Heritage | 'സർകാർ ആനുകൂല്യങ്ങൾ നൽകിയില്ല'; പൈതൃക പട്ടികയിൽ ഇടം നേടിയ തളങ്കര തൊപ്പി നിർമാണം നിർത്തുന്നു

● തളങ്കര തൊപ്പിക്ക് 200 വർഷത്തെ പഴക്കമുണ്ട്.
● അബൂബക്കർ മുസ്ലിയാരാണ് ഇതിന് അന്താരാഷ്ട്ര പ്രശസ്തി നൽകിയത്.
● 2018-ൽ സംസ്ഥാന സർക്കാർ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
● ഇത് ഒരു കാലത്ത് ദരിദ്രകുടുംബങ്ങളുടെ പ്രധാന വരുമാന മാർഗമായിരുന്നു.
കാസർകോട്: (KasargodVartha) നാടിൻ്റെ പ്രശസ്‌തി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ തളങ്കര തൊപ്പി നിർമാണം അവസാനിപ്പിക്കുന്നു. 200 വർഷത്തോളം തളങ്കരയിലെ അബൂബകർ മുസ്ല്യാരുടെ കുടുംബം പരമ്പരാഗതമായി നിർമിച്ചു പോന്ന തളങ്കര തൊപ്പി പൈതൃക പട്ടികയിൽ ഉൾപ്പെട്ടെങ്കിലും സംസ്ഥാന സർകാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സഹായങ്ങൾ നൽകാത്തതിനാൽ നിർമാണം നിർത്തിവച്ചതായി തളങ്കര തൊപ്പിയുടെ നാലാം തലമുറയിൽ പെട്ട കാസർകോട് നഗരത്തിലെ വസ്ത്രവ്യാപാരി അബ്ദുൽ റഹീം പറഞ്ഞു.
തളങ്കരയിലെ അബൂബകർ മുസ്ലിയാരുടെ കാലത്താണ് തഉങ്കര തൊപ്പിയുടെ പ്രതാപകാലം. 60 വർഷത്തോളം ഇദ്ദേഹം തൊപ്പി നിർമാണത്തിന് നേത്യത്വം നൽകി. കടലും കടന്ന് വിദേശ രാജ്യങ്ങളിലടക്കം വിൽപനക്കെത്തിച്ചു. അസുഖ ബാധിതനായി കിടക്കുമ്പോഴും തൊപ്പിയുടെ പുരോഗതിക്കായി ഏറെ പരിശ്രമിച്ചിരുന്നു. എതാനും വർഷം മുൻപ് ഇദ്ദേഹം വിട പറഞ്ഞതോടെ മകൻ അബ്ദുൽ റഹീം ഇതിൻ്റെ നിയന്ത്രണമേറ്റെടുത്തു. 2018ൽ സംസ്ഥാന സർകാർ പൈതൃക പട്ടികയിലേക്ക് തളങ്കര തൊപ്പിയെയും പ്രഖ്യാപിച്ചു.
ഉദ്യോഗസ്ഥർ തളങ്കരയിലെത്തി തൊപ്പി നിർമാണ കേന്ദ്രം പരിശോധിക്കുകയും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. തൊപ്പി നിർമാണത്തിനാവശ്യമായ മെഷീൻ, ഷെഡ് തുടങ്ങിയവയും സാമ്പത്തികസഹായവും പ്രഖ്യാപിച്ചെങ്കിലും പിന്നീട് വ്യവസായ വകുപ്പ് തിരി ഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം. 200 വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ കൈകൊണ്ട് വിടുകളിൽ തുന്നിയെടുത്ത് മനോഹരമായ ഡിസൈനുകളിൽ വിപണികളിൽ ലഭ്യമാക്കിയിരുന്ന തളങ്കര തൊപ്പി അക്കാലങ്ങളിൽ ദരിദ്രകുടുംബങ്ങളുടെ പ്രധാന വരുമാനമാർഗമായിരുന്നു.
അബൂബകർ മുസ്ലിയാരുടെ കാലഘട്ടത്തിലാണ് തൊപ്പി ആഗോളപ്രശസ്‌തമായത്. അന്താരാഷ്ട്ര കംപനികളോട് കിട പിടിക്കുന്ന രീതിയിലുള്ള നിർമാണ ചാതുര്യം മൂലം അന്താരാഷ്ട്ര മാർകറ്റുകളിൽ വരെ തളങ്കര തൊപ്പിക്ക് ആവശ്യക്കാറേറി. ചെന്നൈ, ബെംഗ്ളുറു, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ കോസ്മോപോളിറ്റൻ നഗരങ്ങളിലായിരുന്നു ആദ്യകാല വിപണനം. പിന്നീട് ഗൾഫ് രാജ്യങ്ങളിലും, മറ്റ് രാജ്യങ്ങളിലും വിപണിയിടം നേടി.
കാസർകോട് നഗരസഭയുടെ കീഴിൽ തളങ്കര തൊപ്പിയുടെ വ്യാപനത്തിന് കുടിൽ വ്യവസായമാക്കി 2018 ൽ വനിതകൾക്ക് പരിശീലനം നൽകിയിരുന്നു. തളങ്കര സ്വദേശി അബൂബകർ എന്ന അക്കിച്ചയായിരുന്നു ഇതിനു നേതൃത്വം നൽകിയിരുന്നത്. പിന്നീട് ആവശ്യമായ മെറ്റീരിയൽ കിട്ടാതെ പരിശീലനം പാതിവഴിയിൽ നിർത്തുക യായിരുന്നു. ന്യൂനപക്ഷ സമുദായത്തിൻ്റെ പൈതൃക പട്ടികയിൽ ഇടം നേടിയ അപൂർവം സംരംഭങ്ങളിലൊന്നായ തളങ്കര തൊപ്പിയും കാലത്തിൻ്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാകുമ്പോൾ, ഒരു നാടിന്റെ സംസ്ക്യതി കൂടിയാണ് ഇല്ലാതാകുന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Thalangara hat making, which made it to the heritage list, is being stopped due to the lack of necessary assistance from the state government. This traditional industry, which has been running for 200 years, is facing extinction.
#ThalangaraHat #Heritage #Tradition #KeralaCulture #Handicrafts #Kasaragod