city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രതീക്ഷയുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സന്ദര്‍ശനം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ചത് ജില്ലയിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷയേകുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ട പലരും നീതിക്കും സഹായത്തിനും വേണ്ടി ഓരോ വാതിലുകളും മുട്ടുന്നതിനിടയിലാണ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലി, ലോ സെക്രട്ടറി രാമരാജ പ്രേമപ്രസാദ് എന്നിവരടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്ന് കാസര്‍കോട്ടെത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവരെപോലും ഒഴിവാക്കില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പ്രതീക്ഷയുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ സന്ദര്‍ശനംഎന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നിരവധി സംഘടനകള്‍ സമര പാതയിലായിരുന്നു. ഇതെല്ലാം ഉള്‍കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ പുതിയ സമിതിയെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. അര്‍ഹതയുള്ള എല്ലാവര്‍ക്കും സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

Related News: 
എന്‍ഡോസള്‍ഫാന്‍: എല്ലാവര്‍ക്കും ആനുകൂല്യം കിട്ടും: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

Keywords:  Kasaragod, Endosulfan, Victims, Patient, Kerala, Justice Ramachandran Nair, Report, Government, Central Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia