city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.03.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.03.2013
എന്‍ഡോസള്‍ഫാന്‍ മേഖലയിലെ നബാര്‍ഡ് പദ്ധതി ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന്

എന്‍ഡോസള്‍ഫാന്‍ മേഖലയായ 11 ഗ്രാമ പഞ്ചായത്തുകളില്‍ പി.കരുണാകരന്‍ എം.പി യുടെ ശ്രമഫലമായി നബാര്‍ഡും, സംസ്ഥാന സര്‍ക്കാരും നടപ്പിലാക്കുന്ന 200 കോടി രൂപയുടെ പുനര്‍ നിര്‍മാണ പ്രവൃത്തികളുടെ ജില്ലാതലഉദ്ഘാടനം ഏപ്രില്‍ അഞ്ചിന് 10 മണിക്ക് ബോവിക്കാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. എം.പി, എം.എല്‍.എ മാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സന്ദേശയാത്ര, പഞ്ചായത്തുകളില്‍ അംഗണ്‍വാടി, സ്‌കൂള്‍, ആശുപത്രി, ബഡ്‌സ് സ്‌കൂളുകള്‍, കെട്ടിടങ്ങള്‍, കുടിവെള്ള പദ്ധതികള്‍, സാന്ത്വന പരിചരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ചെയര്‍പേഴ്‌സണും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് കണ്‍വീനറുമായി വിപുലമായി സംഘാടക സമിതിയും സബ്കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.

വെളളക്കരം കുടിശിക അടച്ചു തീര്‍ക്കണം ജല അതോറിറ്റി കാസര്‍കോട് സബ്ഡിവിഷന്‍ പരിധിയില്‍ വരുന്ന ഉപഭോക്താക്കളുടെ വെളളക്കരം കുടിശിക അടച്ചു തീര്‍ക്കണം. വീഴ്ച വരുത്തിയ ഉപഭോക്താക്കളുടെ വാട്ടര്‍ കണക്ഷന്‍ മുന്നറിയിപ്പ് കൂടാതെ വിഛേദിക്കുന്നതാണെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ തുക അടക്കാനുളള ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതിനുളള നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവരും, അല്ലാത്തവരുമായ ഉപഭോക്താക്കള്‍ ഉടന്‍ കുടിശ്ശിക അടച്ചു തീര്‍ക്കണം.

റേഡിയോഗ്രാഫര്‍ താല്‍ക്കാലിക നിയമനം


കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് താല്‍ക്കാലിക നിയമനത്തിന് നിര്‍ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അംഗീകൃത ബിഎസ്‌സി മെഡിക്കല്‍ റേഡിയോളജി ഡിഗ്രി, പ്രീഡിഗ്രി സയന്‍സ്, രണ്ട് വര്‍ഷത്തെ ഡിപ്ലോമ(റേഡിയോളജിക്കല്‍ ടെക്‌നോളജി) പാസാകണം. സി.റ്റി സ്‌കാനിംഗ് മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 12 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 04994-230080 ഫോണില്‍ ലഭിക്കും.

ശുചീകരണ തൊഴിലാളി നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാര്‍ഡ് ശുചീകരണത്തിനായി തൊഴിലാളികളെ നിയമിക്കുന്നു. ഒരു യൂണിറ്റില്‍ 12 തൊഴിലാളികള്‍ ഉണ്ടാവണം. അപേക്ഷിക്കുന്ന കുടംബശ്രീ യൂണിറ്റുകള്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലൊ, സമീപ പഞ്ചായത്തുകളില്‍പ്പെട്ടവരൊ ആയിരിക്കണം. കുടുംബശ്രീ യൂണിറ്റുകളുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. നിയമനം കരാര്‍ വ്യവസ്ഥയില്‍ മൂന്നു മാസത്തേക്കാണ്. താല്‍പര്യമുളള അംഗീകൃത കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ പ്രതിമാസം ലഭിക്കേണ്ട വേതനം കാണിച്ച് ക്വട്ടേഷന്‍ നല്‍കണം.പരമാവധി തുക ഒരു മാസത്തേക്ക് 60,0000 ത്തില്‍ കവിയാന്‍ പാടില്ല. ക്വട്ടേഷന്‍ മാര്‍ച്ച് 12 ന് മൂന്ന് മണിക്ക് മുമ്പ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-230080.

ഹൈപ്പോ സൊല്യൂഷന്‍ ലേലം

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എക്‌സറെ യൂണിറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 450 ലിറ്റര്‍ ഹൈപോ സൊല്യൂഷന്‍ മാര്‍ച്ച് 12 ന് മൂന്നു മണിക്ക് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04994-230080

പ്രസംഗ പരിശീലന ക്ലാസ് 17 ന്

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തിരൂര്‍ ഫ്രണ്ട്‌സ് യുവജന സമിതി തിരുവക്കോളിയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കും, യുവജനങ്ങള്‍ക്കുമായി ഏകദിന പ്രസംഗ പരിശീലന പരിപാടി നടത്തുന്നു. മാര്‍ച്ച് 17ന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് സ്‌ക്കൂള്‍ ഹാളിലാണ് പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 പേരെ പങ്കെടുപ്പിക്കും. താല്‍പര്യമുളളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായോ 04994-255145, 9496003201 മോഹനന്‍ മാങ്ങാടുമായോ 9446679718 ബന്ധപ്പെടണം.

കായികതാരങ്ങളെ അനുമോദിക്കുന്നു


ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 40 വയസിന് മുകളിലുളള കായിക താരങ്ങളെ അനുമോദിക്കുന്നു. കബഡിയില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത കായിക താരങ്ങള്‍ പേരുംബയോഡാറ്റയും സഹിതം മാര്‍ച്ച് 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ -9895066087, 9495073988. ഫോണില്‍ ലഭിക്കും.

മത്സ്യത്തൊഴിലാളികള്‍ക്കുളള മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറില്‍ കേരള തീരങ്ങളില്‍ കിഴക്ക് ദിശയില്‍ നിന്നും 45 കി.മീ മുതല്‍ 55 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പുകയിലരഹിത കാസര്‍കോട് പദ്ധതി യോഗവും ബോധവല്‍ക്കരണവും 14 ന്

പുകയില രഹിത കാസര്‍കോട് പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പു മേധാവികളുടേയും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടേയും സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗം മാര്‍ച്ച് 14ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാതല പുകയില നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന് പുകയില നിയന്ത്രണ നിയമം, പുകയില ഉല്‍പന്നങ്ങളുടെ ദൂഷ്യ വശങ്ങള്‍ എന്നീ വിഷയങ്ങളില്‍ കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസിന്റെ സഹകരണത്തോടെ ക്ലാസുകളും സംഘടിപ്പിക്കും.

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യം വിവരങ്ങള്‍ നല്‍കണം

പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ, മറാഠി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്‍കുന്നതിനായി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ എന്ന പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഇ-ഗ്രാന്റ് പദ്ധതി മുഖേന വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ സ്ഥാപനമാധാവികള്‍ 2013 മാര്‍ച്ച് വരെ ആനുകൂല്യം നല്‍കാനുളള പ്രതിമാസ ഫണ്ട് സ്റ്റേറ്റ്‌മെന്റ് Ez paycard ലഭിക്കാത്തതും എ.ടി.എംല്‍ തുക പിന്‍വലിക്കാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികളുടെയും, പേര് എ.ടി.എം കാര്‍ഡ് നമ്പര്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫോണ്‍ നമ്പര്‍, തുക, ക്രഡിറ്റ് ചെയ്ത തീയതി, എന്നിവ മാര്‍ച്ച് 12നകം ഓണ്‍ലൈന്‍ /ഇ മെയില്‍ മുഖാന്തിരം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ എത്തിക്കണം. Ez paycard ഓപറേറ്റ് ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ ക്രെഡിറ്റ് ഡീറ്റെയില്‍സ് prepaid@sbi.co.in ഇ-മെയിലില്‍ നിന്നും ശേഖരിച്ച് നല്‍കണം. പട്ടികവര്‍ഗ, മറാഠി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട വിദ്യാഭ്യാസാനുകൂല്യം കാലവിളംബരം കൂടാതെ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04994-255466 ഫോണില്‍ ലഭിക്കും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia