city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 7.11.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 7.11.12
തേക്ക് തടി ലേലം

കേരള വനം വകുപ്പ് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക് ഇനത്തില്‍പ്പെട്ട 70 ക്യൂബിക് മീറ്റര്‍ തേക്ക് തടികള്‍ വാണിജ്യ-ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും അനുയോജ്യമായ ലോട്ടുകളാക്കി പരപ്പ തടി ഡിപ്പോയില്‍ നവംബര്‍ 12ന് രാവിലെ 10 മണി മുതല്‍ പൊതുലേലം വഴി വില്‍ക്കും. പങ്കെടുക്കുന്നവര്‍ ലേലദിവസം രാവിലെ 10 മണിക്ക് മുമ്പായി സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി 20000 രൂപ നിരതദ്രവ്യം ഒടുക്കി തടികള്‍ ലേലത്തില്‍ കൊള്ളേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446039069

കാസര്‍കോട് മഹോത്സവം ക്വട്ടേഷനുകള്‍ ക്ഷണിച്ചു

കാസര്‍കോട് മഹോത്സവത്തിന്റെ പ്രചരണത്തിനായി ബോര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫ്‌ളക്‌സ് ബോര്‍ഡ് 30 എണ്ണം, ഹോര്‍ഡിംഗ്‌സ് 500 എണ്ണം, കളര്‍ സ്റ്റിക്കര്‍ 1500 എണ്ണം, ബാന്നര്‍ 150 എണ്ണം, ആര്‍ട്ട് പേപ്പറിലുള്ള പോസ്റ്ററുകള്‍ (ഡമ്മി) 1500 എണ്ണം. നവംബര്‍ 14ന് ഉച്ചയ്ക്ക് 12ന് മുമ്പായി ക്വട്ടേഷനുകള്‍ ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍), കാസര്‍കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഇതേ ഓഫീസില്‍ നിന്നും ലഭിക്കും.

അധ്യാപക ഒഴിവ്

കാറഡുക്ക ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജി.എഫ്.സി (ജൂനിയര്‍) ടീച്ചറുടെ ഒരൊഴിവുണ്ട്. ഇതിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഫോണ്‍: 04994-262901.

ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ നിയമനം

ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ആത്മ പദ്ധതിയില്‍ നിലവിലുള്ള ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി, ആനിമല്‍ ഹസ്ബന്ററി, ഫിഷറീസ്, ഡയറി എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.ടെക് (അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ്) ബിരുദധാരികളെയും പരിഗണിക്കുന്നതാണ്. നിയമനം താല്‍ക്കാലികവും കരാറടിസ്ഥാനത്തിലുമായിരിക്കും. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 16ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ ഹാജരാകണം.

വികലാംഗദിനാചരണം: സംഘാടക സമിതി

ലോക വികലാംഗ ദിനാചരമത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ 12ന് രാവിലെ 11.30ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ വികലാംഗ സംഘാടനാ ഭാരവാഹികളും ദിനാചരണ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണം.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ കാസര്‍കോട് ജില്ലയിലെ കേസുകള്‍ പരിഗണിക്കുന്നതിനായി നവംബര്‍ 16ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.

Keywords: Announcements, Government, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia