city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.09.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 12.09.2012
വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എഴുപതു ശതമാനമെങ്കിലും ന്യൂനപക്ഷ വനിതകള്‍ അംഗങ്ങളുമായ അംഗീകൃത വനിതാ സ്വയം സഹായ സംഘങ്ങള്‍, നെയ്ബര്‍ഹുഡ് ഗ്രൂപ്പുകള്‍, എന്‍.ജി.ഒ കള്‍ എന്നിവയ്ക്ക് സ്വയംസംരംഭക പദ്ധതികള്‍ തുടങ്ങുന്നതിന് ധനസഹായം നല്‍കുന്നു. അതാത് പ്രദേശത്തെ സ്രോതസ്സുകള്‍ക്കും വിപണനത്തിനും അനിയോജ്യമായതും വിജയ സാദ്ധ്യതയുള്ളതുമായ സംരംഭങ്ങളായിരിക്കണം.

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് പാഴ്‌സികള്‍ എന്നിവരാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍. ഇരുപത് വനിതകളാണ് ഒരു ഗ്രൂപ്പില്‍ ഉണ്ടായിരിക്കേണ്ടത്. ന്യൂനപക്ഷ പ്രാതിനിധ്യത്തിന് വേണ്ടി ഒന്നിലധികം സംഘങ്ങളെ യോജിപ്പിക്കുകയുമാവാം. പ്രോജക്ടുകള്‍ കൃഷി, സേവനം, ഉല്‍പ്പന്നം തുടങ്ങിയ മേഖലകളില്‍ നിന്നുമാവാം. സ്ഥിര വരുമാന സാദ്ധ്യതയുള്ള പദ്ധതികളാണ് പരിഗണിക്കുക.

സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ടത്തില്‍ അന്‍പത് സ്വയംസഹായ സംഘങ്ങള്‍ക്ക് പരമാവധി പദ്ധതി ചിലവിന്റെ പകുതിയോ രണ്ടര ലക്ഷം രൂപയോ സാമ്പത്തിക സഹയാം നല്‍കും. പദ്ധതി ചിലവിന്റെ അഞ്ച് ശതമാനം അംഗങ്ങളുടെ വിഹിതമായിരിക്കണം. ബാക്കി തുക ബാങ്ക് ലോണ്‍ വഴി കണ്ടെത്തണം. സര്‍ക്കാരിന്റെയോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയോ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭക പദ്ധതികള്‍ക്ക് സഹായം ലഭിക്കുന്നതല്ല. ഇതുമായി ബന്ധപ്പെട്ട പരിശീലനവും ന്യൂനപക്ഷ ക്ഷേമ വകുപ്പ് കുടുംബശ്രീ വഴി നല്‍കുന്നതാണ്.

പ്രോജക്ടുകള്‍ പരിശോധിക്കുന്നതും പരിശീലനം നല്‍കുന്നതും മേല്‍നോട്ടം വഹിക്കുന്നതും കുടുംബശ്രീ വഴിയാകും. പദ്ധതി റിപ്പോര്‍ട്ടുകള്‍ കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലില്‍ നേരിട്ട് സെപ്റ്റംബര്‍ 20നകം സമര്‍പ്പിക്കണം.

തദ്ദേശഭരണ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി

കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ടിന്റെ (കെ.എല്‍.ജി.എസ്.ഡി.പി) ആഭിമുഖ്യത്തില്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും ജീവനക്കാര്‍ക്ക് വേണ്ടിയുള്ള പരിശീലനപരിപാടി സെപ്റ്റംബര്‍ 15ന് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
പ്രോജക്ടിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് പ്രോജക്ട് മാനേജ്‌മെന്റിലെ ഉദ്യോഗസ്ഥര്‍ ക്ലാസുകളെടുക്കും. പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും പ്ലാന്‍ ക്ലര്‍ക്കുമാരും ഒവര്‍സീയര്‍മാരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

സ്ത്രീശക്തി പുരസ്‌കാര്‍: അപേക്ഷ ക്ഷണിച്ചു

സാമൂഹ്യക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വ്യക്തിഗത നേട്ടങ്ങളുടെ അംഗീകാരമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്ത്രീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് അവാര്‍ഡുകളാണ് വര്‍ഷംതോറും നല്‍കുന്നത്. ഈ വിഭാഗങ്ങളില്‍ സ്ത്രീകള്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളു.
ഭരണനൈപുണ്യം, നേതൃത്വഗുണം, ധൈര്യം എന്നിവയുടെ അംഗീകാരത്തിനായി നല്‍കുന്ന അവാര്‍ഡിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അവാര്‍ഡ് തുക മൂന്ന് ലക്ഷം രൂപയാണ്.
തങ്ങളുടെ പ്രവര്‍ത്തന മേഖല വിവരിച്ച് ലഭിച്ചിട്ടുള്ള നേട്ടങ്ങളും മറ്റും രേഖപ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ 20ന് മുന്‍പ് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.swd.gov.in ഉം സന്ദര്‍ശിക്കാം.

വിറക് അടുപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

അനെര്‍ട്ട് ജില്ലാ ഓഫീസിന്റെ കീഴില്‍ ജനറല്‍ വിഭാഗത്തിനും സമ്പൂര്‍ണ്ണ ഭവന പദ്ധതി, എസ്‌സി, എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും സബ്‌സിഡിയോടുകൂടി മെച്ചപ്പെട്ട വിറകടുപ്പുകള്‍ സ്ഥാപിച്ചു നല്‍കും. ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 1000 രൂപയും സമ്പൂര്‍ണ്ണ ഭവനപദ്ധതി, എസ്‌സി, എസ്ടി എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 2500 രൂപയും സബ്‌സിഡിയായി നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994230944.

ആധാര്‍ ഫോട്ടോയെടുക്കുന്ന കേന്ദ്രങ്ങള്‍

ബദിയടുക്ക ഗ്രാമ പഞ്ചായത്തില്‍ നടക്കുന്ന ആധാര്‍ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളും തീയ്യതിയും താഴെപ്പറയുന്നു. ബദിയടുക്ക പഞ്ചായത്ത് ഹാള്‍ - സെപ്റ്റംബര്‍ 13, 14. എ.യു.പി.എസ് പള്ളത്തടുക്കം - സെപ്റ്റംബര്‍ 15 മുതല്‍ 22 വരെ.

പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

കാസര്‍കോട് ഗവ.കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 21ന് കോളേജില്‍ നടക്കും. സംഗമത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ഇക്കണോമിക്‌സ് വിഭാഗം അഭ്യര്‍ത്തിച്ചു. ഫോണ്‍: 9809441328, 9847012145. ഇ-മെയില്‍: economics@gck.ac.in.

Keywords: Government, Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia