city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.09.2013

എല്‍.ഡി.സി. പരീക്ഷ സെപ്തംബര്‍ ആറിന്

വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എന്‍.സി.എ. വിജ്ഞാപനപ്രകാരം മുസ്ലീം വിഭാഗക്കാര്‍, ഭിന്നശേഷിയുള്ളവരില്‍ ഓര്‍ത്തോപിഡിക്ക്,  ബധിരര്‍ എന്നീ വിഭാഗക്കാര്‍ക്ക് മാത്രമായി പി.എസ്.സി. സെപ്തംബര്‍ ആറിന് രാവിലെ എട്ട് മണി മുതല്‍ 9.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള പൊതുപരീക്ഷ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്. ബാര്‍കോഡ് നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

അഡ്മിഷന്‍ ടിക്കറ്റിലും ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലും പി.എസ്.സിയുടെ മുദ്രയും ബാര്‍കോഡ് നമ്പരും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിലുള്ള ഫോട്ടോയില്‍ പേരും ഫോട്ടോ എടുത്ത തീയ്യതിയും ഉണ്ടായിരിക്കണം.

ഡീലര്‍, വയര്‍മാന്‍മാര്‍ക്ക് അപേക്ഷിക്കാം

ജില്ലയില്‍ മധൂര്‍ വില്ലേജില്‍ ഉദയഗിരിയില്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വാടകവീട് പദ്ധതിയുടെ വൈദ്യുതീകരണ പ്രവൃത്തികള്‍ക്ക് അംഗീകൃത ഡീലര്‍മാരെ/ലൈസന്‍സുള്ള വയര്‍മാന്‍മാരെ ക്ഷണിച്ചു. അപേക്ഷാ ഫോറങ്ങള്‍ സെപ്തംബര്‍ അഞ്ച് മുതല്‍ വിതരണം ചെയ്യും. അപേക്ഷകള്‍ സെപ്തംബര്‍ 12 ന് മൂന്ന് മണിക്ക് മുമ്പ് ഹൗസിംങ് ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിക്കണം.

ഐ.ടി.ഐ. യില്‍ ലക്ചറര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട് ഐ.ടി.ഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് ട്രേഡില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. യോഗ്യത കംപ്യൂട്ടര്‍ സയന്‍സ് ഒഴികെയുള്ള ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. കൂടാതെ ഇലക്ട്രീഷ്യന്‍, ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അഡ്വാന്‍സ്ഡ് മോഡ്യൂള്‍ എന്നീ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒന്നു വീതം ഒഴിവുകളുണ്ട്. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവിരങ്ങള്‍ ഐ.ടി.ഐ ഓഫീസില്‍ ലഭിക്കും. ഡി.ജി.ഇ.റ്റിയുടെ വെബ്‌സൈറ്റും സന്ദര്‍ശിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ ആറിന് രാവിലെ 9.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ഫൗണ്ടേഷന്‍, കോമണ്‍ പ്രൊഫിഷന്‍സി ടെസ്റ്റിന് പഠിക്കുന്നവര്‍ക്ക് 6000 രൂപയും ഇന്റര്‍മീഡിയേറ്റ്, എക്‌സിക്യൂട്ടീവ്, ഫൈനല്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് 2000 രൂപയുമാണ് സ്‌ക്കോളര്‍ഷിപ്പ്. അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. 20% സ്‌ക്കോളര്‍ഷിപ്പുകള്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 30% സ്‌ക്കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാസ് ഭവന്‍, നാലാംനില, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്തംബര്‍ 30 നകം ലഭിക്കേണ്ടതാണ്. നിശ്ചിത അപേക്ഷാ ഫോറവും വിവരങ്ങളും എന്ന വെബ്‌സൈറ്റില്‍ നിന്നോ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നിന്നോ ലഭിക്കും. കൂടാതെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററിലും ന്യൂനപക്ഷ പ്രമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2302090, 2300523 (ഡയറക്ടറേറ്റ്), 04994 255010 (കളക്ടറേറ്റ്), 04994 281142, 9446667542 (കോച്ചിംഗ് സെന്റര്‍).

താലൂക്ക് വികസന സമിതി യോഗം മാറ്റി വെച്ചു

സെപ്തംബര്‍ ഏഴിന് നടത്താനിരുന്ന കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം പത്താം തീയ്യതിയിലേക്ക് മാറ്റി. യോഗം അന്ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. സമിതി അംഗങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Kasaragod, Information, Kerala, Application, Government Announcements

ഇ-ഗ്രാന്റ്‌സ് ഫണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഏഴിനകം അയക്കണം

പോസ്റ്റ്‌മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികജാതി മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികളുടെ സെപ്തംബര്‍ വരെയുള്ള  ഇ-ഗ്രാന്റ്‌സ് ഫണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ സ്ഥാപന മേധാവികള്‍ സെപ്തംബര്‍ ഏഴിനകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. സ്റ്റൈപ്പന്റിന് പുറമേ ലഭിക്കേണ്ട സ്‌പെഷ്യല്‍ ഫീസ്, പരീക്ഷാ ഫീസ് തുടങ്ങിയവയും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ഇതുവരെയുള്ള മെസ് ചാര്‍ജ്ജും സെപ്തംബറിലെ ക്ലൈമില്‍ ഉള്‍പ്പെടുത്തണം.

നടപ്പ് അദ്ധ്യയന വര്‍ഷം പുതുതായി പ്രവേശനം നേടിയ പട്ടികജാതി മറ്റര്‍ഹ വിദ്യാര്‍ത്ഥികളും നിശ്ചിത വരുമാന പരിധിയില്‍ വരുന്ന ഒ.ബി.സി, മുന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളും അക്ഷയ മുഖേന ഡാറ്റ എന്‍ട്രി വരുത്തിയ ശേഷം പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്ഥാപന മേധാവികള്‍ ഇ-ഗ്രാന്റ് സൈറ്റില്‍ അപേക്ഷകള്‍ പരിശോധിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതും അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഈ മാസം 13 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കേണ്ടതുമാണ്.

നെഹ്‌റു യുവകേന്ദ്ര-യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷിക്കാം

നെഹ്‌റു യുവകേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളില്‍ നിന്നും മഹിളാസമാജങ്ങളില്‍  നിന്നും ജില്ലാ യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2012-13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. ജില്ലാ തലത്തില്‍ 10,000 രൂപയും പ്രശസ്തിപത്രവും, സംസ്ഥാനതലത്തില്‍ 25,000 രൂപയും ദേശീയതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപയും പ്രശസ്തിപത്രവും എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.

താല്പര്യമുള്ള ക്ലബ്ബുകള്‍ വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവകേന്ദ്രയുടെ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകള്‍ സെപ്തംബര്‍ 20 നകം സമര്‍പ്പിക്കണം.

കേരളോത്സവം എന്‍ട്രികള്‍ നല്‍കണം

കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് കേരളോത്സവം മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബ്ബുകള്‍ എന്‍ട്രി ഫോമുകള്‍ക്കായി സെപ്തംബര്‍ 10 നകം പഞ്ചായത്ത് ഓഫീസ്സില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 2250322

Keywords: Kasaragod, Information, Kerala, Application, Government Announcements, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Govt announcements on 04-09-2013.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia