city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 6.06.2013

പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം 10 വരെ നീട്ടി

2013-14 അദ്ധ്യയന വര്‍ഷത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടക്കുന്ന പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്റെ തീയതി നീട്ടി. സേ പരീക്ഷ എഴുതുന്നവരെ പരിഗണിച്ചാണ് രജിസ്‌ട്രേഷന്‍ ജൂണ്‍ 10 വരെ നീട്ടിയത്. സ്‌പോര്‍ട്‌സ് ക്വാട്ടാ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സ്‌പോര്‍ട്‌സ് നമ്പര്‍ ലഭിച്ചവര്‍ക്ക് ജൂണ്‍ 12 വരെ www.hscap.kerala.gov.in/sports/main/frame.html എന്ന വെബ് സൈറ്റില്‍ സ്‌ക്കൂള്‍ പ്ലസ് വണ്‍ അഡ്മിഷന് അപേക്ഷിക്കാമെന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

എം ആര്‍ എസില്‍ സീറ്റൊഴിവ്


പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ പരവനടുക്കത്തുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ ഫോര്‍ ഗേള്‍സില്‍ ഏഴാം തരത്തില്‍ ഒന്നും ആറാം തരത്തില്‍ നാലും ഒഴിവുകളുണ്ട്. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. താല്‍പര്യമുളള രക്ഷിതാക്കള്‍ 2013 മാര്‍ച്ചില്‍ നടന്ന വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച ഗ്രേഡു വിവരം, ജാതി, വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് എന്നിവ തെളിയിക്കുന്നതിന് പ്രധാനധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം കുട്ടിയുമായി ജൂണ്‍ 13 രാവിലെ 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ ഹാജരാകണം.

വിമുക്ത ഭടന്‍മാര്‍ രജിസ്‌ട്രേഷന്‍ പുതുക്കണം

Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


വിവിധ കാരണങ്ങളാല്‍ 1993 ജനുവരി ഒന്നു മുതല്‍ 2013 മേയ് 31 വരെയുളള കാലയളവിനുളളില്‍ നിയമാനുസൃതം എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുളള വിമുക്തഭടന്‍മാര്‍ അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി ജൂലൈ 31 നുളളില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരായി പുതുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994-256860.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ്

സര്‍ക്കാര്‍ സി-ഡിറ്റ് ജില്ലാ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. ജൂണ്‍ 15 ന് ആരംഭിക്കുന്ന ബാച്ചിലേക്ക് പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 12 നകം സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് സി-ഡിറ്റ് പഠന കേന്ദ്രം, ഇന്‍ഡ്യന്‍ കോഫി ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-9747001588.

സ്മൃതിവനം സംരക്ഷണസേന രൂപീകരണ യോഗം മാറ്റി

ചെറുവത്തൂര്‍ കാടങ്കോട് ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടിന് ചേരാനിരുന്ന ചെറുവത്തൂര്‍ കുളങ്ങാട്ട മല സ്മൃതിവനം സംരക്ഷണസേന ജൂണ്‍ 13 ന് പകല്‍ മൂന്ന് മണിയിലേക്ക് മാറ്റി വെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ. ഐ ടി ഐയില്‍ എബ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരൊഴിവുണ്ട്. യോഗ്യത ബി ബി എയും ഇന്‍ഡസ്ട്രീയിലോ, ഇന്‍സ്റ്റിസ്റ്റ്യൂട്ടിലോ രണ്ട് വര്‍ഷ പ്രവൃത്തി പരിചയവും.നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 11 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഗോവിന്ദപൈ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍

മഞ്ചേശ്വരം ജി പി എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, കന്നഡ, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട്ടെ കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് പാസായവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും.

നേത്ര പരിശോധന ക്യാമ്പ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിക്കുന്ന നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ജൂണ്‍ 10 ന് സി എച്ച് സി ചെറുവത്തൂര്‍, 11 ന് പി എച്ച് സി അടൂര്‍, 13 ന് പി എച്ച് സി മൗക്കോട്, 17 ന് സി എച്ച് സി കുമ്പള, 18 ന് ഐ ബി സി ക്ലബ് ഭീമനടി, 20 ന് പി എച്ച് സി മടിക്കൈ, 24 ന് എ എല്‍ പി എസ് എളേരിത്തട്ട്, 25 ന പി എച്ച് സി മുളേളരിയ, 27 ന് കാസര്‍കോട് അന്ധ വിദ്യാലയം എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അനുമോദിക്കുന്നു

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലെ അംഗീകൃത ജീവനക്കാരുടെ മക്കളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു. അര്‍ഹരായവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എസ് എസ് എല്‍ സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരികള്‍ മുഖേന എരിഞ്ഞിപ്പാലം, കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ 15 നകം സമര്‍പ്പിക്കണം.
എസ് സി പ്രമോട്ടറെ നിയമിക്കുന്നു

പടന്ന, ദേലംപാടി, മടിക്കൈ, ഈസ്റ്റ് എളേരി, ചെമ്മനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപാലിറ്റിയിലും ഒഴിവുളള എസ് സി പ്രമോട്ടര്‍ തസ്തികയിലേക്ക് പട്ടികജാതിയില്‍പ്പെട്ട യുവതീ, യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീഡിഗ്രി, പ്ലസ് ടു പാസായവരുമായിരിക്കണം. പട്ടികജാതിക്കാരുടെ ഇടയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന എഴുത്തും വായനയും അറിയാവുന്ന 40 നും 50 നും മദ്ധ്യേ പ്രായമുളളവര്‍ക്കും അപേക്ഷിക്കാം.

ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, സാമൂഹ്യ പ്രവര്‍ത്തന പരിചയം, റസിഡന്‍സ്, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുളള സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് രാവിലെ 11 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. പ്രതിമാസം 4000 രൂപ ഓണറേറിയം ലഭിക്കും. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ റസിഡന്റ് ട്യൂട്ടറുടെ അധിക ചുമതല കൂടി വഹിക്കേണ്ടതാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രതിമാസം ഓണറേറിയം 4500 രൂപയുമായിരിക്കും. നിയമന കാലാവധി ഒരു വര്‍ഷത്തേക്കാണ്. അപേക്ഷകരെ അവര്‍ സ്ഥരതാമസമാക്കിയിട്ടുളള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഒഴിവിലേക്ക് മാത്രമേ പരിഗണിക്കുകയുളളൂ. വിശദ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കുന്നതാണ്.
റേഷന്‍ മൊത്ത വിതരണ കേന്ദ്രം നടത്താന്‍

അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ എ ഡബ്ല്യൂ ഡി 10-ാം നമ്പര്‍ റേഷന്‍ മൊത്ത വിതരണ ഡിപ്പോ സ്ഥിരമായി നടത്തുന്നതിന് താല്‍പര്യമുളള സഹകരണ സംഘങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ജില്ലാകളക്ടര്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ ജൂണ്‍ 29 ന് പകല്‍ മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ,് ഡിപ്പോ നടത്തിയുളള മുന്‍ പരിചയം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ,് കെട്ടിടം സ്വന്തമല്ലെങ്കില്‍ കെട്ടിടമുടമയുടെ സമ്മത പത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. സഹകരണ സംഘങ്ങള്‍ ജോയിന്റ് ഡെപ്യൂട്ടി രജിസ്ട്രാറുടെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

സ്മൃതിവനം രണ്ടാംഘട്ടത്തിനു തുടക്കമായി

ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു സ്വാഭാവിക വനമുണ്ടാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കമായി. രണ്ടാംഘട്ടത്തില്‍ 10000 വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാനാണ് പദ്ധതി. ഇതില്‍ 5000 തൈകള്‍ ഈ മാസവും ബാക്കി തൈകള്‍ ജൂലൈ മാസത്തിലും നട്ടുപിടിപ്പിക്കും.

വൃക്ഷത്തൈകളുടെ സംരക്ഷണത്തിനായി തൊഴിലാളികളെ ചുമതലപ്പെടുത്തും. സ്മൃതിവനം സംരക്ഷണത്തിനായി പൊതുജന പങ്കാളിത്തത്തോടെ സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും, സ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ സ്മൃതിവന സംരക്ഷണസേന രൂപീകരിക്കും. പദ്ധതി പ്രദേശത്ത് ജലസേചനത്തിനായി കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുകയും പമ്പ്‌സെറ്റ് സ്ഥാപിച്ച് തൈകള്‍ക്ക് ജലസേചന സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. പദ്ധതി പ്രദേശം വിവിധ പ്ലോട്ടുകളായി തിരിച്ച് അതിന്റെ സംരക്ഷണം സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ സ്‌ക്കൂള്‍ ക്ലബുകള്‍ എന്നിവയ്ക്ക് ഏല്‍പ്പിക്കും.

കാന്‍ഫെഡ് കൂട്ടായ്മ ഒരുക്കുന്നു

കാന്‍ഫെഡിന്റെ മുപ്പത്തിയേഴാമത് സ്ഥാപക ദിനമായ ജൂണ്‍ 30 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ജില്ലയിലെ കാന്‍ഫെഡുമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരുടേയും, സാക്ഷരതാ പ്രവര്‍ത്തകരുടെയും കൂട്ടായ്മ നീലേശ്വരം വ്യാപാരഭവനില്‍ നടക്കുന്നു. ചടങ്ങില്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും.പ്രവര്‍ത്തകര്‍ ഇതൊരറിയിപ്പായി കരുതി കൂട്ടായ്മയില്‍ പങ്കെടുക്കണമെന്ന് സംഘാടക സമിതി ഭാരവാഹികളായ കൂക്കാനം റഹ്മാന്‍, ഷാഫി ചൂരിപ്പളം എന്നിവര്‍ അറിയിച്ചു. ഫോണ്‍ 9446270260 , 9744781930.

സ്റ്റെനോഗ്രാഫര്‍ നിയമനം

കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ഒന്നാം കോടതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റെനോഗ്രാഫറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 10 നകം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം ജൂലൈ ആറിന്

ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലന ക്ലാസുകള്‍ ജൂലൈ ആറിന് നടക്കും. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് പരിശീലനം. ജൂണ്‍ എട്ടിന് നടത്താനിരുന്ന പരിശീലന ക്ലാസുകളാണ് ജൂലൈ ആറിലേക്ക് മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

റാപ്പിഡ് യോഗം

ജില്ലയിലെ റസിഡന്‍സ് അസോസിയേഷന്റേയും പോലീസ് ഉദ്യോഗസ്ഥന്‍മാരുടേയും സംയുക്ത യോഗം (റാപ്പിഡ) ജൂണ്‍ എട്ടിന് മൂന്ന് മണിക്ക് ജില്ലാ പോലീസ് ആസ്ഥാനത്ത് ചേരും. ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന, കേന്ദ്ര എന്‍ട്രന്‍സ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഗോകുല്‍ ജി നായരെ യോഗത്തില്‍ ആദരിക്കും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia