city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 24.12.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 24.12.2012
മത്സര പരീക്ഷാ പരിശീലന കോഴ്‌സ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള അഞ്ച് ദിവസത്തെ സൗജന്യ പരിശീലന ക്ലാസുകളിലേക്കുള്ള ഒഴിവുകളില്‍ പ്രവേശനം നല്‍കുന്നു. അപേക്ഷകര്‍ ബിരുധദാരികളായിരിക്കണം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് പരിധിയിലുള്ളവര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് പരിധിയിലുള്ളവര്‍ പുതിയകോട്ടയിലെ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഡിസംബര്‍ 26 ന് രാവിലെ 9.30 ന് പരീക്ഷയക്ക് അപേക്ഷിച്ചതിന്റെ തെളിവുകള്‍ സഹിതം ഹാജരാകണം.

വനിതാ ഐടിഐ പ്രവേശനം

ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തില്‍ ഭീമനടിയില്‍ പുതുതായി ആരംഭിക്കുന്ന വനിതാ ഐടിഐയിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.യോഗ്യത എസ് എസ്എല്‍സി .അപേക്ഷാ ഫോറംകയ്യൂര്‍ ഐടിഐ ഓഫീസിലുംവെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.0467 230980

ഗസ്‌ററ് ലക്ചറര്‍ നിയമനം

ഐഎച്ച്ആര്‍ഡി യുടെകീഴിലുള്ള കുമ്പള കോളേജ് ഓഫ് അപ്‌ളൈഡ്‌സയന്‍സില്‍
ഇംഗ്‌ളീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു .യോഗ്യതയുള്ളവര്‍ ഡിസംബര്‍ 29ന്‌രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യുവിന് ഹാജരാകണം.

ഗ്രാമസഭ ചേരും

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃഗ്രാമസഭ 2013 ജനുവരി ഏഴ് മുതല്‍ 16 വരെ നടക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ഡിസംബര്‍31നകം സമര്‍പ്പിക്കണം

ഇലക്ട്രീഷ്യന്മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിര്‍മ്മാണബോര്‍ഡ് ജില്ലയില്‍ മധൂര്‍ വില്ലേജിലെ ഉദയഗിരിയില്‍ ലടപ്പിലാക്കുന്നഗവ.ജീവനക്കുള്ള വാടകവീട് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാററുകള്‍ വൈദ്യുതീകരിക്കുന്നതിന് ഇലക്ട്രിഫിക്കേഷന്‍ സംബന്ധമായ ജോലികള്‍ഏറ്റെടുത്ത്‌ചെയ്തു തീര്‍ക്കുന്നതിന് പരിചയസമ്പന്നരായ ഇലക്ട്രീഷ്യന്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്കള ഇന്ദിരാനഗറിലുള്ള കാസര്‍കോട് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍ 04994284788

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് 2012-13വാര്‍ഷികപദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത ഗ്രൂപ്പ്ആനുകൂല്യങ്ങള്‍ക്കുഅപേക്ഷകള്‍ക്ഷണിച്ചു.അപേക്ഷാഫോറവും വിശദവിവരങ്ങളുംപഞ്ചായത്ത്ഓഫീസില്‍ ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ 2013 ജനുവരി ഒന്നിനകം ഓഫീസില്‍ ലഭിക്കണം.ഭവന നിര്‍മ്മാണത്തിനുള്ള ഇഎംഎസ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍കൂടി അപേക്ഷിക്കണം

എല്‍.ഡി. ടൈപ്പിസ്റ്റ് നിയമനം

കാസര്‍കോട് പഞ്ചായത്ത് അസിസ്‌ററന്റ് ഡയരക്ടര്‍ ഓഫീസില്‍ 100 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ എല്‍ഡി ടൈപ്പിസ്റ്റിനെ നിയമിക്കുന്നു്.യോഗ്യരായ ഉദ്യോദാര്‍ത്ഥികള്‍ ഡിസംബര്‍28ന് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം .യോഗ്യത എസ്എസ്എല്‍സി ടൈപ്പ്‌റൈറ്റിംഗ് മലയാളം ഇംഗ്‌ളീഷ് ഡാറ്റാഎന്‍ട്രിയില്‍ പ്രവീണ്യമുണ്ടായിരിക്കണം.

യോഗം മാറ്റിവെച്ചു

എം.പി. മാരുടെ പ്രദേശിക വികസന പദ്ധതിയില്‍ ജില്ലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഡിസംബര്‍ 27ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന യോഗം മറ്റൊരും തീയതിയിലേക്ക് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Keywords: Announcements, Government, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia