city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 16.04.2015

ജനസമ്പര്‍ക്കപരിപാടി  12388 അപേക്ഷകള്‍ ലഭിച്ചു  

(www.kasargodvartha.com 16/04/2015) മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി  കരുതല്‍ 2015 ലേക്ക്  ഇതിനകം ലഭിച്ചത് 12388 അപേക്ഷകള്‍. അക്ഷയകേന്ദ്രങ്ങള്‍ വഴിയും  ഓണ്‍ലൈനായും  കളക്ടറേറ്റ്, താലൂക്ക്  കേന്ദ്രങ്ങള്‍ വഴിയും ലഭിച്ച അപേക്ഷകളാണിവ.  അപേക്ഷകള്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  പരിശോധിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതേസമയം താലൂക്ക് , കളക്ടറേറ്റ് കേന്ദ്രങ്ങളില്‍ മെയ് 13വരെ  നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കും.  എന്നാല്‍ ഇത്തരം അപേക്ഷകളില്‍  മെയ് 14ന് ശേഷം  മാത്രമേ നടപടികള്‍ ഉണ്ടാകുകയുളളൂ. ഇതില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണേണ്ട പ്രശ്‌നങ്ങളുളളവര്‍ മാത്രം നല്‍കിയ അപേക്ഷയുടെ   രശീതുമായി ജനസമ്പര്‍ക്കപരിപാടിയില്‍  പങ്കെടുക്കാം.

ദുരിതാശ്വാസനിധി വിഭാഗത്തിലേക്ക്  4286 അപേക്ഷകളും, വീട്, സ്ഥലം സംബന്ധിച്ച് 2398 അപേക്ഷകളും  ബിപിഎല്‍ കാര്‍ഡിനായി 1200 അപേക്ഷകളും  പട്ടയം സംബന്ധിച്ച് 1005ഉം  വായ്പ സംബന്ധിച്ച് 616  അപേക്ഷകളും  ആരോഗ്യമേഖലയുമായി  ബന്ധപ്പെട്ട് 362 അപേക്ഷകളും ഇതുവരെ  ലഭിച്ചതില്‍പ്പെടും.  വികലാംഗ സഹായത്തിനായി 319 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.  ഈ മാസം 17ന് ജില്ലാ കളക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗം വിളിച്ചിട്ടുണ്ട്. പൂര്‍ത്തീകരിക്കാത്ത  പദ്ധതികള്‍ പോലുളള  പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടവ ഈ യോഗത്തില്‍ അവതരിപ്പിക്കും.  തുടര്‍ന്ന് 23ന് കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ  അധ്യക്ഷതയില്‍  ചേരുന്ന സ്‌ക്രീനിംഗ്  കമ്മിറ്റിയില്‍ പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കും. മെയ് 14ന്  കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ്  ജനസമ്പര്‍ക്ക പരിപാടി നടക്കുന്നത്.

ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച ജില്ലയില്‍ 

പോലീസ് വകുപ്പിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വെള്ളിയാഴ്ച ജില്ലയില്‍. രാവിലെ 9.30ന് കുമ്പള സി.ഐ ഓഫീസ് കെട്ടിടോദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. തുടര്‍ന്ന് 12 മണിക്ക് പാറക്കട്ട എ.ആര്‍ ക്യാമ്പ് കോമ്പൗണ്ടില്‍ പണിത പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഡോര്‍മെറ്ററി , ജില്ലാ പോലീസ് ഓഫീസ് കോമ്പൗണ്ടില്‍ പണിത സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് ബ്യൂറോ, ഫോറിനേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, വനിതാസെല്‍ കെട്ടിടസമുച്ചയങ്ങള്‍ എന്നിവ 12മണിക്ക് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക്  രണ്ടിന്  കാഞ്ഞങ്ങാട് പോലീസ് കണ്‍ട്രോള്‍ റൂം  കെട്ടിടോദ്ഘാടനവും  മന്ത്രി നിര്‍വ്വഹിക്കും.

ശിലാസ്ഥാപനം വെള്ളിയാഴ്ച

കുമ്പള ഗ്രാമപഞ്ചായത്ത്  2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അഡീഷണല്‍ ബ്ലോക്ക്  കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ആഭ്യന്തര വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല വെള്ളിയാഴ്ച രാവിലെ  10 മണിയ്ക്ക് നിര്‍വ്വഹിക്കും. ചടങ്ങില്‍  പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പുനപരിശോധന ക്യാമ്പ് മാറ്റി  

ലീഗല്‍ മെട്രോളജി വകുപ്പ് ശനിയാഴ്ച പാണത്തൂര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പനത്തടി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍  വരുന്ന പ്രദേശത്തെ അളവുതൂക്ക ഉപകരണങ്ങളുടെ പുന: പരിശോധന ക്യാമ്പ് മാറ്റി. പുന:പരിശോധന  ക്യാമ്പ് 23ന് നടത്തും.

നെഹ്‌റു യുവകേന്ദ്രവോളണ്ടിയര്‍മാരെ നിയമിക്കും 

നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത്  കോര്‍വളണ്ടിയര്‍മാരുടെ ഒഴിവിലേക്ക് മെയ് 8 വരെ അപേക്ഷിക്കാമെന്ന്  ജില്ലാ യൂത്ത് കോഡിനേറ്റര്‍ അറിയിച്ചു സാമൂഹ്യസേവന സന്നദ്ധ തത്പരരായ 18നും 25നും ഇടയില്‍ പ്രായമുളള യുവതീ-യുവാക്കള്‍ക്ക്  അപേക്ഷിക്കാം. എസ്എസ്എല്‍സിയാണ് യോഗ്യത. ബിരുദധാരികള്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്  സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന നെഹ്‌റു യുവകേന്ദ്ര ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 04994 255144, 256812.

തുക വിതരണം ചെയ്യും 

ആധാര്‍ കാര്‍ഡ് എടുത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്കുളള ഇന്‍സെന്റീവ് തുകയായ  150 രൂപ 23ന് രാവിലെ 10 മണി മുതല്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് വിതരണം ചെയ്യും.  2009 ലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതും ആധാര്‍ കാര്‍ഡ് എടുത്തിട്ടുളളവരുമായ ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡിന്റെ  പകര്‍പ്പ്  എന്നിവ സഹിതം നേരിട്ട്  ഹാജരാകണം.  933 പേര്‍ക്ക് നല്‍കാനുളള തുക മാത്രമാണ് ലഭ്യമായിട്ടുളളത്. അതിനാല്‍ ആദ്യം സമീപിക്കുന്നവര്‍ക്ക് മാത്രം തുക ലഭിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പ്രൊജക്ട് ഓഫീസര്‍ നിയമനം

മത്സ്യഫെഡിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  ജില്ലയില്‍ നിലവിലുളള പ്രൊജക്ട്  ഓഫീസറുടെ താല്‍ക്കാലിക ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍  നിയമനം നടത്തും.  പ്രൊജക്ട് ഓഫീസറുടെ  നിലവിലുളള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.  യോഗ്യത ഫീഷറീസ് സയന്‍സില്‍  ബിരുദം അല്ലെങ്കില്‍  മറൈന്‍ ബയോളജി , ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, മാരികള്‍ച്ചര്‍ , അക്വാടിക് ബയോളജി, അക്വാകള്‍ച്ചര്‍ എന്നിവയില്‍ ഏതെങ്കിലുമുളള ബിരുദാനന്തരബിരുദമാണ്  യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സലും പകര്‍പ്പും  സഹിതം 24ന് രാവിലെ 10.30 ന്  കാസര്‍കോട് കസബ കടപ്പുറത്തുളള മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം.

താലൂക്ക് വികസന സമിതി ശനിയാഴ്ച

മഞ്ചേശ്വരം താലൂക്ക് വികസന സമിതിയോഗം ശനിയാഴ്ച രാവിലെ 10.30 ന് താലൂക്ക് ഓഫീസ് ഹാളില്‍ ചേരും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് ഹാജരാകണമെന്ന്  കണ്‍വീനര്‍ അറിയിച്ചു.

റാങ്ക് പട്ടിക നിലവിലില്ലാതായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) തസ്തികമാറ്റം കാറ്റഗറി നം 668/12 തസ്തികയ്ക്ക്  2014 ഏപ്രില്‍  നിലവില്‍ വന്ന റാങ്ക് പട്ടിക 2015 മാര്‍ച്ച് 26 മുതല്‍ നിലവിലില്ലാതായി.

സൗജന്യ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 

പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, ഇന്റര്‍വ്യൂ ടെക്‌നിക്‌സ്, സൈബര്‍ മാനേജ്‌മെന്റ്, മെമ്മറിടെക്‌നിക്‌സ്, ടൈംമാനേജ്‌മെന്റ്,  സ്ട്രസ് മാനേജ്‌മെന്റ് , ഇമോഷണല്‍ മാനേജ്‌മെന്റ്, കണക്ക്, ജനറല്‍ കോളേജ്, ഇഫക്റ്റീവ്  പബ്ലിക് സ്പീച്ച്  എന്നീ വിഷയങ്ങളില്‍ സൗജന്യ ബ്രിഡ്ജ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന കാസര്‍കോട് ചെര്‍ക്കളയിലുളള  ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍  ഈ മാസം 27ന് ക്ലാസ്സ് ആരംഭിക്കും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം ലഭിക്കുക.  45 ദിവസമാണ്  കോഴ്‌സ് കാലാവധി. അപേക്ഷകര്‍ പ്രായം, പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍നമ്പര്‍, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലീം യൂത്ത്,  ബസ് സ്റ്റാന്റ് ടെര്‍മിനല്‍ ബില്‍ഡിംഗ് , ചെര്‍ക്കള, കാസര്‍കോട്  671541 എന്ന വിലാസത്തില്‍   22നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 281142, 9446667542.

സിറ്റിംഗ് മാറ്റി 

വെള്ളിയാഴ്ച കണ്ണൂര്‍ കളക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്  മാറ്റി.

ശനിയാഴ്ച മണല്‍ ബുക്കുചെയ്യാം

സര്‍ക്കാര്‍ അറിയിപ്പുകള്‍ 16.04.2015കാസര്‍കോട് തുറമുഖ പരിധിയിലെ ചെറുവത്തൂര്‍ ഭാഗത്തുളള കടവുകളായ മടക്കര, ഓരിക്കടവ്, അച്ചാംതുരുത്തി, മാട്ടുമ്മല്‍ , കൈതക്കാട് എന്നീ കടവുകളിലും കാസര്‍കോട്  ഭാഗത്തുളള ചളിയംകോട്, തളങ്കര, പളളം, മൊഗ്രാല്‍പുത്തൂര്‍ എന്നീ കടവുകളിലും ഏപ്രില്‍ മാസത്തെ മണല്‍ബുക്കിംഗ് ശനിയാഴ്ച ഉണ്ടായിരിക്കുമെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

പ്രൊജക്ട് മാനേജര്‍ നിയമനം 

സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്ര ജില്ലയില്‍ നടപ്പിലാക്കിവരുന്ന ലൈംഗികാരോഗ്യ പദ്ധതിയായ സുരക്ഷ പ്രൊജക്ടില്‍്  പ്രൊജക്ട് മാനേജര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് മാനേജര്‍ തസ്തികയ്ക്ക് സോഷ്യല്‍ വര്‍ക്കിലും സോഷ്യോളജിയിലും മാസ്റ്റര്‍ ബിരുദവും മൂന്ന് വര്‍ഷത്തെപ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഔട്ട് റീച്ചര്‍ തസ്തികയ്ക്ക്  പ്ലസ്ടുവും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബയോഡാറ്റയും  ഏപ്രില്‍ 25നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍സ്റ്റേഷന്‍, കാസര്‍കോട്  എന്ന വിലാസത്തിലോ dyc.kasargod@gmail.com എന്ന ഇമെയിലിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04998 213171, 9496419894.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായം ഒഴികെയുളള  വിവിധ ധനസഹായ പദ്ധതികള്‍ക്ക്  അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള  വികലാംഗരുടെ പെണ്‍മക്കള്‍ക്കും, വികലാംഗരായ പെണ്‍കുട്ടികള്‍ക്കുളള വിവാഹ ധനസഹായം, മിശ്രവിവാഹം (എസ് സി ഒഴികെ), ധനസഹായം ഇതുകൂടാതെ മൊബിലിറ്റി കെയ്ന്‍, മാഗ്നിഫൈഡ് ഗ്ലാസ്, അന്ധരായ കുട്ടികള്‍ക്കുളള ബ്രയ്‌ലി കിറ്റ്, ഡേയ്‌സി പ്ലെയര്‍, ടോക്കിങ്ങ് കാല്‍ക്കുലേറ്റര്‍ തുടങ്ങിയവയ്ക്കുളള ധനസഹായത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. മെയ് 15നകം ജില്ലാ സാമൂഹിക നീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടണം ഫോണ്‍ 04994 255074



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia