സര്‍ക്കാര്‍ അറിയിപ്പുകള്‍ 26.03.2014
Mar 26, 2014, 11:00 IST
സ്ഥാനാര്‍ത്ഥികളുടെ ചെലവ് പരിശോധന തീയതി നിശ്ചയിച്ചു
വിദ്യാര്‍ത്ഥിനികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഇന്ന്
കാസര്‍കോട്: കാസര്‍കോട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് , ജില്ലാ യുവജന കേന്ദ്രം, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് കരിയര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സുമായി സഹകരിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന കരിയര്‍ ഗൈഡന്ഡസ് സെമിനാര്‍ ഇന്ന് (മാര്‍ച്ച് 27) ന് നടക്കും. പ്രശസ്ത കരിയര്‍ ഗുരു പി.ആര്‍ വെങ്കിട്ടരാമന്‍ ക്ലാസ്സെടുക്കും. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
പോലീസ് ക്യാമ്പിലെ ആറു വാഹനങ്ങള്‍ ലേലം ചെയ്യും
കാസര്‍കോട്: ജില്ലാ പോലീസിന്റെ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളളതും, പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതുമായ ആറു വാഹനങ്ങള്‍ മെയ് 15 ന് 11 മണിക്ക് ലേലം ചെയ്യുന്നതാണ്. 1995 മോഡല്‍ ഐഷര്‍ ബസ്, 2002 മോഡല്‍ നാലു മഹീന്ദ്ര ജീപ്പുകള്‍, ഒരു ടയോട്ട ക്വാളിസ് വാന്‍ എന്നിവയാണ് ലേലം ചെയ്തു വില്‍പ്പന നടത്തുന്നത്. ദര്‍ഘാസുകള്‍ മെയ് 13 നകം ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണം.
അംഗപരിമിതര്‍ ഹാജരാകണം
കാസര്‍കോട്: 2004 മുതല്‍ 2006 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 179 ദിവസം താല്‍ക്കാലികമായി ജോലി ചെയ്ത അംഗപരിമിതരായ ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ മൂന്നിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഔദ്യോഗിക ഭാഷാ സെമിനാര്‍ നാളെ
കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക ഭാഷാ സെമിനാര്‍ നാളെ മാര്‍ച്ച് (28) രാവിലെ 11 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എ.ഡി.എം ഒ. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യും, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിക്കും. മലയാളം ഔദ്യോഗിക ഭാഷ ആശയവും അനുഭവവും എന്ന വിഷയത്തില്‍ മായിപ്പാടി ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി കൃഷ്ണകുമാര്‍ വിഷയം അവതരിപ്പിക്കും.
കുടിവെളള വിതരണം ഭാഗികമാകും
കാസര്‍കോട്: കാസര്‍കോട് ശുദ്ധജലവിതരണ പദ്ധതിയുടെ (പമ്പിങ്ങ് മെയിന്‍) പ്രധാന പൈപ്പുലൈന്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 27 മുതല്‍ 30 വരെ വെളളം ഭാഗികമായി മാത്രമെ വിതരണം ചെയ്യുകയുളളൂവെന്ന് കേരള ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ഹാജരാക്കണം
കാസര്‍കോട്: കേരള ബീഡി-ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ബീഡി-ചുരുട്ടു പെന്‍ഷന്‍കാരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഒഴികെ മറ്റ് ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ട് എടുക്കുകയും അക്ഷയ കേന്ദ്രത്തില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുളള പെന്‍ഷന്‍കാര്‍ ഏപ്രില്‍ അഞ്ചിനകം ബ്രാഞ്ചിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ് എന്നിവ രേഖപ്പെടുത്തുന്നതിനായി ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. പാസ്സ് ബുക്കിന്റെ പകര്‍പ്പില്‍ സ്വന്തം പേരും പെന്‍ഷന്‍ നമ്പറും എഴുതണം. പാസ്സ ബുക്കിന്റെ പകര്‍പ്പ് ഹാജരാക്കാത്തവര്‍ക്ക് ഏപ്രില്‍ മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതല്ല എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2706133.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍