city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 06.03.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 06.03.2013
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയയില്‍ അധ്യാപക ഒഴിവ്

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയില്‍ അദ്ധ്യാപക ഒഴിവുകളിലേക്ക് മാര്‍ച്ച് 18,19 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തും.

പി.ജി.ടി ഗണിതം, ടി.ജി.ടി സംസ്‌കൃതം, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, മ്യൂസിക് ടീച്ചര്‍ പി.ഇ.ടി പ്രൈമറി ടീച്ചര്‍ തസ്തികളിലാണ് ഒഴിവുകളുളളത്. കന്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, പി.ഇ.ടി മ്യൂസിക് ടീച്ചര്‍ തസ്തികളില്‍ 18 ന് രാവിലെ ഒമ്പത് മുതല്‍ ഒന്നു വരെയും പ്രൈമറി ടീച്ചര്‍ തസ്തികയില്‍ 18 ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാല് വരെയും ടി.ജി.ടി മാത്‌സ്, ടി.ജി.ടി സംസ്‌കൃതം തസ്തികളില്‍ 19 ന് രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയുമാണ് ഇന്റര്‍വ്യു. ഉദ്യോഗാര്‍ഥികള്‍ അമ്പതു ശതമാനം മാര്‍ക്കോടെ യോഗ്യത നേടിയവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രീയവിദ്യാലയ സംഗതന്‍ വെബ് സൈറ്റില്‍ www.kv sangathan.nic.in ലഭ്യമാണ്.

ബയോഡാറ്റ ഫോറം കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയ ഓഫീസില്‍ നിന്നു wwww.kv kanhangad.org എന്ന വെബ് സൈറ്റിലും മാര്‍ച്ച് 11 വരെ ലഭിക്കും. അപേക്ഷ വിദ്യാഭ്യാസ യോഗ്യതയും, അധ്യാപന പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ മാര്‍ച്ച് 14 ന് ഉച്ചയ്ക്ക് 2.30 നകം സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ 0467-2208666 ഫോണ്‍ നമ്പറില്‍ ലഭിക്കും.

നിരീക്ഷണ ക്യാമറകള്‍ക്ക് എം.എല്‍.എമാര്‍ ഫണ്ട് അനുവദിച്ചു

കാസര്‍കോട് മേഖലകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണ ആവശ്യമുളള പ്രദേശങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിക്കുന്നതിന് എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാക്ക് എന്നിവരുടെ ഫണ്ടില്‍ നിന്ന് പത്തു ലക്ഷം രൂപാ വീതം അനുവദിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകാനുമതി നല്‍കി. സംഘര്‍ഷ സാധ്യതയുളള പ്രദേശങ്ങളില്‍ അക്രമികളെ പിടികൂടുന്നതിനും ഒളിക്യാമറകള്‍ വേണമെന്ന് സമാധാന യോഗങ്ങളില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് എം.എല്‍.എ മാരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് ധനകാര്യ വകുപ്പ് അനുമതി നല്‍കുകയാണുണ്ടായത്.

എം.പി ഫണ്ട്: 32,25,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി

പി.കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ടാര്‍ ചെയ്യുന്നതിന് നീലേശ്വരം നഗരസഭയിലെ നീലായി വായനശാല റോഡ് പത്ത് ലക്ഷം രൂപ കരുവാച്ചേരി കണിയാംവയല്‍ റോഡ് 12,70,000 എന്നീ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. നീലേശ്വരം ബ്ലോക്കില്‍ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കുപ്പം അത്തോളി കോളനി റോഡിന് കല്‍വര്‍ട്ട് നിര്‍മിക്കുന്നതിനും 8,45,000 രൂപയുടെയും വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ പടന്നകടപ്പുറം നവധാര ഗ്രാന്ഥാലയത്തിന് കെട്ടിടം നിര്‍മിക്കുന്നതിന് 8,10,000 രൂപയുടെയും ചെങ്കള ഗ്രാമപഞ്ചായത്തിലെ കളരി ഏരിയ കുടിവെളള പദ്ധതി പൈപ്പ് ലൈന്‍ നീട്ടുന്നതിന് മൂന്നരലക്ഷം രൂപയുടെയും പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡും, സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ ഒന്നാം സ്ഥാനവും ലഭിച്ച കാസര്‍കോട് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയില്‍ പഠിക്കുന്ന ക്ലാസ്, ജാതി, പൂര്‍ണമായ മേല്‍വിലാസം, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം സ്‌ക്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466 ഫോണില്‍ ബന്ധപ്പെടാം.

കക്കൂസ് നിര്‍മാണം -ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കക്കൂസ് നിര്‍മാണത്തിന് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും, കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കുമ്പള എന്നിവിടങ്ങളിലെ മത്സ്യഭവനുകളിലും പട്ടിക ലഭ്യമാണ്.

ഇന്‍ഷൂറന്‍സ് മാനേജര്‍ ഇന്റര്‍വ്യൂ
പി.എന്‍.ബി മെറ്റ്‌ലൈഫ് മാസം 18,000 രൂപയും മറ്റ് അലവന്‍സുകളും നല്‍കി ഇന്‍ഷൂറന്‍സ് മാനേജരുടെ 40 ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. പ്ലസ്ടു യോഗ്യതയുളള 18 വയസിന് മുകളിലുളളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് രാവിലെ 11 മണിക്ക് ഹാജരാകണം.

കുമ്പളയില്‍ ജപ്തി വ്യാഴാഴ്ച മുതല്‍

കുമ്പള ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതിയിനത്തില്‍ കുടിശിക വരുത്തിയവര്‍ക്കെതിരെ ജപ്തി നടപടികള്‍ മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കും. 2012-13 വര്‍ഷത്തെയും മുന്‍ വര്‍ഷങ്ങളിലെയും നികുതി അടക്കാന്‍ ബാക്കിയുളളവര്‍ കുമ്പള ഗ്രാമപഞ്ചായത്ത് ആഫീസില്‍ അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഒരാഴ്ചയ്ക്കകം നികുതി അടക്കുന്നവര്‍ക്ക് പിഴപലിഴ ഒഴിവാക്കി കൊടുക്കും.

വനിതാ കമ്മീഷന്‍ അദാലത്ത്

കേരള വനിതാ കമ്മീഷന്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മാര്‍ച്ച് 11,12 തീയതികളില്‍ രാവിലെ 10.30 മുതല്‍ ഒരു മെഗാ അദാലത്തും മിനി അദാലത്തും നടത്തും.

അലങ്കാര മത്സ്യ കൃഷി പരിശീലനം

കാസര്‍കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സി അലങ്കാര മത്സ്യകൃഷിയില്‍ ദ്വിദിന പരിശീലന പരിപാടി നടത്തും. താല്‍പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ അടക്കമുളള ബയോഡാറ്റ സഹിതം മാര്‍ച്ച് 13നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മത്സ്യ കര്‍ഷക വികസന ഏജന്‍സി, മീനാഫീസ്, കാഞ്ഞങ്ങാട് പി.ഒ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0467 2202537.

നെല്ലിനങ്ങളുടെ ലേലം വ്യാഴാഴ്ച

പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പിലിക്കോട് തോട്ടത്തില്‍ വിളവെടുത്ത 1600 കിലോഗ്രാം മുണ്ടോന്‍ നെല്ലിനങ്ങള്‍ മാര്‍ച്ച് എട്ടിന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.

ജീവനക്കാരുടെ ഹയര്‍ ഗ്രേഡ് ആക്ഷേപം 15 നകം ലഭിക്കണം

ഡെപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രമ്ട്, തസ്തികയിലെ ജീവനക്കാരുടെ ഹയര്‍ ഗ്രേഡ് അനുവദിക്കുന്നതിനുളള താല്‍ക്കാലിക നടപടിക്രമവും അനുബന്ധ പട്ടികയും www.clr.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച ആക്ഷേപം മാര്‍ച്ച് 15 നകം ലാന്റ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭിക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് സീറോ ലാന്റ് ലസ് പ്രോജക്ടുമായി ബന്ധപ്പെട്ട റവന്യൂ ജീവനക്കാര്‍ക്ക് സമയബന്ധിതമായി ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതിന് മാസ വാടവ നിരക്കില്‍ ഒരു വാഹനം(സ്‌കോര്‍പ്പിയോ, ബോളറോ, ടവേര,) വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുളളവര്‍ ക്വട്ടേഷന്‍ മാര്‍ച്ച് എട്ടിന് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. വിശദ വിരങ്ങളും ക്വട്ടേഷന്‍ ഫോറവും താലൂക്ക് ഓഫീസിലെ ജെ സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ടില്‍ നിന്നും ലഭിക്കും.

ആംബുലന്‍സിന് ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ ഉപയോഗിക്കുന്നതിന് സ്ട്രക്ച്ചര്‍ സൗകര്യമുളള മൂന്നു ആംബുലന്‍സ് വാടകയ്ക്ക് നല്‍കുന്നതിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ദേശീയാരോഗ്യ ഗ്രാമീണ ദൗത്യം ഓഫീസ് ടെണ്ടര്‍ ക്ഷണിച്ചു. പെരിയ, പനത്തടി, മുളിയാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് പതിനൊന്നു മാസത്തേക്കാണ് വാടകയ്ക്കു വേണ്ടത്. മാര്‍ച്ച് 13 ന് 11 മണിവരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0467-2209466 ഫോണില്‍ ലഭിക്കും.

സീതാലയം വാര്‍ഷികവും വനിതാ ദിനാചരണവും


കാഞ്ഞങ്ങാട് ജില്ലാ ഗവ. ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ച സ്ത്രീകളുടെ മാനസിക-ശാരീരിക-വൈകാരിക ആരോഗ്യം ഉറപ്പു വരുത്തുന്നതിനുള്ള സീതാലയം പദ്ധതി യൂനിറ്റ് ഒന്നാം വാര്‍ഷികാഘോഷവും അന്താരാഷ്ട്ര വനിതാദിനാചരണവും സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ഗവ. ജില്ലാ ഹോമിയോ ആശുപത്രിയും അതിനോടനുബന്ധിച്ച സീതാലയം യൂനിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് എട്ടിന് 9.30 ന് കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലാണ് പരിപാടി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.കെപ്രിയദര്‍ശനി ആധ്യക്ഷം വഹിക്കും. പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്കുള്ള നിയമപരിരക്ഷ, കുടുംബം-സ്ത്രീ-അധികാരം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും. അഡ്വ.എല്‍സി ജോര്‍ജ്, വനിത പ്രോട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ എന്നിവര്‍ ക്ലാസെടുക്കും.

സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും ഹയര്‍ സെക്കന്‍ഡറിയിലും പഠിക്കുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് മാര്‍ച്ചില്‍ വിതരണം ചെയ്യും. പ്രതിമാസം 160 രൂപ തോതില്‍ ഒരു വര്‍ഷത്തെ സ്റ്റൈപ്പന്റും ഫീസുമാണ് അനുവദിക്കുന്നത്. നേരത്തെ അപേക്ഷ സമര്‍പിച്ച ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫണ്ട് സ്റ്റേറ്റുമെന്റുകള്‍ സ്ഥാപന മേധാവികള്‍ ഇ-ഗ്രാന്റസ് സോഫ്റ്റ്‌വെയര്‍ വഴി ഓണ്‍ലൈനായി മാര്‍ച്ച് 11 നകം അയക്കണം. തുക വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതും എ.ടി.എം വഴി മാറാവുന്നതാണ്. ഇ-ഗ്രാന്റസ് സൈറ്റില്‍ ക്ലര്‍ക്കിന്റെ ലോഗിനില്‍ ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി 04994 256162 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. എല്ലാ പോസ്റ്റ് മെട്രിക് സ്ഥാപന മേധാവികളും എസ്.സി. ഒ.ഇ.സി. വിഭാഗം വിദ്യാര്‍ഥികളുടെ മാര്‍ച്ച് മാസം വരെയുള്ള സ്റ്റേറ്റുമെന്റ് ഈ ഗ്രാന്റസ് വഴി ഓണ്‍ലൈനായി അയക്കണം.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia