സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.04.2015
Apr 18, 2015, 10:00 IST
നാഷണല്‍ യൂത്ത് കോര്‍ വളണ്ടിയര്‍ ഒഴിവിലേക്ക് മെയ് 8 വരെ അപേക്ഷിക്കാം
(www.kasargodvartha.com 18/04/2015) കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്‌റു യുവകേന്ദ്ര വഴി നടപ്പാക്കുന്ന യൂത്ത് കോര്‍ പദ്ധതിയില്‍ വളണ്ടിയര്‍മാരായി നിയമിക്കുന്നതിനുളള അപേക്ഷ മെയ് 8 വരെ സ്വീകരിക്കും. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി രാഷ്ട്രനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ തല്പരരായ 18നും 25നും ഇടയില്‍ പ്രായപരിധിയിലുളളവര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിയോ അതിനുമുകളില്‍ യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. ഓരോ വികസന ബ്ലോക്കുകളിലും രണ്ട് പേരെ വീതം ജില്ലയില്‍ 14 പേരെയാണ് നിയമിക്കുക. അപേക്ഷാഫോറവും വിശദവിവരങ്ങളും സിവില്‍ സ്റ്റേഷനിലുളള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994 255144, 256812
സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട,് പ്ലംബിങ്ങ് ആന്റ് സാനിറ്ററി വര്‍ക്ക്‌സ് സൗജന്യ പരിശീലനം നല്‍കും. മെയില്‍ ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും സൗജന്യ താമസസൗകര്യവും ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് , വയനാട് , മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുളളവര്‍ പേര്, രക്ഷിതാവിന്റെ പേര്, വയസ്,, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ വിഷയത്തിലുളള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് , പി. ഒ കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഏപ്രില്‍ 25നകം അപേക്ഷിക്കണം. ഓണ്‍ലൈനായി www.rudset.com ഫോണ്‍ 04602 226573.
കടലോര ജാഗ്രതാസമിതി രൂപീകരണം
കടലോര ജില്ലാജാഗ്രതാ സമിതിയുടെ രൂപീകരണ യോഗം ഏപ്രില്‍ 21ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.
സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു
കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ 2015-16 വര്‍ഷത്തേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. 10 വയസ്സ് വരെയുളള കാഴ്ച വൈകല്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസ്സിലും ടി.സി യുമായി വരുന്ന കുട്ടികള്‍ക്ക് അതത് ക്ലാസ്സിലും അഡ്മിഷന്‍ നല്‍കും. അന്ധത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവും ലഭിക്കും. ഒന്നു മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളില്‍ സാധാരണ അക്കാദമിക വിഷയങ്ങളോടൊപ്പം കമ്പ്യൂട്ടര്‍, കൈത്തൊഴില്‍, സംഗീതം എന്നിവയിലും വിദഗ്ധ പരിശീലനം ലഭിക്കും. അഡ്മിഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാനഗറില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുളള സര്‍ക്കാര്‍ അന്ധവിദ്യാലയം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 255128, 9446317064.
ഗ്രാമസഭ 23ന്
ദേലംപാടി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി നടപ്പ് വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റ് ചര്‍ച്ച ചെയ്ത് ആക്ഷന്‍പ്ലാനിലെ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുന്നതിനായി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രാമസഭ 23ന് ചേരും. 1,2,3,16 വാര്‍ഡുകളുടെ യോഗം രാവിലെ 10ന് ദേലംപാടി ജിവിഎച്ച്എസ് സ്‌കൂളിലും 4,5,6,7,8,12,13,14,15 വാര്‍ഡുകളുടെ യോഗം ഉച്ചയ്ക്ക് 12മണിക്ക് അഡൂര്‍ ജിഎച്ച്എസ് സ്‌കൂളിലും 9,10,11 വാര്‍ഡുകളുടെ ഗ്രാമസഭ ഉച്ചയ്ക്ക് 2.30 ന് പാണ്ടി ജിഎച്ച്എസ് സ്‌കൂളിലും ചേരും. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മുഴുവനാളുകളും യോഗത്തില്‍ സംബന്ധിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ആലില പദ്ധതിയില്‍ നട്ടത് 5522 ചെടികള്‍
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സഹകരണവകുപ്പ് ആവിഷ്‌ക്കരിച്ച ആലില പദ്ധതി പ്രകാരം ജില്ലയില്‍ നട്ടത് 5522 ചെടികള്‍. ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദൂഷ്യഫലങ്ങള്‍ കുറച്ച് പരിസ്ഥിതി സൗഹൃദമായ നല്ലൊരു നാളെ പുതുതലമുറയ്ക്കുവേണ്ടി വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് സഹകരണ വകുപ്പ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം വേപ്പ്, മാവ്, പ്ലാവ്, കവുങ്ങ്, മഹാഗണി എന്നീ തൈകളും
മണല്‍മരങ്ങളുമാണ്‌നട്ടുപിടിപ്പിച്ചത്.സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, കാര്‍ഷികക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവ വഴിയാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായി സഹകരണസംഘങ്ങളുടെ അധീനതയിലുളള സ്ഥലത്തും പൊതുസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിലുമാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. കൂടാതെ സംഘം ഭാരവാഹികള്‍, ജീവനക്കാര്‍, അംഗങ്ങള്‍, സഹകരണവകുപ്പ് ജീവനക്കാര്‍, എന്നിവര്‍ക്കും തൈകള്‍ വിതരണം ചെയ്ത് വീട്ടുവളപ്പില്‍ നട്ടുപരിപാലിക്കുന്നതിനായി പ്രോത്സാഹനം നല്‍കി. ജില്ലയിലെ 37 സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം സ്ഥലത്ത് 230 തൈകള്‍ നട്ടുപരിപാലിച്ചു. പൊതുസ്ഥലത്ത് 453 തൈകളും നട്ടു. സംഘം ജീവനക്കാര്‍ക്ക് 4554 തൈകള്‍ വിതരണം ചെയ്ത് ആലില പദ്ധതിയെ വിജയിപ്പിക്കാന്‍ സഹകരണ വകുപ്പ് മുന്നിട്ടിറങ്ങി. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടില്‍ നട്ടുവളര്‍ത്തിയത് 285 തൈകള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ചര്‍ച്ചാ ക്ലാസ്സുകളും സംഘടിപ്പിച്ചു. ജില്ലയിലെ സഹകരണസംഘങ്ങളുടെ ഓഫീസ് പരിസരങ്ങളെ ഹരിതാഭമാക്കുന്നതിനും ആലില പദ്ധതി ഉപകരിച്ചു. സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച ഈ പദ്ധതിപ്രകാരം അഞ്ച് ലക്ഷത്തില്‍പ്പരം ചെടികള്‍ നട്ടുവളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് ആലില പദ്ധതിക്ക് തുടക്കം കുറിച്ചത്.
സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ആറുമാസത്തെ ഡിപ്ലോമ ഇന്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ക്ക് പ്ലസ്ടുവും മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നീ കോഴ്‌സുകള്‍ക്ക് എസ്എസ്എല്‍സി യും അഞ്ച് ആഴ്ച ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിന് എസ്എസ്എല്‍സി യുമാണ് യോഗ്യത. അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 30. താല്‍പര്യമുളളവര്‍ കവടിയാര്‍ ടെന്നീസ് ക്ലബ്ബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍ 8547720167, 9447159721,0471 2721917 വെബ്‌സൈറ്റ് www.cditcourses.org
ജില്ലാ വികസനസമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഈ മാസം 25ന് രാവിലെ 11ന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫെബ്രുവരി 28നു ചേര്‍ന്ന യോഗത്തിന്റെ തുടര്‍നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള ഉദ്യോഗസ്ഥര്‍ 21 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഐറിസ് എക്സ് 1 ആറ്റം എത്തി; വില 4,444 രൂപ
Keywords: Kasaragod, Kerala, Collector, Planning office, Hall, Web site, Free, Civil Station, Government announcement on 18.04.2015.
Advertisement: