city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.09.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.09.2012
എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് പ്രവേശനം

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (തെര്‍മല്‍ ആന്റ് ഫ്‌ളൂയിഡ് എഞ്ചിനീയറിംഗ്) പ്രോഗ്രാമില്‍ എസ്.സി, എസ്.ടി, ഈഴവ ക്വാട്ടകളില്‍ ഒന്നുവീതം സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 10ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ട് ഹാജരാകേണ്ടതാണ്. അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത പക്ഷം പൊതുവിഭാഗത്തില്‍ നിന്നുമുള്ള അപേക്ഷകരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ക്ക് 04994-250290, 250555, 251566.

ആധാര്‍ ഫോട്ടോയെടുപ്പ്

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ആധാര്‍ ഫോട്ടോ എടുപ്പ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചു. സെപ്റ്റംബര്‍ 8, 9 - ചെറിയക്കര ബഡ്‌സ് സ്‌കൂള്‍ (ഞണ്ടാടി), സെപ്റ്റംബര്‍ 10, 11 - പുലിയന്നൂര്‍ എ കെ ജി ക്ലബ്ബ് & ഗ്രന്ഥാലയം, സെപ്റ്റംബര്‍ 12, 13 - പള്ളിപ്പാറ കമ്മ്യൂണിറ്റി ഹാളിന് സമീപം, സെപ്റ്റംബര്‍ 14, 15, 16 - ആമത്തല മദ്രസ ഹാള്‍ എന്നീ കേന്ദ്രങ്ങളിലാണ് ഫോട്ടൊയെടുപ്പ്.

പബ്ലിക് റിലേഷന്‍സ് കോഴ്‌സില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള പ്രസ് അക്കാദമി പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് കോഴ്‌സിന് (റഗുലര്‍) ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 17ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എറണാകുളം കാക്കനാട്ടുള്ള അക്കാദമി ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2422275, 2422068.

തൈകള്‍ വില്‍പ്പനയ്ക്ക്

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വഴുതിന, മുളക്, തക്കാളി തൈകള്‍ വില്‍പ്പനയ്ക്ക്. താല്പര്യമുള്ള കര്‍ഷകര്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ നാലുമണിവരെയും ഈ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. അഞ്ച് രൂപയാണ് ഓരോ തൈകളുടെയും വില. ഫോണ്‍: 0467-2260632.

അധ്യാപക ഒഴിവ്

നെല്ലിക്കുന്ന് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, പ്ലസ്ടു വിഭാഗത്തില്‍ കൊമേഴ്‌സ് (ജൂനിയര്‍) അധ്യാപകന്റെ ഒരൊഴിവുണ്ട്. അഭിമുഖം സ്‌കൂള്‍ ഓഫീസില്‍ സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന്.

തപാല്‍ അദാലത്ത് 19ന്

കാസര്‍കോട് ഡിവിഷന്‍ തപാല്‍ അദാലത്ത് സെപ്റ്റംബര്‍ 19ന് രാവിലെ 10.30ന് കാസര്‍കോട് ഡിവിഷന്‍ തപാല്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും. കത്തിടപാടുകള്‍, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിംഗ്‌സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ എം.വി.നിര്‍മ്മല്‍ കുമാര്‍, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസര്‍കോട് ഡിവിഷന്‍ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 18ന് മുമ്പായി ലഭിക്കുംവിധം അയക്കണം.

സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പരീക്ഷ 15ന്

എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-2, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 253/2011 പ്രകാരം കാസറഗോഡ് ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്ക്‌ശേഷം 2 മണിമുതല്‍ 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍ രീതിയിലുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ നടത്തുന്നതാണ്.
അഡ്മിഷന്‍ ടിക്കറ്റ് കമ്മീഷന്റെ www.keralapsc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. ബാര്‍കോഡ് നഷ്ടപ്പെട്ടവര്‍ കാസറഗോഡ് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ട്രാക്ടര്‍ ഡ്രൈവര്‍ പരിശീലനം

സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂര്‍ പരിശീലനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന രണ്ടുമാസം ദൈര്‍ഘ്യമുള്ള കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും എന്ന പ്രായോഗിക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ നാലാം ക്ലാസ് പാസായവരും 18 വയസ്സിനുമുകളില്‍ പ്രായം ഉള്ളവരും ആയിരിക്കണം. കോഴ്‌സ് ഫീ 4,050 രൂപ. സൗജന്യ താമസ സൗകര്യം നല്‍കും. താല്പര്യമുള്ളവര്‍ കോഴ്‌സ്ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍ കെ.എ.ഐ.സി അരിമ്പൂര്‍, തൃശ്ശൂര്‍-680620 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 17നകം നേരിട്ട അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2310983.

ആലംപാടി സ്‌കൂളില്‍ അധ്യാപക ഒഴിവ്

ആലംപാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കൊമേഴ്‌സ് (ജൂനിയര്‍) അറബിക് (ജൂനിയര്‍) വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 11ന് 11.30 മണിക്ക്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഓഫീസില്‍ ഹാജരാവുക.

മാറ്റ്‌ലാബ് പരിശീലനം

സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ്, പ്രോഡക്ട് ഡിസൈനിംഗ് എന്നിവയില്‍ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
മാറ്റ്‌ലാബ് പരിശീലനത്തിന് എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും എം.സി.എ, എം.ടെക്, എം.എസ്.സി (ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്) വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. പ്രോഡക്ട് ഡിസൈനിംഗിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരായിരിക്കണം. ബി.ടെക്, ഡിപ്ലോമ പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും. മാറ്റ്‌ലാബിന് 3 മാസവും പ്രോഡക്ട് ഡിസൈനിംഗിന് 6 മാസവുമാണ് പരിശീലന കാലാവധി. അപേക്ഷകര്‍ 22നും 26നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. ട്രെയിനികള്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് നല്‍കും.
അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 15നകം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി.26/847, പ്രകാശ്, വിആര്‍എ-ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04712323949.

എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിലീഫ് ആന്റ് റെമഡിയേഷന്‍ സെല്ലിന്റെ പ്രത്യേക യോഗം സെപ്റ്റംബര്‍ 15ന് രാവലെ 11 മണിക്ക് കളക്ടറേറ്റില്‍ ചേരും.

സംരംഭകര്‍ അപേക്ഷ നല്‍കണം

പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പി യിലൂടെ വ്യവസായ/സേവന സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന സംരംഭകര്‍ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം സെപ്റ്റംബര്‍ 15നകം ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നും ജില്ലാ വ്യവസായകേന്ദ്രത്തില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍:04994-256090.

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

തളങ്കര ഗവ.മുസ്ലീം വി.എച്ച്.എസ് സ്‌കൂളില്‍ നിന്നും 2012-ല്‍ പഠനം പൂര്‍ത്തിയാക്കിയ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ 10, 11, 12 തീയ്യതികളിലായി കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രധാനാധ്യാപക യോഗം

ബേക്കല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ്, എല്‍.പി, യു.പി, ഹൈസ്‌കൂള്‍, എം.ജി.എല്‍.സി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച്ച 10.30ന് ബേക്കല്‍ ബി.ആര്‍.ഡി.സി യില്‍ ചേരും.

Keywords: Governments, Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia