആരിക്കാടി. 20, 22 തീയതികളില്‍ എ.യു.പി സ്‌ക്കൂള്‍ കുമ്പള. എന്‍. പി.ആര്‍ ചെയ്തവര്‍ക്ക് ആവശ്യമില്ല.

വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് പഠന ക്യാമ്പ്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഏപ്രില്‍ 27ന് കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ പഠന ക്യാമ്പ് (പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം) നടത്തുന്നു. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പ്രസ്തുത ക്യാമ്പില്‍ പ്രഗല്‍ഭരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും. നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡിമെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും.
താല്‍പര്യമുളളവര്‍ 100 രൂപാ ഫീസ് അടച്ച് പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847929748, 9447653355, 9447619044, 0497- 2765310, 0495 - 2304885 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ജില്ലയിലെ വരള്‍ച്ച സ്ഥിതി മുഖ്യമന്ത്രി അവലോകനം ചെയ്യും

ജില്ലയിലെ വരള്‍ച്ചാ സ്ഥിതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവലോകനം ചെയ്യും. വ്യാഴാഴ്ച രണ്ടുമണിക്ക് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിലാണ് ജില്ലയിലെ വരള്‍ച്ചാ സ്ഥിതി അവലോകനം നടത്തുന്നത്. യോഗത്തില്‍ റവന്യു മന്ത്രി, കൃഷി മന്ത്രി, എം. പി, എം.എല്‍.എമാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരും പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രസിഡന്റ്, തഹസില്‍ദാര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, കൃഷി, ഇറിഗേഷന്‍, ഭൂജലം,വാട്ടര്‍ അതോറിറ്റി, വൈദ്യുതി എന്നീ വകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.

മുഖ്യമന്ത്രി കര്‍ഷകരുമായി സംവദിക്കും

സുസ്ഥിര കേരാധിഷ്ഠിത സാങ്കേതിക വിദ്യകളെ ആസ്പദമാക്കി ഏപ്രില്‍ 18ന് 3.30 മണിക്ക് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ കര്‍ഷക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി കര്‍ഷകരുമായി സംവദിക്കും. ചടങ്ങില്‍ സി.പി.സിആര്‍.ഐ ഡയറക്ടര്‍ ജോര്‍ജ് വി. തോമസ് അധ്യക്ഷത വഹിക്കും.

സമ്പൂര്‍ണ സാക്ഷരതാ വാര്‍ഷികാഘോഷം

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 22-ാം വാര്‍ഷികാഘോഷം വ്യാഴം 1.30ന് കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. സാക്ഷരതാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവരെ പി.കരുണാകരന്‍ എം. പി. ആദരിക്കും. എം.എല്‍.എ മാരായ പി.ബി.അബ്ദുല്‍ റസാഖ്, കെ.കുഞ്ഞിരാമന്‍(ഉദുമ), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍) ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി, ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

എംപവേര്‍ഡ് കമ്മിറ്റി യോഗം

18ന് ചേരാനിരുന്ന ജില്ലാ എംപവേര്‍ഡ് കമ്മിറ്റിയോഗം 23 ന് 3.30 ന് കളക്ടറേറ്റില്‍ ചേരും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia