city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്കുള്ള പരിശീലനം

കിലയുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ഇന്ന് (ജൂലൈ 7) നല്‍കുന്ന പരിശീലനത്തിന്റെ കേന്ദ്രം, പങ്കെടുക്കേണ്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ പേര് എന്നിവ യാഥാക്രമം താഴെക്കൊടുക്കുന്നു. കാസറഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ - കാസറഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍.

മധൂര്‍ ഗ്രാമസഭ ജൂലൈ 9 മുതല്‍

12-ാം പഞ്ചവത്സര നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നതിനായി മധൂര്‍ ഗ്രാമ പഞ്ചായത്തിലെ ഗ്രാമസഭകള്‍ ജൂലൈ 9 മുതല്‍ 19 വരെ വിവിധകേന്ദ്രങ്ങളില്‍ ചേരുന്നതാണ്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തദ്ദേശസ്ഥാപന പ്രതിനിധി തെരഞ്ഞെടുപ്പ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിലവിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ ഒഴിവുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. റിട്ടേണിംഗ് ഓഫീസറായ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമ നിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 13 ഉച്ചയ്ക്ക് 3 മണി. പത്രികയുടെ ഫോറങ്ങള്‍ ജൂലൈ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയില്‍ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256085, 255050 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

പ്രധാനാധ്യാപക യോഗം

ബേക്കല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍-എയ്ഡഡ്, എല്‍.പി, യു.പി, എം.ജി.എല്‍.സി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെയും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍മാരുടെയും അംഗീകൃത അധ്യാപക സംഘടനപ്രതിനിധികളുടെയും വിവിധ ക്ലബ് കണ്‍വീനര്‍മാരുടെയും യോഗം ജൂലൈ 11ന് രണ്ട് മണിക്ക് കോട്ടിക്കുളം ജി.യു.പി.സ്‌കൂളില്‍ ചേരും.

പൈക്ക കായിക മേള നടത്തും

ബ്ലോക്കുതല പൈക്കാ കായികമേള ജൂലൈ 20നകം വിവിധ കേന്ദ്രങ്ങളിലായി നടത്തും. കബഡി, ഖൊ.ഖൊ, വോളിബോള്‍, ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 1997 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാവുന്നതാണ്. ഇതോടൊപ്പം സീനിയര്‍ വിഭാഗം ബ്ലോക്കുതല മത്സരങ്ങളും നടത്തുന്നതാണ്. അതത് ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകള്‍ ടീമുകളുടെ വിശദവിവരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ അറിയിക്കണം. ബ്ലോക്കുതല പൈക്ക മത്സരങ്ങള്‍ക്കൊപ്പം ജില്ലാ വനിതാ പൈക്ക മത്സരങ്ങള്‍ക്കുള്ള ബ്ലോക്ക് ടീമിനെ തിരഞ്ഞെടുക്കും.

കാന്റീന് ക്വട്ടേഷന്‍ ക്ഷണിച്ചു

പെരിയയിലുള്ള കാസറഗോഡ് ഗവ.പോളിടെക്‌നിക്ക് കോളേജിന് പുതിയതായി പണികഴിപ്പിച്ച കാന്റീന്‍ 2013 മെയ് 31 വരെ നടത്തുന്നതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും.

വെള്ളക്കരം അടയ്ക്കണം

ജല അതോറിറ്റി കാസര്‍കോട് സബ്ഡിവിഷന്‍ ഓഫീസില്‍ വെള്ളക്കരം അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ ജൂലൈ മാസം 30-ാം തീയ്യതിക്കകം അടച്ചു തീര്‍ക്കേണ്ടതാണ്. വീഴ്ചവരുത്തിയാല്‍ കണക്ഷന്‍ മുന്നറിയിപ്പ് കൂടാതെ വിഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Keywords:  Govt. announcements, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia