സര്‍ക്കാര്‍ അറിയിപ്പുകള്‍ 31.05.2013
May 31, 2013, 13:38 IST
മത്സ്യത്തൊഴിലാളികളുടെ 3.56 കോടി രൂപ എഴുതി തളളി
കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ജില്ലയിലെ 3,250 മത്സ്യത്തൊഴിലാളികളുടെ 3.56 കോടി രൂപാ വായ്പ എഴുതി തളളി. 2007 ഡിസംബര്‍ 31 വരെ വിവിധ മത്സ്യ സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത 2,949 പേരുടെ കുടിശിക തുകയായ 289.22 ലക്ഷം രൂപയും എന്‍.ബി.സി, എഫ്.ഡി.സി, എന്‍.എം.ഡി.എഫ്.സി പദ്ധതി പ്രകാരം വായ്പ എടുത്ത് 301 ഗുണഭോക്താക്കളുടെ 66.55 ലക്ഷം രൂപയുമാണ് എഴുതി തളളിയത്.
ജില്ലയില്‍ മത്സ്യഫെഡ് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 9534 മത്സ്യത്തൊഴിലാളികള്‍ക്ക് 24 സംഘങ്ങള്‍ മുഖേന 1317.43 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംയോജിത മത്സ്യ വികസന പദ്ധതി പ്രകാരം മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങാന്‍ 199 ലക്ഷം രൂപ വായ്പ അനുവദിച്ചു. പ്രവര്‍ത്തന മൂലധനമായ 87 ലക്ഷവും വായ്പയായി അനുവദിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി പലിശ രഹിത വായ്പകള്‍ അനുവദിച്ചു. പദ്ധതിയനുസരിച്ച് 3088 മത്സ്യ വിപണന തൊഴിലാളികള്‍ക്ക് 581.80 ലക്ഷം രൂപ വായ്പയായി വിതരണം ചെയ്തു. ദേശീയ പിന്നോക്ക സമുദായ ധനകാര്യ വികസന കോര്‍പറേഷനില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനു 38 ലക്ഷം രൂപാ വായ്പ അനുവദിച്ചു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മുഖേന ന്യൂനപക്ഷ സമുദായത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 29.25 ലക്ഷം വായ്പ അനുവദിച്ചു.
മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരം 265 ലക്ഷം രൂപ വായ്പ അനുവദിച്ചു. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.
മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ 2012-13 വര്‍ഷത്തില്‍ 5717 പേരെ അംഗങ്ങളാക്കി. 2011-12 വര്‍ഷത്തില്‍ 5228 അംഗങ്ങളുണ്ടായിരുന്നു. ഇതില്‍ മരണപ്പെട്ട ആറു പേരുടെ കുടുംബത്തിനു മൂന്നു ലക്ഷം വീതം ഇന്‍ഷൂറന്‍സ് തുക അനുവദിച്ചു. 2013-14 വര്‍ഷത്തില്‍ നഷ്ടപരിഹാര തുക അഞ്ച് ലക്ഷമായി വര്‍ധിപ്പിച്ചു. മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെടുന്ന മത്‌സ്യത്തൊഴിലാളികളുടെ കുടുംബത്തിനു മത്സ്യഫെഡ് ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം സഹായധനം നല്‍കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഈ പദ്ധതി പ്രകാരം 30 മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനു സഹായധനം അനുവദിച്ചു. കൂടാതെ മരണാനന്തര ചടങ്ങിനായി 5000 രൂപാ വീതവും അനുവദിച്ചു. വ്യാസ സ്റ്റോറില്‍ നിന്നു എഞ്ചിന്‍, വല,മോട്ടോര്‍ തുടങ്ങിയ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക സബ്‌സിഡിയും അനുവദിച്ചു വരുന്നുണ്ട്.
ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം ജില്ലയില്‍ കാളാഞ്ചി മത്സ്യക്കൃഷി തുടരുന്നതിനു 50 ലക്ഷം രൂപാ അനുവദിച്ചു. 10 പേരടങ്ങുന്ന സ്വയം സഹായ ഗ്രൂപ്പിലെ 10 ഗ്രൂപ്പുകള്‍ക്കാണ് സഹായധനം ലഭിച്ചത്. പടന്ന കടപ്പുറം, മടക്കര പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനം
ജില്ലയില്‍ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതിയില്‍പെട്ട 50 യുവതി യുവാക്കള്‍ക്ക് ധന്വന്തരി കേന്ദ്രത്തിന്റെ സഹായത്തോടെ പട്ടികജാതി വികസന വകുപ്പ് പി.എസ്.സി പരീക്ഷ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. കാസര്‍കോട് വിദ്യാനഗറില്‍ വെച്ചാണ് പരിശീലനം. പ്രായം 18 നും 40 നും മദ്ധ്യ. ദിവസം 75 രൂപ നിരക്കില്‍ യാത്രാ ചെലവ് ലഭിക്കും. മൂന്നു മണിക്കൂര്‍ വീതം 35 ദിവസമാണ് പരിശീലനം. ക്ലാസുകള്‍ ജൂണ്‍ രണ്ടാംവാരം ആരംഭിക്കും. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസയോഗ്യത, നേറ്റിവിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി ജൂണ്‍ ആറിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ആഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 04994-256162.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ടോയ്‌ലെറ്റ് നിര്‍മിക്കുന്നതിന് മത്സര സ്വഭാവമുളള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് മുമ്പായി ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍.ആര്‍.എച്ച്.എം എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് എന്‍.ആര്‍.എച്ച്.എം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0467-2209466.
മഴക്കാലം: കവര്‍ച്ചക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ്
മഴക്കാലത്ത് ഭവനഭേദനം നടത്തുവാന്‍ കൂടുതല്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വീട് പൂട്ടിയിട്ട് പുറത്തു പോകുന്നവര്‍ പൂട്ടിയിട്ട വീട്ടിലേക്കുളള വഴിയും വീട്ടിലെ ഫോണ്‍ നമ്പരും അവരുടെ ബന്ധപ്പെടാവുന്ന നമ്പരും സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. പണി ആയുധങ്ങള്‍, കത്തി തുടങ്ങിയ വീട്ടു പരിസരത്ത് അലക്ഷ്യമായി വെക്കാതിരിക്കുക. വാതിലുകളും ജനലുകളും കുറ്റികളും ലോക്കുകളുമിട്ട് വീട് ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. സ്വര്‍ണ്ണാഭരണങ്ങള്‍, പണം തുടങ്ങിയവ പൂട്ടിയിട്ട വീട്ടില്‍ സൂക്ഷിക്കരുത്. അയല്‍ക്കാരായ വിശ്വസ്തരോട് യാത്രയെക്കുറിച്ച് പറയുകയും വീടും പരിസരവും ശ്രദ്ധിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക. രാത്രികാലത്ത് വീടിന്റെ പുറമെയുളള ലൈറ്റുകള്‍ തെളിച്ചിടുകയും അകത്തുളള ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്യുക.
പാല്‍ക്കാരന്‍, പത്രക്കാരന്‍ തുടങ്ങി ദിവസേന വീടുമായി ബന്ധപ്പെടുന്നവരോട് ഇത്ര ദിവസത്തേക്ക് അവ ആവശ്യമില്ല എന്ന മുന്‍കൂട്ടി അറിയിക്കണം. അപരിചിതരായ ആരെങ്കിലും വീടും പരിസരവും നിരീക്ഷിക്കുന്നതായി കണ്ടാല്‍ വിവരം പോലീസിലെ ടോള്‍ ഫ്രീ നമ്പറായ 100, 1090, 9846100100 എന്നീ നമ്പറുകളില്‍ അറിയിക്കുക. വീടുകളില്‍ സാധനങ്ങള്‍ വില്‍പന നടത്തുന്നതിനും വീട്ടുപകരണങ്ങല്‍ റിപ്പയര്‍ ചെയ്യുന്നതിനും വരുന്ന അപരിചിതരെ പ്രത്യേകം ശ്രദ്ധിക്കണം. അപരിചിതര്‍ ആരെങ്കിലും അടുത്തു താമസിക്കുവാന്‍ വരികയാണെങ്കില്‍ വിവരം പോലീസിനെ അറിയിക്കുക. ആക്രി സാധനങ്ങള്‍ പെറുക്കുവാന്‍ വരുന്ന നാടോടികളെ പ്രത്യേകം നിരീക്ഷിക്കണം.
പ്രശ്‌നബാധിത മേഖലയില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ എം.എല്‍.എ ഫണ്ട്
ജില്ലയിലെ പ്രശ്‌ന ബാധിതമേഖലയില്‍ നിരീക്ഷക്കണം ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നു. ഇതിനായി കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖ് എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപാ വീതം അനുവദിച്ചു. പ്രത്യേക ഫണ്ടായാണ് തുക അനുവദിച്ചത്.
ജില്ലാ പോലീസ് സംവിധാനം പ്രശ്‌ന ബാധിതമേഖലകളില്‍ നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കുന്നതിന് ആരംഭിച്ച നടപടികളുടെ ഭാഗമായണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത്. പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.
സ്‌ക്കൂളില്‍ സീറ്റൊഴിവ്
കാഞ്ഞങ്ങാട് ഗവ.ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂള്‍ ഫോര്‍ ഗേള്‍സില്‍ എട്ടാം ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌ക്കൂള്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ ഏഴാം ക്ലാസ് പാസായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക.
കാറഡുക്ക ബ്ലോക്കില്‍ 6000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യും
ലോക പരിസ്ഥിതി ദിനം ജൂണ്‍ അഞ്ചിന് വിവിധ പരിപാടികളോടെ ആചരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി നീര്‍ത്തട കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള പരിശീലന പരിപാടി ജൂണ്‍ 3,4,5,8 തീയതികളിലായി കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ നടക്കും. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ 14 നീര്‍ത്തടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുണ്ടംകുഴിയിലും മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഒരു നീര്‍ത്തട കമ്മിറ്റിയിലുള്ളവര്‍ക്ക് കാനത്തൂരിലും പരിശീലനം നല്‍കും. ജൂണ്‍ അഞ്ചിന് മണ്ണ്, ജലം, ജൈവസമ്പത്ത് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പരിപാടിയില്‍ നീര്‍ത്തട പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ വീടുകളിലേക്കുള്ള 6000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിപാടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ) ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
കേരള പ്രസ് അക്കാദമി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ്, ടി.വി. ജേര്‍ണലിസം പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ ഫുള്‍ടൈം കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് പ്രവേശന യോഗ്യത. അവസാന വര്‍ഷം ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2013 മേയ് ഒന്നിന് 27 വയസ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസിളവുണ്ട്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും പ്രസ് അക്കാദമിയുടെ www.pressacademy.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നല്‍കുമ്പോള്‍ സെക്രട്ടറി, കേരള പ്രസ് അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300രൂപയുടെ (പട്ടിക വിഭാഗം 150രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30 നകം അക്കാദമി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0484- 2422275, 2422068.
വാഹനം ലേലം ചെയ്യും
ആരോഗ്യ വകുപ്പിന്റെ കെ.എല്‍ 01-442 എന്ന 1996 മോഡല്‍ മെട്ടാഡോര്‍ വാഹനം ജൂണ്‍ 18 നു രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട്ടുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലേലം ചെയ്യുന്നതാണ്. ലേലം സംബന്ധിച്ച വിവരങ്ങള്‍ ഡി എം ഒ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0467-2203118.
ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച മത്സ്യസമൃദ്ധി പദ്ധതിയില്‍ ശുദ്ധജല മത്സ്യകൃഷി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കി മത്സ്യക്കുഞ്ഞുങ്ങളെ കൈപ്പറ്റിയവരും താല്‍പര്യമുളള പുതിയ കര്‍ഷകരും നിര്‍ദിഷ്ട അപേക്ഷ ഫോറത്തില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലപ്പെട്ട അക്വാ കള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന ജൂണ്‍ 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ശുദ്ധജല മത്സ്യകൃഷി പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളേയും സൗജന്യമായി നല്‍കും.
ആന്റിനര്‍ക്കോട്ടിക് അവാര്‍ഡ് 2013 എന്‍ട്രികള്‍ ക്ഷണിച്ചു
ആന്റിനര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ നല്‍കുന്ന ആന്റിനര്‍ക്കോട്ടിക് അവാര്‍ഡ് 2013 ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. വിവിധ രംഗങ്ങളിലായി ഏഴ് അവാര്‍ഡുകളാണ് നല്‍കുന്നത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സാംസ്‌ക്കാരികം സ്ത്രീശാക്തീകരണം, പൊതുസേവനം എന്നീ രംഗങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തന പരിചയമുളള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ട്രികള്‍ അയക്കാം. വ്യക്തികള്‍ എന്‍ട്രിയോടൊപ്പം രണ്ട് കളര്‍ ഫോട്ടോകളും അയക്കണം.
എന്‍ട്രികള്‍ ജൂണ്‍ 15 നകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആന്റിനര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ റീജിയണല്‍ ഓഫീസ് എ.ആര്‍ ബില്‍ഡിംഗ്, കട്ടാക്കട,തിരുവനന്തപുര, 695572 എന്ന വിലാസത്തില്‍ കിട്ടണം. ഫോണ്‍ 9446103990, 9496545681.
പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട: സ്‌ക്കൂള്‍ രജിസ്‌ട്രേഷന്‍
ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേക്ക് പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷനു വേണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷിക്കാം. കായികതാരങ്ങള്‍ക്ക് ആവശ്യമായ സ്‌ക്കൂളിന്റെ കോഡ് നമ്പര്‍, പഠിക്കുവാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സിന്റെ കോഡ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് രജിസ്ട്രര്‍ ചെയ്ത സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും വെരിഫിക്കേഷന്‍ ചെയ്ത ലഭിച്ച സര്‍ട്ടിഫിക്കറ്റിലുളള സ്‌പോര്‍ട്‌സ് നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. ശേഷം ലഭിക്കുന്ന പ്രിന്റ്ഔട്ട്, റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിനുശേഷം അഡ്മിഷന്‍ ലഭിച്ച സ്‌ക്കൂളില്‍ നല്‍കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
ആരോഗ്യ ഇന്‍ഷൂറന്‍സ് ഫോട്ടോ എടുക്കുന്നു
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് കാര്‍ഡിനുളള ഫോട്ടോയെടുപ്പ് വിവിധ പഞ്ചായത്തുകളില്‍ നടക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ കുടുംബാംഗങ്ങളോടൊപ്പം നിര്‍ദിഷ്ട സെന്ററുകളില്‍ ഹാജരാകണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ ബദിയഡുക്ക പഞ്ചായത്ത് ഹാള്‍, രണ്ട്, മൂന്ന്, നാല് തീയതികളില്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളുകളിലും ബളാല്‍ പഞ്ചായത്ത് സാംസ്‌കാകരിക നിലയങ്ങലിലും നടക്കും. അഞ്ച്, ആറ് തീയതികളില്‍ കാറഡുക്ക പഞ്ചായത്ത് ഹാള്‍, ആറ്, ഏഴ് തീയതികളില്‍ കളളാര്‍, പനത്തടി പഞ്ചായത്ത് ഹാളിലും ആറ്, ഏഴ്, എട്ട് തീയതികളില്‍ കോടോംബേളൂര്‍ പഞ്ചായത്തിലും മൂന്ന്, നാല് തീയതികളില്‍ മഞ്ചേശ്വരം പഞ്ചായത്ത് ഹാളിലും ഫോട്ടോ എടുക്കുന്നതാണ്.
പത്താംതരം തുല്യത രജിസ്‌ട്രേഷന്‍
സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കി വരുന്ന 10-ാം തരം തുല്യതാ കോഴ്‌സിന്റെ എട്ടാമത് ബാച്ചിലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 17 വയസ് പൂര്‍ത്തിയായവരും ഏഴാം ക്ലാസ് ജയിച്ചവരും ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുളളവര്‍ കാസര്‍കോട് നഗരസഭയുടെ പരിധിയിലുളള നെല്ലിക്കുന്ന് വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍- 9544090169.
ശക്തമായ കാറ്റിനു സാധ്യത
അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും പടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഇംഹാന്‍സ് മാനസികാരോഗ്യ ക്യാമ്പുകള്‍
കാസര്‍കോട് ജനറല്‍ ആശുത്രിയുടെ സാമൂഹ്യ മാനസികാരോഗ്യ ക്യാമ്പുകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. ജൂണ്‍ 1, 15, 22, 29 തീയതികളില്‍ ജനറല്‍ ആശുപത്രിയിലും ആറിന് ഉദുമ പി എച്ച് സി, എഴിന് ചിറ്റാരിക്കാല്‍ പി എച്ച് സി കളിലും 11 ന് ബേഡഡുക്ക, 12 ന് ബദിയടുക്ക, 13 ന് മംഗല്‍പ്പാടി, 14 ന് പനത്തടി, 18 ന് മഞ്ചേശ്വരം, 20 ന് കുമ്പള, 21 ന് നീലേശ്വരം, 25 ന് പെരിയ, 26 ന് തൃക്കരിപ്പൂര്‍, 27 ന് മുളിയാര്‍, 28 ന് ചെറുവത്തൂര്‍ എന്നീ സി.എച്ച്.സികളിലും ക്യാമ്പ് നടത്തും.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News