കേരളം ഭരിക്കുന്നത് ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്ന സര്‍ക്കാര്‍: മന്ത്രി അടൂര്‍ പ്രകാശ്
Jun 4, 2015, 15:55 IST
കാസര്‍കോട്: (www.kasargodvartha.com 04/06/2015) കേരളത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പരിഹാരം കാണുന്ന സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണം. പ്രകാശ് പ്ലാന്റേഷനില്‍ താമസിക്കുന്ന കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും, ചീമേനിയിലെ 110 കുടുംബങ്ങളുടെ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, അഡ്വ. എം.സി ജോസ്, പി.എ അഷറഫലി, അഡ്വ. സുബ്ബയ്യറായി, ഡി സി.സി ഭാരവാഹികളായ പി.കെ ഫൈസല്‍, അഡ്വ. കെ.കെ രാജേന്ദ്രന്‍, ഹക്കീം കുന്നില്‍, അഡ്വ. പി.കെ ചന്ദ്രശേഖരന്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, എ.എ കയ്യംകൂടല്‍, സി.പി കൃഷ്ണന്‍, അഡ്വ. കെ. വിനോദ് കുമാര്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ് കുമാര്‍, രമേശന്‍ കരുവാച്ചേരി, പാദൂര്‍ കുഞ്ഞാമു ഹാജി, അഡ്വ. പി. രാമചന്ദ്രന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍ സംസാരിച്ചു.

Keywords : Kasaragod, Kerala, Congress, Inauguration, Programme, Minister, Adoor-Prakash.