city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍

സര്‍ക്കാര്‍ അറിയിപ്പുകള്‍
ജനസംഖ്യാ രജിസ്‌ട്രേഷന്‍: മൊഗ്രാല്‍, പുത്തൂര്‍ വില്ലേജുകളില്‍ ഫോട്ടോ എടുക്കുന്നു
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫോട്ടോ എടുക്കുന്നതിനും വിരലടയാളം ശേഖരിക്കുന്നതിനുമുള്ള ബയോമെട്രിക് ക്യാമ്പുകള്‍ മൊഗ്രാല്‍, പൂത്തൂര്‍ വില്ലേജുകളില്‍ സംഘടിപ്പിക്കുന്നു. തീയ്യതി, സ്ഥലം, എന്യൂമറേഷന്‍ ബ്ലോക്ക് എന്ന ക്രമത്തില്‍ - മൊഗ്രാല്‍ വില്ലേജ്: ജൂണ്‍ 25, 26, 27, എന്യൂമറേഷന്‍ ബ്ലോക്ക് - 1, 2, 3, 4, 5, 13, ജി വി എച്ച് എസ് സ്‌കൂള്‍ മൊഗ്രാല്‍. ജൂണ്‍ 29, 30, ജൂലൈ 01, എന്യൂമറേഷന്‍ ബ്ലോക്ക് - 7, 8, 11, 12, 15, 16, ജി വി എച്ച് എസ് സ്‌കൂള്‍ മൊഗ്രാല്‍. ജൂലൈ 2, 3, 4, എന്യൂമറേഷന്‍ ബ്ലോക്ക് - 6, 9, 10, 14, ജി ജെ ബി സ്‌കൂള്‍ പേരാല്‍ മൊഗ്രാല്‍. പുത്തൂര്‍ വില്ലേജ്: ജൂണ്‍ 19, 20, 21, 22, എന്യൂമറേഷന്‍ ബ്ലോക്ക് - 1, 2, 3, 4, 5, ജി എച്ച് എസ് സ്‌കൂള്‍ മൊഗ്രാല്‍ പുത്തൂര്‍. ജൂണ്‍ 23, 24, 25, എന്യൂമറേഷന്‍ ബ്ലോക്ക് - 10, 16, 17, 18, ജി എച്ച് എസ് സ്‌കൂള്‍ മൊഗ്രാല്‍ പുത്തൂര്‍. ജൂണ്‍ 27, 28, 29, 30, എന്യൂമറേഷന്‍ ബ്ലോക്ക് - 8, 9, 11, 15, പഞ്ചായത്ത് ഹാള്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ജൂലൈ 2, 3, എന്യൂമറേഷന്‍ ബ്ലോക്ക് - 6, 7, ജി എല്‍ പി സ്‌കൂള്‍ കമ്പാര്‍, മൊഗ്രാല്‍ പുത്തൂര്‍. ജൂലൈ 4, 5, 6, എന്യൂമറേഷന്‍ ബ്ലോക്ക് - 12, 13, 14, ജി യു പി സ്‌കൂള്‍ ഉജ്‌റെക്കെരെ.

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍

ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍രഹിതരാവുന്ന യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കും. ഇതിനായി മത്സ്യബന്ധന യാനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം യാനമുടമ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 25നകം ബന്ധപ്പെട്ട മത്സ്യഭവനിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലോ സമര്‍പ്പിണം. അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യറേഷന്‍ ലഭ്യമാക്കുന്നതിന് യാനമുടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കുടുംബശ്രീ സി.ഡി.എസ് കള്‍ക്ക് മൈക്രോ ക്രെഡിറ്റ്
വായ്പ നല്‍കുന്നു


സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികള്‍ക്ക് രണ്ട് ശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപവരെ മൈക്രോ ക്രെഡിറ്റ് വായ്പ അനുവദിക്കുന്നു. അപേക്ഷകള്‍ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്ന കാസര്‍കോട് ഹൈലേന്‍ പ്ലാസ, എം.ജി.റോഡ് കാസര്‍കോട് എന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04994-227060.

ബാങ്കിംഗ് അവലോകന യോഗം മാറ്റിവെച്ചു

ജൂണ്‍ 19ന് കളക്ടറേറ്റില്‍ നടത്താനിരുന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗം മാറ്റിവെച്ചതായി കളക്ടര്‍ അറിയിച്ചു.

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത് നടത്തുന്നു

സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ജില്ലയിലെ മുന്‍ പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 29ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ജൂണ്‍ 30ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അദാലത്ത് നടത്തും. രാവിലെ 10.30 മണിമുതല്‍ 5 മണിവരെയാണ് അദാലത്ത്. 2008 മുതല്‍ 2011 വരെയുള്ള പരാതികളില്‍ ഇനിയും തീരുമാനമാകാത്ത കേസ്സുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍, വ്യക്തിഗതവും അടിസ്ഥാന പശ്ചാത്തല വികസനവും എന്നിവയെ സംബന്ധിച്ചുള്ള മുന്‍ പരാതികളില്‍ മേല്‍ പരാതിക്കാരെയും എതിര്‍കക്ഷികളെയും കമ്മീഷന്‍ നേരില്‍ കേട്ട് തീരുമാനം എടുക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി.എന്‍.വിജയകുമാര്‍, അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ.കെ.കെ.മനോജ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കമ്മീഷന്‍ മുമ്പാകെ പുതിയ പരാതികളും സമര്‍പ്പിക്കാവുന്നതാണ്.

പോലീസ് ബോട്ട് അറ്റകുറ്റപ്പണിക്ക് ദര്‍ഘാസ്


ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിതരണം ചെയ്യുന്നതിന് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ 30നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255461 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

മൗക്കോട് സ്‌കൂളില്‍ അമ്മ മലയാളം

വായനാ വാരാചരണത്തിന്റെ ഭാഗമായി മൗക്കോട് ഗവ.എല്‍.പി.സ്‌കൂളില്‍ അമ്മ മലയാളം പരിപാടി സംഘടിപ്പിക്കും. മൗക്കോട് മികവാണ് മുഖ്യം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ വിദ്യാലയത്തിലെ പുസ്തകശേഖരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്തും. 19, 20, 21, 22 തീയ്യതികളിലാണ് പരിപാടി. 19ന് വായനയുടെ ഹരിശ്രീ, 20ന് കഥവരമ്പിലൂടെ, 21ന് നോവല്‍ പ്രപഞ്ചം, 22ന് ബാലസാഹിത്യമാലിക എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.


പത്താതരം തുല്യതാ റജിസ്ട്രേഷന്‍ ആരംഭിച്ചു.

സംസ്ഥാനസാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ റജിസ്ട്രേഷന്‍ ആരംഭിച്ചു. കാറഡുക്ക ബ്ളോക്ക് പരിധിയിലുള്ളവര്‍ക്ക് സാക്ഷരതാ മിഷന്‍ ബ്ളോക്ക് വികസന വിദ്യാകേന്ദ്രത്തില്‍ റജിസ്ട്രേഷന്‍ നടത്താം. 100 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്. അപേക്ഷകര്‍ക്ക് 17 വയസ് പൂര്‍ത്തിയായിരിക്കണം. ഏഴാംതരം ജയിച്ചവര്‍ക്കും എട്ട് ,ഒന്‍പത്, പത്ത് ക്ളാസുകളില്‍ തോറ്റവര്‍ക്കും അപേക്ഷിക്കാം. എസ്.സി.,എസ്.ടി. ഒഴികെ ഉള്ളവര്‍ 1500 രൂപയുടെ ഡി.ഡി./എസ്.ബി.ടി. ചലാന്‍ ഡയറക്ടര്‍, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, തുരിവനന്തപുരം എന്ന പേരില്‍ എടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കണം. എസ്.സി.എസ്.ടി. വിഭാഗക്കാര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കോഴ്സ്ഫീസ് തികച്ചും സൌജന്യമാണ്. കാറഡുക്ക ബ്ളോക്ക് പരിധിയിലുള്ള കുമ്പടാജെ, ദേലംപാടി ഗ്രാമ പഞ്ചായത്തുകളില്‍ പത്താംതരം തുല്യതാ കോഴ്സിന് വേണ്ടി പദ്ധതി തുക നീക്കിവച്ചിട്ടുണ്ട്. ഈ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും ബി.പി.എല്‍ വിഭാഗക്കാരായ പുരുഷന്‍മാര്‍ക്കും കോഴ്സ് ഫീസ് സൌജന്യമാണ്.  റേഷന്‍ കാര്‍ഡിന്റെ കോപ്പിയും, പുരുഷന്‍മാര്‍ ബി.പി.എല്‍. സര്‍ട്ടിഫിക്കററും ഹാജരാക്കണം. റജിസ്ട്രേഷന്‍ ജൂലൈ 31 ന് അവസാനിക്കും. താല്‍പ്പര്യമുള്ളവര്‍ കാറുഡക്ക ബ്ളോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ  മിഷന്‍ വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. വിശദവിരങ്ങള്‍ക്ക് 9496424667 എന്ന നമ്പറില്‍ ബന്ധപ്പെടുക.


വായനാ വാരാചരണം: പ്രതിജ്ഞയും ഉപന്യാസ രചനയും
വായനാ വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 19) സ്കൂള്‍ അംസംബ്ളികളില്‍ പ്രതിജ്ഞയും ഉപന്യാസ രചനാ മത്സരവും നടത്തും. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം, കന്നട, ഇംഗ്ളീഷ് ഭാഷകളിലാണ് ഉപന്യാസ രചനാമത്സരം. വിജയികള്‍ക്ക് 21ന് പത്തുമണിക്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ കാഞ്ഞങ്ങാട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലും നായന്മാര്‍മൂല ടി.ഐ.എച്ച്.എസ് സ്കൂളിലും നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കാം.


Keywords: Govt. Announcement, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia