city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 05.09.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 05.09.2012
കര്‍ഷക പെന്‍ഷന്‍ വിതരണം

കയ്യൂര്‍-ചീമേനി കൃഷി ഭവനില്‍ കര്‍ഷക ക്ഷേമ പെന്‍ഷന് അപേക്ഷിച്ച മുഴുവന്‍ കര്‍ഷകരും കൃഷി ഭവനുമായും അവരവരുടെ അക്കൗണ്ടുള്ള ബാങ്കുകളുമായും ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 

കോളേജ് അധ്യാപക ഒഴിവ്

എളേരിത്തട്ട് ഇ.കെ.എന്‍.എം കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ ഏഴിന് 11.30ന് കോളേജില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. 

എന്‍ഡോസള്‍ഫാന്‍: 12നകം ആക്ഷേപങ്ങള്‍ സമര്‍പ്പിക്കണം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സെപ്റ്റംബര്‍ 12നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ ഓഫ് വിക്ടിംസ് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു അറിയിച്ചു. 

ഭൂരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയിട്ടുള്ള ശാരീരിക വൈകല്യമുള്ളവരുടെ പട്ടിക ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ പരിശോധനയ്ക്ക് ലഭിക്കുന്നതാണ്. താല്‍ക്കാലിക പട്ടികയില്‍ 4182 പേരാണുള്ളത്. പട്ടിക സംബന്ധിച്ച് ഇതിനകം ലഭിച്ച പരാതികള്‍ പരിശോധിച്ചുവരുന്നു. മാനസിക വൈകല്യമുള്ളവരുടെയും മറ്റുവിഭാഗങ്ങളില്‍പ്പെട്ടവരുടെയും പട്ടികകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് പരസ്യപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കേന്ദ്രസര്‍വ്വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ 

വിസമ്മതിയുടെ പാരമ്പര്യം: ഇന്ത്യന്‍ ഉപഭൂഖണ്ഡ സാഹിത്യത്തിലും സംസ്‌കാരത്തിലും എന്ന വിഷയത്തെ അധികരിച്ച് കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 15 മുതല്‍ 17 വരെ കേന്ദ്രസര്‍വ്വകലാശാല ആസ്ഥാനത്തുവെച്ചാണ് സെമിനാര്‍. ഇന്ത്യന്‍ താരതമ്യസാഹിത്യ സംഘടന (സിഎല്‍എഐ) യുടെയും കേന്ദ്ര സര്‍വ്വകലാശാല താരതമ്യസാഹിത്യ പഠനവിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ അന്താരാഷ്ട്ര സെമിനാര്‍ നടത്തുന്നത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പിറവിയെടുത്തതും എന്നാല്‍ അധീശ സ്വഭാവം പുലര്‍ത്തുന്ന മുഖ്യധാരയില്‍ നിന്ന് വിട്ടുനിന്നുകൊണ്ടും വ്യതിചലിച്ചുകൊണ്ടും സംവദിക്കുന്ന സാഹിത്യ-സാംസ്‌കാരിക പാരമ്പര്യങ്ങളാണ് സമ്മേളനത്തിന്റെ ഊന്നല്‍. അധീശ പ്രത്യയശാസ്ത്ര-കലാ-സാംസ്‌കാരിക രൂപങ്ങളോട് കലഹിച്ചുകൊണ്ടും അവയെ പ്രതിരോധിച്ചുകൊണ്ടും നിലകൊള്ളുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കലാ-സാംസ്‌കാരിക പാരമ്പര്യങ്ങളെ അക്കാദമികയമായി സമീപിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം. 

ഡൊറോത്തി ഫിഗ്വേര (ജോര്‍ജ്ജിയ യൂണിവേഴ്‌സിറ്റി), ജാന്‍സി ജയിംസ് (കേരളാ കേന്ദ്രസര്‍വ്വകലാശാല), ഹരീഷ് ത്രിവേദി (ഡല്‍ഹി യൂണിവേഴ്‌സിറ്റി), ഇ.വി.രാമകൃഷ്ണന്‍ (ഗുജറാത്ത് കേന്ദ്രസര്‍വ്വകലാശാല), മുനാസില്‍ യാക്കൂബ് (പാക്കിസ്ഥാന്‍), സനത് വാള്‍ട്ടര്‍ പെരേര (ശ്രീലങ്ക), ജസ്ബീര്‍ ജയിന്‍ (രാജസ്ഥാന്‍ കേന്ദ്രസര്‍വ്വകലാശാല) എന്നിവര്‍ സമ്മേളത്തിന്റെ വിവിധ സെഷനുകളില്‍ പ്രത്യേക പ്രഭാഷണങ്ങള്‍ നടത്തും.
സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതിരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് മുന്‍പ് പ്രബന്ധത്തിന്റെ രത്‌നച്ചുരുക്കം dclclai2012@gmail.com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രസര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സി.പി.സി.ആര്‍.ഐയില്‍ നാളികേര ദിനം

ലോക നാളികേര ദിനാചരണത്തോടനുബന്ധിച്ച് കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം നടത്തിയ വിവിധ പരിപാടികളുടെ സമാപന സമ്മേളനം സെപ്റ്റംബര്‍ ആറിന് 10 മണിക്ക് സി.പി.സി.ആര്‍.ഐ യില്‍ നടത്തും. നൂറ്റി അമ്പതോളം കര്‍ഷകര്‍ പങ്കെടുക്കുന്ന സമ്മേളനം കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. തെങ്ങു കയറ്റത്തൊഴിലാളികള്‍, കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന മുഖാമുഖം പരിപാടിയും നടക്കും.

സ്മൃതിവനം പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുന്നു

ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ പാരിസ്ഥിതിക പുനസൃഷ്ടിക്കായി ജില്ലാ ഭരണകൂടം നടപ്പാക്കിയ സ്മൃതിവനം പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പാരിസ്ഥിതിക ആഘാതമേറ്റതും പുനസൃഷ്ടിക്ക് അനിയോജ്യവുമായ സര്‍ക്കാര്‍ ഭൂമികള്‍, നശിച്ചുകൊണ്ടിരിക്കുന്ന കാവുകള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവയുടെ ലഭ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും, തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. 

അമിതമായ പരിസ്ഥിതി ചൂഷണത്തിന്റെ ഫലമായി ജല ദൗര്‍ലഭ്യവും പാരിസ്ഥിതിക ആഘാതവുമേറ്റ കുളങ്ങാട്ടുമലയില്‍ 61 ഏക്കര്‍ സ്ഥലമളന്ന് തിട്ടപ്പെടുത്തി ജൈവവേലി നിര്‍മ്മിച്ചു. ഇതില്‍ 7000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സ്മൃതിവനം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഏകോപന സമിതി കോര്‍ഡിനേറ്ററായി ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ് മോഹനനെ നിയോഗിച്ചു.

Keywords: Government, Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia