city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 15.04.2013

എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം അനുവദിച്ചു 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 4182 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 164 അര്‍ബുദ രോഗികള്‍ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുന്നു. ഇതിന്റെ ആദ്യഗഡുവായി ഒരു ലക്ഷം രുപ വീതം അനുവദിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 5500 പേരുടെയും കുടുംബങ്ങളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ജില്ലാ കളകട്ര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നിര്‍ദേശം നല്‍കി.

ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്ക്കാലിക
സര്‍ക്കാര്‍ അറിയിപ്പുകള്‍ 15.04.2013
ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യേഗാര്‍ഥികള്‍ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഏപ്രില്‍ 19 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ താല്ക്കാലിക നിയമനം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ മൈക്രോ ബയോളജി, പ്ലാന്റ് പാത്തോളജി, ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോ, പ്രൊജക്ട് ഫെല്ലോ, റിസേര്‍ച്ച് ഫെല്ലോ, റിസേര്‍ച്ച് അസോസിയേറ്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലും ഒഴിവുണ്ട്. ഏപ്രില്‍ 18 രാവിലെ 9 മണിക്ക് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 - 2280616 ഫോണില്‍ ബന്ധപ്പെടണം എല്ലാ തസ്തികകളിലും ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

ആധാര്‍ നമ്പര്‍ നല്‍കണം

ഉദുമ ഗവ.ഹൈസ്‌ക്കൂളിലെ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പ0ിക്കുന്ന കുട്ടികള്‍ ഏപ്രില്‍ 17 നകം സ്‌ക്കൂള്‍ ഓഫീസ് ആധാര്‍ നമ്പര്‍ നല്‍കണം. ആധാര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ബാക്കിയുള്ളവര്‍ 17 ന് നിര്‍ബന്ധമായും രക്ഷിതാക്കളോടൊപ്പം സ്‌ക്കൂളില്‍ ഹാജരാകണം. ഇനിമുതല്‍ പ0ന ആനുകൂല്യ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. ഒ.ബി.സി, പ്രീമെട്രിക്ക് സ്‌ക്കോളര്‍ഷിപ്പ് ലിസ്റ്റ് സ്‌ക്കൂളില്‍ എത്തിയിട്ടുണ്ട്. അര്‍ഹരായ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ഏപ്രില്‍ 18നകം സ്‌ക്കോളര്‍ഷിപ്പ് തുക കൈപ്പറ്റണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് യോഗം

ജില്ലാ പഞ്ചായത്ത് യോഗം ഏപ്രില്‍ 19ന് പകല്‍ മൂന്നിന് പഞ്ചായത്ത് ഹാളില്‍ ചേരും.

വൈദ്യുതി മുടങ്ങും

മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ബെള്ളൂര്‍, 11 കെ.വി ഫീഡറില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പള്ളപാടി, ബേരിക്ക ട്രാന്‍സ്‌ഫോമറുകളിലും മിഞ്ചിപദവ് ട്രാന്‍സ്‌ഫോമര്‍ 1, 2, 3 എന്നിവയിലും ഏപ്രില്‍ 16 രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപെടുമെന്ന് അസിസ്റ്റന്റ് എന്‍ജീനിയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയോടനുബന്ധിച്ച് രോഗികളെ കൊണ്ടുപോകുന്നതിനായി കമ്മ്യണിറ്റി ഹെല്‍ത്ത് സെന്റര്‍ പെരിയ, മുളിയാര്‍ എന്നീ സ്ഥാപനങ്ങിലേക്ക് സ്ട്രച്ചര്‍ സംവിധാനത്തോടെയുള്ള ഓരോ ആബുലന്‍സ് വാഹനം മാസവാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഏപ്രില്‍ 25 ന് പകല്‍ മൂന്ന് മണിക്കകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ ഃ 0467- 2209466

കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ നിര്‍ബന്ധം

കോഴിക്കോട് ജില്ലയിലെ കോളേജുകളിലെ പട്ടികജാതി പട്ടികവര്‍ഗ, ഒ.ബി.സി, ഒ.ഇ.സി, കെ.പി.സി.ആര്‍, ഇ-ഗ്രാന്റസ് വഴി ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ആധാര്‍ എടുക്കുകയും ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും കോളേജ് അധികൃതരെ അറിയിക്കണ്ടേതാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്താം. ജില്ലയിലെ ഇ-ഗ്രാന്റ്‌സ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ആധാര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റ് അധികൃതര്‍ അപ്‌ലോഡ് ചെയ്യണം. ഏപ്രില്‍ 26 നകം ഇത് നടപ്പില്‍ വരുത്തേണ്ടതാണ് എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചതായി കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അംഗത്വം പുനഃസ്ഥാപിക്കണം

കേരള ചുമട്ടു തൊഴിലാളി സ്‌ക്കാറ്റേഡ് വിഭാഗം ക്ഷേമപദ്ധതിയില്‍ അംഗമായിരിക്കെ വിഹിതമടവില്‍ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പിഴയും പിഴപലിശയും ഒഴിവാക്കി അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജൂണ്‍ 30 വരെ സമയം നീട്ടി. തൊഴിലാളികള്‍ അംഗത്വം സംബന്ധിച്ച് രേഖകളുമായി ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഹാജരായി അംഗത്വം പുനഃസ്ഥാപിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994- 222915

ബാലവികലാംഗ സദനത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പിന്‍ കീഴില്‍ തലശേരി എരഞ്ഞോളി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ബാലവികലാംഗ സദനത്തില്‍ 2013-14 വര്‍ഷത്തില്‍ പ്രവേശനത്തിന് 40 ശതമാനത്തില്‍ കുറയാത് അസ്ഥി സംബന്ധമായി വൈകല്യമുള്ളതും അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുളള വികലാംഗരായ ആണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബുദ്ധിമാന്ദ്യം, അന്ധത, സെറിബ്രല്‍ പാള്‍സി മുതലായവയുള്ള കുട്ടികള്‍ പ്രവേശനത്തിന് അര്‍ഹരല്ല.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വികലാംഗരായ കുട്ടികള്‍ക്കാണ് പ്രവേശനം. സ്ഥാപനത്തില്‍ കുട്ടികളുടെ താമസം വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ എന്നിവ സൗജന്യമാണ്. പ്രവേശനം ലഭിക്കുന്ന കുട്ടികളെ ബാലവികലാംഗ സദനത്തിന് സമീപമുള്ള സ്‌ക്കൂളില്‍ ചേര്‍ത്ത് വിദ്യാഭ്യാസം നല്‍കുന്നതാണ്. അപേക്ഷ സൂപ്രണ്ട് ബാലവികലാംഗ സദനം, ചിറക്കര പോസ്റ്റ്, തലശ്ശേരി എന്നവിലാസത്തില്‍ മെയ് 31 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ - 0490-2321605, 9846725915.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia