city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 10.05.2013

ടാക്‌സി വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ അംഗങ്ങള്‍ക്ക് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിന് യാത്ര ചെയ്യുന്നതിനായി 48 സീറ്റുളള ടാക്‌സി ബസുകളുടെ ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് 16, 17, 18, 19 തീയതികളിലാണ് കുടുംബശ്രീ 15-ാം വാര്‍ഷികാഘോഷം. ക്വട്ടേഷന്‍ മേയ് 15ന് പകല്‍ മൂന്നിനകം സമര്‍പ്പിക്കണം. വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്. ഫോണ്‍ 04994-256111.

പിലിക്കോട് ജില്ലയിലെ മികച്ച കുടുംബശ്രീ സി.ഡി.എസ്

ജില്ലയിലെ ഏറ്റവും മികച്ച കുടുംബശ്രീ സിഡിഎസായി പിലിക്കോട് ഗ്രാമപഞ്ചായത്ത് സി.ഡി.എസിനെ തെരഞ്ഞെടുത്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രണ്ടാം സ്ഥാനവും കളളാര്‍ ഗ്രാമപഞ്ചായത്ത് സി ഡി എസ് മൂന്നാം സ്ഥാനവും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സിഡിഎസ് നാലാം സ്ഥാനവും പുല്ലൂര്‍-പെരിയ സിഡിഎസ് അഞ്ചാം സ്ഥാനവും നേടി. മികച്ച സിഡിഎസിനുളള അവാര്‍ഡ് ശനിയാഴ്ച കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ നടക്കുന്ന 15-ാം വാര്‍ഷികാഘോഷ പരിപാടിയില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പഠനം നടത്തുന്നതിന് ഹാന്റ് ഹെല്‍ഡ് ജി പി എസ് യൂണിറ്റ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മേയ് 15ന് രാവിലെ 11 മണിക്കകം ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍ ആര്‍ എച്ച് എം എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2209466.


മികച്ച റെഡ്‌ക്രോസ് നേഴ്‌സ് അവാര്‍ഡ്

സര്‍ക്കാര്‍ അറിയിപ്പുകള്‍ 10.05.2013


ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ 2012-13 വര്‍ഷത്തെ ഏറ്റവും മികച്ച സേവനത്തിനുളള ഡോ.ബി.എ.ഷേണായ്‌മെമ്മോറിയല്‍ അവാര്‍ഡ് റെഡ്‌ക്രോസ് നേഴ്‌സ് ആന്‍സി മാത്യുവിന് ലോക റെഡ്‌ക്രോസ് ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ നല്‍കി.

റബ്ബര്‍ കൃഷിയില്‍ പരിശീലനം 13 മുതല്‍ കോട്ടയത്ത്

റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. പുതിയ നടീല്‍ വസ്തുക്കള്‍ നടീല്‍ രീതികള്‍, നൂതന വളപ്രയോഗം, കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുളള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍ പാല്‍ സംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ടുളള അഞ്ചു ദിവസത്തെ പരിശീലന പരിപാടി മേയ് 13 മുതല്‍ 17 വരെ കോട്ടയത്തുളള റബ്ബര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കും. പരിശീലനത്തില്‍ റബ്ബര്‍ കര്‍ഷകര്‍ തോട്ടം ഉടമകള്‍, ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ് മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ഡയറക്ടര്‍ ട്രെയിനിംഗ് റബ്ബര്‍ ബോര്‍ഡ് എന്ന വിലാസത്തില്‍ കോട്ടയത്ത് മാറാവുന്ന 1500 രൂപ ഡി.ഡി ആയോ മണി ഓര്‍ഡര്‍ ആയോ ഫീസും വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡയറക്ടര്‍ (ട്രെയിനിംഗ്)റബ്ബര്‍ ബോര്‍ഡ് കോട്ടയം-9,കേരളം എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 2351313, 2353127.

അധ്യാപക ഒഴിവ്

കാറഡുക്ക ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ എന്‍ വി ടി ഫിസിക്‌സ,് ബയോളജി, ജിഎഫ് സി, ഇംഗ്ലീഷ് എന്നീ ജൂനിയര്‍ അധ്യാപകര്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്കുളള കൂടിക്കാഴ്ച മേയ് 15ന് രാവിലെ 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടത്തും.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയിലൂടെ ഉല്പാദന, സേവന മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉല്‍പാദന മേഖലകളില്‍ പരമാവധി 25 ലക്ഷവും, സേവന മേഖലയില്‍ പരമാവധി 10 ലക്ഷം രൂപയും മുതല്‍ മുടക്കുളള വ്യവസായ സംരംഭങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗ്രാമീണ മേഖലയില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് പരമാവധി 35 ശതമാനവും, നഗര പ്രദേശങ്ങളില്‍ പരമാവധി 25 ശതമാനവും സബ്‌സിഡി ലഭിക്കും. താല്‍പര്യമുളളവര്‍ പൂരിപ്പിച്ച അപേക്ഷയും,പ്രൊജക്ക്ട് റിപ്പോര്‍ട്ടും, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, തിരിച്ചറിയില്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മേയ് 25നകം് ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും, അപേക്ഷ ഫോറങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോണ്‍ 04994-255749, 9446222830.

എസ്.എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികം

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2012-13 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ കേരള സിലബസില്‍ ഓരോ ഡിവിഷനിലും ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയ 2 കുട്ടികള്‍ക്ക് വീതം 2000 രൂപ പാരിതോഷികം നല്‍കുന്നു. നിശ്ചിതമാതൃകയിലുളള അപേക്ഷ എസ്.എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ക്ഷേത്രഭരണാധികാരി മുഖേന സെക്രട്ടറി മലബാര്‍ ക്ഷേത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ഓഫീസ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം കോഴിക്കോട്-6 എന്ന വിലാസത്തില്‍ മേയ് 31നകം ലഭിക്കണം.

കെ.എസ്.ഇ.ബി മസ്ദൂര്‍ ശാരീരിക അളവെടുപ്പ്

ജില്ലയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കര്‍, മസ്ദൂര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിന് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റും മേയ് 17, 18, 20, 21 തീയതികളില്‍ രാവിലെ 7.30 മണിക്ക് കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. മേയ് 15നകം മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി. എസ് സി ഓഫീസുമായി ബന്ധപ്പെടണം.

പി എസ് സി പരീക്ഷ

വിദ്യാഭ്യാസ വകുപ്പിലെ എല്‍ പി സ്‌ക്കൂള്‍(മലയാളം മാധ്യമം) അധ്യാപക തസ്തികയിലേക്ക് എന്‍ സി എ വിജ്ഞാപന പ്രകാരം എല്‍.സി,ആഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്ക് മേയ് 17നു രാവിലെ 10 മുതല്‍ 11.15 വരെ ഒബ്ജക്റ്റീവ് മാതൃകയിലുളള ഒരു ഒ.എം.ആര്‍ പരീക്ഷ നടത്തും. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, കാസര്‍കോട് നെല്ലിക്കുന്ന് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഫോര്‍ ഗേള്‍സ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റും ഐഡിന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും പി എസ് സിയുടെ www.keralapsc.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. ബാര്‍കോഡ് നഷ്ടപ്പെട്ടവര്‍ ജില്ലാ പി. എസ് സി ഓഫീസുമായി ബന്ധപ്പെടണം.

കുക്ക് അഭിമുഖം 15ന്

കാസര്‍കോട് ട്രൈബല്‍ ഓഫീസിനു കീഴിലെ സ്ഥാപനങ്ങളില്‍ ഒഴിവുളള കുക്ക് തസ്തികയില്‍ താല്‍ക്കാലിക നിയമനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്കുളള കൂടിക്കാഴ്ച മേയ് 15ന് രാവിലെ 10 മണി മുതല്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡെവല്പമെന്റിന്റെ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂ കാര്‍ഡ് ലഭിക്കാത്ത അപേക്ഷകര്‍ ജാതി, ജനനതീയതി, വിദ്യഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

മണ്ണെണ്ണ ലഭിക്കും

2013 മേയ് മാസത്തില്‍ ജില്ലയിലെ വൈദ്യുതീകരിച്ച റേഷന്‍ കാര്‍ഡുകള്‍ക്ക് 1 ലിറ്റര്‍ വീതം മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ തോതില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ജാഗ്രതാ സമിതി യോഗം

കടലോര ജില്ലാ ജാഗ്രതാ സമിതിയുടെ യോഗം മേയ് 16ന് ഉച്ചകഴിഞ്ഞ് 3.30 മണിക്ക് കളക്ടറുടെ ചേംമ്പറില്‍ ചേരും.

ജ്വല്ലറികളില്‍ പത്തുമില്ലിഗ്രാം തൂക്ക ഉപകരണം ഉപയോഗിക്കണം


ജ്വല്ലറികള്‍, സ്വര്‍ണപണയം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ഒരു കിലോഗ്രാം സാധനത്തിന് ആയിരം രൂപയില്‍ കുറയാതെ വിലയീടാക്കി വില്പന നടത്തുന്ന സാധനങ്ങള്‍ എന്നിവിടങ്ങളില്‍ 10 മില്ലി ഗ്രാമോ അതില്‍ കുറവുളളതോ ആയ തൂക്ക ഉപകരണം ഉപയോഗിക്കണമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. പല സ്ഥാപനങ്ങളും ഈ നിയമം നടപ്പിലാക്കുന്നില്ല. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമ നടപടി സ്വീകരിക്കും.

ആരോഗ്യ നയം സെമിനാര്‍ 14ന്

സംസ്ഥാന ആരോഗ്യ നയത്തിന്റെ കരട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ മേയ് 14ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വ്യക്തിത്വ വികസന ക്യാമ്പ്

ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന രണ്ട് ദിവസത്തെ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് മായിപ്പാടി ഡയറ്റില്‍ മേയ് 20ന് രാവിലെ 10ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിക്കും.
ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം

കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് നബാര്‍ഡിന്റെ സഹായത്തോടെ വനിതകള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് സൗജന്യ പരിശീലനം നടത്തുന്നു. ഒരു മാസത്തെ പരിശീലനത്തില്‍ ജില്ലയിലെ 18നും 45നും ഇടയില്‍ പ്രായമുളള വനിതകള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുളള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്,പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം(വഴി) കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ മേയ് 16നകം അപേക്ഷിക്കണം. ഓണ്‍ ലൈനായി www.rudseti.webs.com വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഫോണ്‍-04602-226573.

Keywords: Announcements, Governemnt, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia