city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.06.2013

പരിസ്ഥിതി ദിനാഘോഷം

സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ കാമ്പസ് പ്രോജക്ടിന്റെ ഭാഗമായി ജൂണ്‍ അഞ്ച് മൂന്നു മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിസ്ഥിതി ദിനാഘോഷവും സെമിനാറും സംഘടിപ്പിക്കും. പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി മുഖ്യാതിഥിയായിരിക്കും. കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ എം.ഗോവിന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും.

ട്രോളിംഗ് നിരോധനം യോഗം 6 ന്

ജൂണ്‍ 14 ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുളള യോഗം ജൂണ്‍ ആറിന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

രേഖകള്‍ ഹാജരാക്കണം
ദേലംപാടി ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിന് അടുത്തുളള പോസ്റ്റ് ഓഫീസ് മുഖേന അക്കൗണ്ട് തുറന്ന ശേഷം പാസ്ബുക്ക് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പെന്‍ഷന്‍ സ്ലിപ് എന്നിവയുടെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 10 നകം രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ എല്ലാ രേഖകളുമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സ്‌പെഷ്യല്‍ ഗ്രാമസഭ ചേരും

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പോതാതംകണ്ടം കോറ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒന്‍പതാം വാര്‍ഡിന്റെ സ്‌പെഷ്യല്‍ ഗ്രാമസഭ ജൂണ്‍ 10 ന് പകല്‍ രണ്ട് മണിക്ക് ചാനടുക്കം ബാങ്ക് പരിസരത്ത് നടക്കും. എല്ലാ വോട്ടര്‍മാരും ഗ്രാമസഭയില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം
സര്‍ക്കാര്‍ അറിയിപ്പുകള്‍ 04.06.2013

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ലേലം ചെയ്യും


പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നീലേശ്വരം ഐ ടി ഐയില്‍ സൂക്ഷിച്ചിട്ടുളളതും ഉപയോഗ ശൂന്യമായതും റിപ്പയര്‍ ചെയ് ഉപയോഗിക്കാന്‍ കഴിയാത്തതുമായ ഉപകരണങ്ങളും ഓഫീസ് ഫര്‍ണ്ണിച്ചറുകളും ജൂണ്‍ 14 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0467-2284004 എന്ന നമ്പറില്‍ അറിയാം.

അധ്യാപക ഒഴിവ്

ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എല്‍ പി എസ് എ (അറബിക്), എച്ച് എസ് എ (കന്നഡ), എച്ച് എസ് എ കണക്ക് (മലയാളം), എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് (കന്നഡ), യു പി എസ് എ (കന്നഡ), യു പി എസ് എ (മലയാളം) എന്നീ ഓരോ ഒഴുവുകളിലേക്കാണ് നിയമനം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ആറിന് 11 മണിക്ക് സ്‌ക്കൂളില്‍ നടക്കുന്ന ഇന്‍ര്‍വ്യൂവിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.

രേഖകള്‍ ഹാജരാക്കണം

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമപെന്‍ഷനുകളുടെ ഗുണഭോക്താക്കളില്‍ പോസ്റ്റോഫീസ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ മണിഓര്‍ഡര്‍ സ്‌ളിപ്പ്, ആധാര്‍ നമ്പര്‍, ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഹാജരാക്കുവാന്‍ ബാക്കിയുളളവര്‍ എത്രയും പെട്ടന്ന് പഞ്ചായത്തില്‍ ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ നേരിടുന്നതിന് പ്രയാസം നേരിടുമെന്ന് സെക്രട്ടറി അറിയിച്ചു.

മൃഗസംരക്ഷണ പരിശീലനം

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ മാസം നടക്കുന്ന കര്‍ഷക പരിശീനങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ജൂണ്‍ ഏഴിന് കാടവളര്‍ത്തല്‍, 11 മുതല്‍ 13 വരെ മുട്ടക്കോഴി വളര്‍ത്തല്‍, 18, 19 തീയതികളില്‍ യമു വളര്‍ത്തല്‍, 21 നും 22 നും താറാവ് വളര്‍ത്തല്‍, 25, 26 തീയതികളില്‍ ആട് വളര്‍ത്തല്‍
പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972-763473 എന്ന ഫോണില്‍ ലഭിക്കും.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കമ്മാടം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുളള അസി. കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ 22 നകം ലഭിക്കണം. നിര്‍ദ്ദിഷഅട മാതൃകയിലുളള അപേക്ഷ ഫോറം നീലേശ്വരത്തുളള അസി. കമ്മീഷണറുടെ ഓഫീസില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു

കളക്ടറേറ്റിലെ പ്രിന്റുകള്‍ക്കാവശ്യമായ ടോണര്‍, കാട്രിഡ്ജുകള്‍, റിബ്ബണുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനും റീ-ഫില്ലു ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 12 ന് മൂന്നു മണിക്കകം നല്‍കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ കളക്ടറേറ്റില്‍ നിന്നും ജൂണ്‍ 11 വരെ ലഭിക്കും.

പി എസ് സി കോച്ചിംഗ് : ട്യൂട്ടര്‍മാരെ നിയമിക്കുന്നു
പ്ലസ് ടു ജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പി എസ് സി പരീക്ഷ എഴുതുവാന്‍ 35 ദിവസത്തെ പരിശീലനം നല്‍കുന്നതിന് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ജനറല്‍ നോളജ്, മലയാളം കന്നഡ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ എടുക്കേണ്ടത്. ബിരുദവും കോച്ചിംഗ് ക്ലാസ് നടത്തി പരിചയമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256162, 8547630170, 8547165239.

ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതിയനുസരിച്ച് ജില്ലയില്‍ ശുദ്ധജല മത്സ്യകൃഷി ചെയ്യുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷം മത്സ്യകൃഷി ചെയ്തവര്‍ക്കും പുതിയ കര്‍ഷകര്‍ക്കും അപേക്ഷിക്കാം. നിര്‍ദിഷ്ട ഫോറത്തിലുളള അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലപ്പെട്ട അക്വാ-കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍മാര്‍ മുഖേന ജൂണ്‍ 15നകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളേയും സൗജന്യമായി നല്‍കും.

വായന വാരം: സംഘാടക സമിതി

വായന വാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകൃഷ്ണ അഗിതാതയ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ബദറുദ്ദീന്‍(ചെയര്‍മാന്‍) എം. പുരുഷോത്തമന്‍(വര്‍ക്കിംഗ് ചെയര്‍മാന്‍) മുഹ്‌സിന (വൈസ് ചെയര്‍മാന്‍) കെ.രാജീവന്‍ സാലിമ ജോസഫ് (കണ്‍വീനര്‍മാര്‍), പി.നാരായണന്‍(പ്രോഗ്രാം ചെയര്‍മാന്‍), പി.കെ.മുകുന്ദന്‍ (കണ്‍വീനര്‍), കെ.ബാലകൃഷ്ണന്‍ (റിസപ്ഷന്‍ ചെയര്‍മാന്‍) ടി.കെ.രഞ്ജിനി(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അധ്യാപക ഒഴിവ്

ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ കെമസ്ട്രി, മാത്ത്‌സ് അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച ജൂണ്‍ ആറിന് 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.

സര്‍വീസില്‍ നിന്നും വിരമിച്ചു

32 വര്‍ഷത്തെ സേവനത്തിന് ശേഷം കാസര്‍കോട് ജില്ലാ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയിമെന്റ് ഓഫീസര്‍ ഉസ്മാന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ യാത്രയയപ്പു നല്‍കി.

ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കല്‍


സമഗ്രാരോഗ്യ ഇന്‍ഷൂറന്‍ പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുളള ഫോട്ടോ എടുക്കല്‍ താഴെ പറയുന്ന പഞ്ചായത്തുകളില്‍ നടക്കും. കുടുംബാംഗങ്ങളോടൊപ്പം രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ബന്ധപ്പെട്ട പഞ്ചായത്തുതല കേന്ദ്രങ്ങളില്‍ ഹാജരാകണം. ഫോട്ടോ എടുക്കല്‍ തീയതിയും കേന്ദ്രങ്ങളും താഴെ കൊടുക്കുന്നു.

ജൂണ്‍ 6, 7 തീയതികളില്‍ പനത്തടി, കളളാര്‍ പഞ്ചായത്ത് ഹാളിലും, 6, 7, 8 തീയതികളില്‍ കോടോംബേളൂര്‍ പഞ്ചായത്ത് ഹാള്‍, 8 ന് ജി എച്ച് എസ് എസ് കോടോത്ത് എന്നിവിടങ്ങലില്‍ ഫോട്ടോയെടുപ്പ് നടക്കും.

പോളിടെക്‌നിക്ക് പ്രവേശനം ജൂണ്‍ അഞ്ചിന് മുമ്പ് അപേക്ഷിക്കണം

കേരളത്തിലെ പോളിടെക്‌നിക്ക് കോളേജുകളിലേക്ക് ഈ അദ്ധ്യയന വര്‍ഷത്തേക്കുളള പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റെടുത്ത് അനുബന്ധ രേഖകളുടെ പകര്‍പ്പും നിശ്ചിത ഫീസും സഹിതം കേരളത്തിലെ ഏത് പൊളിടെക്‌നിക്കിലും അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. ഒരു ജില്ലയിലെ പോളിടെക്‌നിക്കുകളിലെ മുഴുവന്‍ കോഴ്‌സുകളിലേക്കും പരിഗണിക്കുന്നതിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് 100 രൂപയാണ് ഫീസ്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കുമുളള അപേക്ഷ ഒറ്റ അപേക്ഷ ഫോറം വഴി സമര്‍പ്പിക്കാം. പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ ക്രമത്തിലാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് എസ് എസ് എല്‍ സി മുതലായ അക്കാദമിക് രേഖകളും ജാതി, വരുമാനം നാറ്റിവിറ്റി മുതലായ സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കണം.

ഓണ്‍ലൈനായി ജൂണ്‍ 5 ന് മുമ്പ് അപേക്ഷിക്കുകയും ജൂണ്‍ 6 ന് മുമ്പ് അപേക്ഷ പോളിടെക്‌നിക്കുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. പ്രവേശനം സംബന്ധിച്ച സംശയ നിവാരണത്തിന് സേവന കേന്ദ്രങ്ങളായി ഹെല്‍പ് ഡെസ്‌ക്കുകള്‍ എല്ലാ പോളിടെക്‌നിക്കുകളിലും ക്രമീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഈ സൗകര്യം പരമാവധി ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം. തൃക്കരിപ്പൂര്‍ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രോഞ്ചുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ്. ഹെല്‍പ് ഡെസ്‌ക്ക് നമ്പര്‍ 0467-2211400.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെബ് സൈറ്റ് ഉദ്ഘാടനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദയഗിരിയിലുളള സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ജൂണ്‍ ആറിന് വൈകുന്നേരം നാല് മണിക്ക് നിര്‍വഹിക്കും.

Keywords: Kasaragod, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia