city-gold-ad-for-blogger

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
കരാറടിസ്ഥാനത്തില്‍ വാഹനത്തിന് ക്വട്ടേഷന്‍

എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക്കിന്റെ ഉപയോഗത്തിനായി മള്‍ട്ടിപര്‍പ്പസ് യൂട്ടിലിറ്റി ഇനത്തില്‍പ്പെട്ട വാഹനം കരാടിസ്ഥാനത്തില്‍ മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരുമാസം കുറഞ്ഞത് 2000 കി.മീ. ഓടുന്നതിനുള്ള നിരക്കും, തുടര്‍ന്നുള്ള കിലോമീറ്റര്‍ നിരക്കും കാണിച്ചിരിക്കണം. ക്വട്ടേഷന്‍ ജൂലൈ ആറ് മൂന്ന് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672-206886.

കെട്ടിടം പൊളിച്ചു മാറ്റാന്‍ ക്വട്ടേഷന്‍

എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ക്യമ്പസിനകത്ത് സ്ഥിതി ചെയ്യുന്ന പഴകിയ ഒരു കെട്ടിടം പൊളിച്ചു നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 10ന് 11 മണിക്കകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി: കാര്‍ഡ് പുതുക്കലും ഫോട്ടോ എടുപ്പും

സമഗ്രാരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സ്മാര്‍ട്ട്കാര്‍ഡ് പുതുക്കുവാനും, ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റുവാനും ഉള്ള തീയ്യതി ജൂലൈ എട്ട് വരെ നീട്ടിയതായി ചിയാക്ക് എ.ഡി.സി അറിയിച്ചു. ഈ ദിവസങ്ങളില്‍ ജില്ലാതലകേന്ദ്രങ്ങളില്‍ ഇതിനുള്ള അവസരം ലഭ്യമായിരിക്കും. ഫോട്ടോ എടുക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പവും, കാര്‍ഡ് പുതുക്കുന്നതിന് നിലവില്‍ സ്മാര്‍ട്ട് കാര്‍ഡിലുള്‍പ്പെട്ട ഏതെങ്കിലും ഒരംഗവും ഹാജരാകണം. 30 രൂപയാണ് ഫീസായി കേന്ദ്രങ്ങളില്‍ ഒടുക്കേണ്ടത്. ജില്ലയിലെ ഏതുപഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ജൂലൈ എട്ടാം തീയ്യതിവരെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളുടെ വിലാസം, സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ കേന്ദ്രം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ്, ടൈഗര്‍ ഹില്‍സ്, പഴയ ബസ്റ്റാന്റ്, കാസറഗോഡ്. ബന്ധപ്പെടേണ്ട നമ്പര്‍: 9947218261. സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ എടുക്കല്‍ കേന്ദ്രം: അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, നീയര്‍ ക്ലോക്ക് ടവര്‍, തായലങ്ങാടി. ബന്ധപ്പെടേണ്ട നമ്പര്‍: 04994227170.

പി എസ് സി ഷോര്‍ട്ട് ലിസ്റ്റ്

ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ നഴ്‌സറി സ്‌കൂള്‍ അധ്യാപകരുടെ ഷോര്‍ട്ട് ലിസ്റ്റ് പി എസ് സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

ഓണം ബമ്പര്‍ വില്പനോദ്ഘാടനം

5 കോടി രൂപയും ഒരു കിലോ തങ്കവും ഒന്നാം സമ്മാനവും ഒരു കോടി രൂപ രണ്ടാം സമ്മാനവും നല്‍കുന്ന ഓണം ബമ്പറിന്റെ ടിക്കറ്റ് വില്‍പ്പനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി നിര്‍വ്വഹിക്കും. ജൂലൈ ആറിന് രാവിലെ 11 മണിക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസിലാണ് ചടങ്ങ്. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി അദ്ധ്യക്ഷനാവും. പൊതുജനങ്ങളും ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ആഫീസര്‍ അറിയിച്ചു. 200 രൂപ മുഖവിലയുള്ള ബമ്പര്‍ ടിക്കറ്റിന് ഏജന്റുമാര്‍ക്ക് 26 മുതല്‍ 28 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കും.

തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്കുള്ള പരിശീലനം

തൃശ്ശൂര്‍ കിലയുടെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ക്ക് ഇന്ന് (ജൂലൈ 4) നല്‍കുന്ന പരിശീലനത്തിന്റെ കേന്ദ്രം, പങ്കെടുക്കേണ്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ പേര് എന്നിവ യാഥാക്രമം താഴെക്കൊടുക്കുന്നു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ - മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാള്‍ - മുളിയാര്‍ ഗ്രാമ പഞ്ചായത്ത്. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാള്‍ - പടന്ന, വലിയപറമ്പ ഗ്രാമ പഞ്ചായത്തുകള്‍. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ - പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍ - ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകള്‍. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ - മഞ്ചേശ്വരം, പൈവളിഗെ ഗ്രാമ പഞ്ചായത്തുകള്‍.
Keywords:  Govt. Announcements, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia