മെച്ചപ്പെട്ട സേവനം നല്‍കുന്ന റവന്യൂ ഉദ്യോഗസ്ഥന്മാരെ ആദരിക്കും
Nov 6, 2012, 18:27 IST
കാസര്‍കോട്: ഓരോ ജില്ലയിലും മെച്ചപ്പെട്ട സേവനം നല്‍കുന്ന റവന്യൂ ഉദ്യോഗസ്ഥന്മാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കളക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥന്മാരുടെ യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 24ന് നടക്കുന്ന റവന്യൂ ദിനത്തിലാണ് ആദരവ് നല്‍കുക. ദുരന്ത നിവാരണങ്ങളിലും മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും റവന്യൂ വകുപ്പ് ജീവനക്കാര്‍ നിസ്തുലമായ സേവനം നടത്തുന്നുണ്ടെങ്കിലും അവര്‍ക്ക് ഒരു അംഗീകാരവും ലഭിക്കുന്നില്ല. പലപ്പോഴും രാപ്പകല്‍ ജോലി ചെയ്താലും പഴിചാരുന്നത് പതിവാണ്. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനം കണ്ടില്ലെന്ന് നടിക്കാനാവില്ല. നല്ല സേവനം ചെയ്യുന്നവരെ അംഗീകരിക്കേണ്ടതുണ്ട് മന്ത്രി പറഞ്ഞു.

Keywords: Kasaragod, Minister, Adoor Prakash, Revenue, Officers, Kerala, Malayalam news