city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.12.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.12.2012
ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ ഡിസംബര്‍ 10, 11, 12, 13 തീയ്യതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ഡിസംബര്‍ 11ന് കാസര്‍കോട് ജില്ലയിലെ കേസുകള്‍ വിചാരണ ചെയ്യും.

മണ്‍പാത്ര നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നു

പരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ക്ക് മണ്‍പാത്ര നിര്‍മ്മാണത്തിനും വിപണനത്തിനുമായി ഖാദിബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍ക്ക് 50,000 രൂപയും സംഘങ്ങള്‍ക്ക് 3,00,000 രൂപയുമാണ് പരമാവധി സഹായധനം ലഭിക്കുക. ഗുണഭോക്താക്കള്‍ സഹായധനത്തിന് തുല്യമായ സംഖ്യ സ്വന്തമായോ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. താല്പര്യമുള്ള ഗുണഭോക്താക്കള്‍ ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആരംഭിക്കുന്ന മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റിന്റെ വിശദമായ റിപ്പോര്‍ട്ടും മണ്‍പാത്ര നിര്‍മ്മാണത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 22നകം മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2200585 ഫോണ്‍ നമ്പറുമായി ബന്ധപ്പെടാം.

കുടുംബശ്രീ മനുഷ്യാവകാശദിനാചരണം

ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ എല്ലാ സി.ഡി.എസ്സുകളിലും മനുഷ്യാവകാശദിനം വിപുലമായി ആചരിക്കും. ജില്ലയിലെ ഓരോ മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ വിഷയമാക്കി സെമിനാറുകള്‍, ചര്‍ച്ചകള്‍, റാലികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതല ദിനാചരണ പരിപാടി ഡിസംബര്‍ 10ന് ബേഡഡുക്ക കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മണിക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കാര്‍ത്ത്യായനി വൈസ് പ്രസിഡണ്ട് എം.അനന്തന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിക്കും.

അക്കൗണ്ടന്റ് ഇന്റര്‍വ്യൂ 

എസ്.എസ്.എ യില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടത്തും. ബികോം ഡിഗ്രിയും, ഡബിള്‍ എന്‍ട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജ് - ടാലിയിലും പരിചയമുള്ളവരെ പരിഗണിക്കും.

വാര്‍ഡന്‍ തസ്തികയില്‍ ഒഴിവ്

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പി.ഇ.ടി കം വാര്‍ഡന്‍ തസ്തികയിലേക്ക് (സ്ത്രീകള്‍ മാത്രം) നിയമനം നടത്തുന്നു. ഡിസംബര്‍ 10ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. യോഗ്യത: സിപിഎഡ്, ബിപിഎഡ്, എംപിഎഡ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203946 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

വാസയോഗ്യമായ വീടുള്ള കക്കൂസില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി സ്ഥലവും വീടും 30 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത കക്കൂസ് നിര്‍മ്മിക്കുന്നതിന് സ്ഥലവുമുള്ള പട്ടികജാതി കുടുംബങ്ങളെ പരിഗണിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ ഡിസംബര്‍ 15നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ അതാത് പഞ്ചായത്തിലെ പട്ടികജാതി വികസന പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെടണം.

പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഡിസംബര്‍ 14ന് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തും. യോഗീശ്വര സമുദായത്തെ സ്വതന്ത്ര സമുദായമായി നിലനിര്‍ത്തുന്നത് സംബന്ധിച്ച നിവേദനവും വീര ശൈവരിലെ അവാന്തര വിഭാഗങ്ങളെക്കൂടി വീര ശൈവവിഭാഗത്തോട് ചേര്‍ത്ത് ഒ.ബി.സി ലിസ്റ്റ് പരിഷ്‌കരിക്കണമെന്ന ആവശ്യം സംബന്ധിച്ച നിവേദനവും സിറ്റിംഗില്‍ പരിഗണിക്കും.

ഡിസംബര്‍ 15-ലെ യോഗം 10ന് നടക്കും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നബാര്‍ഡ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡിസംബര്‍ 10ന് 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡിസംബര്‍ 15ന് 12 മണിക്ക് നടത്താനിരുന്ന യോഗമാണ് 10ലേക്ക് മാറ്റിവച്ചത്. ജില്ലയിലെ സാമൂഹ്യസേവന മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നബാര്‍ഡിന് സമര്‍പ്പിച്ച് ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിര്‍വ്വഹണം സംബന്ധിച്ച ചര്‍ച്ചയാണ് നടക്കുക.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia