city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 14.02.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 14.02.2013
വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം

ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചെമ്പരിക്ക നിയോജകമണ്ഡലത്തിലേക്കും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ ടൗണ്‍ നിയോജകമണ്ഡലത്തിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്,പാസ്‌പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ്,പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്.എസ്.എല്‍.സി. ബുക്ക്,ഫോട്ടോപതിച്ച് സര്‍ക്കാര്‍ നല്‍കുന്ന മറ്റ് രേഖകള്‍,ദേശസല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയ്യതിക്ക് ആറ് മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്സ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണ്. ജൈവകൃഷി പദ്ധതി : കരാര്‍ അടിസ്ഥാനത്തില്‍

26 തസ്തികയിലേക്ക് ഇന്റര്‍വ്യു

ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതിയുടെ നിര്‍വഹണത്തിനു കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഫെബ്രുവരി 23 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

അഗ്രിക്കള്‍ച്ചര്‍ ബിരുദധാരിയുടെ ഒരു തസ്തികയാണുളളത്. കാര്‍ഷിക ബിരുദധാരിയായിരിക്കണം. ശമ്പളം പ്രതിമാസം 22000 രൂപ. കാസര്‍കോട് എതിര്‍പ്രാണി ഉല്‍പാദന കേന്ദ്രത്തിലാണ് ഒഴിവുള്ളത്. ഇന്റര്‍വ്യു രാവിലെ 10.30 ന് നടക്കും.
ഫീല്‍ഡ് മാനേജരുടെ ആറ് ഒഴിവുകളാണുള്ളത്. ഓര്‍ഗാനിക് ഫാമിംഗില്‍ മുന്‍പരിചയമുളള കാര്‍ഷിക ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കാര്‍ഷിക ബിരുദമാണ് യോഗ്യത. ശമ്പളം പ്രതിമാസം 22000 രൂപ. വിവിധ കൃഷി അസിസ്റ്റന്റ് ഡയറക്ടരുടെ ഓഫീസിലാണ് ഒഴിവുകളുള്ളത്. ഇന്റര്‍വ്യു രാവിലെ 11 ന് നടക്കും.

ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 19 ഒഴിവുകളാണുള്ളത്. വി.എച്ച്.സി. അഗ്രി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കൃഷി അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവരായിരിക്കണം. ശമ്പളം പ്രതിമാസം 10000 രൂപ. വിവിധ കൃഷി ഭവനുകളിലാണ് ഒഴിവുകളുള്ളത്. ഇന്റര്‍വ്യു 11 മണിക്ക് നടക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിനു ഹജരാകണം.

കുടിശിക അടയ്ക്കാനുള്ള സമയം നീട്ടി

ഒരു വര്‍ഷത്തില്‍ കൂടുതല്‍ വൈദ്യതി ചാര്‍ജ് കുടിശിക വരുത്തിയിരിക്കുന്ന ലോടെന്‍ഷന്‍, ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശിക അടച്ചുതീര്‍ക്കാനുള്ള സമയ പരിധി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ അടുത്തുളള വൈദ്യുതി സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എഞ്ചിനീയറുമായി ബന്ധപ്പെടേണ്ടതാണ്.

രക്ഷിതാക്കള്‍ക്ക് ഗ്രാന്റ്

ഒന്നു മുതല്‍ നാലാം വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രോല്‍സാഹന ഗ്രാന്റ് അനുവദിക്കുന്ന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ പ്രൊപ്പെസല്‍ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 20 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ ഫോറം നമ്പര്‍ ഒന്നിലും ഹാജര്‍ സംബന്ധിച്ച സാക്ഷ്യപത്രവും സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994255466

ഗസ്റ്റ് ലക്ചറര്‍ നിയമനം

കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. യോഗ്യത ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സി. യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നെറ്റ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ട്രേഡില്‍ ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. യോഗ്യത കമ്പ്യൂട്ടര്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിഗ്രി ഡിപ്ലോമ. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 16 ന് രാവിലെ 10.30 മണിക്ക് കാസര്‍കോട് ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

Keywords:  Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia