city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.12.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.12.2012
പോലീസ് ബസ് ലേലം ചെയ്യുന്നു

ജില്ലാ സായു­ധ­സേനാ വിഭാഗം അസി­സ്റ്റന്റ് കമാ­ണ്ടന്റിന്റെ കാര്യാ­ല­യ­ത്തി­ലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് വാഹ­ന­മായ KL-14A/5024 നമ്പര്‍ 1995 മോഡല്‍ ഐഷര്‍ ബസ്സ് 2013 ജനു­വരി 23ന് 11 മണിക്ക് ലേലം ചെയ്യു­മെന്ന് ജില്ലാ പോലീസ് മേധാവി അറി­യി­ച്ചു. ദര്‍ഘാ­സു­കള്‍ ജനു­വരി 21ന് രണ്ട് മണി­ക്കകം നല്‍ക­ണം. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് അസി­സ്റ്റന്റ് കമാ­ണ്ടിന്റെ ഓഫീ­സു­മായി ബന്ധ­പ്പെ­ടാ­വു­ന്ന­താ­ണ്.

സെക്ര­ട്ട­റി­യേറ്റ്, പി എസ് സി, എല്‍ എ­ഫ് എ അസി­സ്റ്റന്റ് ഓഡിറ്റര്‍ പരീക്ഷ ജനു­വരി 5ന്

ഗവ.­ സെ­ക്ര­ട്ട­റി­യേ­റ്റ്, പി എസ് സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് മുത­ലായ സ്ഥാപ­ന­ങ്ങ­ളില്‍ അസി­സ്റ്റന്റ് ഓഡി­റ്റര്‍ തസ്തി­ക­യി­ലേക്ക് നേരിട്ടും കാറ്റ­ഗറി നമ്പര്‍ 436/2012 തസ്തി­ക­മാറ്റം വഴിയും കാറ്റ­ഗറി നമ്പര്‍ 437/2012 അപേക്ഷ സമര്‍പ്പിച്ച ഉദ്യോ­ഗാര്‍ത്ഥി­കള്‍ക്ക് 2013 ജനു­വരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം രണ്ട് മണി­മു­തല്‍ 3.15 വരെ ജില്ല­യിലെ വിവിധ പരീ­ക്ഷാ­കേ­ന്ദ്ര­ങ്ങ­ളില്‍ ഒബ്ജ­ക്റ്റീവ് മാതൃ­ക­യി­ലുള്ള ഒരു ഒ.­എം.­ആര്‍ പരീക്ഷ നട­ത്തു­ന്ന­താ­ണ്. കാറ്റ­ഗറി നമ്പര്‍ 436/2012, 437/2012 തസ്തി­ക­മാറ്റം വഴി പ്രകാരം രണ്ട് വിഭാ­ഗ­ങ്ങ­ളി­ലേക്ക് പരി­ഗ­ണി­ക്കു­വാന്‍ വേണ്ടി വെവ്വേറെ അപേ­ക്ഷ­കള്‍ സമര്‍പ്പിച്ച ഉദ്യോ­ഗാര്‍ത്ഥി­കള്‍ പൊതു പരീക്ഷ നട­ക്കുന്ന കാസര്‍കോട് ബി.­ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴു­തേ­ണ്ട­താ­ണ്. അല്ലാത്ത പക്ഷം നേരി­ട്ടുള്ള നിയ­മ­ന­ത്തി­നായി 436/2012 കാറ്റ­ഗറി പ്രാകാ­ര­മുള്ള പരീ­ക്ഷാ­കേ­ന്ദ്ര­ത്തില്‍ പരീക്ഷ എഴു­തി­യാല്‍ കാറ്റ­ഗറി നമ്പര്‍­-437/2012 പ്രകാരം തസ്തി­ക­മാറ്റം മുഖേ­ന­യുള്ള തെര­ഞ്ഞെ­ടു­പ്പിന് പരി­ഗ­ണി­ക്കു­ന്ന­ത­ല്ല.

പരീക്ഷ എഴു­തു­വാന്‍ സ്‌ക്രൈബിനെ ആവ­ശ്യ­മുള്ള അര്‍ഹ­രായ വിക­ലാംഗ ഉദ്യോ­ഗാര്‍ത്ഥി­കള്‍ അതി­നായി ഡിംസ­ബര്‍ 20­നകം അഡ്മി­ഷന്‍ ടിക്ക­റ്റിന്റെ പകര്‍പ്പും അംഗ­വൈ­കല്യം തെളി­യി­ക്കുന്ന മെഡി­ക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടി­ഫി­ക്കറ്റും സഹിതം ജില്ലാ പി എസ് സി ഓഫീ­സര്‍ക്ക് അപേക്ഷ സമര്‍പ്പി­ക്കേ­ണ്ട­താ­ണ്. പരീ­ക്ഷ­യുടെ ഹാള്‍ ടിക്കറ്റ് കമ്മീ­ഷന്റെ www.keralapsc.org എന്ന വെബ്‌സൈ­റ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടു­ക്കേ­ണ്ട­താ­ണ്. ബാര്‍കോഡ് നഷ്ട­പ്പെട്ട ഉദ്യോ­ഗാര്‍ത്ഥി­കള്‍ ജില്ലാ പി എസ് സി ഓഫീ­സു­മായി ബന്ധ­പ്പെ­ടേ­ണ്ട­താ­ണ്.

വി ഇ ഒ സര്‍ട്ടി­ഫി­ക്കറ്റ് പരി­ശോ­ധന

ജില്ല­യില്‍ ഗ്രാമ­വി­ക­സന വകു­പ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീ­സര്‍ ഗ്രേഡ് II (പട്ടി­ക­വര്‍ഗ്ഗ­ക്കാര്‍ക്കുള്ള പ്രത്യേക നിയ­മ­നം) തസ്തി­ക­യുടെ സാധ്യതാ പട്ടിക ഡിസം­ബര്‍ ഏഴിന് പ്രസി­ദ്ധീ­ക­രി­ച്ചു. പട്ടി­ക­യില്‍ ഉള്‍പ്പെട്ട മുഴു­വന്‍ ഉദ്യോ­ഗാര്‍ത്ഥി­ക­ളുടെയും അസ്സല്‍ സര്‍ട്ടി­ഫി­ക്കറ്റ് പരി­ശോ­ധന ഡിസം­ബര്‍ 18ന് രാവിലെ 10 മണിക്ക് കാസര്‍കോട് പുലി­ക്കു­ന്നിലെ മുനി­സി­പ്പല്‍ ഓഫീസ് റോഡ്, ടൈഗര്‍ ഹില്‍സിലെ ജില്ലാ പി എസ് സി ഓഫീ­സില്‍ നടക്കും. ഉദ്യോ­ഗാര്‍ത്ഥി­കള്‍ വിജ്ഞാ­പ­ന­ത്തില്‍ പറ­ഞ്ഞി­ട്ടുള്ള രേഖ­ക­ളു­മായി സര്‍ട്ടി­ഫി­ക്കറ്റ് പരി­ശോ­ധ­നയ്ക്ക് നേരിട്ട് ഹാജ­രാ­കേ­ണ്ട­താ­ണ്.

ഗോവി­ന്ദപൈ സ്മാരക കമ്മിറ്റി

ഗോവി­ന്ദപൈ സ്മാരക കമ്മിറ്റി യോഗം ഡിസം­ബര്‍ 17ന് 11.30ന് ജില്ലാ കള­ക്ട­റുടെ ചേമ്പ­റില്‍ ചേരു­ന്ന­താ­ണ്.

റെഡ്‌ക്രോസ് ദ്രുത­കര്‍മ്മ­സേന പരി­ശീ­ലനം

നീലേ­ശ്വരം മഹാത്മാ എജ്യു­ക്കേ­ഷ­ണല്‍ കോള­ജില്‍ നടന്ന റെഡ്‌ക്രോസ് ദ്രുത­കര്‍മ്മ­സേനാ പരി­ശീ­ലനം ജില്ലാ പോലീസ് ചീഫ് എസ് സുരേ­ന്ദ്രന്‍ ഉദ്ഘാ­ടനം ചെയ്തു. ആര്‍.­ടി.ഒ പി.ടി.­എല്‍ദോ മുഖ്യാ­തി­ഥി­യാ­യി. റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ ഇ.­ ച­ന്ദ്ര­ശേ­ഖ­രന്‍ നായര്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. അഡ്വ. ­കെ. ­ജ­നാര്‍ദ്ദ­നന്‍ ഡോ.­ പി.­ടി.­രവി, പി.­മു­ര­ളീ­ധ­രന്‍, എച്ച്.­കെ.­ മോ­ഹന്‍ദാ­സ്, കെ.­ വി­ജേഷ് എന്നി­വര്‍ പ്രസം­ഗി­ച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെ­ക്ടര്‍ ടി.­കെ. ­ത­ങ്ക­ച്ചന്‍, ഡോ.­ കെ.­ജി.­പൈ, ഇ.­ച­ന്ദ്ര­ശേ­ഖ­രന്‍ നായര്‍ എന്നി­വര്‍ ക്ലാസ്സെ­ടു­ത്തു. വാഹ­നാ­പ­കട വിരുദ്ധ പ്രതി­ജ്ഞയും നട­ന്നു.

ക്വട്ടേ­ഷന്‍ ക്ഷണിച്ചു

കയ്യൂര്‍ ഗവ.­ വൊ­ക്കേ­ഷ­ണല്‍ ഹയര്‍സെ­ക്കന്‍ഡറി സ്‌കൂളില്‍ നട­ക്കുന്ന ജില്ലാ കേരളാ സ്‌കൂള്‍ കലോ­ത്സ­വ­ത്തിന്റെ സ്റ്റേജ് പന്തല്‍ നിര്‍മ്മി­ക്കു­ന്ന­തി­നുള്ള ക്വട്ടേ­ഷന്‍ ക്ഷണി­ച്ചു. മുദ്ര­വച്ച ക്വട്ടേ­ഷന്‍ ഡിസം­ബര്‍ 17 രണ്ടു­മ­ണിക്കകം നല്‍കണം. ഫോണ്‍: 944672400, 04672230182.

സ്വയം­തൊ­ഴില്‍: 50 യുവാ­ക്കള്‍ക്ക് പരി­ശീ­ലനം നല്‍കും

സംസ്ഥാന യുവ­ജന ക്ഷേമ ബോര്‍ഡ് വ്യവ­സായ വകു­പ്പിന്റെ സഹ­ക­ര­ണ­ത്തോടെ വ്യവ­സായ സംര­ഭ­കത്വ പരി­ശീ­ലന പരി­പാടി സംഘ­ടി­പ്പി­ക്കു­ന്നു. സ്വയം­തൊ­ഴില്‍ ആരം­ഭി­ക്കാന്‍ താല്പ­ര്യ­മുള്ള 18നും 35നും ഇട­യില്‍ പ്രായ­മുള്ള 50 യുവ­ജ­ന­ങ്ങള്‍ക്കാണ് ഒന്നാം­ഘ­ട്ട­ത്തില്‍ ജില്ല­യില്‍ പരി­ശീ­ലനം നല്‍കു­ക. ഇവ­രില്‍ നിന്നും 15 പേര്‍ക്ക് വിദഗ്­ദ­പരി­ശീ­ല­നവും മറ്റു സഹാ­യ­ങ്ങളും നല്‍കും. താല്പ­ര്യ­മു­ള്ള­വര്‍ ഡിസം­ബര്‍ 15­നകം കാസര്‍കോട് സിവില്‍ സ്റ്റേഷ­നി­ലുള്ള ജില്ലാ പഞ്ചാ­യത്ത് കെട്ടി­ട­ത്തിന്റെ ഒന്നാം­നി­ല­യില്‍ പ്രവര്‍ത്തി­ക്കുന്ന ജില്ലാ യുവ­ജ­ന­കേ­ന്ദ്ര­വു­മായി ബന്ധ­പ്പെ­ടേ­ണ്ട­താ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് 9567779879, 9446333003, 04994­-256219 എന്നീ നമ്പ­റു­ക­ളില്‍ ബന്ധ­പ്പെ­ടാ­വു­ന്ന­താ­ണ്.

കേര­ളോ­ത്സവം: പ്രൈസ്മണി തുക കൈപ്പ­റ്റണം

ജില്ലാ കേര­ളോ­ത്സ­വ­ത്തിന്റെ അത്‌ല­റ്റി­ക്‌സ്, കലാ മത്സ­ര­ങ്ങ­ളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി­യ­വരും ഗെയിംസ് ഇന­ങ്ങ­ളില്‍ ഒന്ന്, രണ്ട് സ്ഥാന­ങ്ങള്‍ നേടി­യ­വരും പ്രൈസ്മണി തുക ഡിസം­ബര്‍ 20­നകം കാസര്‍കോട് ജില്ലാ പഞ്ചാ­യത്ത് ഓഫീ­സില്‍ നിന്നും കൈപ്പ­റ്റ­ണം. ഡിസം­ബര്‍ 20ന് ശേഷം പ്രൈസ്മണി വിത­രണം ചെയ്യു­ന്ന­ത­ല്ല.

1918 പദ്ധ­തി­കള്‍ക്ക് ഉദ്യോ­ഗസ്ഥ തല അംഗീ­കാരം

നടപ്പുസാമ്പ­ത്തിക വര്‍ഷം തദ്ദേ­ശ­സ്ഥാ­പ­ന­ങ്ങള്‍ ഏറ്റെ­ടു­ക്കുന്ന 1918 പ്രോജ­ക്ടു­കള്‍ക്ക് ബന്ധ­പ്പെട്ട ജില്ലാ തല ഉദ്യോ­ഗ­സ്ഥ­രുടെ അംഗീ­കാരം ലഭി­ച്ചു. 5586 പദ്ധ­തി­കള്‍ക്ക് കൂടി ഉദ്യോ­ഗസ്ഥ തല അംഗീ­കാരം ലഭി­ക്കേ­ണ്ട­തു­ണ്ട്. നട­പ്പു­വര്‍ഷം ജില്ലാ ആസൂ­ത്രണ സമി­തി­യുടെ അംഗീ­കാരം നേടി 7934 പദ്ധ­തി­ക­ളാണ് തദ്ദേശസ്ഥാപ­ന­ങ്ങള്‍ ഏറ്റെ­ടുത്ത് നട­പ്പാ­ക്കു­ക. ഇതില്‍ 7504 പദ്ധ­തി­ക­ളു­ടെയും ഡാറ്റാ എന്‍ട്രി പൂര്‍ത്തി­യാ­യി. ഡിസം­ബര്‍ 17­നു­ള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തി­യാ­ക്കും. വാര്‍ഷിക പദ്ധ­തി­രേഖ ഡിസം­ബര്‍ 19ന് ചേരുന്ന ജില്ലാ ആസൂ­ത്രണ സമിതി മുന്‍പാകെ അവ­ത­രി­പ്പി­ക്കും. പദ്ധ­തി­കള്‍ക്ക് അംഗീ­കാരം നല്‍കുന്നതുമായി ബന്ധ­പ്പെട്ട നട­പ­ടി­കള്‍ കള­ക്ട­റേ­റ്റില്‍ ചേര്‍ന്ന ഉദ്യോ­ഗസ്ഥ യോഗം വില­യി­രു­ത്തി. ജില്ലാ പഞ്ചാ­യത്ത് പ്രസി­ഡണ്ട് പി.­പി.­ശ്യാ­മ­ളാ­ദേവി അദ്ധ്യ­ക്ഷ­യാ­യി. ജില്ലാ പ്ലാനിംഗ് ഓഫീ­സര്‍ കെ.­ജയ സംബ­ന്ധി­ച്ചു.

കാസര്‍കോട് മഹോ­ത്സവം: സമൂഹ ചിത്ര­ര­ചന 18ന്

കാസര്‍കോട് മഹോ­ത്സ­വ­ത്തിന്റെ മുന്നോ­ടി­യായി മാന­വ­മൈ­ത്രി­ക്കായി എന്ന സന്ദേശമുയര്‍ത്തി യുവ ചിത്ര­കാ­ര­ന്മാരെ പങ്കെ­ടു­പ്പിച്ച് സമൂഹ ചിത്ര­ര­ചന ഒരു­ക്കു­ന്നു. പ്രശസ്ത ചിത്ര­കാ­രന്‍ പി.­എ­സ്.­പു­ണി­ഞ്ചി­ത്താ­യ­യുടെ നേതൃ­ത്വ­ത്തില്‍ ജില്ലാ ഭര­ണ­കൂടം ഡിസം­ബര്‍ 18ന് രാവിലെ ഒന്‍പത് മണിക്ക് ബി.­സി.­റോഡ് പരി­സ­രത്ത് പ്രത്യേകം സജ്ജീ­ക­രിച്ച വേദി­യി­ലാണ് തെരു­വോര പെയിന്റിംഗ് സംഘ­ടി­പ്പി­ക്കു­ന്ന­ത്.

ഡെങ്കി­പ്പനി: കാഞ്ഞ­ങ്ങാട് മത്സ്യ മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കും
ഡെങ്കി­പ്പനി പട­രു­ന്നത് പ്രതി­രോ­ധി­ക്കു­ന്ന­തി­നായി കാഞ്ഞ­ങ്ങാട് മത്സ്യ­മാര്‍ക്ക­റ്റ്, പുഞ്ചാവി ഫിഷ് ലാന്റിംഗ് സെന്റ­റി­ലേക്ക് താല്‍ക്കാ­ലി­ക­മായി മാറ്റു­ന്ന­തിന് ജില്ലാ കള­ക്ട­റുടെ അദ്ധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന യോഗം തീരു­മാ­നി­ച്ചു. ജില്ല­യില്‍ ഡെങ്കി­പ്പനി വ്യാപ­ക­മായി പടര്‍ന്നു­പിടിച്ചത് കാഞ്ഞ­ങ്ങാട് ആണ്. മത്സ്യ­മാര്‍ക്ക­റ്റിലെ മാലി­ന്യ­മാണ് ഡെങ്കി­പ്പനി പട­രു­ന്ന­തിന് കാര­ണ­മാ­കു­ന്ന­തെ­ന്നാണ് വില­യി­രു­ത്തല്‍. ഇവിടെ വെള്ളം കെട്ടി നില്‍ക്കു­ന്നത് തട­യു­ന്ന­തി­നായി മത്സ്യ­മാര്‍ക്കറ്റ് മാറ്റാതെ നിര്‍വ്വാ­ഹ­മി­ല്ലെന്ന് യോഗ­ത്തില്‍ അഭി­പ്രാ­യ­മു­ണ്ടാ­യി. മത്സ്യ­മാര്‍ക്ക­റ്റി­നായി സ്ഥിരം­സ്ഥലം കണ്ടെ­ത്തു­ന്ന­തു­വരെ താല്‍ക്കാ­ലി­ക­മായി പുഞ്ചാ­വി­യി­ലേക്ക് മാറ്റാ­നാണ് ആലോ­ച­ന.

അന്യ­സം­സ്ഥാന തൊഴി­ലാ­ളി­കള്‍ താമ­സി­ക്കുന്ന കെട്ടി­ട­ങ്ങ­ളില്‍ ശുചി­ത്വ­പ­രി­പാ­ലനം കാര്യ­ക്ഷ­മ­മായി നട­ത്തും. തൊഴില്‍ വകു­പ്പി­ന്റെയും നഗ­ര­സ­ഭ­യു­ടെയും ഉദ്യോ­ഗ­സ്ഥര്‍ ഇത്തരം കേന്ദ്ര­ങ്ങ­ളില്‍ പരി­ശോ­ധന നട­ത്തും. മതി­യായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവി­ധാ­ന­മൊ­രു­ക്കുംവരെ കെട്ടിട നിര്‍മ്മാണ ജോലി­കള്‍ നിര്‍ത്തി­വെ­ക്കാന്‍ നിര്‍ദ്ദേശം നല്‍കും. കാഞ്ഞ­ങ്ങാട് നഗ­ര­ത്തിലെ പൊതു കക്കൂസ് പരി­പാ­ല­ന­ത്തി­നായി ചെറിയ തുക ഉപ­യോ­ക്താ­ക്ക­ളില്‍ നിന്ന് ഈടാ­ക്കും. ഫോഗിം­ഗും, മാലിന്യ നിര്‍മ്മാര്‍ജ്ജ­നവും ത്വരി­ത്ത­പ്പെ­ടു­ത്താനും യോഗം തീരു­മാ­നി­ച്ചു. ജില്ല­യില്‍ 81 പേര്‍ക്കാണ് ഇതു­വരെ ഡെങ്കി­പ്പനി കണ്ടെ­ത്തി­യ­ത്.

ജില്ലാ കള­ക്ടര്‍ പി.­എ­സ്.­മു­ഹ­മ്മദ് സഗീര്‍ അദ്ധ്യ­ക്ഷ­നാ­യി. സബ് കള­ക്ടര്‍ എസ്.­വെ­ങ്കി­ട­പതി, എ.­ഡി.എം എച്ച്.­ദി­നേ­ശന്‍, ഡി.­എം.ഒ ഡോ.­പി.­ഗോ­പി­നാ­ഥ്, കാഞ്ഞ­ങ്ങാട് നഗ­ര­സഭാ ചെയര്‍പേ­ഴ്‌സണ്‍ ഹസീനാ താജു­ദ്ദീന്‍ തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

Keywords:  Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia