city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.10.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.10.2012
കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചു

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച നാല് കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ 16 ന് മൂന്നു മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0499251810, 9446673909 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ടെണ്ടര്‍ ക്ഷണിച്ചു

പരപ്പ ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഓഫീസാവശ്യത്തിന് ഉന്നത നിലവാരമുള്ള ഇരുമ്പ് ചെസ്റ്റിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഒക്‌ടോബര്‍ 22 ന് മൂന്നു മണി വരെ സ്വീകരിക്കും. വിശദവിരങ്ങള്‍ക്ക് 2255101 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പടാം

എം.എസ്.ഡബ്ല്യു. ബിരുദമുള്ളവര്‍ ഹാജരാകണം

ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയില്‍ വിവിധ പുനരധിവാസ പാക്കേജുകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി റിസേഴ്‌സ് ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കാന്‍ എം.എസ്.ഡബ്ല്യു. ബിരുദാനന്തര ബിരുദമുള്ളവര്‍ ആവശ്യമാണ്. പദ്ധതി രൂപരേഖ തയ്യാറാക്കല്‍, സര്‍വ്വെ, റിസോഴ്‌സ് മേപ്പിംഗ്, ഡി.പി.ആര്‍, പി.ആര്‍.എ. പരിശീലന പരിപാടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി തയ്യാറാക്കണം. ആദ്യഘട്ടത്തില്‍ അഞ്ച് പേര്‍ ഉള്‍ക്കൊള്ളുന്ന പ്രാഥമിക ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നത്. ഗ്രൂപ്പില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്ന എം.എസ്.ഡബ്ല്യു. ബിരുദാനന്തരബിരുദധാരികള്‍ ഒക്‌ടോബര്‍ 8 ന് രാവിലെ 10.30 മണിക്ക് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പഞ്ചായത്ത് എന്‍.പി.ആര്‍.പി.ഡി ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.

മൊഗ്രാല്‍ പുത്തൂര്‍ കേരളോത്സവം ഒക്‌ടോബര്‍ 6 മുതല്‍ 14 വരെ

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായതത് കേരളോത്സവം ഒക്‌ടോബര്‍ 6 മുതല്‍ 14 വരെ വിവിധ വേദികളില്‍ നടക്കും. ഒക്‌ടോബര്‍ 6ന് രാവിലെ 6ന് ക്രോസ്‌കണ്‍ട്രി റേസ് എരിയില്‍ പാലം മുതല്‍ മൊഗ്രാല്‍ പാലം വരെ. വോളിബോള്‍ അന്ന് രാവിലെ 9 മുതല്‍ ബദര്‍ നഗര്‍ ജാസ് ഗ്രൗണ്ടില്‍ നടക്കും. ഫുട്‌ബോള്‍ ഒക്‌ടോബര്‍ 7ന് രാവിലെ 9 മുതല്‍ കമ്പാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും നടക്കും. ഷട്ടില്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 8ന് രാവിലെ 9 മുതല്‍ സി.പി.സി.ആര്‍.ഐ. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഒക്‌ടോബര്‍ 10 ന് രാവിലെ 9 മുതല്‍ കബഡിയും വൈകിട്ട് അഞ്ച് മുതല്‍ കമ്പവലിയും ചൗക്കി ടൗണില്‍ നടക്കും. ഒക്‌ടോബര്‍ 11ന് രാവിലെ 9 മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ ജി.എച്ച്.എസ്.എസ്സില്‍ 20-20- ക്രിക്കറ്റും നടക്കും. ഓഫ് സ്റ്റേജ് കലാ മത്സരങ്ങള്‍ ഒക്‌ടോബര്‍ 12ന് രാവിലെ 10 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒക്‌ടോബര്‍ 13 ന് 10 മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ ജി.എച്ച്.എസ്.എസില്‍ അത്‌ലറ്റിക്‌സ് ഇനങ്ങള്‍ നടക്കും. സ്റ്റേജ് കലാമത്സരങ്ങള്‍ ഒക്‌ടോബര്‍ 14ന് രാവിലെ 10 മുതല്‍ കല്ലങ്കൈ എ.എല്‍.പി. സ്‌കൂളില്‍ നടത്തും. ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്‌ടോബര്‍ 4 നകം അപേക്ഷ നല്‍കണം. അത്‌ലറ്റിക്‌സ്, ആര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 10ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.

നിര്‍മിതി കേന്ദ്ര യോഗം 8ന്

ജില്ലാ നിര്‍മിതി കേന്ദ്ര ഗവേണിംഗ് ബോഡി യോഗം ഒക്‌ടോബര്‍ 8ന് രാവിലെ 10.30ന് ജില്ലാ കളക്ടരുടെ ചേംബറില്‍ ചേരുന്നതാണ്.

യോഗം ചേരും

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയുടെ ആലോചനാ യോഗം ഒക്‌ടോബര്‍ 6 ന് ഉച്ചയക്ക് 12 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്.

ഇ-മണല്‍: വ്യാഴാഴ്ച പണമടക്കണം

ഒക്‌ടോബര്‍ മൂന്നിന് ഹോസ്ദുര്‍ഗ് താലൂക്കില്‍ നടന്ന ബസ് സമരം മൂലം പരപ്പ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസുകളില്‍ ഇ-മണല്‍ പാസിന് പണം അടക്കാന്‍ സാധിക്കാത്തവര്‍ക്കായി ഒരവസരം കൂടി നല്‍കുന്നു. കാഞ്ഞങ്ങാട് ബി.ഡി.ഒ. ഓഫീസില്‍ ഇന്ന് 10 മണി മുതല്‍ 2 മണി വരെ പണമടച്ച് മണല്‍ പാസ് കൈപ്പറ്റാം. അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ഇ-മണല്‍ ടോക്കണ്‍ ലഭിച്ചവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ഹയര്‍ ഓപ്ഷനു രേഖാമൂലം അറിയിക്കണം

2012-13 അധ്യയന വര്‍ഷത്തില്‍ പ്രൈമറി ഹൈസ്‌കൂള്‍ അധ്യാപകരുടെ രണ്ടാംഘട്ടം സ്ഥലം മാറ്റം നടത്തുമ്പോള്‍ ഹയര്‍ ഓപ്ഷന്‍ ആവശ്യമുള്ള അധ്യാപകര്‍ പ്രധാനധ്യാപകര്‍ മുഖേന ഒക്‌ടോബര്‍ 10ന് 3 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ രേഖാ മൂലം അറിയിക്കേണ്ടതാണ്.

സ്ഥലം ലേലം ചെയ്യുന്നു

റവന്യു റിക്കവറി കുടിശ്ശിക പിരിയുന്നതുമായി ബന്ധപ്പെട്ട് ബായാര്‍ പോട്ടറി വര്‍ക്കിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റില്‍ നിന്ന് ജപ്തി ചെയ്ത കുമ്പഡാജെ വില്ലേജിലെ3/6 ബി സര്‍വ്വെ നമ്പറില്‍പ്പെട്ട 0.78 ഏക്കര്‍ സ്ഥലത്തിന്റെ ലേലം ഒക്‌ടോബര്‍ 29 ന് രാവിലെ 11 മണിക്ക് കുമ്പഡാജെ വില്ലേജ് ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് റവന്യു റിക്കവറി ഓഫീസുമായോ കുമ്പഡാജെ വില്ലേജ് ഓഫീസറുമായോ ബന്ധപ്പെടേണ്ടതാണ്.

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്

ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഒക്‌ടോബര്‍ 6,7 തീയതികളില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയ ഗ്രൗണ്ടില്‍ നടക്കും. പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. നവോദയ വിദ്യാലയ പ്രിന്‍സിപ്പാള്‍ വിജയകൃഷ്ണന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. 16 വയസിനു മുകളിലുള്ളവരുടെ മത്സരങ്ങള്‍ ഒക്‌ടോബര്‍ 6 നും 10,12,14 വയസ്സുവരെയുള്ളവരുടെ മത്സരങ്ങള്‍ ഒക്‌ടോബര്‍ 7 നും നടക്കും. 3000, 5000,10000 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ ഒക്‌ടോബര്‍ 6 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്.

ഗസ്റ്റ് ലക്ചറര്‍ നിയമനം

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട് ഉപകേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 6 ന് 11 മണിക്ക് പ്രസ്തുത കേന്ദ്രത്തില്‍ നടത്തുന്നു. യോഗ്യത എം.സി.എ. ബി.ടെക്ക്., പി.ജി.ഡി.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04994221011

വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടത്തും

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഒക്‌ടോബര്‍ 9 മുതല്‍ 13 വരെ ദുരന്ത ലഘൂകരണ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. ദുരന്തം, ദുരന്ത നിവാരണം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം ഒക്‌ടോബര്‍ 6 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം നടത്തുക. ഒരു സ്‌കൂളില്‍ നിന്ന് 2 പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ടീമില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ഉണ്ടായിരിക്കണം. വിജയികള്‍ക്ക് ഒക്‌ടോബര്‍ 10 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിലും പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം ഒക്‌ടോബര്‍ 6 ന് ഉച്ചയ്ക്ക് 2 മണിക്ക് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994257700 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഹൈടെക് കൃഷി പരിശീലനം

ഹൈടെക് കൃഷിയെക്കുറിച്ചു ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്കും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും ഇന്ന് (4 ന്) കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപമുള്ള സ്പീഡ് വേ ഇന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. പഴം, പച്ചക്കറി, പൂവ് എന്നീ കൃഷികളെക്കുറിച്ചുള്ള അത്യാധുനിക കാര്‍ഷിക സാങ്കേതിക വിദ്യകളെക്കുറിച്ചാ
ണ് പരിശീലനം നല്‍കുക.

ഇംഗ്ലീഷ് എച്ച്.എസ്.എ. ഒഴിവ്

മുള്ളേരിയ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ എച്ച്.എസ്.എ. ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഒക്‌ടോബര്‍ 5 ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia