city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
ഗാന്ധിപീസ് ബസ് യാത്ര സ്വീകരണ പരിപാടിയില്‍ നെഹറു യുവകേന്ദ്ര പ്രവര്‍ത്തകര്‍ പങ്കെടുക്കണം

കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച് മംഗലാപുരത്ത് സമാപിക്കുന്ന ഗാന്ധിപീസ് ബസ് യാത്രയ്ക്ക് കാസര്‍കോട് ജില്ലയില്‍ നല്‍കുന്ന സ്വീകരണ പരിപാടികളില്‍ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ക്ലബ് അംഗങ്ങളും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ജില്ലാ നെഹറു യുവകേന്ദ്ര ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അറിയിച്ചു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള ഗാന്ധി സ്മാരകനിധിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിപീസ് യാത്രയ്ക്ക് ജൂലൈ ഒന്നിന് രാവിലെ 8.30ന് നീലേശ്വരം എന്‍.കെ.ബാലകൃഷ്ണന്‍ മെമ്മോറിയല്‍ സ്‌കൂള്‍, 11.30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, രണ്ട് മണിക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, 5 മണിക്ക് മഞ്ചേശ്വരം അനന്തേശ്വര ക്ഷേത്ര പരിസരത്തുമാണ് സ്വീകരണം നല്‍കുന്നത്. ഗാന്ധിപീസ് യാത്രയില്‍ ആറ് വാഹനങ്ങളും, വിവധ സംസസ്ഥാനങ്ങളിലെ നാല്പതോളം ഗാന്ധി മാര്‍ഗ്ഗം പ്രവര്‍ത്തകരും ഉണ്ടായിരിക്കും. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ഗാന്ധിയന്‍ ആദര്‍ശം പ്രചരിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.


പ്രധാനാധ്യാപക പരിശീലനം

ബേക്കല്‍ ഉപജില്ലയുടെ കീഴിലുള്ള മുഴുവന്‍ എല്‍ പി, യൂ പി പ്രധാനാധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ യു പി വിഭാഗം സീനിയര്‍ അധ്യാപകര്‍ക്കുമുള്ള ഏകദിന പരിശീലനം ജൂണ്‍ 30ന് രാവിലെ 10 മണി മുതല്‍ പുതിയകണ്ടം ജി യു പി സ്‌കൂളില്‍ നടത്തും. മുഴുവന്‍ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ അറിയിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക്
ഇന്‍ഷൂറന്‍സ് കാര്‍ഡ്

അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണി എടുക്കുകയും ചെയ്യുന്ന കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ ഐ.ഡി കാര്‍ഡ് കം ഇന്‍ഷൂറന്‍സ് കാര്‍ഡ് പദ്ധതി ആരംഭിച്ചു. നോര്‍ക്കയുടെ ഇന്‍ഷൂറന്‍സ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യയ്ക്കകത്ത്) ജോലി ചെയ്തുവരുന്നവരും ആയിരിക്കണം. അല്ലെങ്കില്‍ കേരളത്തിന് പുറത്ത് സ്ഥിരതാമസക്കാരുമായിരിക്കണം. 300 രൂപ ഫീസുള്ള കാര്‍ഡിന് മൂന്ന് വര്‍ഷക്കാലാവധിയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങലിലും വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.

Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia