city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ നടപ്പാക്കുന്നത് നാടിന്റെ വികസനത്തോടൊപ്പം എല്ലാവര്‍ക്കും ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍: മുഖ്യമന്ത്രി

കാസർകോട്: (www.kasargodvartha.com 08.10.2020)ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നാടിന്റെ വികസനം ഉറപ്പുവരുത്തുന്നതോടൊപ്പം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉള്ള അടിയന്തര ആശ്വാസം ലഭ്യമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ നടപ്പാക്കുന്നത് നാടിന്റെ വികസനത്തോടൊപ്പം എല്ലാവര്‍ക്കും ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍: മുഖ്യമന്ത്രി

4905000 ഗ്രാമീണ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷനിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ്. അടുത്ത നാലു വര്‍ഷത്തിനിടെ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ജലജീവന്‍ മിഷന്‍ നടപ്പാക്കുന്നതത്. സംസ്ഥാനത്ത് ഗ്രാമീണ തരലത്തില്‍ 6715000 വീടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 40 ശതമാനം കുടുംബങ്ങളും കുടിവെള്ളത്തിനായി കിണറിനെയാണ് ആശ്രയിക്കുന്നത.് 26% കുടുംബങ്ങള്‍ക്കാണ് പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാകുന്നത.് ഗ്രാമീണമേഖലയില്‍ 1,54,000 പൊതുടാപ്പുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നു. വേനല്‍ക്കാലത്തും മറ്റും കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നു ഒട്ടേറെ കുടുംബങ്ങള്‍ നാടിന്റെ പല ഭാഗത്തും ഉണ്ട്. അതുകൊണ്ടാണ് എല്ലാവര്‍ക്കും വര്‍ഷം മുഴുവന്‍ പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഈ പദ്ധതി മിഷനായി നടപ്പാക്കുന്നത്. പദ്ധതി അനുസരിച്ച് ആദ്യഘട്ടത്തില്‍ 21,42,000 ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ ആണ് നല്‍കുക. 

ജലജീവന്‍ മിഷന്റെ ഭാഗമായി 716 പഞ്ചായത്തുകളിലായി 4343 കോടിയുടെ രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട.് 564 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിന്റെ സ്രോതസ്സ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്.

രണ്ടാംഘട്ടത്തില്‍ 586 വില്ലേജുകളില്‍ 380 പഞ്ചായത്തുകളില്‍ 23 ബ്ലോക്ക് പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകള്‍ക്കും കണക്ഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 16,48,000 കണക്ഷനുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം പട്ടെന്ന് ലഭിക്കുവാന്‍ അവര്‍ക്ക് മുന്‍തൂക്കമുള്ള ചില വില്ലേജുകളെ ആദ്യ ഘട്ട പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളത.്

പൊതു ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏതുസമയത്തും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കുന്ന വിധത്തില്‍ സുതാര്യവും സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുക. കേരള വാട്ടര്‍ അതോറിറ്റി ജല നിധിയുമാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സികള്‍ ആയി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ സമിതികള്‍ രൂപീകരിച്ച് കേന്ദ്ര സഹായം കൂടി പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണം സാധ്യമാക്കുന്നത്. ജലജീവന്‍ മിഷന്റെ ഭാഗമായി ഗാര്‍ഹിക കുടിവെള്ളം കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിക്ക് പുറമേ 4351 കോടിയുടെ 69 കുടിവെള്ള പദ്ധതികള്‍ കിഫ്ബിലൂടെയും സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായി വരുന്നു.

സംസ്ഥാനത്ത് 239.74കോടിയുടെ കടല്‍ തീര സംരക്ഷണ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസമാണ്് തുടക്കമിട്ടത്. ഡാമുകളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 360 കോടിയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുകയാണ്. ഈ വിധത്തില്‍ ജലസേചന ജലവിഭവ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയ്ക്കായി സുഭിക്ഷ കേരളം, വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി വ്യവസായ ഭദ്രത, ചെറുകിട സംരംഭക പ്രോത്സാഹന പദ്ധതി ഇവയൊക്കെ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട.് കേരളീയര്‍ക്ക് ആകെ ഓണസമ്മാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള പല പദ്ധതികളും ആരംഭിക്കാന്‍ ഇതിനകം സാധിച്ചു. 50000 തൊഴിലവസരങ്ങളാണ് ഈ 100 ദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്നത.് ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് കോവിഡ് ഉയര്‍ത്തുന്ന ഒരു തടസ്സമാകരുത് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലജീവന്‍ മിഷന്‍ ; നിയമസഭാ മണ്ഡലംതല പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി നിര്‍വ്വഹിച്ചു

സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍, ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് എന്നിവര്‍ മുഖ്യാതിഥികളായി.

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം തല പ്രവൃത്തി ഉദ്ഘാടനം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി കെ സൈനബ, അജാനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം വി രാഘവന്‍, കെ സതി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി ബാലകൃഷ്ണന്‍, ദാമോദരന്‍, സുരേഷ് പുതിയേടത്ത്, എന്‍ മധു, വാട്ടര്‍ അതോറിറ്റി എ ഇ യു എസ് ഗോവിന്ദരാജ്, വാട്ടര്‍ അതോറിറ്റി എസ് ഇ കെ വി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍ സ്വാഗതവും കാസര്‍ഗോഡ് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സുദീപ് നന്ദിയും പറഞ്ഞു.


മണ്ഡലത്തിലെ ജലദൗര്‍ഭല്യത്തിന് ശാശ്വത പരിഹാരമാകുന്നു- റവന്യു മന്ത്രി

മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ജലജീവന്‍ മിഷനിലൂടെ പരിഹാരമാവുകയാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ജലജീവന്‍ മിഷന്റെ ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പല പ്രദേശങ്ങളിലെ മിക്ക വീടുകളിലും കിണറുകള്‍ ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ കിണറുകളില്‍ പോലും ശുദ്ധജലം ലഭിക്കാത്ത സാഹചര്യമുണ്ട്. ജില്ലയെ സംബന്ധിച്ചിടത്തോളം നദികളുടെ എണ്ണം ഒക്കെ ഉണ്ടെങ്കിലും പെയ്തിറങ്ങുന്ന മഴ വെള്ളം കുത്തിയൊലിച്ചു പോകുന്നല്ലാതെ ആ ജലത്തെ സംഭരിക്കാനും വിതരണംചെയ്യാനുമുള്ള മാര്‍ഗങ്ങളില്ല. പലയിടങ്ങളിലായി ഏതാനും ചില ജലവിതരണ പദ്ധതികള്‍ ഉണ്ട്. അതിനുപുറമേ ജലനിധിയും ഉണ്ട്. ഓരോ പ്രദേശങ്ങളിലും ചിലയിടങ്ങളില്‍ ചില പഞ്ചായത്തിലെ ചിലയിടങ്ങളില്‍ വാര്‍ഡുകളും അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതികള്‍ ഉള്ളത.് അവശേഷിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ കുടിവെള്ളത്തിനു വേണ്ടി വലിയ പ്രയാസമാണ് നേരിടുന്നത്. ജനുവരിയോടെ നമ്മുടെ ജല ലഭ്യത കുറയുന്ന ഒരുപാട് പ്രദേശങ്ങള്‍ നമ്മുടെ ജില്ലയിലുണ്ട.് ഇത്തരം പ്രദേശങ്ങളൊക്കെ ഏറ്റവും കൂടുതല്‍ സഹായകമാകുന്നത് പദ്ധതിയാണ ഇത്. 202024 വര്‍ഷക്കാലയളവുകൊണ്ട് ജല ജീവന്‍ മിഷന്‍ പദ്ധതി പൂര്‍ണമായി നടപ്പാക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രത്യേകിച്ച് പഞ്ചായത്തുകള്‍ക്കും ഉപഭോക്താവിനു ഉത്തരവാദിത്വമുണ്ട്. 45 ശതമാനം സാമ്പത്തിക സഹായം കേന്ദ്രത്തിന്റേതും 30 ശതമാനം നമ്മുടെ സംസ്ഥാനത്തിന്റെയും 15 ശതമാനം പഞ്ചായത്തുകളുടെയും 10 ശതമാനം ഉപഭോക്താവിന്റേതുമാണ്.

ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അവരുടെ വീടുകളിലെത്തുന്ന പൈപ്പുകള്‍ക്ക് ആവശ്യമായ ചിലവിന്റെ 10 ശതമാനം ബാധ്യതയെ ഏറ്റെടുക്കേണ്ടതുള്ളൂ. ആ 10 ശതമാനത്തിന് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന വലിയ വിഭാഗം നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ആ 10% ശതമാനം പോലും സ്വമേധയാ ഏറ്റെടുത്ത് അതിനു പണം കണ്ടെത്താന്‍ കഴിയാത്ത പാവങ്ങളും നമ്മുടെ സമൂഹത്തില്‍ ഉണ്ട് എന്നത് വസ്തുതയാണ്. ഈ സന്ദര്‍ഭങ്ങളില്‍ അത്യാവശ്യം വരുന്ന പ്രദേശങ്ങളില്‍ പ്രത്യേകിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ കോളനികളിലേക്ക് വെള്ളമെത്തിക്കുന്ന വേണ്ടി എം എല്‍ എമാരുടെ ഫണ്ട് ഉള്‍പ്പെടെയുള്ള വിനിയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട.്

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ എല്ലായിടത്തും കുടിവെള്ള ലഭ്യമാക്കാനുള്ള നടപടി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.മടിക്കൈ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജലം എത്തിക്കണം.ഇതിനായി 22 കോടി രൂപയാണ് അതിനുവേണ്ടി വിനിയോഗിക്കുക. അജാനൂരില്‍ 1800 വീടുകള്‍ക്ക് 3.31 കോടി രൂപയും, കോടോം ബേളൂരില്‍ 5200 വീടുകള്‍ക്ക് 15 കോടി രൂപയും, പനത്തടിയില്‍ 1200 വീടുകള്‍ക്ക 5.9 കോടി രൂപയും, ബളാലില്‍ 1220 വീടുകള്‍ക്ക് 6.5 കോടി രൂപയും, കള്ളാറില്‍ 1500 വീട്ടില്‍ ആറ് കോടി രൂപയു വിനിയോഗിച്ചാണ് ജലനിധി ജലവിഭവ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രവര്‍ത്തനം പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലെയും പ്രയാസപ്പെടുന്ന ആളുകളുടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയും.ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഏറ്റവും പ്രധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുഴുവന്‍ ജനങ്ങളുടെയും സഹായവും സഹകരണവുമാണ്. എല്ലാം സര്‍ക്കാര്‍ മാത്രം സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്ന് വിചാരിക്കാതെ ഈ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത് നാടിന്റെ പൊതു ആവശ്യമാണെന്നും വരും നാളുകളില്‍ നാം നേരിടേണ്ടിവരുന്ന ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിതെന്ന് മനസിലാക്കി എല്ലാവരുയെയും പിന്തുണ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു

ജലജീവന്‍ മിഷന്‍

രാജ്യത്തെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടുകൂടി പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷനിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കേന്ദ്രസംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. പദ്ധതിയുടെ 10 ശതമാനം തുക ഗുണഭോക്തൃ വിഹിതമാണ്. കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലുമായി 2024 ആകുമ്പോഴേക്കും 50 ലക്ഷത്തോളം ഗാര്‍ഹിക ടാപ്പ് കണക്ഷന്‍ പുതിയതായി നല്‍കാനാണ് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 30 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും

ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലെ 2,53,522 ഭവനങ്ങളില്‍ 40,141 വീടുകള്‍ക്ക് നിലവില്‍ ശുദ്ധ ജല കണക്ഷന്‍ ലഭ്യമാണ്. ശേഷിക്കുന്ന 2,13,381 വീടുകളിലും ജലജീവന്‍ പദ്ധതിയുടെ ഭാഗമായി 2024 നുള്ളില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. മിഷന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 30 പഞ്ചായത്തുകള്‍ക്കുള്ള പദ്ധതികളാണ് ജില്ലാ ശുചിത്വമിഷന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ 27 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍അതോറിറ്റിയും മൂന്ന് പഞ്ചായത്തുകളില്‍ ജല നിധിയുമാണ് നിര്‍വ്വഹണ ഏജന്‍സി. വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന 27 പഞ്ചായത്തുകളില്‍60,783 ടാപ്പ് കണക്ഷനുകള്‍ സ്ഥാപിക്കാന്‍ 215.27 കോടി രൂപയും ജന നിധി വഴി നടപ്പിലാക്കുന്ന മൂന്ന് പഞ്ചായത്തുകളില്‍ 8,308 ടാപ്പുകള്‍ സ്ഥാപിക്കാനായി 23.87 കോടിരൂപയുടേയും ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.


ആറ് പഞ്ചായത്തുകളിലെ 15,845 ഭവനങ്ങളില്‍ വെള്ളമെത്തും

കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഒഴികെ എല്ലാ പഞ്ചായത്തുകളും ജലജീവന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ 49,168 ഗ്രാമീണ ഭവനങ്ങളില്‍ 7,873 ഭവനങ്ങളില്‍ നിലവില്‍ ശുദ്ധ ജല കണക്ഷന്‍ ലഭ്യമാണ്. ആറ് പഞ്ചായത്തുകളിലായി 15,845 ഭവനങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ കുടിവെള്ളടാപ്പ് കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മടിക്കൈ പഞ്ചായത്തില്‍ നിലവിലുള്ള മടിക്കൈ കുടിവെള്ള പദ്ധതിയില്‍ നി്ന്നും ബാക്കിയുള്ള മുഴുവന്‍ ഭവനങ്ങളിലും (4,925), ബളാല്‍ പഞ്ചായത്തില്‍ നിലവിലുള്ള മാലോത്ത് ബളാല്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ നിന്നും 1,220 ഭവനങ്ങള്‍ക്കും കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ കുടിവെള്ളപദ്ധതിയില്‍ നിന്നും 1,500 ഭവനങ്ങള്‍ക്കും കോടോംബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 5,200 ഭവനങ്ങള്‍ക്കും പനത്തടി പഞ്ചായത്തിലെ പനത്തടി കുടിവെള്ള പദ്ധതിയില്‍ നിന്നും 1200 ഭവനങ്ങള്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ ശുദ്ധജലം എത്തിക്കുക. അജാനൂര്‍ പഞ്ചായത്തിലെ 1,800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ശുദ്ധജല കണക്ഷന്‍ നല്‍കുക.

Keywords:  Kanhangad, news, Kasaragod, Pinarayi-Vijayan, Government, Government is implementing projects for the welfare of all along with the development of the country - CM
 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL