സര്‍ക്കാര്‍ അറിയിപ്പുകള്‍
Jun 20, 2012, 14:53 IST
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കി.മീ. വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
ഗാന്ധി പീസ് ബസ് പര്യടനം പ്രാദേശിക
സംഘാടക സമിതി യോഗം
അന്തര്‍ സംസ്ഥാന ഗാന്ധി പീസ് ബസ് പര്യടനത്തിന്റെ വിജയത്തിന് ജില്ലയിലെ പ്രാദേശിക സംഘാടക സമിതികളുടെ യോഗം ജൂണ്‍ 22ന് മൂന്ന് മണിക്ക് ചേരും. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്മാരുടെ ചേമ്പറിലും കാസര്‍കോട് ഗവ.കോളേജിലും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലും നടത്തുന്ന യോഗങ്ങളില്‍ ബന്ധപ്പെട്ടവരും ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരും സംബന്ധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ക്വിസ് മത്സരം നടത്തുന്നു
ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രക്തദാനവും പുകയില ഉല്പന്നങ്ങളുടെ ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കുവാനാഗ്രഹിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രവുമായി ജൂണ്‍ 23ന് രാവിലെ 9.30ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447447844.
ജാതി സെന്‍സസ് എതിര്‍പ്പ് അറിയിക്കാന്‍ അവസരം
സാമൂഹിക സാമ്പത്തിക ജാതി സര്‍വ്വേയുമായി ബന്ധപ്പെട്ട് അവരവരുടെ കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പ്രൊഫോര്‍മയില്‍ നിശ്ചിത തീയ്യതിക്കകം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതാണ്.
തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്‌സ്മാന് പരാതികള്‍ സമര്‍പ്പിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാന്‍ വി.മധുസൂദനന്‍ നായരുടെ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും നേരിട്ടോ തപാല്‍ മുഖേനയോ, ഇ-മെയില്‍ വഴിയോ ഓംബുഡ്‌സ്മാന് സമര്‍പ്പിക്കാവുന്നതാണ്. പരാതിക്കാരന്റെ പേരും മേല്‍വിലാസവും പരാതിയില്‍ രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പരാതികള്‍ സ്വീകരിക്കപ്പെടുന്നതല്ല.
സമയത്തിന് തൊഴില്‍ കാര്‍ഡ് നല്‍കാതിരിക്കുക, തൊഴിലിന് അപേക്ഷ സ്വീകരിച്ച രസീത് നല്‍കാതിരിക്കുക, തൊഴില്‍ ചെയ്ത് 14 ദിവസത്തിനകം വേതനം നല്‍കാതിരിക്കുക, നിശ്ചിത തീയ്യതിക്കകം തൊഴില്‍ നല്‍കാതിരുന്നാല്‍ തൊഴിലില്ലായ്മ വേതനം നല്‍കാതിരിക്കുക, വേതനം നല്‍കുന്നത് നിശ്ചിത തീയ്യതിക്കകമല്ലെങ്കില്‍ വേതനത്തിന് പലിശ നല്‍കാതിരിക്കുക തുടങ്ങിയ ഏതു പരാതിയും സമര്‍പ്പിക്കാവുന്നതാണ്. പരാതി നല്‍കേണ്ട മേല്‍വിലാസം ഓംബുഡ്‌സ്മാന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാനഗര്‍ പി.ഒ, ജില്ലാ പഞ്ചായത്ത്, കാസര്‍കോട്. ഇ-മെയില്‍ nair.madhusudhanan@yahoo.com വിശദവിവരങ്ങള്‍ക്ക് ഓംബുഡ്‌സ്മാന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Keywords: Govt. announcements, Kasaragod