city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 10.01.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 10.01.2013
സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ചിത്ര രചന, ഉപന്യാസം, കവിതാ രചന മത്സരം നടത്തുന്നു

എന്റെ മരം പദ്ധതിയുടെ ഭാഗമായി വനം വന്യ-ജീവി വകുപ്പ് ജനുവരി 19ന് ജില്ലയിലെ അഞ്ച് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കാസര്‍കോട്  ടൗണ്‍ ജി.യു.പി.സ്‌ക്കൂള്‍, ചിത്ര രചന, കവിത രചന, ഉപന്യാസം എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ തലത്തിലെ വിജയചികള്‍ക്ക് ഒ
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 1000, 750, 500 രൂപ ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കും.
ഒന്നാം സമ്മാനര്‍ഹര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥിയോടൊപ്പം പങ്കെടുക്കുന്ന ഒരു രക്ഷിതാവിനോ, ടീച്ചര്‍ക്കോ യാത്രാബത്ത, താമസം, ഭക്ഷണം എന്നിവ നല്‍കും. ഒരു സ്‌ക്കൂളില്‍ നിന്ന് യു.പി. തലത്തിലും, ഹൈസ്‌ക്കൂള്‍ തലത്തിലും ഒരിനത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ തങ്ങളാണ്, പ്രസ്തുത വിഭാഗത്തിനു പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം ഹെഡ്മാസ്റ്ററില്‍ നിന്നും വാങ്ങി ഹാജരാക്കേണ്ടതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കുട്ടികള്‍ അതാത് സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 19ന് രാവിലെ ഒമ്പത് മണിക്ക് കാസറഗോഡ് ഗവണ്‍മെന്റ് യു.പി.സ്‌ക്കൂളില്‍ ഹാജരാകണം. ഉപന്യാസ മത്സരം രാവിലെ 9.30 മുതല്‍ 11.30 വരേയും, കവിത രചനാ മത്സരം രാവിലെ 11.45 മുതല്‍ ഉച്ചയ്ക്ക് 1.30 വരേയും, ചിത്ര രചനാ മത്സരം ഉച്ചയ്ക്കു ശേഷം 2.30 മുതല്‍ 5 മണി വരേയും നടത്തുന്നതാണ്. ഉപന്യാസ മത്സരവും, കവിത രചനാ മത്സരവും മലയാള ഭാഷയില്‍ മാത്രമായിരിക്കും നടത്തുക.

എന്‍.ആര്‍.എച്ച്.എം-ല്‍ നിയമനം

എന്‍.ആര്‍.എച്ച്.എം-ന്റെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സി (ഇംഹാന്‍സ്)-ന്റെയും ആഭിമുഖ്യത്തിലുള്ള ജില്ലയിലെ കമ്മ്യൂണിറ്റി സൈക്യാട്രി പ്രൊജക്ടിലേക്കും കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡിസ് എബിലിറ്റി പ്രൊജക്ടിലേക്കും നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നിയമനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്-എം.ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍-ബി.എഡ് പ്ലസ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഡിപ്ലോമ, ഫിസിയോ തെറാപ്പിസ്റ്റ്/ഒക്കുപ്പേഷനല്‍ തെറാപ്പിസ്റ്റ്-ബാച്ചിലര്‍ ഓഫ് ഫിസിയോ തേറാപ്പിയും ഒക്കുപ്പേഷനല്‍ തെറാപ്പിയും, ഏര്‍ലി ഇന്റര്‍വെന്‍ഷനില്‍ പി.ജി ഡിപ്ലോമയോ, ബുദ്ധിവികാസ വൈകല്യങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന, സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജിസ്റ്റ്- ബാച്ചിലര്‍ ഓഫ് ഓഡിയോളജി, സ്വീച്ച് ആന്റ് ലാഗ്വേജ് പാത്തോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 14ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2741704,0495-2359352 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ നടത്തുന്നു. ജനുവരി 19ന് 10മണിക്ക് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലാണ് മത്സരം. സ്വാമി വിവേകാനന്ദന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയത്തെ അധികരിച്ച് ഉപന്യാസ രചന, പ്രസംഗം, ക്വിസ് എന്നീ ഇനങ്ങളില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗക്കാര്‍ക്ക് മത്സരം ഉണ്ടാകും. പ്രസംഗം, ഉപന്യാസ രചന എന്നിവയില്‍ കന്നഡ ഭാഷക്കാര്‍ക്ക് ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രത്യേക മത്സരം നടത്തും. ക്വിസ് പൊതു മത്സരമായിരിക്കും. മത്സരത്തിനെത്തുന്നവര്‍ സ്‌ക്കൂള്‍ അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം എത്തണം. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും.

സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍ പ്രവേശന പ്രാഥമിക തെരഞ്ഞെടുപ്പ്

സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലിലേക്ക് പ്രവേശനത്തിനുള്ള ജില്ലയിലെ ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ജനുവരി 24ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലും 25ന് നീലേശ്വരം രാജാസ് സ്‌ക്കൂളിലും രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസ്, ജനന തീയതി തെളിയിക്കുന്നതുമായ സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കായിക മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

ഗ്രാമ വ്യവസായ പ്രദര്‍ശന വിപണന മേള ജനുവരി 15 മുതല്‍

പ്രധാന മന്ത്രിയുടെ തൊഴില്‍തദായക പദ്ധതി പ്രകാരം ജില്ലയില്‍ വ്യവസായ സംരഭങ്ങള്‍ അരംഭിച്ചിട്ടുള്ള യുനിറ്റുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നു. ജനുവരി 15 മുതല്‍ 19 വരെ കാസര്‍ഗോഡ് അപ്‌സര ഗാര്‍ഡന്‍ ബിസിനസ്സ് സെന്ററിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. 15ന് രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.നൂറുദ്ദീന്റെ അദ്ധ്യക്ഷതയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വ്വഹിക്കും.

വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിലേക്കും, പെരിയ എന്‍ഡോസള്‍ഫാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്കും, മുളിയാര്‍ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ചികിത്സക്കും, എന്‍.ആര്‍.എച്ച്.എം ജില്ലാ ഓഫീസിലേക്കും വേണ്ടി ഓരോ വാഹനങ്ങള്‍ മാസ വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ടാറ്റാ ഗ്രാന്റ്, ടവേര, സ്‌കോര്‍പ്പിയോ, ബൊലേറോ, സൈലോ, ഇന്നോവ എന്നീ മോഡലുകളില്‍പ്പെട്ട വാഹനങ്ങള്‍ ആയിരിക്കണം. ക്വട്ടേഷനുകള്‍ ജനുവരി 11ന് രാവിലെ 11 മണി വരെ സ്വീകരിക്കും. ക്വട്ടേഷനുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍.ആര്‍.എച്ച്.എം വിഭാഗത്തില്‍ നിന്ന് ഓഫീസ് സമയങ്ങളില്‍ ലഭിക്കും. ഫോണ്‍.0467 2209466.
ഫിനിഷിംഗ് സ്‌ക്കൂള്‍
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിനിഷിംഗ് സ്‌ക്കൂളില്‍ ട്രെയിനര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് www.reach.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ബ്യൂട്ടി പാര്‍ലര്‍ പരിശീലനത്തിന് അപേക്ഷിക്കാം

കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ബ്യൂട്ടി പാര്‍ലര്‍ മാനേജ്‌മെന്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒരു മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ 18നും 45നും ഇടയില്‍ പ്രായമുള്ള വനിതകള്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനവിഷയത്തിലുള്ള മുന്‍ പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, നിയര്‍ ആര്‍.ടി.എ. ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ജനുവരി 10നകം അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com സന്ദര്‍ശിക്കാം. ഫോണ്‍.04602-226573.

അംഗവൈകല്യ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 1999 ഓഗസ്റ്റ് 16 മുതല്‍ 2001 ഡിസംബര്‍ 21വരെ താല്‍ക്കാലികമായി ജോലി ചെയ്ത വികലാംഗര്‍ക്ക് പുനര്‍ നിയമനം നല്‍കുന്നതിന്റെ ഭാഗമായി അംഗവൈകല്യ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. അഞ്ച് സ്‌പെഷല്‍ ഡോക്ടര്‍മാരുടെ സംഘമാണ് വികലാംഗരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഡിസെബിലിറ്റി റികണ്‍ഫര്‍മേഷനും നടത്തുന്നത്. വൈകല്യങ്ങള്‍ പരിശോധിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ ഫെബ്രുവരി 11ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
പരിശോധനാ ക്യാമ്പില്‍ ഹാജരാകുന്ന വികലാംഗര്‍ എംപ്ലോയ്‌മെന്റ് ജോലി ചെയ്തതിനുള്ള തെളിവുകളായ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ജനന തീയതി, വിദ്യാഭാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, അംഗവൈകല്യം സംബന്ധിച്ച സര്‍ട്ടഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.

ഐ.ടി.ഐ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

കാസറഗോഡ് ഗവ. ഐ.ടി.ഐ.യില്‍ പി.പി.പി. സ്‌കീം മുഖേന നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിനുള്ള 24,89,889 രൂപ അടങ്കല്‍ തുകയുടെ പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 15ന് മൂന്ന് മണി വരെ സ്വീകരിക്കും. ക്വട്ടേഷന്‍ ഫോമിനും വിശദവിവരങ്ങള്‍ക്കും ഗവ. ഐ.ടി.ഐ.യുമായി ബന്ധപ്പെടാം. www.iti.kasaragod.kerala.gov.in എന്ന വെബ് സെറ്റിലും ലഭ്യമാണ്.
പാര്‍ട്ട് ടൈം ക്ലാര്‍ക്ക്

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ യു.ജി.സി. ധന സഹായത്തോടെ നടപ്പിലാക്കുന്ന കോച്ചിങ്ങ് ക്ലാസ്സസ്സ് ഫോര്‍ എന്‍ട്രി ഇന്‍ സര്‍വീസസ് പരിശീലന പദ്ധതിയിലേക്ക് ഒരു പാര്‍ട്ട് ടൈം ക്ലര്‍ക്കിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്ഡ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തേക്ക് 18,000രൂപയാണ് വേതനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 22ന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ യു.പി.എസ് മലയാളം റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

ബോധവല്‍ക്കരണം നടത്തും

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തുള്ളിമരുന്ന് വിതരണവും മന്ത് രോഗത്തിനെതിരെയുള്ള മരുന്നു വിതരണവും സംബന്ധിച്ചുള്ള ബോധ വല്‍ക്കരണ പരിപാടി ജനുവരി 14ന് രാവിലെ 10മണിക്ക് കാഞ്ഞങ്ങാട് മാവുങ്കാല്‍ റോഡിലുള്ള റെഡ് ക്രോസ് ആസ്ഥാനത്ത് നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്യും. ഡെ. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.മോഹനന്‍ ക്ലാസ്സെടുക്കും. ജില്ലയിലെ റെഡ് ക്രോസ് അംഗങ്ങള്‍, ദ്രുതകര്‍മ്മ സേനാംഗങ്ങള്‍, ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍മാര്‍ സംബന്ധിക്കും.

മീപ്പുഗുരിയില്‍ വിവേകാനന്ദ സ്റ്റഡിസര്‍ക്കിള്‍

സംസ്ഥാന സര്‍ക്കാരിന്റെയും, കൊയിലാണ്ടി ശ്രീരാമകൃഷ്ണ മിഷന്റെയും സഹാത്തോടെ മീപ്പുഗുരിയില്‍ വിവേകാനന്ദ സ്റ്റഡിസര്‍ക്കിള്‍ ആരംഭിക്കുന്നു. ജനുവരി 12ന് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് പ്‌സിഡണ്ട് കെ.മാധവ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സി.എച്ച്. നാരായണന്‍, ഡി.വൈ.എസ്.പി. കെ.വി.രഘുരാമന്‍, വാര്‍ഡ് മെമ്പര്‍ യശോദ, എന്‍.എം.കൃഷ്ണന്‍ നമ്പൂതിരി, കെ.അബ്ദു റഹിമാന്‍, ഇ.ചന്ദ്രശേഖരന്‍ നായര്‍, കെ.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും.
പച്ചതേങ്ങ സംഭരിക്കും
മധൂര്‍ പഞ്ചായത്ത് കൃഷിഭവന്റെ കീഴില്‍ പച്ചതേങ്ങാ സംഭരണ യൂണിറ്റ് ആരംഭിക്കുന്നു. തേങ്ങ സംഭരണ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരാളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷിഭനവില്‍ നാളികേര കര്‍ഷകരുടെ രജിസ്‌ട്രേഷനും നടത്തുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
ഐ.ടി.ഐ. പ്രവേശനം

കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ആറ് മാസ കോഴ്‌സുകളായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ഐ.ടി.ഐ-യില്‍ നിന്ന് നേരിട്ടും www.det.kerala.gov.in എന്ന വെബ് സെറ്റിലും ലഭ്യമാണ്. അപേക്ഷ ജനുവരി 19നകം നല്‍കണം. ഫോണ്‍.04672230980.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia