സര്‍ക്കാര്‍ അറിയിപ്പുകള്‍
Jun 28, 2012, 13:42 IST
ആരോഗ്യ ഇന്‍ഷൂറന്‍സ്: ഫോട്ടോ എടുക്കുന്നു
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി 2012-13 ല്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ ഫോട്ടോ എടുപ്പ് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ചെങ്കള പഞ്ചായത്ത് ഹാള്‍: ജൂണ്‍ 29, 30, കാഞ്ഞങ്ങാട്: മുനിസിപ്പാലിറ്റി ടൗണ്‍ ഹാള്‍ - 29, 30. അപേക്ഷിച്ച മുഴുവന്‍ കുടുംബാംഗങ്ങളും ഫോട്ടോ എടുക്കാന്‍ ഹാജരാകണം.
പട്ടികജാതി-പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്
സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ജില്ലാ അദാലത്ത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ശനിയാഴ്ച കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. രാവിലെ 10.30 മണി മുതല്‍ 5 മണിവരെയാണ് അദാലത്ത് നടക്കുക. പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അദാലത്തില്‍ പരാതി സമര്‍പ്പിക്കാവുന്നതാണ്.
കര്‍ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുന്നതിനും പദ്ധതികളുടെ വിവരശേഖരണത്തിനുമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷാ ഫോറം അതതു കൃഷി ഭവനുകളില്‍ ലഭ്യമാണ്. അപേക്ഷ ജൂലൈ 16നകം കൃഷി ഭവനുകളില്‍ നല്‍കണം. ധനസഹായം ലഭിക്കുന്നതിനായി കര്‍ഷകര്‍ സമീപത്തുള്ള ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും അത് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷാ ഫോമില്‍ രേഖപ്പെടുത്തേണ്ടതുമാണ്.

Keywords: Govt. Announcements, Kasaragod