സമൂഹവ്യാപനം നടന്ന കസബ കടലോര മേഖലയില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം: യുവമോര്‍ച്ച
Aug 4, 2020, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2020) തീരദേശ മേഖലയില്‍ കോവിഡ് സമൂഹ്യ വ്യാപനം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതെ മത്സൃതൊഴിലാളികളെ വന്‍ അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും രോഗം എവിടെ നിന്നാണ് വന്നത് എന്ന് അറിയാത്ത സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാന്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും തയ്യാറാവാണമെന്നും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനജ്ഞയന്‍ മധൂര്‍ ആവശ്യപ്പെട്ടു.
പ്രദേശത്ത് ക്വാറന്റൈന്‍ സെന്റര്‍ ആരംഭിക്കുകയും ആരോഗ്യ പ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും നിയമിക്കുകയും ചെയ്യണം. ആയിരത്തോളം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖയില്‍ സ്ഥിതി ഇത്രയും ഗൗരവകരമായിട്ടും സര്‍ക്കാറും ജില്ലാ ഭരണകൂടവും യാതോരു വിധ സജ്ജീകരണങ്ങളും അടിയന്തിര ഇടപെടലും നടത്തിയിട്ടില്ല. പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ഒറ്റപ്പെടുത്തലും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്ന് ബോധവല്‍ക്കണം നടത്തണം. കോവിഡ് പോസിറ്റീവായവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നു വരുന്നുണ്ട്. അതും പരിഹരിക്കണം.
ഈ സാഹചര്യത്തില്‍ ജോലിക്ക് പോവാതെ കുറേ നാളുകളായി കഷ്ടത അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച 2000 രൂപ പല കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടില്ല. പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറും ജില്ലാ ഭരണകൂടവും തയ്യാറാവാണമെന്നും ധനജ്ഞയന്‍ മധൂര്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, News, Kerala, Government, Kasaba, action, Government should take immediate action in the Kasaba coastal area; Yuvamorcha