city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.03.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 11.03.2013
രബീന്ദ്രോത്സവം

മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും വിവേകാനന്ദ സ്റ്റഡി സര്‍ക്കിള്‍ കുഡ്‌ലുവിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന രബീന്ദ്രോത്സവം മാര്‍ച്ച് 12 ഉച്ചക്ക് രണ്ടി ന് കാസര്‍കോട് ടൗണ്‍ ജി.യു.പി. സ്‌കൂളില്‍ നടക്കും. കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാ ലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ടൗണ്‍ ജി.യു.പി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് റാഷീദ് പൂരണം അധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തും. ആശയാവിഷ്‌ക്കരണ ക്ലാസ് കെ.വി.രാഘവന്‍, ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ അവതരിപ്പിക്കും.

അംബേദ്ക്കര്‍ വിദ്യാനികേതനില്‍ ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം ഞാറനീലി ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.സി.ഇ സ്‌കൂളില്‍ 2013-2014 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു ഒരു സീറ്റും കൊറഗ വിഭാഗക്കാര്‍ക്ക് ഒരു സീറ്റും നീക്കിവെച്ചിട്ടുണ്ട്. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഒന്നാം ക്ലാസ് മുല്‍ 12-ാം ക്ലാസ് വരെ സി.ബി.എസ്.ഇ. നിലവാരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കുന്നതാണ്. അപേക്ഷകരുടെ കുടംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷകര്‍ക്ക് നിലവില്‍ അഞ്ച് വയസ് പൂര്‍ത്തിയായിരിക്കണം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാനം, വയസ് എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 30 നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം.

പി.എസ്.സി അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ഓവര്‍സിയര്‍ ഗ്രേഡ്-III വര്‍ക്ക് സൂപ്രണ്ട് ഗ്രേഡ്-II തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവകുപ്പില്‍ ട്രീറ്റ്‌മെന്റ് ഒര്‍ഗനൈസര്‍ ഗ്രേഡ്-II (ഇടുക്കി രണ്ട് ഒഴിവ്) ജില്ലാ ബാങ്കില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ (കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം) തസ്തികകളിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഗ്രേഡ്-കകക ഓവര്‍സിയര്‍ എന്‍.സി.എ റിക്രൂട്ട്‌മെന്റ് (എസ്.സി-8 എസ്.ടി.-6)ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ -ഗണിതം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ രസശാസ്ത്ര വിഭാഗം ലക്ചറര്‍ തസ്തികകളിലും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20.

ഭൂമി ലേലം ചെയ്യും
കോയിപ്പാടി വില്ലേജിലെ റീ.സ. നമ്പര്‍ 2/38 ബി യില്‍പ്പെട്ട 0.06 ഏക്കര്‍ സ്ഥലത്തില്‍ 1/3 അവകാശം (മൂന്നിലൊന്ന് അവകാശം) മാര്‍ച്ച് 25 ന് രാവിലെ 11 ന് കോയിപ്പാടി വില്ലേജ് ഓഫീസിലും, ബഡാജെ വില്ലേജിലെ റീ.സ. നമ്പര്‍ 152/2 പാര്‍ട്ടില്‍പ്പെട്ട വില്ലേജിലെ 0.75 ഏക്കര്‍ സ്ഥലം മാര്‍ച്ച് 27 ന് രാവിലെ 11 ന് ഹൊസബെട്ടു വില്ലേജ് ഓഫീസിലും ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ 225789 ഫോണില്‍ ലഭിക്കും.

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ രേഖകള്‍ ഹാജരാക്കണം

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടതാണ്. ഈ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ ബാര്‍ ലൈസന്‍സിന്റെ പകര്‍പ്പ്,നോട്ടറി സത്യവാങ്മൂലം, ഐഡിന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്്, 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പോടുകൂടിയ അപേക്ഷ, തൊഴിലാളികളുടെ ഹാജര്‍ കാണിക്കുന്ന മസ്റ്റര്‍ റോള്‍, തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിനുള്ള വേജസ് രജിസ്റ്റര്‍, അബ്ക്കാരി തൊഴിലാളികളുടെ 2012-13 വര്‍ഷത്തെ ക്ഷേമനിധി ഒടുക്കിയതിന്റെ ചെലാന്‍, ഇ.പി.എഫ്. ലിസ്റ്റ്, 2012-13 ലെ ചെലാന്‍ പകര്‍പ്പ്, ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളാണ് ഹാജരാക്കേണ്ടത്.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ മാര്‍ച്ച് 13 കോഴിക്കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തി കാസര്‍കോട് ജില്ലയിലെ കേസുകള്‍ വിചാരണയ്‌ക്കെടുക്കും.

നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി സിറ്റിംഗ്

നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി മാര്‍ച്ച് 13 ന് രാവിലെ 10 മണിക്ക് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സമിതിക്ക് ജില്ലയില്‍ നിന്നും ലഭിച്ചവയും സമിതിയുടെ സജീവ പരിഗണനയിലുള്ളതുമായ വിവിധ ഹര്‍ജികളിന്മേല്‍ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. സമിതി പൊതുജനങ്ങളില്‍ നിന്ന് പുതിയ ഹര്‍ജികളും സ്വീകരിക്കും.

ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സോഫ്റ്റ് സ്‌കില്‍ പരിശീലനം

സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുമായി സോഫ്റ്റ് സ്‌കില്‍ വികസന പരിശീലനം നല്‍കുന്നു. തൊഴില്‍ ലഭ്യതക്കായി ഐ.ടി. അധിഷ്ടിതമായ മൂന്നു മാസത്തെ പരിശീലനത്തില്‍ ഇംഗ്ലീഷ് ഭാഷാ പ്രയോഗം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം, അഭിമുഖ പരിജ്ഞാനം, വിഷയ അവതരണ ശേഷി, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ പാസായവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് ചെയ്തുക്കൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 26 നും മധ്യേ പ്രായമുള്ളവരായിരിക്കണം. മാര്‍ച്ച് അവസാന വാരം തിരുവനന്തപുരത്ത് പരിശീലനം ആരംഭിക്കും. പരിശീലനംത്തിന് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 400 രൂപ സ്റ്റൈപെന്റായി ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മേല്‍വിലാസം എഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോറം തപാലില്‍ ലഭിക്കും. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ് സഹിതം മാര്‍ച്ച് 20 നകം സൈബര്‍ശ്രീ, സി-ഡിറ്റ്,ടി.സി.26/847,പ്രകാശ്, VRA-D7 വിമന്‍സ് കോളേജ് റോഡ്,തൈക്കാട് പി.ഒ. തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം.

മത്സ്യത്തൊഴിലാളികള്‍ക്കുളള മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറില്‍ കേരള തീരങ്ങളില്‍ കിഴക്ക് ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia