city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.01.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 07.01.2013
ദേശീയ യുവജനവാരാഘോഷം ജനുവരി 12 മുതല്‍
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മ വാര്‍ഷികഘോഷങ്ങലുടെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യൂത്ത് ക്ലബുകളിലും മഹിളാ സമാജങ്ങളിലും വിവിധ പരിപടികള്‍ സംഘടിപ്പിക്കുന്നു. ജനുവരി 12 മുതല്‍ 19 വരെ കലാകായിക മല്‍സരങ്ങള്‍,സെമിനാറുകള്‍,കലാപ്രദര്‍ശനങ്ങള്‍,ക്യാമ്പുകള്‍,ചര്‍ച്ചാ ക്ലാസുകള്‍ മുതലായ ഏറ്റെടുത്ത് നടത്താന്‍ താല്‍പ്പര്യമുള്ള സംഘടനകള്‍ ജനുവരി 9 നകം 04994-255144, 256812 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

മഹിളാ സമാജം പ്രവര്‍ത്തകര്‍ക്ക് ക്യാമ്പ്

നെഹ്‌റുയുവകേന്ദ്ര സംഘാതന്‍ സോണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും നിന്ന് ഒരാളെ വീതം പങ്കെടുപ്പിച്ച് ജനുവരി 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കാസര്‍കോട് നെഹ്‌റു യുവകേന്ദ്രയുമായി അഫലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ് മഹിളാസമാജ പ്രവര്‍ത്തകര്‍ ജനുവരി 9 ന് മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

2012 ലെ മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ നിര്‍ണ്ണയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്യപ്പെട്ട് കഥാചിത്രങ്ങള്‍,ഡോക്യുമെന്ററി ചിത്രങ്ങള്‍,കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍,ഹ്രസ്വകഥാ ചിത്രങ്ങള്‍ 2012 ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍,2012 ല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുക. അക്കാദമി വെബ്‌സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷ ഫോറവും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. അപേക്ഷ അക്കാദമി ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2013 ജനുവരി 15.

വാഹനത്തിന് ക്വട്ടേഷന്‍

കാസര്‍കോട് അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ്ഏജന്‍സിക്ക് വേണ്ടി ജനുവരി 22 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്ക് ഉപയോഗിക്കുന്നതിനായി 4 പേര്‍ക്ക് ഇരിക്കാവുന്ന വാഹനം,കാറ് വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 18 ന് 3 മണി വരെ സ്വീകരിക്കും. ക്വട്ടേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ നിബന്ധനകള്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ എ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്നും അറിയാവുന്നതാണ്. ഫോണ്‍ 04994 255346.

എം.ആര്‍.എസു കളില്‍ പ്രവേശനം

പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡിക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസു കളില്‍ 2013-2014 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് എം.ആര്‍.എസില്‍ പെണ്‍കുട്ടികള്‍ക്കും, വെള്ളച്ചാല്‍ എം.ആര്‍.എസില്‍ ആണ്‍കുട്ടികല്‍ക്കുമാണ് പ്രവേശനം നല്‍കുക. ഓരോ സ്‌ക്കൂളിനുമുള്ള 35 സീറ്റുകളില്‍ 10% പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരല്ലാത്ത പൊതു വിഭാങ്ങള്‍ക്കും 90% സീറ്റികളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുമാണ് പ്രവേശനം നല്‍കുക. അപേക്ഷകര്‍ ഇപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് 2013 ജൂണ്‍ 1 ന് 10 വയസ് കവിയാന്‍ പാടില്ല. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകളോടൊപ്പം ജാതി,വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍,പഠിക്കുന്ന ക്ലാസ്,വയസ് തെളിയിക്കുന്നതിനായി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷകള്‍ ജനുവരി 31 വരെ താഴെ പറയുന്ന ഓഫീസുകളില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍,പിന്‍കോഡ് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ട്രൈബല്‍ഡവലപ്പമെന്റ് ഓഫീസ് കാസര്‍കോട് ഫോണ്‍ 04994 255466, ജില്ലാ പട്ടികജാതി വികസന ഓഫീസ് കാസര്‍കോട് ഫോണ്‍ 04994 256162 എം.ആര്‍.എസ് പരവനടുക്കം ഫോണ്‍ 04994 239969 എം.ആര്‍.എസ്.വെള്ളച്ചാല്‍,ട്രൈബല്‍എക്‌സറ്റന്‍ഷന്‍ഓഫീസ് എന്‍മകജെ,പനത്തടി,കാസര്‍കോട്,നിലേശ്വരം, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കാസര്‍കോട്,കാഞ്ഞങ്ങാട്,മഞ്ചേശ്വരം,നീലേശ്വരം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍ഗോഡ് ഗവ.ഐ.ടിഐയില്‍പി.പി.പി.സ്‌കീം മുഖാന്തിരം നടത്തുന്ന കെട്ടിടനിര്‍മ്മാണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു ക്വട്ടേഷന്‍ ജനുവരി 15 നകം സമര്‍പ്പിക്കണം. ക്വട്ടേ,ഷന്‍ ഫോമിനും വിശദവിവരങ്ങള്‍ക്കും ഗവ.ഐ.ടി.എ. യുമായി ബന്ധപ്പെടണം. www.itikasaragod.itikerala.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

അക്കൗണ്ടന്റ് തൊഴിലാളി നിയമനം

ബദിയടുക്ക കൃഷിഭവനു കീഴില്‍ ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണ യൂണിറ്റിലേക്ക് മാസം 9000 രൂപ ശമ്പളത്തോടെ ഒരു അക്കൗണ്ടന്റിനേയും ദിവസ വേതനാടിസ്ഥാനത്തില്‍ സംഭരണ ദിവസങ്ങളിലേക്ക് രണ്ട് തൊഴിലാളികളെയും നിയമിക്കുന്നു. ആറ് മാസത്തേക്കാണ് നിയമനം.അക്കൗണ്ടന്റ് തസ്തികക്ക് ബി.കോം,കമ്പ്യൂട്ടര്‍ (മൈക്രോ സോഫ്റ്റ് ഓപീസ്) പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. തേങ്ങാ സംഭരണത്തില്‍ പരിചയമുള്ള തൊഴ്‌ലാളികളെയാണ് ദിവസ വേതനത്തിന് ആവശ്യം. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്,യോഗ്യത,സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജനുവരി 10 ന് രാവിലെ 11 മണിക്ക് ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ നിയമനം

ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ആത്മ പദ്ധതിയില്‍ നിലവിലുള്ള രണ്ട് ബി.ടി.എ. തസ്തികകളിലെ ഒവിവുകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് ഇന്റര്‍വ്യു നടത്തുന്നു. കൃഷി,ആനിമല്‍ ഹസ്ബന്ററി,ഫിഷറീസ്,ഡയറി സയന്‍സ്എന്നിവയില്‍ ഏതെങ്കിലുമൊരു ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിടെക്. (അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ്) ബിരുദധാരികളെയും പരിഗണിക്കും. നിയമനം താല്‍ക്കാലികവും കരാറടിസ്ഥാത്തിലുമായിരിക്കും. ഇന്റര്‍വ്യു ജനുവരി രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടത്തും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് ഹാജരാകണം. 

നേത്ര ചികിത്സാ ക്യാമ്പ്

കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം താഴെ പറയുന്ന സെന്ററുകളില്‍ രോഗികളെ പരിശോധിക്കുന്നതാണ്. ജനുവരി 10 ന് വെള്ളരിക്കുണ്ട് സി.എച്ച്.സി, 14 ന് മുള്ളേരിയ പിഎച്ച്.സി 15ന് പ്രൊഫഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് കാഞ്ഞങ്ങാട് 17 ന് അജാനൂര്‍ പിഎച്ച്.സി , 21ന് ഉദുമസി.എച്ച്.സി, 22 ന് കുമ്പള സി.എച്ച്.സി. 24 ന് നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍, 28 ന് പടന്ന ഏ.കെ.ജി. ക്ലബ്, 29 ന് ബോഡഡുക്കസി.എച്ച്.സി എന്നീ കേന്ദ്രങ്ങളിലാണ് പരിശോധന.

Keywords: Announcements, Government, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia