സര്‍ക്കാര്‍ അറിയിപ്പുകള്‍
Jun 27, 2012, 14:31 IST
ജാതി സെന്‍സസ് എതിര്‍പ്പ് അറിയിക്കാന്‍ അവസരം
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ജൂലൈ 3ന് 11 മണിക്ക് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. സംവരണം സംബന്ധിച്ച് ഗണക കണിശ സഭയും ഗണക സമുദായ സഭയും ഉന്നയിച്ചിട്ടുള്ള ആവശ്യം സിറ്റിംഗില്‍ പരിഗണിക്കുന്നതാണ്. സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ജി.ശിവരാജന്‍ അദ്ധ്യക്ഷത വഹിക്കും. സിറ്റിംഗില്‍ ബന്ധപ്പെട്ട സമുദായ പ്രതിനിധികള്‍ക്കും സംഘടനാപ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും തെളിവു നല്‍കാവുന്നതാണ്.
നേത്ര പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പ് തിയ്യതിയും സ്ഥലവും ഇനിപ്പറയുന്നു. ജൂലൈ 9 - പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദാശ്രമം, ജൂലൈ 10 - ജ്യോതിഭവന്‍ സ്‌കൂള്‍ നരിമാളം ചായ്യോത്ത്, ജൂലൈ 12 - മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 16 - കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 17 - മൗക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 19 - കളനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 23 - കോട്ടൂര്‍ കുടുംബക്ഷമ ഉപകേന്ദ്രം, ജൂലൈ 24 - ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 26 - തെക്കെക്കാട് കുടുംബക്ഷേമ കേന്ദ്രം, ജൂലൈ 30 - കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രം. നേത്ര വിദഗ്ധര്‍, ഓഫ്താല്‍മിക് അസിസ്റ്റന്റ് തുടങ്ങിയവര്‍ അടങ്ങിയ സംഘം രാവിലെ 10 മുതല്‍ ഈ കേന്ദ്രങ്ങളില്‍ നേത്രരോഗങ്ങള്‍, തിമിരം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിശോധിച്ച് വിദഗ്ധ ചികിത്സ നല്‍കും.
എന്‍ട്രന്‍സ് കോച്ചിംഗ്: ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് പരവനടുക്കത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2012-13 അദ്ധ്യയന വര്‍ഷം പ്ലസ്‌വണ്‍, പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫാക്കല്‍റ്റി പാനല്‍ സഹിതം ജൂലൈ ഏഴിന് നാലുമണിക്ക് മുന്‍പ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994-239969.
മഞ്ചേശ്വരം ബ്ലോക്കില്‍ സാമൂഹിക ജാതി സെന്‍സസില്‍ ശേഖരിച്ച കുടുംബത്തിന്റെ വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നതിന് താല്പര്യപ്പെടാത്ത കുടുംബങ്ങളുണ്ടെങ്കില്‍ അവരുടെ എതിര്‍പ്പ് നിശ്ചിത അപേക്ഷയില്‍ 15 ദിവസത്തിനകം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറെ അറിയിക്കണം. നിശ്ചിത സമയത്തിനകം മറുപടി കിട്ടാത്ത എല്ലാ കുടുംബങ്ങളുടെയും വിവരങ്ങള്‍ എതിര്‍പ്പില്ലായെന്ന നികമനത്തില്‍ കരട് ലിസ്റ്റില്‍ പ്രസിദ്ധപ്പെടുത്തും.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറില്‍ കേരളത്തീരങ്ങളില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55 കീ.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന് ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
ഗണക-കണിശ സമുദായങ്ങളില്‍ നിന്നും തെളിവെടുക്കും
ഗണക-കണിശ സമുദായങ്ങളില്‍ നിന്നും തെളിവെടുക്കും
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ജൂലൈ 3ന് 11 മണിക്ക് തിരുവനന്തപുരത്ത് വെള്ളയമ്പലം കനകനഗറിലെ അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. സംവരണം സംബന്ധിച്ച് ഗണക കണിശ സഭയും ഗണക സമുദായ സഭയും ഉന്നയിച്ചിട്ടുള്ള ആവശ്യം സിറ്റിംഗില്‍ പരിഗണിക്കുന്നതാണ്. സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ജി.ശിവരാജന്‍ അദ്ധ്യക്ഷത വഹിക്കും. സിറ്റിംഗില്‍ ബന്ധപ്പെട്ട സമുദായ പ്രതിനിധികള്‍ക്കും സംഘടനാപ്രതിനിധികള്‍ക്കും വ്യക്തികള്‍ക്കും തെളിവു നല്‍കാവുന്നതാണ്.
നേത്ര പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു
ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പ് തിയ്യതിയും സ്ഥലവും ഇനിപ്പറയുന്നു. ജൂലൈ 9 - പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദാശ്രമം, ജൂലൈ 10 - ജ്യോതിഭവന്‍ സ്‌കൂള്‍ നരിമാളം ചായ്യോത്ത്, ജൂലൈ 12 - മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 16 - കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 17 - മൗക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 19 - കളനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 23 - കോട്ടൂര്‍ കുടുംബക്ഷമ ഉപകേന്ദ്രം, ജൂലൈ 24 - ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രം, ജൂലൈ 26 - തെക്കെക്കാട് കുടുംബക്ഷേമ കേന്ദ്രം, ജൂലൈ 30 - കുമ്പഡാജെ പ്രാഥമികാരോഗ്യ കേന്ദ്രം. നേത്ര വിദഗ്ധര്‍, ഓഫ്താല്‍മിക് അസിസ്റ്റന്റ് തുടങ്ങിയവര്‍ അടങ്ങിയ സംഘം രാവിലെ 10 മുതല്‍ ഈ കേന്ദ്രങ്ങളില്‍ നേത്രരോഗങ്ങള്‍, തിമിരം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിശോധിച്ച് വിദഗ്ധ ചികിത്സ നല്‍കും.
എന്‍ട്രന്‍സ് കോച്ചിംഗ്: ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് പരവനടുക്കത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2012-13 അദ്ധ്യയന വര്‍ഷം പ്ലസ്‌വണ്‍, പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫാക്കല്‍റ്റി പാനല്‍ സഹിതം ജൂലൈ ഏഴിന് നാലുമണിക്ക് മുന്‍പ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994-239969.
Keywords: Govt.Announcements, Kasaragod