city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റണം

2012-13 അദ്ധ്യയന വര്‍ഷം ജില്ലയിലെ പ്രീമെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ, മറാഠി (ഒഇസി) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിന്നും വിതരണം ചെയ്തുവരുന്നു. ഇവ ഇനിയും കൈപ്പറ്റാന്‍ ബാക്കിയുള്ള സ്ഥാപനമേധാവികള്‍ ജൂലൈ 10നകം കൈപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യെണ്ടതാണെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

താലൂക്ക് വികസന സമിതി യോഗം

ഹോസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം ജൂലൈ 7ന് പകല്‍ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ഗവണ്‍മെന്റ് കോളേജില്‍ പി ടി എ യോഗം

കാസര്‍കോട് ഗവ.കോളേജിലെ അക്കാദമിക്ക് അന്തരീക്ഷം മെച്ചപ്പെടുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി പി ടി എയുടെ അടിയന്തിര ജനറല്‍ബോഡി യോഗം ജൂലൈ 7ന് ഉച്ചക്ക് രണ്ട് മണഇക്ക് ഗവ.കോളേജ് ഓഡിറ്റോറിയത്തില്‍ ചേരും. യോഗത്തില്‍ ജില്ലാ കളക്ടറും ജില്ലയിലെ ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കു. എല്ലാ രക്ഷിതാക്കളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അഭ്യര്‍ത്തിച്ചു.

തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്കുള്ള പരിശീലനം

കിലയുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ജൂലൈ 6 നല്‍കുന്ന പരിശീലനത്തിന്റെ കേന്ദ്രം, പങ്കെടുക്കേണ്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ പേര് എന്നിവ യാഥാക്രമം താഴെക്കൊടുക്കുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ - പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ - കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കുമ്പള ഗ്രാമ പഞ്ചായത്ത് ഹാള്‍ - മഞ്ചേശ്വരം, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തുകള്‍. മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍ - കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്.

അപ്പലേറ്റ് അതോറിറ്റി

കണ്ണൂര്‍ ഭൂപരിഷ്‌കരണ വിഭാഗം അപ്പലേറ്റ് അതോറിറ്റി ജൂലൈ 12, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, 24ന് കാസറഗോഡ് ലാന്റ് ട്രിബ്യൂണല്‍ കോര്‍ട്ട് ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് കേസുകളില്‍ അപ്പീല്‍ സ്വീകരിച്ച് വിചാരണ ചെയ്യുന്നതാണ്.

ഷൂസ് വിതരണത്തിന് ക്വട്ടേഷന്‍

വെള്ളച്ചാല്‍ ജി.എം.ആര്‍.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഷൂസും സോക്‌സും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. യു.പി.വിഭാഗത്തിനാവശ്യമായ ഷൂസിനുള്ള ക്വട്ടേഷന്‍ ജൂലൈ 10ന് ഉച്ചക്ക് 12 മണിക്കും ഹൈസ്‌കൂള്‍ വിഭാഗത്തിനുള്ള ക്വട്ടേഷന്‍ ജൂലൈ 12ന് ഉച്ചക്ക് 12 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍: 04985-262622

ദേശീയ സെമിനാര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതി എന്‍.പി.ആര്‍.പി.ഡി ദേശീയ സെമിനാര്‍ കോണ്‍കോഡ് പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള ഭക്ഷണം, വാഹനം, സ്റ്റേജ് & ഡക്കറേഷന്‍, ലൈറ്റ് & സൗണ്ട്, താമസസൗകര്യം, കമാനം, പ്രിന്റിംഗ് & സ്റ്റേഷനറി എന്നിവ ലഭ്യമാക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 11ന് മൂന്ന് മണിക്കകം മുമ്പായി ജില്ലാ പഞ്ചായത്ത് ഓഫീസിലെ എന്‍.പി.ആര്‍.പി.ഡി ജില്ലാ കോര്‍ഡിനേറ്റരുടെ പേരില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994257140

ചൗക്കി-ഉളിയത്തടുക്ക റൂട്ടില്‍ ഗതാഗതം നിയന്ത്രിക്കും

ചൗക്കി-ഉളിയത്തടുക്ക-എസ്.പി.നഗര്‍-കോപ്പ റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൗക്കി മുതല്‍ ഉളിയത്തടുക്ക വരെയുള്ള ഭാഗത്ത് ജൂലൈ 9 മുതല്‍ ഗതാഗതം ഇനിയൊരറിയിപ്പ് വരെ നിര്‍ത്തിവെക്കും. ഈ വഴിയിലൂടെ പോകേണ്ട വാഹനങ്ങള്‍ ചൗക്കി-ബദ്രംപള്ളി-പെരിയടുക്ക-ഭഗവതി നഗര്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

കാര്‍ ലേലം

അവകാശികളില്ലാതെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന കെ.എ.02.പി 1554 നമ്പര്‍ മാരുതി കാര്‍ ലേലം ചെയ്യുന്നു. ജൂലൈ 23ന് 11 മണിക്ക് കാഞ്ഞങ്ങാട് സബ് കളക്ടറുടെ ഓഫീസിലാണ് ലേലം.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങലിലും വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

സുരക്ഷാബീക്കണുകള്‍ ദുരുപയോഗം ചെയ്യരുത്

കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വിതരണം ചെയ്തിട്ടുള്ള റേഡിയോ ബീക്കണുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. റേഡിയോ ബിക്കണുകള്‍ മറ്റ് അവസരങ്ങളില്‍ ഉപയോഗിക്കുന്നതും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. സുരക്ഷാ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതു മൂലം തെറ്റായ അപായ സൂചനകള്‍ ലഭിക്കുന്നത് നേവി, കോസ്റ്റ് ഗാര്‍ഡ് മുതലായ സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. യാനമുടമകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Keywords:  Govt. announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia