city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.05.2013

അധ്യാപക ഒഴിവ്

ബേത്തൂര്‍പാറ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ജിയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടേയും ഹിന്ദി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടേയും ഒഴിവുകളുണ്ട്. ഇന്റര്‍വ്യൂ മെയ് ഏഴിന് രാവിലെ 11 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.

താലൂക്ക് വികസന സമിതിയോഗം

ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം മെയ് നാലിന് (ശനിയാഴ്ച) രാവിലെ 11 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഗതാഗതം നിരോധിച്ചു

കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയിപ്പെട്ട ഇരിയ-കാഞ്ഞിരടുക്കം റോഡില്‍ പൂണൂര്‍ പാലത്തിനു സമീപം നിലവിലുളള കലുങ്ക് പൊളിച്ച് പുതുക്കി പണിയുന്നതിനാല്‍ മെയ് 6-ാം തീയതി മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്തു കൂടിയുളള വാഹനഗതാഗതം നിരോധിച്ചു. ആയതിനാല്‍ ഇരിയയില്‍ നിന്നും കാഞ്ഞിരടുക്കത്തേക്ക് പോകുന്ന വാഹനങ്ങള്‍ തട്ടുമ്മല്‍-പൊടവടുക്കം-പൂണൂര്‍ വഴി പോകേണ്ടതും തിരിച്ചു വരേണ്ടതുമാണ്.

എഞ്ചിനീയര്‍ ഓവര്‍സിയര്‍ ഒഴിവ്

കുമ്പള ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് എഞ്ചീനീയര്‍,
സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.05.2013
ഓവര്‍സിയര്‍, ഡാറ്റാ എന്റട്രി ഓപ്പറേറ്റര്‍ എന്നിവരെ ആവശ്യമുണ്ട്്. എഞ്ചീനീയര്‍, ഓവര്‍സിയര്‍ക്ക് എഞ്ചീനീയറിംഗ് ഡിഗ്രി/ഡിപ്ലോമ ഇന്‍സിവില്‍ എഞ്ചിനിയറിംഗ്, ഡാറ്റ എന്റട്രി ഓപ്പറേറ്റര്‍ക്ക് ബികോം കമ്പ്യൂട്ടര്‍ പി.ജി.ഡി.സി.എയും യോഗ്യതയുണ്ടായിരിക്കണം. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം മെയ് ഒമ്പതിന് 11 മണിക്ക് സെക്രട്ടറി മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.

ആധാര്‍ ഫോട്ടോയെടുപ്പ്

കാസര്‍കോട് ബ്ലോക്കില്‍ ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡിനായുളള ഫോട്ടോയെടുപ്പ് എ.ഇ.ഒ ഓഫീസിലെ അനെക്‌സ് ഹാളില്‍ മെയ് മൂന്ന്, നാല് തീയതികളിലും മൊഗ്രാല്‍ പഞ്ചായത്തിലെ ചൗക്കികുന്നില്‍ അക്ഷയ സെന്ററില്‍ മെയ് ആറിനും നടത്തും. എന്‍.പി.ആര്‍ എടുത്തവര്‍ വീണ്ടും ആധാര്‍ എടുക്കേണ്ടതില്ല. റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡിയോ ഏതെങ്കിലും അഡ്രസ് തെളിയിക്കുന്ന രേഖകളുമായോ ഹാജരാകണം.

വൈദ്യുതി മുടങ്ങും

മൈലാട്ടി 220 കെ.വി. ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് നാലിന് രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരംആറ് മണി വരെ ജില്ലയിലെ വൈദ്യുതി വിതരണത്തില്‍ഭാഗികമായി തടസം നേരിടുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ അറിയിച്ചു.

ഏകദിന ശില്‍പശാല സംഘടിപ്പിക്കും

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 15നും 30നും ഇടയില്‍ പ്രായമുളളവരും എസ്.എസ്.എല്‍.സി പാസായവരുമായ യുവതീ യുവാക്കള്‍ക്കായി തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നതിന് ജില്ലയില്‍ മെയ് 2-ാം വാരത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. ചെന്നൈയിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ യൂത്ത് ഡെവലപ്‌മെന്റ് സ്ഥാപനം നാഷണല്‍ സര്‍വീസ് സ്‌കീം പട്ടികവര്‍ഗ വികസന വകുപ്പ് സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ അപേക്ഷ നല്‍കേണ്ടതാണ്.

അപേക്ഷയില്‍ പേര്, ജനനതീയതി, മേല്‍വിലാസം, ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത, മാര്‍ക്ക്, പഠിച്ച തൊഴിലധിഷ്ഠിത കോഴ്‌സ്, സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് കാസര്‍കോട്, പനത്തടി, കാസര്‍കോട്, എന്‍മകജെ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍് ഓഫീസുകളില്‍ മെയ് 10നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 04994-255466 നമ്പറില്‍ ബന്ധപ്പെടണം.

പി.എം. ഇ. ജി. പി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക തൊഴില്‍്ദായക പദ്ധതി പ്രകാരം സ്വയംതൊഴില്‍ പദ്ധതിക്കുളള അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ മേഖലയില്‍ ആരംഭിക്കാവുന്നതും 25 ലക്ഷം രൂപ വരെ പദ്ധതി ചെലവ് വരുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെ മാര്‍ജിന്‍മണി സബ്‌സിഡി അനുവദിക്കുന്നതാണ്. ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ അടിസ്ഥാനത്തിലാണ് മാര്‍ജിന്‍മണി അനുവദിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, വികലാംഗര്‍, വിമുക്തഭടന്‍മാര്‍, വനിതകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്. താല്‍പര്യമുളള സംരംഭകര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പ ലഭ്യത ഉറപ്പാക്കണം. അപേക്ഷകള്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-0467-2200585.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ശുചീകരണം നടത്തണം

ഡെങ്കിപ്പനിയും മറ്റു പകര്‍ച്ച വ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഓഫീസുകളിലും, സ്ഥാപനങ്ങളിലും, പരിസരപ്രദേശങ്ങളിലും ആഴ്ചയില്‍ ഒരിക്കല്‍ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ നടത്തണമെന്ന് ജില്ലയിലെ എല്ലാ വകുപ്പ് മേധാവികള്‍ക്കും സ്ഥാപനമേധാവികള്‍ക്കും ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി. ഓഫീസ് പരിസരങ്ങളില്‍ ഡ്രൈഡേ ആചരിക്കണം. വിവിധ ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജീവനക്കാരുടേയും സേവനം ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാപഞ്ചായത്ത് യോഗം

ജില്ലാപഞ്ചായത്ത് യോഗം മെയ് 6നു 2.30നു ചേരുന്നതാണ്.

ഗ്രീന്‍ ക്യാമ്പസ് യോഗം ആറിന്

ഗ്രീന്‍ ക്യാമ്പസിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും വൃത്തിയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മെയ് ആറിനു 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

കുടുംബശ്രീ ഉപജീവന വികസന സെമിനാര്‍

കുടുംബശ്രീ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച് ഉപജീവന വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. സലീം വിഷയം അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ കുടുംബശ്രീ കണ്‍സള്‍ട്ടന്റ് എം.പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാരുണ്യ ഫണ്ടില്‍ നിന്നു 60.85 ലക്ഷം ധനസഹായത്തിനു ശുപാര്‍ശ

കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ നിന്നും 54 രോഗികള്‍ക്ക് 60.85,500 രൂപയുടെ ധനസഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.നാരായണ നായിക്ക്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.എന്‍. വിനയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഫോട്ടോയെടുപ്പ്

സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുളള ഫോട്ടോയെടുക്കല്‍ വിവിധ പഞ്ചായത്തുകളില്‍ ആരംഭിക്കുന്നു. കുടുംബാംഗങ്ങളോടൊപ്പം നിര്‍ദിഷ്ട പഞ്ചായത്തുതല കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സ്ലിപ്പ്, കുടുംബശ്രീ മുഖാന്തിരം വിതരണം ചെയ്ത സ്ലിപ്പ് എന്നിവയിലേതെങ്കിലും ഒന്നുമായി ഹാജരാകണം. അപേക്ഷകര്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളിലെത്തി കുടുംബ ഫോട്ടോയെടുത്ത് കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. 30 രൂപ കേന്ദ്രങ്ങളില്‍ നല്‍കണം. എന്‍മകജെ പഞ്ചായത്തില്‍ മെയ് ആറ് മുതല്‍ എട്ട് വരെ പഞ്ചായത്ത് ഹാളിലും, പുത്തിഗെ പഞ്ചായത്തില്‍ ് മെയ് ആറ് മുതല്‍ എട്ട് വരെ പഞ്ചായത്ത് ഹാളിലും, മധൂര്‍ പഞ്ചായത്തില്‍് മെയ് അഞ്ച് മുതല്‍ എട്ട് വരെ പഞ്ചായത്ത് ഹാളിലും ഫോട്ടോയെടുപ്പ് നടക്കുന്നതാണ്.

എസ്.സി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ജില്ലയിലെ ഈസ്റ്റ് എളേരി, മടിക്കൈ, മീഞ്ച, ദേലമ്പാടി, ചെമ്മനാട്, കാറഡുക്ക എന്നീ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളിലും ഒഴിവുളള എസ്.സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിന് പട്ടികജാതിക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 40നും മദ്ധ്യേ പ്രായമുളലവരും പ്രീഡിഗ്രി, പ്ലസ്ടു പാസായവരുമായിരിക്കണം. പ്രീമെട്രിക് ഹോസ്റ്റലുകളായ മടിക്കൈ, ദേലംമ്പാടി, കാറഡുക്ക, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ ബുരുദധാരികളായിരിക്കണം. പട്ടികജാതിക്കാരുടെയിടയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന എഴുത്തും വായനയും അറിയാവുന്ന 40നും 50നും മദ്ധ്യേ പ്രായമുളളവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ജാതി, ജനനതീയതി വിദ്യാഭ്യാസയോഗ്യത സാമൂഹ്യപ്രവര്‍ത്തന പരിചയം, റസിഡന്‍സ്, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുളള സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുളള അപേക്ഷ മെയ് 12ന് ജില്ലാ പട്ടികജാതി ഓഫീസര്‍ക്ക് ലഭിക്കണം. പ്രതിമാസം 4,000 രൂപ ഓണറേറിയം ലഭിക്കും. പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ റസിഡന്റ് ട്യൂട്ടറുടെ അധികചുമതല കൂടി വഹിക്കണം. ഇവരുടെ വിദ്യാഭ്യാസയോഗ്യത ഡിഗ്രിയും പ്രതിമാസം ഓണറേറിയം 4500 രൂപയുമായിരിക്കും. നിയമനകാലാവധി പരമാവധി ഒരു വര്‍ഷത്തേക്കാണ്. അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയിട്ടുളള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഒഴിവിലേക്ക് മാത്രമേ പരിഗണിക്കുകയുളളൂ. അപേക്ഷയുടെ മാതൃകയും മറ്റ് വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.

അക്വാറ്റിക് ടീമുകളെ തെരഞ്ഞെടുത്തു

മെയ് 10 മുതല്‍ 12 വരെ തിരുവനന്തപുരം ഡോ.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വറ്റിക് കോംപ്ലക്‌സില്‍ നടക്കുന്ന 30-ാമത് സബ്ജൂനിയര്‍ 40-ാമത് ജൂനിയര്‍ സംസ്ഥാന അക്വറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട് ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. അഖില്‍ അഗസ്റ്റിന്‍, സാരംഗ്‌ജോസഫ്, ജസ്റ്റിന്‍തോമസ്, അരുണ്‍ജോസ്, ആകാശ് അഗസ്റ്റിന്‍, അബിന്‍.ജെ.തോമസ്, നിധിന്‍ജോസഫ്, തോമസ്‌ബെന്നി, അതുല്‍ടോം, ജിതിന്‍ജേക്കബ്, ആല്‍ബിന്‍തോമസ്, എബിന്‍ജോസഫ്, അജിത്‌ടോം, ബിബിന്‍തോമസ് എന്നിവരാണ് ആണ്‍കുട്ടികളുടെ ടീമിലുളളത്. നിഖിത് അന്നാജിസി, അനിതാസാന്‍സി, ഡയാന.കെ.ജോബ്, നീനാ മറിയ സെബാസ്റ്റ്യന്‍, എബി.എം.കാവിയോണ്‍, ഡോണ.കെ.ജോബ്, അനിലഡെന്നി, അലീനാബിജു, അനു ജോസഫ്, അഞ്ജനാ അഗസ്റ്റിന്‍, അനീനാബിജു എന്നിവരാണ് പെണ്‍കുട്ടികളുടെ ടീമിലുളളത്. ടീമിലെ അംഗങ്ങള്‍ മെയ് ഒമ്പതിന് രാവിലെ അഞ്ച് മണിക്ക് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരണമെന്ന് അക്വറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അറിയിച്ചു.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia