city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.01.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 01.01.2013
എസ്.സി. എസ്.ടി. വിഭാഗത്തില്‍ നിന്നും സൈബര്‍ശ്രീ, സി-ഡിറ്റ് അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്, പ്രോഡക്ട് ഡിസൈനിംഗ് ഇന്‍ ഓട്ടോകാഡ് ആന്റ് 3 ഡി സോഫ്റ്റ്‌വെയര്‍,മാറ്റ്‌ലാബ് എന്നീ മേഖലയില്‍ ആധുനിക പരിശീലനം നല്‍കുന്നു. 22 നും 26 നും മദ്ധ്യേ പ്രായമുള്ള എസ്.സി.,എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് പരിശീലന കോഴ്‌സിന് എഞ്ചിനീയറിംഗ്, എം.സി.എ.,എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദമുള്ളവാരായിരിക്കണം. പരിശീലന കാലാവധി 6 മാസം. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പരീക്ഷാ ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.

പ്രൊഡക്ട് ഡിസൈനിംഗ് ഇന്‍ ആട്ടോകാഡ് ആന്റ് 3 ഡി സോഫ്റ്റ്‌വെയര്‍ കോഴ്‌സിനു എഞ്ചിനീയറിംഗ് ഡിപ്ലോമ ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഇവയിലെതേങ്കിലും പാസ്സായവരായിരിക്കണം. ആറ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 3500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. മാറ്റ് ലാബ് കോഴ്‌സിനു ബി.ഇ.,ബി.ടെക്ക്.,എം.ടെക്ക്,എം.സി.എ. എന്നിവയില്‍ ഏതെങ്കിലും പാസ്സായവര്‍ക്കും അപേക്ഷിക്കാം. പരിശീലന കാലാവധി മൂന്നു മാസം. പ്രതിമാസം 3500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പരിശീലനം ജനുവരി അവസാന വാരം തിരുവനന്തപുരത്ത് സൈബര്‍ശ്രീ സെന്ററില്‍ ആരംഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വന്തം മേല്‍വിലാസം എഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാ ഫോറം തപാലില്‍ ലഭിക്കുന്നതാണ്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത,വയസ്സ്,ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ് സഹിതം ജനുവരി 19 നകം മുമ്പായി സൈബര്‍ശ്രീ,സി-ഡിറ്റ്,ടി.സി.26/847,പ്രകാശ്,VRDA-D7,വിമന്‍സ് കോളേജ് റോഡ്,തൈക്കാട് പി.ഒ. തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍ 04712323949

അധ്യാപക സീനിയോറിറ്റി ലിസ്റ്റ്

ഹൈസ്‌ക്കൂള്‍ ഭാഷാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹത നേടിയ പ്രൈമറി അധ്യാപകര്‍, ജൂനിയര്‍ ലാംഗ്വേജ് അധ്യാപകര്‍, പാര്‍ട്ട് ടൈം എച്ച്.എസ്.എ. അധ്യാപകര്‍ എന്നിവരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ബന്ധപ്പെട്ട ജില്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസിലും കാസര്‍കോട് ഗവ. ഹൈസ്‌ക്കൂളിലും പരിശോധനയ്ക്ക് ലഭിക്കും. ലിസ്റ്റിന്‍മേല്‍ ആക്ഷേപമുള്ളവര്‍ രേഖകള്‍ സഹിതം ബന്ധപ്പെട്ട പ്രധാന അധ്യാപകന്‍ മുഖേന ജനുവരി ഏഴിനു 3 മണിക്കകം കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

താലൂക്ക് വികസന സമിതി യോഗം

ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ജനുവരി 5 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പാലിയേറ്റീവ് കെയര്‍ നേഴ്‌സ്

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ 2012-13 വര്‍ഷത്തെ പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടി നഴ്‌സുമാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി യും ജെ.പി.എച്ച്.എന്‍. കേഴ്‌സും അല്ലെങ്കില്‍ പ്ല്‌സ്.ടു. സയന്‍സും രണ്ട് വര്‍ഷത്തെ നേഴ്‌സിംഗ് പരിശീലനമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ജനുവരി 4 നകം സമര്‍പ്പിക്കണം.

കമ്മ്യൂണിറ്റി സൈക്യാട്രി പ്രൊജക്ടില്‍ നിയമനം

എന്‍.ആര്‍.എച്ച്.എം. ന്റെയും ഇംഹാന്‍സിന്റെയും ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി സൈക്യാട്രി പ്രൊജക്ടിലേക്കും കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റല്‍ ഡിസ്എബിലിറ്റി പ്രൊജക്ടിലേക്കും നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ജനുവരി 14 ന് രാവിലെ 11 മണിക്ക് നടത്തും. നിയമനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാത്തിലായിരിക്കും. തസ്തിക,യോഗ്യതകള്‍ ഇനി പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - എം.ഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി), സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് - ബാച്ചിലര്‍ ഓഫ് ഓഡിയോളജി സ്പീച്ച് ആന്റ് ലാഗ്വേജ് പാത്തോളജി, ഫിസിയോ തെറാപ്പിസ്റ്റ് ഒക്കുപ്പേഷനല്‍ തെരാപ്പിസ്റ്റ് - ബാച്ചിലര്‍ ഓഫ് ഫിസിയോ തേറാപ്പിയും ഒക്കുപ്പേഷനല്‍ തെറാപ്പിയും ഏര്‍ലി ഇന്റര്‍വെന്‍ഷനില്‍ പി.ജി.ഡിപ്ലോമയോ,ബുദ്ധി വികാസ വൈകല്യങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍- ബി.എഡ്. പ്ലസ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഡിപ്ലോമ. താല്‍പ്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എന്‍.ആര്‍.എച്ച്.എം. കാസര്‍കോട് ജില്ലാ പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യുവന് ഹാജരാകണം. ഫോണ്‍ 0495-2741704, 0495-2359352

അന്ധവിദ്യാലയത്തില്‍ ടീച്ചര്‍

കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ഒഴിവു വന്ന രണ്ട് അസിസ്റ്റന്റ് ടീച്ചര്‍മാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജനുവരി 4 ന് ഇന്റര്‍വ്യു നടത്തും. ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഫോര്‍ വിഷ്വലി ഹാന്റികാപ്ഡും ടി.ടി.സി. യും ആണ് യോഗ്യത. കാഴ്ചയില്ലാത്തവര്‍ക്ക് ഡിപ്ലോമ മതിയാകും. സ്‌പെഷ്യല്‍ എജുക്കേഷനില്‍ ഡിപ്ലോമയുള്ളവരുടെ അഭാവത്തില്‍ ടി.ടി.സി. യോഗ്യതയുള്ളവരെയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് അടുത്തുള്ള സര്‍ക്കാര്‍ അന്ധവിദ്യാലയം ഓഫീസില്‍ എത്തണം.

മാനസികാരോഗ്യ ക്യാമ്പ്

ഇംഹാന്‍സ് സാമൂഹ്യ മാനസികാരോഗ്യ ക്യാമ്പുകളുടെ സമയക്രമം നിശ്ചയിച്ചു. ജനുവരി 5,19 തീയതികളില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും, 3 ന് ഉദുമ, 4 ന് ചിറ്റാരിക്കല്‍ പി.എച്ച്.സി. കളിലും 8 ന് ബേഡഡുക്ക, 9 ന് ബദിയടുക്ക, 10 ന് മംഗല്‍പ്പാടി, 11 ന് പനത്തടി, 15 ന് മഞ്ചേശ്വരം, 17 ന് കുമ്പള, 18 ന് നീലേശ്വരം, 22 ന് പെരിയ, 23 ന് തൃക്കരിപ്പൂര്‍, 24 ന് മുളിയാര്‍, 25 ന് ചെറുവത്തൂര്‍ എന്നീ സി.എച്ച്.സി. കളിലുമാണ് ക്യാമ്പ് നടത്തുക.

ഗസ്റ്റ് ലക്ചറര്‍ നിയമനം

എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ കമ്പൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയരിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ടെക്. ബിരുദം നേടിയ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994-250290

എം.സി.എ. സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കി

കാസര്‍കോട് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ എം.സി.എ. കോഴ്‌സിലേക്ക് ജനുവരി 8 ന് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്‌പോട്ട് അഡ്മിഷന്‍ റദ്ദാക്കിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ചട്ടഞ്ചാല്‍ സെക്ഷന്‍ ഓഫീസില്‍ ബന്ധപ്പെടണം

ചെര്‍ക്കള ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെക്കില്‍ പാലം മുതല്‍ മയിലാട്ടി വരെയും, കുറ്റിക്കോല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിച്ചേരി മുതല്‍ മരുതടുക്കം വരെയും, ഉദുമ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളിയടുക്കം മുതല്‍ ദേളി വരെയുമുള്ള ഉപഭോക്താക്കള്‍ കറന്റ് ബില്‍ അടക്കുന്നതിനും ഇലക്ട്രിസിറ്റി സംബന്ധമായ മറ്റാവശ്യങ്ങള്‍ക്കും ചട്ടഞ്ചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യുട്ടവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04994-281041

നിയമസഭാ സമിതി തെളിവെടുക്കും

കേരള നിയമസഭ പരിസ്ഥിതി സംബന്ധിച്ച സമിതി ജനുവരി 5 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മണിക്ക് തെളിവെടുക്കും.

ക്രിസ്തുമസ് സ്‌പെഷ്യല്‍ റേഷന്‍ പഞ്ചസാര 

ജില്ലയിലെ എ.പി.എല്‍, ബി.പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഡിസംബര്‍ മാസത്തേക്ക് അനുവദിച്ച റേഷന്‍ അരി,ഗോതമ്പ് വിഹിതം ജനുവരി 5 വരെ വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അരിയിച്ചു. കൂടാതെ ഡിസംബര്‍ മാസത്തേക്ക് ബി.പി.എല്‍,എ.എ.വൈ കാര്‍ഡുടമകള്‍ക്ക് അനുവദിച്ച റേഷന്‍ പഞ്ചസാര ജനുവരി 19 വരെയും എല്ലാ കാര്‍ഡുടമകള്‍ക്ക് ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യലായി അനുവദിച്ച ഒരു കിലോ പഞ്ചസാര ജനുവരി 12 വരെയും ലഭിക്കുന്നതാണ്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia