സര്‍ക്കാര്‍ അറിയിപ്പുകള്‍ 13-03-2015
Mar 13, 2015, 13:12 IST
സാമൂഹ്യപ്രവര്‍ത്തക മാസാചരണം: അവാര്‍ഡുകള്‍ വിതരണം ചെയ്തു
അക്ഷരകേരളം ശില്‍പിയും ഗ്രന്ഥശാലാസംഘം സ്ഥാപനകനുമായ പി.എന്‍ പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നു മുതല്‍ ഒരു മാസക്കാലം പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കാന്‍ഫെഡും സാമൂഹ്യ പ്രവര്‍ത്തക മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഡിപിസി ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ. കെ.പി ജയരാജന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ. പുരുഷോത്തമന്‍ അവാര്‍ഡ് ജേതാവ് അഡ്വ. കെ.കെ കോടോത്ത്, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, സുശീലാ ഗോപാലന്‍ അവാര്‍ഡ് ജേതാവ് കെ.ജി ഇന്ദു , മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡ് ജേതാവ് ശംസുദ്ദീന്‍ ആയിറ്റി എന്നിവരെ ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ച് അവാര്‍ഡുകള്‍ നല്‍കി. ജില്ലയിലെ മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകരായ പി.കെ കുമാരന്‍ നായര്‍, എന്‍. പരമേശ്വരന്‍, ക്യാപ്റ്റന്‍ നമ്പ്യാര്‍, പ്രൊഫ. ശ്രീനാഥ്, കെ.വി കൃഷ്ണന്‍, സി.എന്‍ ഭാരതി, എ. നാരായണന്‍ മാസ്റ്റര്‍, പി.നാരായണി ടീച്ചര്‍, മേഴ്‌സി ജോര്‍ജ്ജ്, സി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരെയും കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്ത് മികവ് പുലര്‍ത്തിയ പത്ര പ്രവര്‍ത്തകന്‍ ഉറുമീസ് തൃക്കരിപ്പൂരിനെ കളക്ടര്‍ അനുമോദിച്ചു.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. അവികസനത്തിന്റെ പാതയില്‍ നിന്നും വികസനത്തിലേക്ക് ജില്ലയെ കൈപിടിച്ചുയര്‍ത്തിയ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനെ എന്‍. ബാലഗോപാലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി. താഹിറ യൂസഫ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുല്‍ ഖാദര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നസീമ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുളള ഹാജി, ഐ ആന്റ് പിആര്‍ഡി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദു റഹ്മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എം. ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. പ്രഭാകരന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം. ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ രാജീവന്‍ നായര്‍, റീജ്യണല്‍ കോഡിനേറ്റര്‍ രഞ്ജിത്ത് സര്‍ക്കാര്‍, ഉദയമംഗലം സുകുമാരന്‍, ടി.എം ഡോ. സുരേന്ദ്രനാഥ്, രാഘവന്‍ മാണിയാട്ട്, എസ്.വി അബ്ദുളള, ചന്ദ്രിക മോനാച്ച, ശോഭന ശശിധരന്‍, ആയിഷ മുഹമ്മദ്, കെ.വി രാഘവന്‍, സി.കെ ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഇ- സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ എം. മഹേഷ് കുമാര്‍, ജോബിന്‍ പി. ജോസ് എന്നിവര്‍ കൈകാര്യം ചെയ്തു.
പ്രേരക്മാര്‍ക്ക് പരിശീലനം നല്‍കി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പ്രേരക്/അസി. പ്രേരക്മാരുടെ ദ്വിദിന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. പരിശീലന പരിപാടി വൈസ് പ്രസിഡണ്ട് എം മിനിയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് ബി.എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഓമന, കുഞ്ഞമ്പുനമ്പ്യാര്‍, എം ശാന്തകുമാരി, ബി.ഡി.ഒ സുഗുണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പരിശീലനത്തില്‍ കാസര്‍കോട് ഡി.റ്റി.സി ഫാക്കല്‍റ്റികളായ കെ. രതീഷ്, എം. കുഞ്ഞിരാമന്‍, എ.വി പ്രമീള തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. വികസനകാര്യ വിദ്യാകേന്ദ്രം പ്രേരക് എ. തങ്കമണി സ്വാഗതവും ബെളളൂര്‍ തുടര്‍വിദ്യാകേന്ദ്രം പ്രേരക് വിമല പി.കെ നന്ദിയും പറഞ്ഞു.
യോഗം 19ന്
ജില്ലാ ആസൂത്രണസമിതിയുടെ യോഗം 19ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ നാലു മുതല്‍
ഇന്ത്യന്‍ ആര്‍മിയില്‍ കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് വിവിധ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. ഏപ്രില്‍ നാല് മുതല്‍ 13വരെ പാലക്കാട് വിക്‌ടോറിയ കോളേജ് മൈതാനിയിലാണ് റാലി. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, ഡോള്‍ജിയര്‍ (ക്ലാര്‍ക്ക് , സ്റ്റോര്‍ കീപ്പര്‍), സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്റിറനറി(ചഅഢഋഠ) , ട്രേഡ്‌സ്‌മെന്‍ തുടങ്ങിയവയിലേക്കാണ് റിക്രൂട്ട്‌മെന്റ്. കാസര്‍കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ നാല്, ആറ്, എട്ട്, 11 തീയതികളിലായിരിക്കും റിക്രൂട്ട്‌മെന്റ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2579789 എന്ന നമ്പറിലോ www.zrobangalore.gov.in സൈറ്റിലോ dirrtgkoz@yahoo.co.in ലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം.
ലേലം ചെയ്യും
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുന്‍വശത്ത് പണികഴിപ്പിച്ച കുടംബശ്രീ ഉല്‍പ്പന്ന വിപണനകേന്ദ്രത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട് വനിത ഗ്രൂപ്പുകള്‍ക്ക് (കുടുംബശ്രീ/വനിതാ സ്വയം സഹായസംഘങ്ങള്‍/മറ്റ് അംഗീകൃത യൂണിറ്റുകള്‍) സംവരണം ചെയ്ത ഏഴാം നമ്പര്‍ മുറി (ഇജണ തതകക 530) ലേലം ചെയ്യുന്നു. 20ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ 04994 256722 എന്ന നമ്പറില്‍ ലഭിക്കും.
ബജറ്റ് യോഗം 18ന്
ജില്ലാ പഞ്ചായത്തിന്റെ യോഗം 18ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ ചേരും. 2014-15 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റും 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അംഗീകരിക്കലുമാണ് യോഗത്തിലെ അജണ്ട.
അപേക്ഷ ക്ഷണിച്ചു
നവംബറില്‍ നടന്ന ഓള്‍ഡ് സ്‌കീം എസ്എസ് വിടി ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത ട്രെയിനികളില്‍ നിന്നും റീ കൗണ്ടിംഗിന് അപേക്ഷ ക്ഷണിച്ചു. തോറ്റ വിഷയത്തിന് 20 രൂപയും ജയിച്ച വിഷയത്തിന് 50 രൂപയും 0230-ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റസീപ്റ്റ്‌സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ഫീസ് ഒടുക്കിയതിന്റെ അസ്സല്‍ ചലാനും മതിയായ രേഖകളും സഹിതം 25നകം കാസര്‍കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.റലസേലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു
ഏപ്രിലില്‍ നടത്തുന്ന ഓള്‍ഡ് സ്‌ക്രീം എസ്.സി.വി.ടി സപ്ലിമെന്ററി ട്രേഡ് ടെസ്റ്റിന്‍ കാസര്‍കോട ഐടിഐ യില്‍ നിന്നം എസ്.സി.വി.ടി നടത്തുന്ന ട്രേഡുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ട്രെയിനികള്‍, ബി.റ്റി.സി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 0230-ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റസീപ്റ്റ്‌സ്-88-അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ 150 രൂപ ഫീസ് ഒടുക്കിയതിന്റെ അസ്സല്‍ ചലാനും മതിയായ രേഖകളും സഹിതം ഈ മാസം 20വരെയും 50 രൂപ ഫൈനോടുകൂടി 25വരെയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ംംം.റലസേലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.
മണല്‍ബുക്കിംഗ് 16ന്
കാസര്‍കോട് തുറമുഖ പരിധിയിലെ കടവുകളായ പളളം, ചളിയംകോട്, മൊഗ്രാല്‍പുത്തൂര്‍ എന്നീ കടവുകളില്‍ മാര്‍ച്ച് 16ന് മണല്‍ ബുക്കിംഗ് ഉണ്ടായിരിക്കും. മണല്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ അവരുടെ ഒറിജിനല്‍ #െഎഡന്റിറ്റി കാര്‍ഡ് കടവുകളില്‍ മണല്‍ എടുക്കുന്ന സമയത്ത് കാണിക്കേണ്ടതാണെന്നും അല്ലാത്തവര്‍ക്ക് മണല്‍ ലഭിക്കില്ലെന്നും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
മണല്‍ വില വര്‍ധിപ്പിച്ചു
കാസര്‍കോട് ജില്ലയില്‍ മണല്‍കടവുകളില്‍ നിന്ന് ഇ-മണല്‍ സംവിധാനം വഴി വിതരണം ചെയ്യുന്ന പുഴ മണലിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ജിയോളജി വകുപ്പിലേക്ക് ഒടുക്കേണ്ട റോയല്‍റ്റി തുക വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇ-മണലിന്റെ വിലയില്‍ ഒരു ടണ്ണിന് 25 രൂപ വര്‍ദ്ധിപ്പിക്കേണ്ടി വന്നത്. മുമ്പേ പാസ് നല്‍കിയ ഉപഭോക്താക്കളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ അധിക തുക ഈടാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വൈദ്യുതിമോഷണം 5,20,000 രൂപ പിഴചുമത്തി
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വൈദ്യുതി മോഷണ പരിശോധക സംഘം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ച് ആറ് മുതല്‍ 12 വരെ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി 5,20,000 രൂപ പിഴ ചുമത്തി. വൈദ്യുതി മോഷണ ക്രമക്കേടുകളെക്കുറിച്ചുളള പരാതികള്‍ താഴെ പറയുന്ന നമ്പറില്‍ അറിയിക്കുക 04994 255666, 9446008172, വിജിലന്‍സ് 9446008006
ഗതാഗതം തിരിച്ചുവിടുന്നു
മംഗല്‍പ്പാടി പഞ്ചായത്തിന്റെ അധീനതയിലുളള ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പി.ഡബ്ല്യൂ.ഡിയുടെ മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന്(14) മുതല്‍ 30 ദിവസത്തേക്ക് റോഡ് അടച്ചിടുന്നതിനാല്‍ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഹീറോഗല്ലി റോഡ് വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സേവനാവകാശ സെമിനാര്‍ നടത്തി
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും പരവനടുക്കം തലക്ലായി ഹെല്‍ത്ത് വനിതാ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സേവനാവകാശ സെമിനാര്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എസ്.വി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിമല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട് ക്ലാസ്സെടുത്തു. രാധിക നാരായണന്‍ സ്വാഗതവും എം. പ്രസന്ന നന്ദിയും പറഞ്ഞു.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
മധൂര്‍ ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം 20ന് രാവിലെ 11ന് മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 230427
മണല്‍ പാസ് കൗണ്ടര്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും
ഉപരോധം മൂലം തടസ്സപ്പെട്ട മാര്‍ച്ച് 13ലെ മണല്‍പാസ് കൗണ്ടര്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും
Keywords: Government, Announcements, Kasaragod, Kerala, Malayalam news, Govt. announcements on 13-03-2015.
Advertisement:
Advertisement: