സര്‍ക്കാര്‍ അറിയിപ്പുകള്‍ 06.09.2012
Sep 6, 2012, 17:59 IST
വാര്‍ത്താ വായനാ മത്സരം 12ന്
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ അഭിമുഖ്യത്തില്‍ കാസര്‍കോട് സബ്ജില്ല, ഹൈസ്‌കൂള്‍ വിഭാഗം (കന്നട, മലയാളം മീഡിയം) വാര്‍ത്താ വയനാ മത്സരം സെപ്റ്റംബര്‍ 12ന് രാവിലെ 10 മണിക്ക് ചെര്‍ക്കള മാര്‍ത്തോമ ഹൈസ്‌കൂളില്‍ നടക്കും. ഓരോ ഹൈസ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്ത ഒരു വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിക്കണമെന്ന് സബ്ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സില്‍ അസോസിയേഷന്‍ സെക്രട്ടറി പി.വി. സുകുമാരന്‍ അറിയിച്ചു. ഫോണ്‍: 9495295196.
ആധാര്‍ ഫോട്ടോ എടുക്കുന്നു
ബദിയടുക്ക പഞ്ചായത്തില്‍ നടക്കുന്ന ആധാര്‍ ഫോട്ടോയെടുപ്പ് വിവിധ കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11 മുതല്‍ 22 വരെ നടക്കുന്നതാണ്. ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളും തിയ്യതിയും ചുവടെ. ബദിയടുക്ക പഞ്ചായത്ത് ഹാള്‍ - സെപ്റ്റംബര്‍ അറുമുതല്‍ 10 വരെ, ചെടിക്കാല്‍ നഴ്‌സറി സ്‌കൂള്‍ - സെപ്റ്റംബര്‍ 11, എ.എല്‍.പി.എസ് ചേടിക്കാന - സെപ്റ്റംബര്‍ 12, എ.യു.പി.എസ് വിദ്യാഗിരി - സെപ്റ്റംബര്‍ - 13, 14, എ.യു.പി.എസ് പള്ളത്തടുക്കം - സെപ്റ്റംബര്‍ 15 മുതല്‍ 22 വരെ.
സൗജന്യ ഹോംനേഴ്‌സിംഗ് പരിശീലനം
കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്കും നീലേശ്വരം പാന്‍ടെക്കും ചേര്‍ന്ന് നടത്തുന്ന സൗജന്യ ഹോം നഴ്‌സിംഗ് കോഴ്‌സിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബര്‍ 12നകം നല്‍കണം. അപേക്ഷാ ഫോറം പാന്‍ടെക് ഓഫീസില്‍ ലഭിക്കുന്നതാണ്. ഫോണ്‍: 04672281991, 2285757, 9446696201.
പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്
കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ മെഡിസിന്‍/എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ 2011-ല്‍ അഡ്മിഷന്‍ ലഭിച്ച നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയ്യതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. രക്ഷകര്‍ത്താക്കള്‍ ബോര്‍ഡില്‍ സജീവാംഗത്വം ഉള്ളവരും, അംശദായ കുടിശ്ശികയില്ലാത്തവരും യഥാര്‍ത്ഥ നിര്‍മാണത്തൊഴിലാളികളുമായിരിക്കണം.
കുട്ടികള്‍ 2011-ലെ പൊതുപ്രവേശന പരീക്ഷയിലൂടെ സര്‍ക്കാര്‍/സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളില്‍ പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നേടിയവര്‍ ആയിരിക്കണം. ദേശീയ തലത്തിലുള്ള പൊതു പ്രവേശന പരീക്ഷകളിലൂടെ മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗങ്ങള്‍ക്ക് ക്വാട്ട-മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും.
ഹജ്ജ് കുത്തിവെപ്പ്
സംസ്ഥാന ഹജ് കമ്മിറ്റിവഴി പോകുന്ന ഹാജിമാര്‍ക്കുള്ള മെനഞ്ചെറ്റിസ് കുത്തിവെപ്പും പോളിയോ തുള്ളിമരുന്ന് വിതരണവും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി സെപ്റ്റംബര്‍ പത്ത് മുതല്‍ നടക്കും. തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്. മുഴുവന്‍ ഹാജിമാരും കൈവശമുള്ള ഹെല്‍ത്ത് കാര്‍ഡുമായി നിര്‍ദ്ദേശിക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഹജ് ചീഫ് ട്രെയിനര്‍ ടി.കെ.പി മുസ്തഫ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497138738 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ടൈപ്പിസ്റ്റ് നിയമനം
സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ കാസര്‍ഗോഡ് ഡിവിഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു ടൈപ്പിസ്റ്റിനെ ആവശ്യമുണ്ട്. എസ്.എസ്.എല്‍.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ, മലയാളം ലോവര്‍ (കെ.ജി.ടി.ഇ) എന്നിവയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 12ന് 11 മണിക്ക് ചെങ്കള ഇന്ദിരാനഗറിലുള്ള ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ നമ്പര്‍: 04994-284788.
ക്ഷത്രിയ, തുര്‍ക്കര്‍, മാളവ, കാവുതീയ്യ സമുദായക്കാര്‍ക്ക് തെളിവ് നല്‍കാം
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സെപ്റ്റംബര്‍ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു. കുമാര ക്ഷത്രിയ, തുര്‍ക്കര്‍, മാളവ, കാവുതീയ്യ എന്നീ സമുദായങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന നിവേദനങ്ങള്‍ സിറ്റിംഗില്‍ പരിഗണിക്കുന്നതാണ്. രാവിലെ 11 മണിക്ക് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ജി.ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി, കെ.ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ.ദേവേന്ദ്ര കുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും. സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുത്ത് തെളിവ് നല്‍കാവുന്നതാണ്.
ചെങ്കളയില്‍ തൊഴില്‍ രഹിത വേതനം
ചെങ്കള ഗ്രാമ പഞ്ചായത്തില്‍ 2011 ഡിസംബര്‍ മുതല്‍ 2012 മെയ് വരെയുള്ള ഒരു ഗഡു തൊഴില്‍ രഹിതവേതനം സെപ്റ്റംബര്‍ ഏഴ്, 10 തീയ്യതികളില്‍ വിതരണം ചെയ്യുന്നു. ഗുണഭോക്താക്കള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി വേതനം കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
സ്ഥലം ലേലം ചെയ്യും
റവന്യൂ റിക്കവറി കുടിശ്ശിക പിരിക്കുന്നതുമായി ബന്ധപ്പെട്ട് ബായാര്‍ പോട്ടറി വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടില്‍ നിന്നും ജപ്തി ചെയ്ത കുംബഡാജെ വില്ലേജിലെ റീസര്‍വ്വെ നമ്പര്‍ 3/ബി-യില്‍പ്പെട്ട 78 സെന്റ് സ്ഥലത്തിന്റെ ലേലം സെപ്റ്റംബര്‍ 11ന് രാവിലെ 11 മണിക്ക് കുംബഡാജെ വില്ലേജ് ഓഫീസില്‍ നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍ഗോഡ് റവന്യൂ റിക്കവറി കാര്യാലയവുമായോ, കുംബഡാജെ വില്ലേജ് ഓഫീസറുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04994-225789.
പാന്‍ടെക് സാന്ത്വനം പദ്ധതി നടപ്പിലാക്കുന്നു
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ പാന്‍ടെക് സുരക്ഷാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സാന്ത്വനം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. എയ്ഡ്‌സിനെതിരെ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്-നഗരസഭകളില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണം നടത്തും. കൗമാരപ്രായക്കാര്‍ക്കും, യുവജനങ്ങള്‍ക്കും എച്ച്.ഐ.വിക്കെതിരെ ലൈംഗീക വിദ്യാഭ്യാസം ലഭ്യമാക്കും. സംസ്ഥാനത്ത്തന്നെ ഇത്തരത്തിലുള്ള പദ്ധതി ഇത് ആദ്യമായിട്ടാണ്.
കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഹോട്ടലില്‍ നടന്ന പദ്ധതി ആസൂത്രണ യോഗം പാന്‍ടെക് സുരക്ഷാ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജര്‍ സജേഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡിജോ അമ്പാട്ട് പദ്ധതി വിശദീകരിച്ചു.
പട്ടികവിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു
ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ നടപ്പിലാക്കി വരുന്ന പ്രത്യേക തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പി പ്രകാരം യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രാമീണ മേഖലയില്‍ ആരംഭിക്കുന്നതും 25 ലക്ഷം വരെ അടങ്കല്‍ തുക വരുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം മാര്‍ജിന്‍മണി ലഭിക്കുന്നതാണ്. താല്പര്യമുള്ള സംരഭകര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ബാങ്കുകളില്‍ നിന്നും വായ്പ ഉറപ്പാക്കും. അപേക്ഷകള്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2200585 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ നിലവിലുള്ളതും, ഒരു വര്‍ഷത്തേക്ക് വരാന്‍ പോകുന്നതുമായ ഒഴിവിലേക്ക് ദിവസ മേതനാടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. കാഞ്ഞങ്ങാട്ടുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ സെപ്റ്റംബര്‍ 10ന് 2.30ന് ഇന്റര്‍വ്യൂ നടത്തും. ബിഎച്ച്എം എസ് യോഗ്യതയുള്ളവരും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരും യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
അപ്പലേറ്റ് അതോറിറ്റി
കണ്ണൂര്‍ ഭൂപരിഷ്‌കരണവിഭാഗം അപ്പലേറ്റ് അതോറിറ്റി സെപ്റ്റംബര്‍ മാസം വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി അപ്പീല്‍ സ്വീകരിച്ച് വിചാരണ നടത്തുന്നതാണ്. സെപ്റ്റംബര്‍ നാല്, 18 തീയ്യതികളില്‍ കാസറഗോഡ് ലാന്റ് ട്രീബ്യൂണല്‍ കോര്‍ട്ട് ഹാളിലും, സെപ്റ്റംബര്‍ 11, 25 തീയ്യതികളില്‍ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തുന്നതാണ്.

Keywords: Government, Announcements, Kasaragod