സര്‍ക്കാര്‍ അറിയിപ്പുകള്‍ 25.08.2016
Aug 25, 2016, 11:13 IST
ജില്ലാ പഞ്ചായത്ത് സോളാര്‍ പവര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
(www.kasargodvartha.com 25/08/2016) ജില്ലാ പഞ്ചായത്തിന്റെ സോളാര്‍ പവര്‍ പ്ലാന്റ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ സ്വയംപര്യാപ്തമാക്കുക, വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ ഉപയോഗം കഴിച്ച് ബാക്കി വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കുക എന്ന സാമൂഹിക പ്രതിബദ്ധതയോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ 15 കെ വി സൗരോര്‍ജ്ജ പ്ലാന്റാണ് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 25 വര്‍ഷമാണ് പ്ലാന്റിന്റെ കാലാവധി.
15.25 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. ഒന്നരമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയ്ത പ്ലാന്റില്‍ നിന്ന്് ഇതിനകം 9,800 യൂണിറ്റ് വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഗ്രിഡിലേക്ക് നല്‍കിയിട്ടുണ്ട്. ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റ് ആണ് ഇത്. ബാറ്ററി അധിഷ്ഠിത പ്ലാന്റിന് മൂന്ന് വര്‍ഷത്തിനകം ബാറ്ററി മാറ്റേണ്ടതിനാല്‍ ചെലവ് കൂടും. മതിയായ സൂര്യപ്രകാശം ലഭിക്കുന്ന തെളിഞ്ഞ കാലാവസ്ഥയില്‍ ഇവിടെ 15 കെ വി വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ആവിഷ്‌കരിച്ച പദ്ധതിയാണിത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ അബൂബക്കര്‍, അഡ്വ. എ പി ഉഷ, അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, അഡ്വ. കെ ശ്രീകാന്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ബാലഗോപാല്‍, കെ എസ് ഇ ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി സുരേന്ദ്ര എന്നിവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി സ്വാഗതവും എല്‍ എസ് ജി ഡി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം വി ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
കരമണല്‍ ഖനനം നിര്‍ത്താന്‍ ഉത്തരവ്
ഉദിനൂര്‍ വില്ലേജില്‍ റീസര്‍വ്വെ നമ്പര്‍ 211/1 എയിലും 205/ പാര്‍ട്ടിലും പെട്ട കൊക്കാക്കടവ് എന്ന സ്ഥലത്ത് ജില്ലാ ജിയോളജിസ്റ്റ് അനുവദിച്ചിരുന്ന കരമണല്‍ ഖനനം ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
11 പേര്‍ക്ക് നിയമാനുസൃത രക്ഷകര്‍ത്താവിനെ നിയമിച്ചു
നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിംഗില്‍ 11 പേര്‍ക്ക് നിയമാനുസൃത രക്ഷാകര്‍ത്താവിനെ നിയമിച്ച് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു ഉത്തരവായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയ വൈകല്യങ്ങള്‍ ബാധിച്ച 17 പേരുടെ അപേക്ഷയിലാണ് ഹിയറിംഗ് നടത്തിയത്. അഞ്ചു പേരുടെ അപേക്ഷ അടുത്ത ഹിയറിംഗിലേക്ക് മാറ്റി. ഹിയറിംഗില്‍ കണ്‍വീനര്‍ കെ വി രാമചന്ദ്രന്‍, മെമ്പര്‍ ഇ കെ കൃഷ്ണന്‍ നായര്‍, നാഷണല്‍ ട്രസ്‌ററ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ആര്‍ വേണുഗോപാലന്‍ നായര്‍, ഡി എല്‍ എസ് എ മെമ്പര്‍ സെക്രട്ടറി ഫിലിപ്പ് തോമസ്, ജില്ലാ രജിസ്ട്രാര്‍ കെ സി മധു, ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി ഡോ. ആശ, അംഗങ്ങളായ പി വത്സരാജ്, എ ടി ശശി, സര്‍ക്കാരേതരസ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ ബീന സുകു, എ ബി ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
നീര്‍പക്ഷി സര്‍വ്വെ പൂര്‍ത്തിയായി
ജില്ലയില്‍ നീര്‍പക്ഷികളുടെ സര്‍വ്വെ പൂര്‍ത്തിയായി. രണ്ടു ദിവസമായി സാമൂഹ്യവനവല്‍ക്കരണ വിഭാഗവും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, മലബാര്‍ അവയര്‍നെസ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് എന്നിവയുടെ സഹകരണത്തോടെ 18 കേന്ദ്രങ്ങളിലായിട്ടാണ് നീര്‍പക്ഷികളുടെ കണക്കെടുപ്പ് പൂര്‍ത്തീകരിച്ചത്. കാലാവസ്ഥാ വ്യതിയാനവും തണ്ണീര്‍ത്തടങ്ങളുടെ നാശവും ജീവകുലത്തെ തന്നെ ബാധിക്കുന്നതാണ്. തണ്ണീര്‍ തടങ്ങളുടെ പരിപാലനവും സംരക്ഷണവും നീര്‍പക്ഷികളുടെ വംശവര്‍ദ്ധനവിന് കാരണമാകും. ജില്ലയില്‍ പാതിരാകൊക്ക്, ചെറുതും വലുതുമായ നീര്‍കാക്കകള്‍, കുള കൊക്ക് എന്നിവയാണ് സര്‍വ്വെയില്‍ കണ്ടെത്തിയത്. ജില്ലയില്‍ നീര്‍പക്ഷികള്‍ ചേക്കേറുന്നത് പാതയോരത്തെ മരങ്ങളിലും മറ്റുമായതിനാല്‍ അവയുടെ സംരക്ഷണവും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഉളിയത്തടുക്കയില്‍ നടന്ന സര്‍വ്വെ ഉദ്ഘാടന ചടങ്ങില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ് പറഞ്ഞു.
വന്യജീവി ഗവേഷകനായ ആര്‍ റോഷ്‌നാഥ്, കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ സചിന്‍ ചന്ദ്രന്‍, ആര്‍ സുധീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് എന്‍ രാജേഷ്, എ കെ ജെയിംസ്, കെ സുനില്‍ കുമാര്‍, എന്‍ വി സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മന്ത്രി ഇ ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച ജില്ലയില്‍
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് പെരിയയില്‍ സായിഭവന പദ്ധതി ഓഫീസ് ഉദ്ഘാടനം ചെയ്യും. 10 മണിക്ക് സ്വാതന്ത്ര്യസമര സേനാനി കെ മാധവന്റെ 102-ാം ജന്മവാര്‍ഷികദിനാഘോഷ പരിപാടികളില്‍ നെല്ലിക്കാട്ട്. 11 മണിക്ക് കക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പാര്‍ലമെന്ററി അഫയേഴ്‌സ് വകുപ്പിന്റെ ശില്പശാല ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് കളക്ടററ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനം. 4.30 ന് ഉദുമയിലും ആറ് മണിക്ക് കാഞ്ഞങ്ങാട് റസ്‌ററ് ഹൗസിലും പരിപാടികളില്‍ പങ്കെടുക്കും.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, പിജിഡിസിഎ,ബി.സി.എ. അപേക്ഷകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ,ബയോഡാറ്റ എന്നിവ സഹിതം ഈ മാസം 30 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
ലേലം ചെയ്യും
മഞ്ചേശ്വരം താലൂക്കിലെ റീസര്‍വ്വെ നമ്പര്‍ 285/1 ല്‍പ്പെട്ട 0.02.300 ഏക്കര്‍ സ്ഥലം സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് കുഞ്ചത്തൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
ബോധവല്‍ക്കരണ ക്ലാസ് നടത്തി
സമഗ്രമായ തൊഴില്‍ സാധ്യത ഉറപ്പാക്കി യുവജനങ്ങളെ സ്വയം തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്നതിന് വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ചെറുവത്തൂര്‍ പഞ്ചായത്തില്‍ സംരംഭകത്വ വികസന ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നായി എഴുപതോളം എ ഡി എസ് അംഗങ്ങള്‍ പങ്കെടുത്ത പരിപാടി വൈസ് പ്രസിഡണ്ട് സി വി പ്രമീള ഉദ്ഘാടനം ചെയ്തു.
ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി വത്സന്‍ ക്ലാസ്സെടുത്തു. പഞ്ചായത്തിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ മാധവി കൃഷ്ണന്‍, പി വത്സല, കെ വി കുഞ്ഞിരാമന്‍, ഒ വി നാരായണന്‍, കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ട്രസ്റ്റി നിയമനം
കാസര്‍കോട് താലൂക്കിലെ കൊളത്തൂര്‍ ഗ്രാമത്തിലെ വിളക്കുമാടം ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തിന്റെ, ക്ഷേത്രത്തോട് ചേര്‍ന്ന പ്രത്യേക ദാനസ്വത്തിന്റെ ട്രസ്റ്റിയായി നിയമിക്കുന്നതിന അപേക്ഷ ക്ഷണിച്ചു.
ക്ഷേത്രത്തില്‍ നിന്നും ആറ് കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഹോസ്ദുര്‍ഗ് താലൂക്കിലെ പനയാല്‍, ഉദുമ, ബാര, പെരിയ ഗ്രാമത്തില്‍പ്പെട്ട ഹിന്ദുമതം ആചരിക്കുന്ന ആളുകളില്‍ നിന്ന് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സെപ്റ്റംബര്‍ 19 നകം ലഭിക്കണം. അപേക്ഷാ ഫോറം നീലേശ്വരത്തുളള അസി. കമ്മീഷണറുടെ ഓഫീസില്‍ നിന്നും ലഭിക്കും. അസി. കമ്മീഷണറുടെ മെയ് നാലിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
കെല്‍ട്രോണില്‍ മെഗാ ജോബ് ഫെയര്‍
ബി ഇ, ബി ടെക്, എം സി എ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണിന്റെ വിവിധ നോളേജ് സെന്ററുകളില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. ഇന്ന് (26) രാവിലെ 10.30 ന് കോഴിക്കോട് കെല്‍ട്രോണ്‍
നോളജ് സെന്റര്‍ മാങ്കാവിലും നാളെ (27) രാവിലെ 10.30 മുതല്‍ തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, വഴുതക്കാട്, 28 ന് രാവിലെ 10.30 ന് എറണാകുളം കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, കത്രിക്കടവ് എന്നിവിടങ്ങളിലുമാണ് റിക്രൂട്ട്‌മെന്റ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745517898 (കോഴിക്കോട്), 9207811878 (തിരുവനന്തപുരം), 9207811879 (എറണാകുളം).
രജിസ്‌ട്രേഷന്‍ സൗജന്യമാണ.് റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേര്,യോഗ്യത,അഡ്രസ്സ് എന്നിവ 7736232096 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക.
പി എസ് സി പരീക്ഷ കേന്ദ്രത്തില്‍ മാറ്റം
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസി. സെയില്‍സ്മാന്‍ തസ്തികയിലേക്ക് നാളെ (27) ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ കോഴിക്കോട് ജില്ലയില്‍ നടത്തുന്ന ഒ എം ആര്‍ പരീക്ഷയ്ക്ക് ഗവ. ഗേള്‍സ് എച്ച് എസ് എസ് കൊയിലാണ്ടി സെന്റര്‍ 1 ല്‍ പരീക്ഷാകേന്ദ്രം അനുവദിച്ച ഡി 131401 മുതല്‍ ഡി131700 വരെ രജിസ്റ്റര്‍ നമ്പര്‍ ഉളള ഉദ്യോഗാര്‍ത്ഥികളെ ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ് എന്‍ ഡി പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കൊയിലാണ്ടി എന്ന കേന്ദ്രത്തിലേയ്ക്കും ഗവ. ഗേള്‍സ് എച്ച് എസ് എസ് കൊയിലാണ്ടി സെന്റര്‍-2 ല്‍ പരീക്ഷ കേന്ദ്രം അനുവദിച്ച ഡി 131701 മുതല്‍ ഡി 131900 വരെ രജിസ്റ്റര്‍ നമ്പറുളള ഉദ്യോഗാര്‍ത്ഥികളെ ഗവ. മാപ്പിള വി എച്ച് എസ് എസ് കൊയിലാണ്ടി സെന്റര്‍ -2 എന്ന കേന്ദ്രത്തിലേയ്ക്കും പരീക്ഷ എഴുതുന്നതിന് പരീക്ഷാകേന്ദ്രം മാറ്റി.
എന്നാല്‍ ഡി 100001 മുതല്‍ ഡി 100300 വരെയും ഡി 100301 മുതല്‍ ഡി 100500 വരെയും രജിസ്റ്റര്‍ നമ്പരിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ മാറ്റമില്ലെന്നും ഗവ. ഗേള്‍സ് എച്ച് എസ് എസ് കൊയിലാണ്ടി പരീക്ഷാ കേന്ദ്രം 1,2 ല്‍ തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസര്‍ അറിയിച്ചു.
യോഗം
നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്ര പ്രസിദ്ധമായ വിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനുളള ആലോചനാ യോഗം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ 26ന് മൂന്ന് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എല്ലാവര്‍ക്കും ശുചിമുറി പദ്ധതി മന്ത്രി അവലോകനം ചെയ്യും
തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത ഗ്രാമപഞ്ചായത്തുകളായി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളെയും പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായുളള അവലോകന യോഗം 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. യോഗത്തില്‍ തെരുവ് നായ്ക്കളുടെ വന്ധ്യകരണത്തിനുള്ള എബിസി പദ്ധതി സംബന്ധിച്ചും എം എന്‍ ലക്ഷംവീട് കോളനി പുനരധിവാസ പദ്ധതി സംബന്ധിച്ചും മന്ത്രി ഇ ചന്ദ്രശേഖരന്‍ അവലോകനം നടത്തും.
ഒറ്റത്തവണ പ്രമാണ പരിശോധന
വിദ്യാഭ്യാസ വകുപ്പില്‍ ജില്ലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (യു പി എസ് ) മലയാളം മാധ്യമം തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടേയും ഒറ്റത്തവണ പ്രമാണ പരിശോധന ഈമാസം 29, 30, 31 എന്നീ ദിവസങ്ങളല്‍ ജില്ലാ പി എസ് സി ആഫീസില്‍ (മുനിസിപ്പല്‍ ഓഫീസ് റോഡ്, പുലിക്കുന്ന്) നടത്തും.
അധ്യാപക ഒഴിവ്
ആലമ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രൈമറി വിഭാഗത്തില്‍ ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (ഫുള്‍ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ (27) രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ദ്രുതവാട്ടവും മഹാളിയും പൊട്ടിപ്പുറപ്പെടാന്‍ സാധ്യത
കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗവും കുരുമുളകിനെ ബാധിക്കുന്ന ദ്രുതവാട്ടവും പൊട്ടിപ്പുറപ്പെടാന്‍ അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കാര്‍ഷിക കോളേജില്‍ ചേര്‍ന്ന കാര്‍ഷിക സാങ്കേതിക വിദ്യ അവലോകന യോഗം വിലയിരുത്തി. ദ്രുതവാട്ട രോഗം മടിക്കൈ, കിനാനൂര്‍ കരിന്തളം, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത് അതിവേഗം പടര്‍ന്നു പിടിക്കാനുളള സാധ്യത ഉണ്ട്. റബ്ബറിന് ഇലപൊഴിയല്‍ രോഗം പല സ്ഥലങ്ങളിലും വ്യാപിച്ചു കഴിഞ്ഞു. ഇലകളില്‍ കറുപ്പു പുളളികള്‍ വീണ് ഇലയും തിരിയും പൊഴിയുക, വളളി വാടുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. നീര്‍വ്വാര്‍ച്ച മെച്ചപ്പെടുത്തുക, തണല്‍ കുറയ്ക്കുക, സംയോജിത വളപ്രയോഗം നടത്തുക എന്നിവ ചെയ്യണം. മിത്ര കുമിളായ ട്രൈക്കോഡര്‍മ്മ മിത്ര ബാക്ടീരിയയായ സ്യൂഡോമോണസ് എന്നിവ ഉപയോഗിക്കണം. രോഗം വന്നു കഴിഞ്ഞാല്‍ പൊട്ടാസ്യം ഫോസ്‌ഫേറ്റ് അഞ്ച് മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വളളികളില്‍ തളിക്കുകയും കുതിര്‍ക്കുകയും ചെയ്യണം. ഒരാഴ്ച ഇടവിട്ട് മൂന്ന്, നാല് തവണ ആവര്‍ത്തിക്കണം.
മഹാളി രോഗം വിള നാശത്തിന് ഇടയാക്കുമെന്നതിനാല്‍ നിയന്ത്രണ നടപടികള്‍ ഉടന്‍ സ്വീകരിക്കണം. തെളിഞ്ഞ കാലാവസ്ഥയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം കുലകളില്‍ നന്നായി അടിച്ചു കൊടുക്കണം. തോട്ടത്തിലെ നീര്‍വാര്‍ച്ച മെച്ചപ്പെടുത്തണം. മഹാളി ബാധ തുടങ്ങിയ തോട്ടങ്ങളില്‍ പൊട്ടാസ്യം ഫോസ്‌ഫേറ്റ് അഞ്ച് മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ പശ ചേര്‍ത്ത് അടിച്ചു കൊടുക്കണം. ഒരാഴ്ചക്കുളളില്‍ ഒരു ശതമാനം ബോര്‍ഡോയും തളിക്കണം. തോട്ടത്തില്‍ സംയോജിത വളപ്രയോഗം നടത്തണം. തെങ്ങിന് കാണുന്ന വ്യാപകമായ മഞ്ഞളിപ്പ് നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നീ മൂലകങ്ങളുടെ കുറവ് കൊണ്ടാണ്.
ജില്ലയിലെ മഴക്കാല പച്ചക്കറികള്‍ക്ക് വരുന്ന വിവിധ രോഗങ്ങള്‍, കീടങ്ങള്‍, പോഷക പ്രശ്‌നങ്ങള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു. ഉത്തമ കൃഷി രീതികള്‍ അനുവര്‍ത്തിക്കാന്‍ കൃഷിക്കാരെ പ്രാപ്തരാക്കുവാന്‍ വേണ്ടി പരിശീലനങ്ങള്‍ ജൈവകീടനാശിനികള്‍ ലഭ്യമാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. കാര്‍ഷിക കോളേജ് പ്രസിദ്ധീകരിച്ച പച്ചക്കറി വിളകള്‍ ഒരു സഹായി എന്ന ഗ്രന്ഥം കൃഷിക്കാര്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ഡോ. എം ഗോവിന്ദന്‍, അസോസിയേറ്റ് ഡീന്‍ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡോ. പ്രൊഫ. കെ എം ശ്രീകുമാര്‍, പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ഗവേഷണ ഉപമേധാവി ഡോ. ജയപ്രകാശ് നായക്, കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മനോജ്, കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂനിയര്‍ അസിസ്റ്റന്റ് ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഹെഡ് ഓഫീസിലേയ്ക്കും വിവിധ ജില്ലാ ഓഫീസുകളിലേയ്ക്കും ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ യൂണിവേഴ്‌സിറ്റികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന ശമ്പള സ്‌കെയിലില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 11620-20240 രൂപയാണ്.
അംഗീകൃത സര്‍വ്വകലാശാല ബിരുദം, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും എടുത്ത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (കുറഞ്ഞത് ആറ് മാസം) എന്നിവയാണ് യോഗ്യതകള്‍. നിശ്ചിത യോഗ്യതയുളളവര്‍ ബയോഡാറ്റ, വകുപ്പ് തലവന്‍മാരുടെ എന്‍ ഒ സി , ശരിയായി പൂരിപ്പിച്ച കെ എസ് ആര്‍ പാര്‍ട്ട് ഒന്ന് 144 ലെ ഫോറം ഇവ ഉള്‍പ്പെടെ മാനേജിംഗ് ഡയറക്ടര്‍, കേരള സംസഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍, മൂന്നാം നില, റ്റി സി 27/588 (7) & (8), പാറ്റൂര്‍, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം-35
എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31. വിശദ വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക.
ലീഗല്‍ മെട്രോളജി പരിശോധന ശക്തം; കണ്‍ട്രോള്‍ റൂം തുറന്നു
സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് നടത്തുന്ന സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.
ടെക്‌സ്റ്റൈയല്‍സുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍ കൂടുതലും. പരിശോധനയില്‍ ടെക്‌സ്റ്റൈയില്‍സുകളില്‍ വ്യാപകക്രമക്കേടുകളാണ് കണ്ടെത്തിയത്. മുദ്ര പതിപ്പിക്കാത്ത ഉപകരണങ്ങള്‍, വില തിരുത്തിയതും നിയമാനുസൃതമായ പ്രഖ്യാപനങ്ങളില്ലാത്ത നിരവധി പാക്കറ്റുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു.
ജില്ലയിലെ അഞ്ച് ടെക്‌സ്റ്റൈയില്‍സുകള്‍ക്കെതിരെയും മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലീഗല്‍ മെട്രോളജി നിയമ പ്രകാരം ടെക്‌സ്റ്റൈയില്‍സുകളില്‍ മുദ്ര പതിപ്പിച്ച സ്റ്റീല്‍ മീറ്റര്‍ സ്‌കെയിലുകളോ അല്ലെങ്കില്‍ വുഡന്‍ മീറ്റര്‍ സ്‌കെയിലുകളോ ഉപയോഗിക്കേണ്ടതാണ്.എന്നാല്‍ നടത്തിയ പരിശോധനയില്‍ ടെയിലറിംഗ് ടേപ്പ് (ഫ്‌ളെക്‌സിബിള്‍) ഉപയോഗിക്കുന്നത് കണ്ടെത്തി. കുട്ടികളുടെ തുണി ഷോപ്പുകളില്‍ എം ആര്‍ പി തിരുത്തി കൂടുതല്‍ വില ഈടാക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്ക് കാസര്‍കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസി. കണ്‍ട്രോളര്‍ നേതൃത്വം നല്‍കി. ഓണം, ബക്രീദ് ഉത്സവ കാലത്ത് ഉപഭോക്തൃചൂഷണം തടയുന്നതിനുമായി സെപ്തംബര്‍ അഞ്ച് മുതല്‍ 12 വരെ (24 മണിക്കൂറും )പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ഡെസ്‌കുകളും ജില്ലയില്‍ പ്രവര്‍ത്തിക്കും. ഫോണ്‍ 04994 256228.
സൗജന്യ ജി എസ് ടി ശില്പശാല
സി-ഡിറ്റ് ജില്ലാ പരിശീലന കേന്ദ്രം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ദിവസത്തെ ജി എസ് ടി ശില്പശാല ഇന്ന് (26) കാസര്‍കോട്ട്് നടത്തും. അക്കൗണ്ട് മേഖലയിലെ തൊഴിലവസരങ്ങള്‍, ഇന്‍കംടാക്‌സ്, സെയില്‍സ് ടാക്‌സ്, ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ക്ലാസ്സുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446520738.
എം പി ഫണ്ട് അവലോകന യോഗം
എം പി മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ഈ മാസം 30 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എക്‌സൈസ് വകുപ്പ് മികച്ച കോളേജ്, സ്‌കൂള്‍ മാഗസിനുകള്‍ക്ക് പുരസ്‌കാരം നല്‍കും
ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, കോളേജുകളില്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ലഹരി വിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെ പ്രസിദ്ധീകരിക്കുന്ന ലഹരി വിരുദ്ധ ആശയങ്ങളടങ്ങിയ മികച്ച മാഗസിനുകള്‍, മാഗസിനുകളിലെ ലഹരി വിരുദ്ധ ആശയങ്ങളടങ്ങിയ മികച്ച സൃഷ്ടികള്‍ എന്നിവയ്ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. മികച്ച കോളേജ് മാഗസിന്‍, മികച്ച സ്‌കൂള്‍ മാഗസിന്‍, മികച്ച കോളേജ് മാഗസിന്‍ സൃഷ്ടികള്‍, (എ)ലേഖനം, (ബി) കവിത, മികച്ച സ്‌കൂള്‍ മാഗസിന്‍ സൃഷ്ടികള്‍, ലേഖനം, കവിത എന്നിങ്ങനെ ഓരോ ഇനത്തിനും 5000 രൂപയും സര്‍ട്ടിഫിക്കറ്റും വീതം സമ്മാനം നല്‍കും. മികച്ച മാഗസിനുകള്‍ സൃഷ്ടികള്‍ എന്നിവ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സെപ്റ്റംബര്‍ രണ്ടിനകം കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം.
Keywords : Kasaragod, Meeting, PRD, Government Announcements.